Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: HIGHLIGHT

ജില്ലാ യുത്ത് ഫുട്ബോൾ; എംഎസ്പി മലപ്പുറവും എൻഎൻഎംഎച്ച് എസ്എസ് ചേലേമ്പ്രയും ചാമ്പ്യന്മാർ

മലപ്പുറം: ജില്ലാ ഫുട്ബോൾ അസോസിയേഷൻ്റെആഭിമുഖ്യത്തിൽമലപ്പുറം കോട്ടപടി സ്റ്റേഡിയത്തിൽരണ്ടാഴ്ചയായിനടന്നു വന്ന ജില്ലായുത്ത് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ17 വയസിന്താഴെയുള്ളവരുടെവിഭാഗത്തിൽഎംഎസ്പി മലപ്പുറം എൻഎൻഎംഎച്ച്എസ്എസ് ചേലേമ്പ്രയെ പരാജയപെടുത്തി. മത്സരം 2-2 സമനിലയിലായതോടെ ടൈം ബ്രേക്കറിലൂടെ വിജയികളെ കണ്ടെത്തുകയായിരുന്നു.15 വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തിൽ എൻഎൻഎംഎച്ച്എസ് എസ് ചേലേമ്പ്ര ചാമ്പ്യന്മാരായി. ഫൈനലിൽ എഎസ്സി അരിക്കോടിനെയാണ് അവർ പരാജയപ്പെടുത്തിയത്. മത്സരം ഗോൾ രഹിത സമനിലയിലായതോടെ ടൈം ബ്രേക്കറിലൂടെ വിജയികളെ കണ്ടെത്തുകയായിരുന്നു. കേരള ഫുട്ബോൾ അസോസിയേഷൻ രജിസ്ട്രേഷനുള്ള ജില്ലയിലെ ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തിരുന്നത്തി ജയികൾക്ക് മലപ്പുറം നഗരസഭാ ചെയർപേഴ്സൺ അഡ്വ […]
Read more

കേരള മുസ്ലിം ജമാഅത്ത് കേരളയാത്ര പ്രൗഢമായി മനുഷ്യചത്വരം

മലപ്പുറം: കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റിയിടെ നേതൃത്വത്തില്‍ മനുഷ്യർക്കൊപ്പം എന്ന പ്രമേയത്തിൽ 2026 ജനുവരി 01 മുതല്‍ 16 വരെ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നടക്കുന്ന കേരളയാത്രയുടെ പ്രചാരണ ഭാഗമായി എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി തിരൂരില്‍ സംഘടിപ്പിച്ച മനുഷ്യചത്വരം പ്രൗഢമായി. തിരൂര്‍ റെയിൽവേ പരിസരത്ത് നിന്ന് തുടങ്ങിയ റാലി ടൗണിൽ സമാപിച്ചു. എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ജാഫര്‍ ശാമില്‍ ഇര്‍ഫാനി സംഗമം ഉദ്ഘടനം […]
Read more

സര്‍ക്കാരിന്റെ നവകേരള സര്‍വേക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സര്‍വേക്ക് ഇന്ന് തുടക്കമാകും. സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം എന്ന പേരിലുളള സര്‍വേയുടെ ഭാഗമായി സന്നദ്ധ പ്രവര്‍ത്തകര്‍ വീടുകളിലെത്തും. കേരളത്തിന്റെ ഭാവി വികസനത്തിനുളള നിര്‍ദ്ദേശങ്ങള്‍, നടപ്പാക്കേണ്ട പുതിയ ക്ഷേമപദ്ധതികള്‍ എന്നിവയെ കുറിച്ച് ജനങ്ങളില്‍ നിന്ന് വിവരശേഖരണം നടത്തും. സര്‍ക്കാര്‍ നേട്ടങ്ങള്‍ വിശദീകരിക്കുന്ന ലഘുലേഖകളും വിതരണം ചെയ്യും. സര്‍വേ രണ്ടുമാസം നീണ്ടുനില്‍ക്കും. നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുകൊണ്ടുള്ളതാണ് സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം. ഒരു വാര്‍ഡില്‍ രണ്ട് സന്നദ്ധപ്രവര്‍ത്തകര്‍ എന്ന നിലയില്‍ 85000 സന്നദ്ധ പ്രവര്‍ത്തകരെയാണ് […]
Read more

ശബരിമല സ്വര്‍ണ്ണക്കൊള്ള: കടകംപള്ളി സുരേന്ദ്രനെ SIT ചോദ്യം ചെയ്തു

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനെ SIT ചോദ്യം ചെയ്തു. ശനിയാഴ്ചയാണ് പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തത്. പ്രാഥമിക വിവര ശേഖരണത്തിന്റെ ഭാഗമായാണ് കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തെന്നാണ് വിവരം. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്തിനെയും എസ്ഐടി ചോദ്യം ചെയ്തു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴിയുമായി ബന്ധപ്പെട്ട് ചിലകാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ കൂടി വേണ്ടിയിട്ടാണ് കടകംപള്ളി സുരേന്ദ്രനെ എസ്ഐടി ചോദ്യം ചെയ്തത്. എസ്ഐടി അന്വേഷണം അവസാനഘട്ടത്തിലേക്ക് കടക്കുന്ന സമയത്താണ് കടകംപള്ളിയെയും പിഎസ് പ്രശാന്തിനെയും […]
Read more

മുംബൈയില്‍ കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് ബസ് ഇടിച്ചുകയറി; 4 പേര്‍ മരിച്ചു

