Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വേടനെതിരായ ബലാത്സംഗ കേസ്: പിന്നിൽ അഖിൽ മാരാർ…?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പ്രമുഖ റാപ്പർ വേടനെതിരെ വീണ്ടുമൊരു കേസ് കൂടി വന്നിരിക്കുകയാണ്. മുൻപ് ലഹരി ഉപയോഗവും പിന്നീട് പുലിപ്പല്ലും ഒക്കെയായിരുന്നു കേസുകൾ എങ്കിൽ ഇപ്പോൾ ബലാത്സംഗം ആണ്. യുവ ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് തൃക്കാക്കര പോലീസ് കേസെടുത്തിരിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി തന്നെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് കേസ്.

2021 ആഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവിധ സ്ഥലങ്ങളില്‍ വെച്ച് തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതി പരാതി നല്കിയിരിക്കുന്നത്. റാപ്പർ വേടനെതിരെ ഇന്നലെ രാത്രിയാണ് കേസെടുത്തത്. സോഷ്യൽ മീഡിയ പ്ലാറ്റഫോമായ ഇന്‍സ്റ്റഗ്രാമിലൂടെയാണ് വേടനുമായി സൗഹൃദം ആരംഭിച്ചതെന്നും പരിചയത്തിനൊടുവില്‍ കോഴിക്കോട്ടെ ഫ്‌ളാറ്റില്‍ വെച്ച് വേടന്‍ ബലാത്സംഗം ചെയ്തുവെന്നുമാണ് ഡോക്ടർ മൊഴി നൽകിയിരിക്കുന്നത്. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് പിന്നീട് പലയിടത്തും വെച്ച് വേടന്‍ പീഡിപ്പിച്ചുവെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്. 2023 ലാണ് വേടന്‍ തന്നെ ഒഴിവാക്കിയതെന്നും യുവതി പരാതിയിൽ പറയുന്നുണ്ട്. താൻ ടോക്‌സിക് ആണ് സ്വാര്‍ത്ഥയാണ് എന്നുള്‍പ്പെടെ ആരോപിച്ചാണ് തന്നെ വേടന്‍ ഒഴിവാക്കിയതെന്നാണ് ഡോക്ടർ മൊഴി നൽകിയത്. വേടനെതിരെ നേരത്തെയും മീ ടൂ ആരോപണം ഉയര്‍ന്നിരുന്നു. തന്നെ പ്രണയം നടിച്ച് ബലാത്സംഗം ചെയ്തശേഷം പിന്നീട് ഒഴിവാക്കിയെന്നാണ് യുവതിയുടെ മൊഴി.

യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. എന്നാൽ ഈ കേസുമായി ബന്ധപ്പെട്ട് മറ്റു ചില ആരോപണങ്ങൾ കൂടി അന്തരീക്ഷത്തിൽ കറങ്ങി നടക്കുന്നുണ്ട്. ഇത് കെട്ടിച്ചമച്ച കേസാണെന്ന് അഭിപ്രായമുള്ള നല്ലൊരു ശതമാനം ആളുകളുണ്ട്. അവരിൽ സംശയം ജനിപ്പിച്ച ചില കാരണങ്ങൾ കൂടിയുണ്ട്. വേടനോട് ബിഗ് ബോസ് വിജയി അഖിൽ മാരാർക്ക് അത്ര വലിയ താല്പര്യമൊന്നുമില്ല.അടുത്തകാലത്തുണ്ടായ ചില വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു വിഭാഗം വേടനെതിരെ വലിയ തോതില്‍ വിമർശനം ഉയർത്തിക്കൊണ്ട് രംഗത്ത് വന്നു. പ്രധാനമായും സംഘപരിവാർ അനുകൂലികളില്‍ നിന്നായിരുന്നു വേടന് വിമർശനം നേരിടേണ്ടി വന്നത്. എന്നാല്‍ വിമർശനങ്ങളൊന്നും കാര്യമാക്കാതെ താന്‍ ഇനിയും തന്റെ രാഷ്ട്രീയം പാടിയും പറഞ്ഞുംകൊണ്ട് മുന്നോട്ട് പോകുമെന്ന നിലപാടാണ് വേടന്‍ സ്വീകരിക്കുന്നത്. ഇതിന് ഇടയിലാണ് വേടനെതിരെ രൂക്ഷവിമർശനവുമായി അഖില്‍ മാരാർ രംഗത്ത് വന്നത്.

