Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: HIGHLIGHT

ശബരിമലയില്‍ ഭക്തജന തിരക്ക്; തീര്‍ത്ഥാടകരുടെ എണ്ണം 25 ലക്ഷം കഴിഞ്ഞു

പത്തനംതിട്ട: ശബരിമലയില്‍ തീര്‍ത്ഥാടകരുടെ തിരക്ക് തുടരുന്നു. ഇതുവരെ ശബരിമലയില്‍ എത്തിയ തീര്‍ത്ഥാടകരുടെ എണ്ണം 25 ലക്ഷം കടന്നു. രണ്ടു ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ന് വീണ്ടും തിരക്ക് വര്‍ധിച്ചിരിക്കുത്. 12 മണി വരെ ദര്‍ശനം നടത്തിയത് അര ലക്ഷം പേരാണ്. ഇന്നലെ 65,632 പേരാണ് ദര്‍ശനംനടത്തിയത്. ഈ തീര്‍ത്ഥാടന കാലത്തെ ഏറ്റവും തിരക്ക് കുറവും ഇന്നലെയായിരുന്നു. എന്നാല്‍ കഴിഞ്ഞ തിങ്കളാഴ്ച ഒരുലക്ഷത്തി പതിനായിരത്തിലധികം ഭക്തരെത്തി ദര്‍ശനം നടത്തി.
Read more

താനാളൂരിലെ ചരിത്ര വിജയത്തിൻ്റെ അണിയറശില്പി മുജീബ് താനാളൂർ

മലപ്പുറം: 22 വർഷത്തെ തുടർച്ചയായ സിപിഎംഭരണത്തിന് അറുതി വരുത്തി യുഡിഎഫിന്ചരിത്ര വിജയം നേടി കൊടുത്തതിന് പിന്നിലെ അണിയറ ശില്പിയായി മുജീബ് താനാളൂർ. തിരഞ്ഞെടുപ്പിലെ മിഡിയ , സോഷ്യൽ മീഡിയ കോഡിനേഷൻ ചുമതല മുജീബിനായിരുന്നുയുഡിഎഫിനായി പ്രകടന പ്രതിക തയ്യാറാക്കിയതിലും പ്രചരണത്തിൻ്റെ ഭാഗമായിപുറത്താറക്കിയ ജനശബ്ദം എന്ന പത്രത്തിൻ്റെ ചുമതലയുംഭംഗിയായി സമയബന്ധിതമായി മുജീബ് താനാളൂർ നിർവഹിച്ചു.കൂടാതെ പ്രചരണത്തിനായിസ്ക്രിപ്പ്റ്റ് എഴുതിപത്തോളം റീൽസ് വീഡിയോസുംപുറത്തിറക്കി. താനാളൂർ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി വാർഡ് 8 ൻ്റെ ചുമതലനൽകിയതിനൊപ്പംസിപിഎമ്മിൻ്റെ സിറ്റിംഗ് സിറ്റുകളായ7, 12, 2 വാർഡുകളിലെവിജയത്തിൻ്റെ ചാലകശക്തിയുമായി […]
Read more

വോട്ട് ചോരി: പോരാട്ടം തുടരുമെന്ന് രാഹുല്‍ ഗാന്ധി; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും പരിഹാസം

ഡല്‍ഹി : വോട്ട് ചോരി ആരോപണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സത്യത്തിനൊപ്പം ബിജെപിക്കെതിരെ പോരാടുമെന്ന് ഡല്‍ഹിയിലെ കോണ്‍ഗ്രസിന്റെ വിശാല റാലിയിലാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം പറഞ്ഞത്. സത്യം മുറുകെ പിടിച്ച് മോദി-അമിത് ഷാ ഭരണത്തെ കോണ്‍ഗ്രസ് ഇല്ലാതാക്കുമെന്നും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ പേരെടുത്ത് പറഞ്ഞാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം നടത്തിയത്. അതേസമയം ബിഹാറിലെ ജയം വോട്ട് കൊള്ളയിലൂടെയെന്നാണ് പ്രിയങ്കാ ഗാന്ധിയുടെ ആരോപണം. […]
Read more

എവർലാസ്റ്റിംഗ് ലിറ്റിൽസ്’; വിസ്മയങ്ങളുടെ സൂക്ഷ്മലോകം തീർത്ത് കൺസോളിയം ആർട്സ് ഫെസ്റ്റിവലിന് പ്രൗഢസമാപനം

