Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: HIGHLIGHT

പി.എം ശ്രീ പദ്ധതി ; കേരളം ഇന്ന് കേന്ദ്ര വിദ്യഭ്യാസ മന്ത്രാലയത്തിന് കത്തയക്കും

തിരുവനന്തപുരം: പി എം ശ്രീ പദ്ധതി മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യഭ്യാസമന്ത്രാലയത്തിന് ഇന്ന് കേരളം കത്തയക്കും. കത്തിന്റെ കരട് ഇന്ന് മുഖ്യമന്ത്രി പരിശോധിച്ച ശേഷമാകും അയക്കുക. കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പി എം ശ്രീ പദ്ധതി മരവിപ്പിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഇതുവരെ കത്തയക്കാത്തത് ഇടതുമുന്നണിയില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു. അതേസമയം മുഖ്യമന്ത്രി തിരക്കിലായതിനാലാണ് കത്തിന്റെ കരട് പരിശോധിക്കാന്‍ സാധിക്കാതെ പോയതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഈ സാഹചര്യത്തിലാണ് […]
Read more

നവംബര്‍ ഒന്ന് മുതല്‍ ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം 8000 രൂപ; ഉത്തരവുമായി കേരള സര്‍ക്കാര്‍

തിരുവനന്തപുരം: ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിച്ചുള്ള ഉത്തരവ് ഇറങ്ങി. നവംബര്‍ ഒന്ന് മുതല്‍ 8000 രൂപ ആക്കിയാണ് ഉത്തരവ്. ഈ മാസം മുതല്‍ ആശമാര്‍ക്ക് 8000 രൂപ ലഭിച്ചു തുടങ്ങും. 1000 രൂപയുടെ വര്‍ധനവാണ് കേരള സര്‍ക്കാര്‍ വരുത്തിയത്. 26,125 ആശാ വര്‍ക്കര്‍മാര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. പ്രതിവര്‍ഷം 250 കോടി രൂപ ഇതിന് ചെലവാകുക. അതോടൊപ്പം ഇതേവരെയുള്ള കുടിശ്ശിക മുഴുവന്‍ നല്‍കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഓണറേറിയം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ഏറെ നാളായി […]
Read more

സംസ്ഥാനത്ത് എസ്ഐആര്‍ ന് ഇന്ന് തുടക്കം ; ബിഎല്‍ഒമാര്‍ ഇന്ന് മുതല്‍ വീടുകളില്‍ എത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്‌ക്കരണത്തിന് ഇന്ന് തുടക്കം. വിവരങ്ങള്‍ ശേഖരിക്കുന്നതിന് ബിഎല്‍ഒമാര്‍ വീടുകളിലെത്തും. വോട്ടര്‍ പട്ടികയില്‍ പേരു ഉറപ്പിച്ചശേഷം ഫോമുകള്‍ കൈമാറും. വോട്ടര്‍ പട്ടികയിലുള്ളവര്‍ക്ക് വോട്ട് ഉറപ്പാക്കുന്ന നടപടിക്കാണ് തുടക്കമാകുന്നത്. ഒരുമാസത്തോളം നീളുന്ന നടപടിയാണ് ഇന്ന് മുതല്‍ ആരംഭിക്കുന്നത്. പോര്‍ട്ടലില്‍ പേരുള്ള വിവിഐപിമാരുടെ വീടുകളില്‍ കളക്ടര്‍മാര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെത്തിയായിരിക്കും സര്‍വേ നടത്തുക.ഡ്യൂട്ടിയുടെ ഭാഗമാകുന്ന ബി എല്‍ ഒ മാര്‍ക്ക് ഒരു മാസം പൂര്‍ണമായും എസ്ഐആര്‍ ഡ്യൂട്ടിയായിരിക്കും. കേരളത്തെ കൂടാതെ തമിഴ്‌നാട്, പശ്ചിമബംഗാള്‍ അടക്കം ഒമ്പത് […]
Read more

കെപിസിസിക്ക് 17 അംഗ കോർ കമ്മിറ്റി; സമിതിയിൽ എ.കെ. ആന്റണിയും

കോഴിക്കോട്: കെപിസിസിക്ക് 17 അംഗ കോർ കമ്മിറ്റി. ദീപാ ദാസ് മുൻഷിയാണ് കൺവീനർ. മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയും സമിതിയിലുണ്ട്. ഡൽഹിയിൽ നടന്ന ചർച്ചയിലാണ് സംഘടനാകാര്യങ്ങൾ ക്രോഡീകരിക്കാനായി കോർകമ്മിറ്റി രൂപീകരിച്ചത്. ഇതനുസരിച്ചാണ് 17 അംഗ കോർ കമ്മിറ്റി പ്രഖ്യാപിച്ചത്. സണ്ണി ജോസഫ്, വി.ഡി. സതീശൻ, എ.കെ. ആന്റണി, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, ഡോ. ശശി തരൂർ, കെ. സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ. മുരളീധരൻ, വി.എം. സുധീരൻ, എം.എം. ഹസ്സൻ, മുല്ലപ്പള്ളി […]
Read more

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം മാറ്റി

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം മാറ്റി. നാളെ നടക്കാനിരുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം തിങ്കളാഴ്ചത്തേക്ക് മാറ്റി. നവംബര്‍ ഒന്നില്‍ നിന്ന് നവംബര്‍ മൂന്നിലേക്കാണ് മാറ്റിയത്. നവംബര്‍ മൂന്നിന് മൂന്നുമണിക്ക് തൃശൂരില്‍ വച്ചാകും അവാര്‍ഡ് പ്രഖ്യാപനം. ജൂറി ചെയര്‍മാന്റെ അസൗകര്യം പരിഗണിച്ചാണ് മാറ്റം.
Read more