സിപിഎമ്മിന്റെ ദളിത് വിരുദ്ധത ആരോപിക്കുന്നതിന് ഇടയിലായിരുന്നു വേടനെതിരായ വിമർശനവും. സിപിഎം ഇന്നുവരെ ഏതെങ്കെങ്കിലും ഒരു ജനറല്‍ സീറ്റില്‍ ദളിതനെ നിർത്തി മത്സരിപ്പിച്ചിട്ടുണ്ടോയെന്ന് അഖില്‍ മാരാർ ചോദിക്കുന്നു. ജനറല്‍ സീറ്റില്‍ മത്സരിപ്പിക്കുമ്പോള്‍ അല്ലേ അവർ ഉന്നതിയിലേക്ക് വരുന്നത്. കെ രാധാകൃഷ്ണനെ നിർത്തിയത് പോലും സംവരണ മണ്ഡലത്തിലാണ്. സംവരണ സീറ്റില്‍ ദളിതനെ നിർത്തുന്നത് ഇവരുടെ മിടുക്കാണോ. അത് ഭരണ ഘടന കൊടുത്ത അവകാശമാണെന്നും അഖിൽ ചോദിച്ചിരുന്നു. വേടൻപാട്ടുകാരനാണ്, റാപ്പറാണ്, ആസ്വദിക്കാന്‍ ഒരു പുതുതലമുറയുണ്ട്. അത് അയാള്‍ നല്ല രീതിയില്‍ ചെയ്യുന്നു. പുതു തലമുറക്ക് ജാതിയും നിറമൊന്നും വിഷയം അല്ല. അവർക്ക് ആസ്വാദനമാണ് വലുത്.

വേടനെ മുന്‍നിർത്തി ഇവിടുത്തെ ദളിത് സമൂഹത്തിന്റെ പ്രതിനിധിയാക്കി മാറ്റി, അയ്യങ്കാളി പരിവേഷവും കൊടുത്ത് ആരാണ് കളിക്കുന്നത്. അടിസ്ഥാനപരമായ വേടന്‍ ഒരു രാഷ്ട്രീയവും പറഞ്ഞിട്ടില്ല. വേടന്റെ രാഷ്ട്രീയം നോക്കി പോയാല്‍ അത് ബിജെപിക്കാർ പറയുന്ന രാഷ്ട്രീയത്തോട് ചേർന്ന് നില്‍ക്കേണ്ടി വരും. അയാളിലൂടെ ജാതിയമായ ഭിന്നിപ്പിന് ശ്രമിക്കുന്നു. ആരാണ് ഇദ്ദേഹത്തെപോലുള്ളവരെ മുന്‍നിർത്തി കളിക്കുന്നത്. നേരത്തെ ബലാത്സംഗ കേസില്‍ പ്രതിയായിട്ടുണ്ട്, കഞ്ചാവ് കേസില്‍ പ്രതിയായിട്ടുണ്ട് എന്നതിലെ ശരിതെറ്റുകളെല്ലാം മാറ്റിവെച്ച് സർക്കാർ എല്ലാവിധ പിന്തുണയും കൊടുക്കുകയാണ്. ഇവർ വോട്ട് പിടിച്ചോട്ടെ അതിന് എന്തിന് ആളുകളെ തമ്മില്‍ അടിപ്പിക്കണം. വേടനെ ഉപയോഗിച്ച് ഒരു സമൂഹത്തെ ഇല്ലാതാക്കുന്ന പരിപാടി ചെയ്യരുതെന്നും അഖില്‍ മാരാർ അന്ന് രൂക്ഷമായി വിമർശിച്ചിരുന്നു. പിന്നീട് വീണ്ടും തുടർച്ചയായ വിമർശനങ്ങൾ അഖിൽമാരാർ വേടനെതിരെ നടത്തി.