മലപ്പുറം: കൊണ്ടോട്ടി ബുഖാരി ദഅ്‌വ കോളേജ് വിദ്യാർത്ഥി യൂണിയൻ ‘സാബിക്’ സംഘടിപ്പിച്ച കൺസോളിയം ആർട്സ് ഫെസ്റ്റിവൽ ’25-ന് ബുഖാരി കാമ്പസിൽ പ്രൗഢമായ പരിസമാപ്തി. ‘എവർലാസ്റ്റിംഗ് ലിറ്റിൽസ്’ (Everlasting Littles) എന്ന വേറിട്ട പ്രമേയത്തിൽ ഡിസംബർ 4 മുതൽ 7 വരെ നടന്ന മേള, കലയുടെയും ചിന്തയുടെയും പുതിയ അനുഭവമാണ് വിദ്യാർത്ഥികൾക്ക് സമ്മാനിച്ചത്. പ്രപഞ്ചത്തിലെ ഓരോ അണുവിലും, നാം ചെയ്യുന്ന ചെറിയ നന്മകളിലും വലിയ മാറ്റങ്ങൾ സൃഷ്ടിക്കാനുള്ള ശക്തിയുണ്ടെന്ന സന്ദേശമാണ് കൺസോളിയം ഇത്തവണത്തെ ഫെസ്റ്റിവലിലൂടെ നൽകിയത്. വൈജ്ഞാനിക സംവാദങ്ങളുടെ […]
Read more

സ്ത്രീകള്‍ക്ക് 1000 രൂപ പെന്‍ഷന്‍; തെരെഞ്ഞെടുപ്പിന് ശേഷം മാത്രം: സര്‍ക്കാര്‍

തിരുവനന്തപുരം: സ്ത്രീകള്‍ക്ക് മാസം 1000 രൂപ പെന്‍ഷന്‍ നല്‍കുന്ന സ്ത്രീസുരക്ഷാ പദ്ധതി തദ്ദേശ തെരെഞ്ഞെടുപ്പിന് ശേഷം മാത്രമെന്ന് നടപ്പാക്കുവെന്ന് സംസ്ഥാന സര്‍ക്കാര്‍. സ്ത്രീ സുരക്ഷാ പെന്‍ഷന്‍ പദ്ധതിയുടേതെന്ന പേരില്‍ പലയിടത്തും വിതരണം ചെയ്തത് വ്യാജ അപേക്ഷകളെന്നാണ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നല്‍കി. പെരുമാറ്റച്ചട്ട ലംഘനം ആരോപിച്ച് കമ്മീഷന് പരാതികള്‍ ലഭിച്ചതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ വിശദീകരണം. നിലവില്‍ സഹായം കിട്ടാത്ത 35 നും 60 നും ഇടയില്‍ പ്രായമുള്ള പാവപ്പെട്ട സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ നല്‍കുമെന്ന് […]
Read more

എംഎല്‍എ സ്ഥാനം രാജിവെക്കണമോ എന്നത് രാഹുല്‍ തീരുമാനിക്കേണ്ടത്;കെസി വേണുഗോപാല്‍

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ഇത്തരം വിഷയങ്ങളില്‍ പാര്‍ട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യമെന്നും കൂടാതെ പൊതുജനങ്ങളുടെ ഇടയിലുള്ള പാര്‍ട്ടിയുടെ ഇമേജ് നിലനിര്‍ത്തേണ്ടതുണ്ട്. അത്തരം കാര്യങ്ങള്‍ ആലോചിച്ചാണ് കെപിസിസി ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തിരിക്കുന്നത്. അത് എഐസിസി അഗീകരിക്കുകയും ചെയ്തു. എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം രാഹുല്‍ തീരുമാനിക്കട്ടെയെന്ന് കെ സി വേണു ഗോപാല്‍. ആരോപണം ഉണ്ടായപ്പോള്‍ […]
Read more

