Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Special Story

പരാജയങ്ങളുടെ കനൽപദങ്ങൾ താണ്ടിയ ബിന്ദു കൃഷ്ണ;വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി

കഷ്ടപ്പാടുകളുടെയും പ്രതിസന്ധികളുടെയും കനൽവഴികൾ ഒന്നിനുപുറകെ ഒന്നായി താണ്ടി, കരിയറിലെയും രാഷ്ട്രീയത്തിലെയും പരാജയങ്ങളുടെ കൈപ്പുനീർ പൂർണ്ണമായി കുടിച്ചുവറ്റിച്ച്, ഒടുവിൽ ജനപിന്തുണയുടെയും വിജയത്തിന്റെയും അത്യുന്നത കൊടുമുടിയിൽ എത്തിനിൽക്കുകയാണ് അഡ്വ. ബിന്ദുകൃഷ്ണ. സ്‌കൂളിൽ പഠിക്കുന്ന കാലത്ത് രോഗബാധിതയായ അമ്മയെ പരിചരിക്കുന്നതിനൊപ്പം, ജീവിക്കാൻ വേണ്ടി അച്ഛൻ നടത്തിയിരുന്ന ചെറിയ ചായക്കടയിൽ പാത്രം കഴുകിയും മേശ തുടച്ചും വീട്ടുപണികളെല്ലാം ഒറ്റയ്ക്ക് തീർത്തും പഠിക്കാൻ പോയിരുന്ന ആ സാധാരണ പെൺകുട്ടിയാണ് ഇന്ന് കേരളത്തിന്റെ പുതിയ മന്ത്രിസഭയിൽ അഭിമാനത്തോടെ അംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നത്. കോൺഗ്രസിന്റെ സമരമുഖങ്ങളിലെ വിട്ടുവീഴ്ചയില്ലാത്ത […]
Read more

വേങ്ങരയിൽ മുസ്ലിം ലീഗിനെ കാത്തിരിക്കുന്നത് വമ്പൻ തോൽവിയോ കണക്കുകളിലെ വസ്തുതയെന്ത് ?

മലപ്പുറം ജില്ലയുടെ രാഷ്ട്രീയ ഭൂപടത്തിൽ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങളുടെ ചരിത്രമുള്ള മണ്ണാണ് വേങ്ങര. മുസ്ലിം ലീഗിന്റെ രാഷ്ട്രീയ ആസ്ഥാനമെന്ന് വിശേഷിപ്പിക്കാവുന്ന ഈ മണ്ഡലത്തിൽ ഇത്തവണത്തെ തിരഞ്ഞെടുപ്പ് പോരാട്ടം കേവലമൊരു വോട്ടെടുപ്പിനപ്പുറം, വലിയ രാഷ്ട്രീയ അട്ടിമറികളുടെയും തന്ത്രങ്ങളുടെയും പരീക്ഷണശാലയായി മാറിയിരിക്കുകയാണ്. വോട്ടെടുപ്പ് പൂർത്തിയായിക്കഴിഞ്ഞ സാഹചര്യത്തിൽ, മെയ് 4-ന് നടക്കാനിരിക്കുന്ന ഫലപ്രഖ്യാപനത്തിനായി കേരളം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ലീഗ് കോട്ടയുടെ അടിത്തറ ഇളക്കാൻ പ്രാപ്തിയുള്ള രാഷ്ട്രീയ സമവാക്യങ്ങളാണ് ഇത്തവണ മണ്ഡലത്തിൽ രൂപപ്പെട്ടതെന്നാണ് വിലയിരുത്തലുകൾ.​കെ.എം. ഷാജി എന്ന കരുത്തനായ നേതാവിനെ തന്നെ പോരാട്ടവീഥിയിലേക്ക് […]
Read more

ഒളപ്പമണ്ണ മിതത്വത്തിന്റെ മഹാകവി; കവിതയിലെ ഗാന്ധിമാർഗ്ഗം

മലയാള കവിതാചരിത്രത്തിൽ ആടയാഭരണങ്ങളില്ലാത്ത ഭാഷകൊണ്ട് അത്ഭുതം സൃഷ്ടിച്ച കവിയാണ് ഒളപ്പമണ്ണ. അതിവൈകാരികതയുടെയും അതിശയകരമായ അലങ്കാരങ്ങളുടെയും അതിപ്രസരത്തിൽ കവിത മുങ്ങിനിന്ന ഒരു കാലത്താണ്, വെറും പച്ചവെള്ളത്തിന്റെ തെളിച്ചവും മധുരവുമുള്ള വരികളുമായി അദ്ദേഹം കടന്നുവന്നത്. ‘‘ദാഹത്താൽ മധുരിക്കുന്നിതിവിടെപ്പച്ചവെള്ളവും’’ എന്ന തിരിച്ചറിവാണ് ഒളപ്പമണ്ണക്കവിതയുടെ ആത്മാവ്. വിണ്ണിലെ ഗംഗയേക്കാൾ മണ്ണിലെ വീറിനെ സ്നേഹിച്ച അദ്ദേഹം, കവിതയെ പണ്ഡിതസദസ്സുകളുടെ ആഡംബരങ്ങളിൽ നിന്ന് മോചിപ്പിച്ച് സാധാരണക്കാരന്റെ ജീവിതത്തോടും മണ്ണിനോടും ചേർത്തുനിർത്തി. കവിത കേവലം പദക്കസർത്തല്ലെന്നും മറിച്ച് അത് അനുഭവങ്ങളുടെ തീക്ഷ്ണതയാണെന്നും അദ്ദേഹം തന്റെ ഓരോ വരിയിലൂടെയും […]
Read more