വേടൻ പാടിത്തുടങ്ങിയ കാലത്ത് ആരും എതിർത്തിട്ടില്ല. എന്നാൽ പുലിപ്പല്ല് കേസ് വിവാദമായതിന് പിന്നാലെ വേടനെ പിന്തുണയ്ക്കാൻ ജാതി കാർഡ് ഇറക്കി. പുറത്തിറങ്ങിയ ശേഷം വേടൻ കലയെ വിട്ട് രാഷ്ട്രീയം പറഞ്ഞ് തുടങ്ങിയതോടെയാണ് അപകടമെന്ന് അഖിൽ ആവർത്തിച്ചത് ചില ലക്ഷ്യങ്ങൾ വച്ചുകൊണ്ട് ആയിരുന്നു. താൻ അല്ലാതെ മറ്റാരും പ്രശസ്തി ആർജ്ജിക്കരുത് എന്ന നിലയിലുള്ള ഒരുതരം ഈഗോ വെച്ചുപുലർത്തുന്ന ആളാണ് അഖിൽ മാരാർ. അത് പല ഘട്ടങ്ങളിലും പൊതുസമൂഹത്തിന് മനസ്സിലാവുകയും ചെയ്തിട്ടുണ്ട്. വേടൻ കൃത്യമായും ക്രിയാത്മകമായും സാധാരണക്കാരന്റെയും ദളിതന്റെയും രാഷ്ട്രീയം ചർച്ച ചെയ്യുന്ന ഒരാളാണെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. അങ്ങനെയുള്ള വേടനെ യാതൊരു പ്രകോപനവും കൂടാതെ എന്തിനു പൊതു മദ്ധ്യത്തിൽ അപഹാസ്യനാക്കുന്നു എന്നത് അഖിൽമാരാർ ചിന്തിക്കേണ്ട കാര്യമാണ്.

ഇപ്പോഴുണ്ടായ ബലാത്സംഗ കേസും ആരെങ്കിലും അഖിൽമാരാർ തൊടുത്തു വിട്ടതാണെന്ന് പറഞ്ഞാൽ സംശയം തോന്നുക സ്വാഭാവികമാണ്. രാജ്യവിരുദ്ധ പ്രതികരണങ്ങൾ നടത്തി എന്ന നിലയിൽ ബിജെപി അഖിലിനെതിരെ മുമ്പ് കേസ് നൽകിയിരുന്നു. ആ കേസിൽ അഖിലിന് ജാമ്യം എടുത്തു നൽകിയ അതേ വക്കിൽ തന്നെയാണ് ഇപ്പോൾ വേദന ഉയർന്ന പീഡന പരാതിയിലെ ഇരയുടെ വക്കീലും. സാധാരണ നിലയിൽ അതിൽ അസ്വഭാവികതകൾ ഒന്നും തന്നെയില്ല. എന്നാൽ അഖിലിന്റെ തുടർച്ചയായ വേടൻ വിരുദ്ധ പരാമർശങ്ങൾ കൂടിയാകുമ്പോൾ ചില സംശയങ്ങൾക്ക് ഇടയുണ്ട്. വേടനയെപ്പോലെയുള്ള കലാകാരന്മാർ ഈ നാട്ടിൽ ഉണ്ടാകേണ്ടത് ഇനിയും ആ വഴി കുറെയധികം പേർ കടന്നുവരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ദളിത് രാഷ്ട്രീയത്തെ ഉറക്കെ പറയുമ്പോൾ സവർണർക്ക് വേദന തോന്നുന്നത് സ്വാഭാവികമാണ്. ആ സവർണറുടെ വേദന പുരോഗമന സമൂഹത്തിന് ഒട്ടും ഭൂഷണമല്ല.

Advertisement
WhiteswanTV Footer