Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഈ പതിനൊന്ന് മണ്ഡലങ്ങളിൽ ബിജെപി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ച് അതീവ നിർണായകമാണ്. പുതിയ സംസ്ഥാന അധ്യക്ഷൻ സ്ഥാനം ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. പരമാവധി മണ്ഡലങ്ങളിൽ വിജയിച്ചു കയറുക എന്നത് രാജീവ് ചന്ദ്രശേഖരന് മുൻപിലുള്ള ഏറ്റവും വലിയ കടമ്പയാണ്. 11 മണ്ഡലങ്ങളിലാണ് ബിജെപി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയപ്രതീക്ഷ വെക്കുന്നത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടുകൾ പരിശോധിക്കുമ്പോൾ 11 നിയമസഭാ മണ്ഡലങ്ങളിൽ ബിജെപിയായിരുന്നു ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ തവണ നേമത്തുമാത്രം ഒന്നാമതെത്തിയ ബിജെപി ഇത്തവണ 22613 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ നേമത്ത് ഒന്നാമതെത്തിയതിനു പുറമെ വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, കാട്ടാക്കട, ആറ്റിങ്ങല്‍, പുതുക്കാട്, ഇരിങ്ങാലക്കുട, നാട്ടിക, തൃശ്ശൂര്‍, ഒല്ലൂര്‍, മണലൂര്‍ നിയമസഭാ മണ്ഡലങ്ങളിലും ഒന്നാമതായി.

ഇടതു മുന്നണിക്ക് 19 മണ്ഡലങ്ങളില്‍ മാത്രമാണ് ഒന്നാമതെത്താന്‍ കഴിഞ്ഞത്. യുഡിഎഫ് 110 മണ്ഡലങ്ങളില്‍ മുന്നിലെത്തി. 2019 ല്‍ അത് 123 മണ്ഡലങ്ങളായിരുന്നു. എട്ട് മണ്ഡലങ്ങളിലായിരുന്നു ബിജെപി രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത്. തിരുവനന്തപുരം, കോവളം, നെയ്യാറ്റിൻകര, ഹരിപ്പാട്, കായംകുളം, പാലക്കാട്, മഞ്ചേശ്വരം, കാസർഗോഡ്, ഇവിടങ്ങളിലാണ് രണ്ടാമത് എത്തിയത്. 2016ല്‍ നേമത്ത് ഒന്നാമതും മറ്റ് ഏഴ് മണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്തും 2021ല്‍ നേമം ഉള്‍പ്പെടെ ഒമ്പത് മണ്ഡലങ്ങളില്‍ രണ്ടാമതെത്തിയതുമായിരുന്നു ബിജെപിയുടെ മുന്‍കാല വലിയ മുന്നേറ്റം. മഞ്ചേശ്വരത്തു കെ. സുരേന്ദ്രന്‍, കാസര്‍കോഡ് രവീശ തന്ത്രി കുണ്ടാര്‍, വട്ടിയൂര്‍ക്കാവിൽ കുമ്മനം രാജശേഖരന്‍, കഴക്കൂട്ടത്തു വി. മുരളീധരന്‍ , ചാത്തന്നൂരിൽ ബി.ബി. ഗോപകുമാര്‍, പാലക്കാട് ശോഭ സുരേന്ദ്രന്‍, മലമ്പുഴയിൽ സി. കൃഷ്ണകുമാര്‍ എന്നിവരായിരുന്നു രണ്ടാം സ്ഥാനത്തെത്തിയത്.