ഭിന്നശേഷി സൗഹൃദ സ്റ്റാൾ ഒരുക്കി ആചരിച്ചു

മലപ്പുറം: ഡിസംബർ 3 അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തിൻ്റ ഭാഗമായി പരപ്പനങ്ങാടി ഗവൺമെന്റ് സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിങ് സെൻററും ഗവൺമെന്റ് മോഡൽ ലാബ് സ്കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന “സാഥി2025” വാരാചരണത്തിന്റെ ഭാഗമായി, ഇന്ന് ഭിന്നശേഷി സൗഹൃദ സ്റ്റാൾ ഒരുക്കി. കുട്ടികൾ നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ പ്രദർശന–വിപണനം ഫുഡ് ഫെസ്റ്റ്, കൂടെ കുടുംബശ്രീ യൂണിറ്റുകളുടെ ഉൽപ്പന്നങ്ങളുടെ വിപണനവും നടത്തി. പ്രദർശന–വിപണന സ്റ്റാൾ ഇന്ന് (02.12.2025 ) ഉച്ചയ്ക്ക് 2 മണിക്ക് മുഹമ്മദ് ഷാഹിർ കെ പി (സംരംഭകൻ) ഉദ്ഘാടനം ചെയ്തു. പരപ്പനങ്ങാടി […]
Read more

രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയാന്‍ മാറ്റി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വിധി പറയുന്നത് മാറ്റി. ഉത്തരവ് പിന്നീടായിരിക്കും. സെഷന്‍സ് കോടതിയിലെ അടച്ചിട്ട കോടതി മുറിയില്‍ ഒന്നര മണിക്കൂര്‍ നേരത്തെ വാദമാണ് പൂര്‍ത്തിയായത്. ഒരു രേഖ കൂടി ഹാജരാക്കാനാണ് കോടതി നിര്‍ദേശം .
Read more

സംസ്ഥാന പുരസ്കാരം കോഴിക്കോടിന്; എൻഎസ്എസ്സിന്റെ ‘യുവജാഗരൺ’ എയ്ഡ്‌സ് പ്രതിരോധ പദ്ധതി ശ്രദ്ധേയമാകുന്നു

കോഴിക്കോട് : സാമൂഹിക ഇടപെടലുകളിലെ മികവിന് കോഴിക്കോട് ജില്ലാ എൻഎസ്എസ് യൂണിറ്റിന് സംസ്ഥാന പുരസ്കാരം. എൻഎസ്എസും എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയും സംയുക്തമായി നടത്തുന്ന എയ്ഡ്‌സ് പ്രതിരോധ ബോധവൽക്കരണ പരിപാടിയായ ‘യുവജാഗരൺ’ പദ്ധതിയുടെ സംസ്ഥാനതലത്തിലെ മികച്ച നടത്തിപ്പിനാണ് കോഴിക്കോട് ജില്ല ഒന്നാം സ്ഥാനം നേടിയത്.​ ഈ വർഷം ജില്ലയിൽ നടപ്പാക്കിയ പദ്ധതികൾക്ക് സമാനതകളില്ലാത്ത വ്യാപ്തിയുണ്ടായിരുന്നു. എയ്‌ഡ്‌സ് പ്രതിരോധ സന്ദേശം സമൂഹത്തിന്റെ എല്ലാ തുറകളിലേക്കും എത്തിക്കുന്നതിൽ എൻഎസ്എസ് യൂണിറ്റ് വലിയ പങ്കുവഹിച്ചു. സ്കൂളുകൾ, കോളേജുകൾ, ഉന്നതികൾ തുടങ്ങിയ വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ […]
Read more

രാഹുല്‍മാങ്കൂട്ടത്തിലിന് വീണ്ടും കുരുക്ക്; ബലാല്‍സംഗ പരാതിയുമായി മറ്റൊരു യുവതി കൂടി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ബലാല്‍സംഗ പരാതിയുമായി മറ്റൊരു യുവതി കൂടി രംഗത്ത്. സോണിയാഗാന്ധിക്കും കെപിസിസി പ്രസിസന്റിനും യുവതി പരാതി അയച്ചതായാണ് വിവരം. ബംഗളൂരുവില്‍ താമസിക്കുന്ന 23കാരിയാണ് പരാതിയുമായി എത്തിയിരിക്കുന്നത്. വളരെനാള്‍ മുമ്പ് നടന്ന സംഭവമാണ്. ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചും വിവരം ശേഖരിച്ചിരുന്നു. എന്നാല്‍ നിയമനടപടിക്ക് പെണ്‍കുട്ടി തയ്യാറല്ലെന്ന് അറിയിക്കുകയായിരുന്നു.
Read more
Advertisement
WhiteswanTV Footer