മുംബൈ: ബാണ്ടൂപ്പില്‍ ബസ് കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് ഇടിച്ചുകയറി നാലു പേര്‍ മരിച്ചു. 14 പേര്‍ക്ക് പരിക്ക്. ബസ് പുറകോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. മുംബൈ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസാണ് അപകടത്തില്‍ പെട്ടത്.
Read more

എബിവിപി പ്രവര്‍ത്തകന്‍ വിശാല്‍ കൊലക്കേസ്: കോടതി വിധി നാളെ

ആലപ്പുഴ: എബിവിപി ചെങ്ങന്നൂര്‍ നഗര്‍ സമിതി പ്രസിഡന്റായിരുന്ന വിശാലിനെ കൊലപ്പെടുത്തിയ കേസില്‍ വിധി നാളെ. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ 20 ക്യംപസ് ഫ്രണ്ട് പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജ് പൂജ പി പി ആണ് വിധി പറയുക. 2012 ജൂലൈ 16-നാണ് വിശാല്‍ കൊല്ലപ്പെട്ടത്. ചെങ്ങന്നൂര്‍ കോളജില്‍ ബിരുദ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്യുന്നതിനിടെയാണ് വിശാല്‍ ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ എബിവിപി പ്രവര്‍ത്തകരായ വിഷ്ണുപ്രസാദ്, ശ്രീജിത്ത് എന്നിവര്‍ക്കും വിശാലിനെ രക്ഷിക്കാന്‍ ശ്രമിച്ച മറ്റ് ഏഴ് പേര്‍ക്കും […]
Read more

സ്നേഹത്തിൻ്റെയും, സമാധാനത്തിൻ്റെയും സന്ദേശവുമായി നെറ്റ്‌വ റെസിഡൻ്റ്സ് അസോസിയേഷൻ ക്രിസ്തുമസ് ആഘോഷിച്ചു

മലപ്പുറം: നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റസിഡൻ്റ്സ് വെൽഫെയർ അസോസിയേഷൻ ( നെറ്റ്‌വ) സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായി ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷിച്ചു. അസോസിയേഷൻ വൈസ് പ്രസിഡൻ്റ് വെളിയംപാട്ട് ഷമീർ ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ റസിഡൻ്റ്സ് അസോസിയേഷൻ ജില്ല വൈസ് പ്രസിഡൻ്റ് കെ.കെ റസാഖ് ഹാജി കേക്ക് മുറിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. വരുന്ന 31.12.25 ബുധനാഴ്ച വൈകീട്ട് 4 മണിക്ക് തിരൂർ നഗരസഭയിൽ പുതുതായി തിരഞ്ഞെടുത്ത നഗരസഭ അദ്ധ്യക്ഷൻ കീഴേടത്തിൽ ഇബ്രാഹിം ഹാജി , വൈസ് […]
Read more

തിരുവനന്തപുരം മേയര്‍: ശ്രീലേഖ കടുത്ത അതൃപ്തിയില്‍; അനുനയിപ്പിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം

തിരുവനന്തപുരം : കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനം കൈവിട്ടുപോയതില്‍ മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖ കടുത്ത അതൃപ്തിയില്‍. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും മികച്ച വിജയം നേടുകയും ചെയ്ത ശ്രീലേഖയെ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം മുതല്‍ തന്നെ മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് പ്രചരിച്ചിരുന്നു. അവസാനം വിവി രാജേഷിനെ മേയറാക്കാനുള്ള തീരുമാനമായത്. എന്നാല്‍ അവസാന ഘട്ടത്തിലുണ്ടായ രാഷ്ട്രീയ മാറ്റങ്ങളും പാര്‍ട്ടി തീരുമാനങ്ങളും തിരിച്ചടിയായതാണ് ശ്രീലേഖയെ ചൊടിപ്പിച്ചത്. തന്റെ അതൃപ്തി അവര്‍ പാര്‍ട്ടിയെ നേരിട്ട് അറിയിച്ചതായാണ് സൂചന. ശ്രീലേഖയുടെ അതൃപ്തി പരിഗണിച്ച് ബി.ജെ.പി […]
Read more

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങ ബസ് ലോറിയില്‍ ഇടിച്ച് അപകടം: 18 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: കൊയിലാണ്ടി തിരുവങ്ങൂരില്‍ ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ 18 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. കര്‍ണാടക രജിസ്‌ട്രേഷനിലുള്ള ബസ് റോഡില്‍ നിറുത്തിയിട്ട ലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. ബസിന്റെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു.ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ ബസില്‍ ഉണ്ടായിരുന്നു. പരിക്കേറ്റവരില്‍ ഭൂരിഭാഗം പേരും തമിഴ്‌നാട് സ്വദേശികളാണ് എന്നാണ് വിവരം.
Read more

കൊച്ചി മേയര്‍ :വി കെ മിനി മോളും ഷൈനി മാത്യുവും പങ്കിടും

കൊച്ചി: 2025 തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊച്ചി നഗരസഭയിലേക്ക് ഡിസംബര്‍ 26ന് നടക്കുന്ന മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രതിനിധികളായി ശ്രീമതി വി കെ മിനി മോളെയും ശ്രീ ദീപക് ജോയിയെയും തീരുമാനിച്ചു. ആദ്യ രണ്ടര വര്‍ഷം വികെ മിനിമോളും ദീപക് ജോയിയും പിന്നീട് വരുന്ന രണ്ടര വര്‍ഷക്കാലം മേയറായി ഷൈനി മാത്യുവും ഡെപ്യൂട്ടി മേയറായി കെ വി പി കൃഷ്ണകുമാറിനെയും തീരുമാനിച്ചതായി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു. എല്ലാത്തരം പരിഗണനകള്‍ക്കും ശേഷമാണ് […]
Read more
Advertisement
WhiteswanTV Footer