2021ലേക്ക് എത്തിയപ്പോൾ മഞ്ചേശ്വരത്തു കെ. സുരേന്ദ്രന്‍, കാസര്‍കോഡ് കെ. ശ്രീകാന്ത്, വട്ടിയൂര്‍ക്കാവ് വിവി രാജേഷ്, കഴക്കൂട്ടത്തു ശോഭാ സുരേന്ദ്രന്‍, ചാത്തന്നൂരിൽ ഗോപകുമാര്‍, പാലക്കാട് ഇ. ശ്രീധരന്‍, മലമ്പുഴയിൽ സി. കൃഷ്ണകുമാര്‍, നേമത്തു കുമ്മനം രാജശേഖരന്‍, ആറ്റിങ്ങലിൽ പി. സുധീര്‍ എന്നിവരായിരുന്നു രണ്ടാം സ്ഥാനത്തെത്തിയത്‌. കേരളത്തിന്റെ ഭരണം എന്നത് ബിജെപിക്ക് അപ്രാപ്യമല്ലെന്ന തിരിച്ചറിവാണ് ഈ ലോക്സഭാ തെരഞ്ഞെടുപ്പ് ബിജെപിക്ക് നൽകുന്നത്. ഒരു വർഷം കഴിയുമ്പോൾ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒന്നാഞ്ഞു പിടിച്ചാൽ ബിജെപിക്ക് പത്തിലേറെ സീറ്റുകളിൽ നിഷ്പ്രയാസം വിജയിക്കാനാകും എന്ന് ബിജെപി ക്യാമ്പുകൾ കണക്കുകൂട്ടുന്നു.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മിക്ക മണ്ഡലങ്ങളിലും ഇരുപത് ശതമാനത്തിനടുത്ത് വോട്ട് നേടാനും ബിജെപിക്ക് സാധിച്ചു. ഈ ആത്മവിശ്വാസമാണ് ബിജെപിയെ ഇപ്പോൾ മുന്നോട്ടു നയിക്കുന്നത്. ഇടതു വലതു മുന്നണികളിൽ കേന്ദ്രീകരിച്ച കേരള രാഷ്‌ട്രീയത്തിൽ മൂന്നാം ബദലായി ബിജെപിയുടെ കുതിപ്പെന്നാണ് കണക്കുകൾ പറയുന്നത്.

2024 ലെ തെരഞ്ഞെടുപ്പ് കേരള രാഷ്‌ട്രീയത്തിലും പുതിയ ധ്രൂവീകരണത്തിന് വഴി തുറക്കുകയാണ് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം. അതുകൊണ്ട് തന്നെ താമര ചിഹ്നത്തിൽ ഇതാദ്യമായി ലോക്സഭയിലേക്ക് ഒരംഗത്തെ ജയിപ്പിക്കാനായതിന്റെ മാത്രം സന്തോഷത്തിലല്ല ബിജെപി ക്യാമ്പ്. വിജയത്തിനടുത്ത് വരെ എത്തിയ തിരുവനന്തപുരത്ത് 35 ശതമാനം വോട്ട് നേടി. ആറ്റിങ്ങളിൽ 31 ശതമാനവും ആലപ്പുഴയിൽ 28 ശതമാനവും വോട്ട് നേടാനും ബിജെപി സാധിച്ചു.

പാലക്കാടും പത്തനംതിട്ടയിലും 25 ശതമാനത്തിനരികെയാണ് വോട്ടുനില. ഘടകക്ഷിയായ ബിഡിജെഎസ് മത്സരിച്ച കോട്ടയത്ത് 20 ശതമാനത്തോളം വോട്ട് നേടി. മാത്രമല്ല തൃശൂരിലും പത്തനംതിട്ടയിലുമടക്കം ഒരു വിഭാഗം ക്രൈസ്തവ വോട്ടുകളും നേടാനായി. ന്യൂനപക്ഷ മേഖലയിലടക്കം വോട്ട് നേടാനായത് സംസ്ഥാനത്ത് അടിത്തറ ശക്തമാക്കാനായതെന്നാണ് വിലയിരുത്തൽ.

ഈ മുന്നേറ്റങ്ങളിൽ പ്രതീക്ഷിക്കുന്ന ദേശീയ നേതൃത്വം വലിയ കണക്കുകൂട്ടലുകളോടെയാണ് രാജീവ് ചന്ദ്രശേഖരനെ കേരളത്തിലേക്ക് അയച്ചിരിക്കുന്നത്. നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, ആറ്റിങ്ങൽ, കാട്ടാക്കട, തൃശ്ശൂർ, ഒല്ലൂർ, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട്, മണലൂർ മണ്ഡലങ്ങളിലാണ് ബിജെപി വിജയപ്രതീക്ഷ വെക്കുന്നത്. അതേസമയം പാർട്ടിക്കുള്ളിൽ ഇപ്പോൾ നിലനിൽക്കുന്ന വിഭാഗീയത ബിജെപിയുടെ പ്രതീക്ഷകൾക്ക് തുരങ്കം വെക്കുന്നതാണ് എന്നതാണ് മറ്റൊരു യാഥാർത്ഥ്യം.

Content: BJP in these eleven constituencies

Advertisement
WhiteswanTV Footer