Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: HIGHLIGHT

വന്യജീവി -തെരുവുനായ ആക്രമണം: അടിയന്തര നിയമസഭാ സമ്മേളന ആവശ്യവുമായി കേരള കോണ്‍ഗ്രസ് എം

സംസ്ഥാനത്തെ വന്യജീവി -തെരുവുനായ ആക്രമണ ഭീഷണിയുടെ സാഹചര്യത്തിൽ അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പട്ട് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. ഇക്കാര്യം വ്യക്തമാക്കി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. മനുഷ്യ ജീവന് സുരക്ഷ ഉറപ്പാക്കാന്‍ നിയമ ഭേദഗതിയും നിയമനിര്‍മ്മാണവും നടത്തണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു. അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവ് നായകളെ കൂട്ടിലാക്കണം, പക്ഷിപ്പനി വരുമ്പോള്‍ ഒരു പ്രദേശത്തെ പക്ഷികളെ കൊല്ലുന്നത് പോലെ തന്നെ തെരുവുനായ്ക്കളെയും കൊല്ലണം തുടങ്ങിയ നിര്‍ദേശങ്ങളാണ് കേരള കോണ്‍ഗ്രസ് […]
Read more

ജ്യോതി മല്‍ഹോത്ര കേരളത്തില്‍ എത്തിയത് ടൂറിസം വകുപ്പിന്റെ ക്ഷണപ്രകാരം

രാജ്യത്തിന്റെ സുരക്ഷയെ സംബന്ധിക്കുന്ന വിവരങ്ങള്‍ പാകിസ്താന് കൈമാറിയ കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് ടൂറിസം വകുപ്പിന്റെ ക്ഷണപ്രകാരമെന്ന് തെളിയിക്കുന്ന ടൂറിസം വകുപ്പിന്റെ വിവരാവകാശ രേഖ പുറത്ത്. ടൂറിസം വകുപ്പ് സാമൂഹിക മാധ്യമ ഇന്‍ഫ്ളുവന്‍സേഴ്സിനെ ഉപയോഗിച്ച് പ്രമോഷന്‍ നടത്തിയവരുടെ പട്ടികയില്‍ ജ്യോതി മല്‍ഹോത്രയും ഉണ്ട്. ടൂറിസം വകുപ്പ് പണം നല്‍കിയാണ് ഇവരെ എത്തിച്ചത്. യാത്രയും താമസവും ഒരുക്കിയതും ടൂറിസം വകുപ്പ്. ടൂറിസത്തിന്റെ പുരോഗതി ലക്ഷ്യമിട്ടാണ് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സേഴ്‌സ് പട്ടികയില്‍പ്പെടുത്തി 41 പേരെ എത്തിച്ചതില്‍ ജ്യോതി […]
Read more

ഈ പതിനൊന്ന് മണ്ഡലങ്ങളിൽ ബിജെപി

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ച് അതീവ നിർണായകമാണ്. പുതിയ സംസ്ഥാന അധ്യക്ഷൻ സ്ഥാനം ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. പരമാവധി മണ്ഡലങ്ങളിൽ വിജയിച്ചു കയറുക എന്നത് രാജീവ് ചന്ദ്രശേഖരന് മുൻപിലുള്ള ഏറ്റവും വലിയ കടമ്പയാണ്. 11 മണ്ഡലങ്ങളിലാണ് ബിജെപി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയപ്രതീക്ഷ വെക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടുകൾ പരിശോധിക്കുമ്പോൾ 11 നിയമസഭാ മണ്ഡലങ്ങളിൽ ബിജെപിയായിരുന്നു ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ തവണ നേമത്തുമാത്രം ഒന്നാമതെത്തിയ ബിജെപി ഇത്തവണ 22613 വോട്ടിന്റെ […]
Read more