ഡർബി’യിലൂടെ സുപർണ വെള്ളിത്തിരയിൽ ഇടമുറപ്പിക്കുന്നു

മലയാള സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് ഒരു പെൺകുട്ടി ചുവടുവെക്കുമ്പോൾ, അത് കേവലം ഒരു കരിയർ സ്വപ്നത്തിന്റെ സാക്ഷാത്കാരം മാത്രമല്ല; മറിച്ച് ഒരു കുടുംബത്തിന്റെ മുഴുവൻ നിശബ്ദമായ പ്രാർത്ഥനകളുടെയും അടങ്ങാത്ത ആഗ്രഹങ്ങളുടെയും വിജയഗാഥ കൂടിയാണ്. ‘പ്രേമലു’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ അഞ്ജലി എന്ന വേഷത്തിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതയായ സുപർണ എസ്., ഇന്ന് ‘ഡർബി’ എന്ന തന്റെ മൂന്നാമത്തെ ചിത്രത്തിലൂടെ നായികാനിരയിലേക്ക് ഉയർന്നിരിക്കുകയാണ്. സജിൽ മമ്പാട് സംവിധാനം ചെയ്ത ഈ ക്യാംപസ് ആക്ഷൻ ഡ്രാമയിൽ മെഹറിൻ എന്ന കരുത്തുറ്റ കഥാപാത്രത്തെയാണ് […]
Read more

പെരിന്തൽമണ്ണയിൽ ആരുവാഴും? കോട്ട കാക്കാൻ യുഡിഎഫ് , അട്ടിമറിക്കായി എൽഡിഎഫ്: പോരാട്ടം പ്രവചനാതീതം!

കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ വിപ്ലവത്തിന്റെയും ആവേശത്തിന്റെയും വികാരമായി മാറിയ മണ്ഡലമാണ് പെരിന്തൽമണ്ണ. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങുമ്പോൾ, മലപ്പുറം ജില്ലയിലെ ഈ തന്ത്രപ്രധാന മണ്ഡലം ആർക്കൊപ്പം നിൽക്കും എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം മുഴുവൻ. ഇടതും വലതും എൻ.ഡി.എയും ഒരുപോലെ തങ്ങളുടെ കരുത്ത് തെളിയിക്കാൻ കച്ചകെട്ടി ഇറങ്ങുമ്പോൾ പെരിന്തൽമണ്ണയുടെ മണ്ണിൽ പോരാട്ടം പ്രവചനാതീതമാവുകയാണ്. ചരിത്രവും വർത്തമാനവും ഇഴചേരുന്ന ഈ രാഷ്ട്രീയ മണ്ഡലത്തിൽ ഏപ്രിൽ 9-ന് നടക്കുന്ന വിധിയെഴുത്ത് കേരള രാഷ്ട്രീയത്തിൽ തന്നെ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. […]
Read more

കോൺഗ്രസിൽ ജനാധിപത്യം മരിച്ചു, വാഴുന്നത് തമ്പ്രാൻ ഭരണം

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ദേശീയ സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ ആഞ്ഞടിച്ച് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ്. നുസൂർ. കോൺഗ്രസ് എന്ന പ്രസ്ഥാനത്തിന്റെ അന്തകനായി കെ.സി. വേണുഗോപാൽ മാറിയെന്നും പാർട്ടിയുടെ തകർച്ചയ്ക്ക് ആക്കം കൂട്ടുന്ന രീതിയിലാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെന്നും നുസൂർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. കേരളത്തിലെയും ഡൽഹിയിലെയും പാർട്ടി സംവിധാനങ്ങളെ തന്റെ വ്യക്തിപരമായ താല്പര്യങ്ങൾക്കും അധികാരമോഹങ്ങൾക്കും വേണ്ടി വേണുഗോപാൽ പണയപ്പെടുത്തുകയാണെന്ന് അദ്ദേഹം തുറന്നടിച്ചു. ​മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകൻ അനിൽ […]
Read more

ഇത് വെള്ളാപ്പള്ളിയുടെ സർജിക്കൽ സ്ട്രൈക്ക് ?