മുഹറം അവധിയിൽ മാറ്റമില്ല; തിങ്കളാഴ്ച അവധിയില്ല

തിരുവനന്തപുരം: മുഹറം അവധിയിൽ മാറ്റം വരുത്തേണ്ടെന്ന് തീരുമാനിച്ച് സർക്കാർ. ഞായറാഴ്ചയാണ് മുഹറം. പൊതുഅവധിയായതിനാൽ മുഹറം അവധി തിങ്കളാഴ്ചയാക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. Content: No change in Muharram holiday; no holiday on Monday
Read more

കോതമംഗലത്ത് ബസ്സും ഓട്ടോയും കൂട്ടിയിടിച്ചു; ഒരാൾക്ക് ദാരുണാന്ത്യം

കോതമംഗലം: പൈങ്ങോട്ടൂരിൽ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. രണ്ട് പേരുടെ നില ഗുരുതരം കക്കടാശ്ശേരി-കാളിയാർ റോഡിൽ പൈങ്ങോട്ടൂർ ആയങ്കര മൃഗാശുപത്രിക്ക് സമീപം സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ യാത്രക്കാരിയായ സ്ത്രീ മരിച്ചു. ഓട്ടോ ഡ്രൈവർ പൈങ്ങോട്ടൂർ സ്വദേശി ബിജുവിന് ഗുരുതരമായി പരുക്കേറ്റു. കോതമംഗലം സ്വദേശിനിയാണ് മരിച്ചത്. രാവിലെ 10 മണിയോടെയാണ് അപകടം ഉണ്ടായത്. മുവാറ്റുപുഴ ഭാഗത്തു നിന്ന് വന്ന ശ്രീക്കുട്ടി ബസും എതിർദിശയിയിൽ വന്ന ഓട്ടോറിക്ഷയുമായി കൂട്ടിയിടക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ 2 പേരെ കോലഞ്ചേരി […]
Read more

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അര്‍ജന്റീനയില്‍

ബ്യൂണസ് അയേഴ്സ്: രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അര്‍ജന്റീനയിലെത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അര്‍ജന്റീന പ്രസിഡന്റുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ബ്യൂണസ് അയേഴ്സിലെത്തിയ പ്രധാനമന്ത്രിക്ക് ഗംഭീര വരവേല്‍പ്പാണ് ലഭിച്ചത്. മോദിയുടെ അഞ്ച് രാഷ്ട്ര സന്ദര്‍ശനത്തിലെ മൂന്നാമത്തെ സന്ദര്‍ശനമാണിത്. പ്രതിരോധം, കൃഷി, ഖനനം, എണ്ണ, വാതകം, പുനരുപയോഗ ഊര്‍ജ്ജം, വ്യാപാരം, നിക്ഷേപം എന്നിവയുള്‍പ്പെടെയുള്ള പ്രധാന മേഖലകളില്‍ ഇന്ത്യ-അര്‍ജന്റീന പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി പ്രസിഡന്റ് മിലിയുമായി മോദി വിപുലമായ ചര്‍ച്ചകള്‍ നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം […]
Read more

‘വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍’ ഇനി നിയമം; ട്രംപ് ഒപ്പുവെച്ചു

വാഷിങ്ടണ്‍: യുഎസില്‍ നികുതിയും ചെലവ് ചുരുക്കലും ഉൾപ്പെടുന്ന വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ നിയമമായി. വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ബില്ലിൽ ഒപ്പുവെച്ചു. നികുതി ഇളവുകള്‍, സൈനിക കുടിയേറ്റ നിര്‍വഹണ ചെലവുകള്‍ വര്‍ധിപ്പിക്കല്‍ എന്നിവയും നിയമത്തില്‍ ഉള്‍പ്പെടുന്നു. റിപ്പബ്ലിക്കന്‍ നിയന്ത്രണത്തിലുള്ള ജനപ്രതിനിധി സഭയില്‍ 218-214 വോട്ടിനാണ് ബില്‍ പാസായിരുന്നത്. അതേസമയം ബില്‍ മൂലം ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നഷ്ടപ്പെടുമെന്ന് വിമര്‍ശനമുയരുന്നുണ്ട്. ക്രൂരമായ ബില്ലെന്നാണ് മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ […]
Read more