ഒരു ഇടവേളയ്ക്ക് ശേഷം നേതാക്കന്മാരെ പുകഴ്ത്തുന്ന പരിപാടിയുമായി, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. ഈ പ്രാവിശ്യം  ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ പുകഴ്ത്തിക്കൊണ്ടാണ് എത്തിയിരിക്കുന്നത്. രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ പാർട്ടിക്ക് വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് ശതമാനം വർധിക്കുമെന്നും വെള്ളാപ്പള്ളി നടേശൻ പറയുകയുണ്ടായി. കൊച്ചി പൊന്നുരുന്നിയിൽ നടന്ന എസ്‌എൻഡിപി പരിപാടിയിൽ പങ്കെടുക്കവെയായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം. എന്നാൽ പിണറായി വിജയനെയും ഒട്ടും കൈവിടാതെ തന്നെ വെള്ളാപ്പള്ളി സംസാരിക്കുകയും […]
Read more

ജനിച്ചുവീണ തോണിയുടെ അമരത്ത് 29 വർഷങ്ങൾക്കിപ്പുറം വെങ്കിടേഷ്

ആലപ്പുഴ: ഇരുപത്തൊമ്പത്‌ വർഷം മുമ്പ്‌ ജനിച്ചുവീണ ബോട്ടിൽ ജീവനക്കാരനായെത്തുന്ന അപൂർവനിമിഷത്തിന്‌ സാക്ഷിയാകുകയാണ്‌ വെള്ളിയാഴ്‌ച നെടുമുടി ബോട്ട്‌ ജെട്ടി. പെരുമ്പളം സ‍ൗത്തിൽ കിഴക്കനേഴത്ത്‌ വെങ്കിടേഷ്‌ ബാബുവാണ്‌ നെടുമുടി – ആലപ്പുഴ റൂട്ടിൽ സർവീസ്‌ നടത്തുന്ന ജലഗതാഗതവകുപ്പിന്റെ എ47 ബോട്ടിൽ ലാസ്‌കറായി ഇന്ന് രാവിലെ ജോലിയിൽ പ്രവേശിക്കുന്നത്‌. 1996 ജൂൺ മൂ‍ന്നിന്‌ പുലർച്ചെയാണ്‌ പാണവള്ളി – പൂത്തോട്ട സർവീസ്‌ നടത്തിയിരുന്ന ഇതേ ബോട്ടിൽ വെങ്കിടേഷ് ജനിച്ചത്‌. പെരുമ്പളത്ത്‌ സ്ഥിരതാമസക്കാരായിരുന്നു അച്ഛൻ ബാബുവും അമ്മ ഷൈലയും. പുലർച്ചെ ഷൈലയ്‌ക്ക്‌ പ്രസവവേദന തുടങ്ങി. […]
Read more

സതീശനെ സന്ദീപ് വാര്യർ കോമാളിയാക്കിയോ?

എന്നാലും സന്ദീപ് വാര്യർ സതീശനോട് ചെയ്ത ചെയ്ത്ത് വല്ലാത്തൊരു ചെയ്ത്തായി പോയി. ഇങ്ങനെയൊന്നും ആരും ആരോടും ചെയ്യരുത്. പറഞ്ഞുവരുന്നത് ബോംബിനെ പറ്റിയാണ്. ബോംബെന്നു പറയുമ്പോൾ കണ്ണൂരിലും കേരളത്തിന്റെ അവിടെയും ഇവിടെയും ഒക്കെ പൊട്ടുന്ന ബോംബ് അല്ല. ഇതൊരു വലിയ രാഷ്ട്രീയ ബോംബിന്റെ പ്രഖ്യാപനമായിരുന്നു. നടത്തിയതാകട്ടെ പ്രതിപക്ഷ നേതാവ് സാക്ഷാൽ വി ഡി സതീശനും. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ചില പെൺകുട്ടികളുടെ വെളിപ്പെടുത്തൽ കോൺഗ്രസിനെയും പ്രതിപക്ഷത്തെയും സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക് ആയിരുന്നു എത്തിച്ചത്. പ്രതിസന്ധികളുടെ ചക്രവ്യൂഹത്തിലേക്ക് പോലും കോൺഗ്രസ് ആഴ്ന്നുപോയി. […]
Read more

വേടനെതിരായ ബലാത്സംഗ കേസ്: പിന്നിൽ അഖിൽ മാരാർ…?

പ്രമുഖ റാപ്പർ വേടനെതിരെ വീണ്ടുമൊരു കേസ് കൂടി വന്നിരിക്കുകയാണ്. മുൻപ് ലഹരി ഉപയോഗവും പിന്നീട് പുലിപ്പല്ലും ഒക്കെയായിരുന്നു കേസുകൾ എങ്കിൽ ഇപ്പോൾ ബലാത്സംഗം ആണ്. യുവ ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് തൃക്കാക്കര പോലീസ് കേസെടുത്തിരിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി തന്നെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് കേസ്. 2021 ആഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവിധ സ്ഥലങ്ങളില്‍ വെച്ച് തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതി പരാതി നല്കിയിരിക്കുന്നത്. റാപ്പർ വേടനെതിരെ ഇന്നലെ രാത്രിയാണ് കേസെടുത്തത്. സോഷ്യൽ മീഡിയ പ്ലാറ്റഫോമായ ഇന്‍സ്റ്റഗ്രാമിലൂടെയാണ് […]
Read more
Advertisement
WhiteswanTV Footer