ബിന്ദുവിന്റെ മരണകാരണം തലക്കേറ്റ ​ഗുരുതര പരിക്ക്: പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കോട്ടയം: കോട്ടയം മെ‍ഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നു വീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ട് റിപ്പോർട്ട് പുറത്ത്. തലക്കേറ്റ ​ഗുരുതര പരിക്കും ആന്തരിക രക്തസ്രാവവുമാണ് ബിന്ദുവിന്റെ മരണകാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. വാരിയെല്ലുകൾ പൂർണ്ണമായും ഒടിഞ്ഞു. അപകടത്തിൽ തലയോട്ടി പൊട്ടി തലച്ചോർ പുറത്തുവന്നു. ബിന്ദുവിന്‍റെ ശ്വാസകോശം, കരള്‍, ഹൃദയം ഉള്‍പ്പെടെയുള്ള ആന്തരീകാവയവങ്ങള്‍ക്ക് ഗുരുതരമായി ക്ഷതമേറ്റിരുന്നു. രണ്ടര മണിക്കൂര്‍ നേരമാണ് ബിന്ദു തകര്‍ന്നുവീണ കെട്ടിടത്തിനിടയിൽ കുടുങ്ങിക്കിടന്നത്.
Read more

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പ്; വിജയ് ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി

ചെന്നൈ: 2026 തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിൽ ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയാകാൻ വിജയ്. ടിവികെയുടെ നേതൃയോഗത്തിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം. ഓഗസ്റ്റിൽ ടിവികെ സംസ്ഥാന സമ്മേളനം നടക്കുമെന്നും സെപ്റ്റംബർ മുതൽ ഡിസംബർ വരെ വിജയ് സംസ്ഥാന പര്യടനം നടത്തുമെന്നുമാണ് പ്രഖ്യാപനം. ടിവികെ എഐഡിഎംകെ സഖ്യത്തിലേക്കില്ലെന്നും പ്രഖ്യാപിച്ചു. കൂടാതെ രാഷ്ട്രീയ ലാഭത്തിനായി ബിജെപിയുമായി കൂട്ടുചേരാൻ ഡിഎംകെയോ എഐഎഡിഎംകെയോ അല്ലയെന്നും പെരിയാറിനെ അപമാനിക്കുന്നവർക്ക് തമിഴ് മണ്ണിൽ ഇടമില്ലെന്നും വിജയ് പറഞ്ഞു. കൂടാതെ ഡിഎംകെയുമായും ഒരിക്കലും കൈകൊടുക്കില്ലെന്നും വിജയ് വ്യക്തമാക്കി. Content: Tamil […]
Read more

ആരോഗ്യമന്ത്രി രാജിവയ്ക്കുംവരെ സമരം തുടരുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

കോട്ടയം: മെഡിക്കല്‍ കോളേജിലെ കെട്ടിടം തകർന്നുവീണ് ഒരാള്‍ മരണപ്പെട്ടതിൽ ആരോഗ്യവകുപ്പിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ആരോഗ്യവകുപ്പിന് തുടർച്ചയായി ഒന്നിലേറെ വീഴ്ചകൾ ഉണ്ടായിട്ടുണ്ട്. സംഭവം നടന്നപ്പോൾ ഉടൻ തന്നെ രണ്ടു മന്ത്രിമാർ വന്ന് ഒന്നും ഉണ്ടായിട്ടില്ലായെന്ന് ഡിക്ലയർ ചെയ്യുകയാണ് ചെയ്തത്. അതിന് ശേഷം തിരച്ചിലുകൾ മന്ദഗതിയിൽ ആയിരുന്നുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു. ഇന്നലെ അരഡസനോളം മന്ത്രിമാരും മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറി, ഡിജിപി, പൊലീസ് മേധാവി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെല്ലാം ജില്ലയിൽ ഉണ്ടായിട്ടും ഒരു മനുഷ്യജീവൻ നഷ്ടമായി. രണ്ടു […]
Read more

Recent News

Advertisement
WhiteswanTV Footer