വേടന്റെ ജാമ്യ വ്യവസ്ഥകളിൽ ഇളവ്; വിദേശത്തേക്ക് യാത്ര ചെയ്യാനും അനുമതി

കൊച്ചി: ഗവേഷക വിദ്യാര്‍ഥിനിയെ അപമാനിച്ചെന്ന കേസിൽ റാപ്പർ വേടന് ആശ്വാസം. എറണാകുളം സെഷൻസ് കോടതിയുടെ മുൻകൂർ ജാമ്യ വ്യവസ്ഥയില്‍ വേടന് ഹൈക്കോടതി ഇളവ് നല്‍കി. കേരളം വിടരുതെന്നും എല്ലാ ഞായറാഴ്ചയും രാവിലെ 10ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം എന്നീ വ്യവസ്ഥകളാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇതോടെ വേടന് വിദേശത്തേക്ക് യാത്ര ചെയ്യാം. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും രാജ്യം വിടുന്നുണ്ടെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. ഫ്രാന്‍സ്, ജര്‍മ്മനി ഉള്‍പ്പടെ അഞ്ച് രാജ്യങ്ങളിലേക്ക് പരിപാടിക്കായി പോകാൻ ജാമ്യവ്യവസ്ഥയിൽ […]
Read more

വാരിക്കോരി പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി: ക്ഷേമ പെന്‍ഷന്‍ 2000 രൂപയാക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ ഓരോന്നായി പാലിച്ച് മുന്നോട്ട് കുതിക്കുകയാണ് കേരള സര്‍ക്കാര്‍. കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കോട്ടവും തട്ടില്ലെന്ന് വീണ്ടും തെളിയിച്ചുകൊണ്ട് സംസ്ഥാനത്ത് സാമൂഹിക ക്ഷേമപെന്‍ഷന്‍ 1600 രൂപയില്‍ നിന്ന് 2000 രൂപയായി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 400 രൂപയുടെ വര്‍ധനവാണ് ഒറ്റയടിക്ക് വരുത്തിയിരിക്കുന്നത്. ഇതോടെ, ക്ഷേമ പെന്‍ഷന്റെ ആനുകൂല്യം അനുഭവിക്കുന്ന ലക്ഷകണക്കിനാളുകള്‍ക്ക് മാസം 2000 രൂപ പെന്‍ഷന്‍ ലഭിക്കും. സ്ത്രീശാക്തീകരണത്തില്‍ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട്, നിലവില്‍ ഒരു പെന്‍ഷനും […]
Read more

‘മെസ്സി ചതിച്ചാശാനേ’; സംസ്ഥാന സര്‍ക്കാരിനെയും കായിക മന്ത്രിയേയും പരിഹസിച്ച് പ്രതിപക്ഷ നേതാവ്

കൊച്ചി: അര്‍ജന്റീന ടീം നവംബറില്‍ കേരളത്തിൽ എത്തില്ല എന്ന് സ്‌പോണ്‍സര്‍ പ്രഖ്യാപിച്ചതിനു പിന്നാലെ സംസ്ഥാന സര്‍ക്കാരിനെയും കായിക മന്ത്രിയേയും പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ‘മെസ്സി ചതിച്ചാശാനേ’ എന്നായിരുന്നു സതീശന്റെ പരിഹാസം. പണ്ടേ ഇതേപ്പറ്റി പറഞ്ഞിട്ടുള്ളതാണെന്നും ഇനി മെസ്സി ചതിച്ചെന്ന് മന്ത്രി വന്ന് പറയട്ടെ എന്നും വി ഡി സതീശൻ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. മെസ്സിയുടെ വരവ് രാഷ്ട്രീയ പ്രചരണമാക്കി മാറ്റുകയായിരുന്നുവെന്ന്‌ അദ്ദേഹം ആരോപിച്ചു. മെസ്സി വന്നില്ല. ഇതൊക്കെ തിരഞ്ഞെടുപ്പിന് മുമ്പുള്ള പ്രചരണമാണ്. വന്നാല്‍ നല്ല […]
Read more

ഹിജാബ് വിവാദം: കുട്ടിക്ക് തുടർന്ന് പഠിക്കാൻ താത്പര്യമില്ലാത്തതിനാൽ ഇടപെടാനില്ലെന്ന് കോടതി

കൊച്ചി: പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ ഹര്‍ജി തീര്‍പ്പാക്കി ഹൈക്കോടതി. കുട്ടി സ്കൂളിൽ തുടർന്ന് പഠിക്കാനില്ലെന്ന് അറിയിച്ചതിനാൽ വിഷയത്തിൽ ഇടപെടുന്നില്ലെന്ന് കോടതി അറിയിച്ചു. സ്കൂളിൽ തുടരാൻ ആഗ്രഹമില്ലെന്ന് കുട്ടിയുടെ അച്ഛനും കോടതിയെ അറിയിച്ചു. ഇതോടെ തുടർനടപടി അവസാനിപ്പിക്കുന്നതായി സർക്കാരും അറിയിച്ചു.
Read more

തെരഞ്ഞെടുപ്പ് പ്രചരണം; പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബിഹാറില്‍

പട്ന: തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബിഹാറിലെത്തും. മുന്‍ ബിഹാര്‍ മുഖ്യമന്ത്രി കര്‍പ്പൂരി ഠാക്കൂറിന്റെ ജന്മസ്ഥലമായ കര്‍പ്പൂരി ഗ്രാമത്തില്‍ നിന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കും. കര്‍പ്പൂരി ഠാക്കൂറിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചതിനുശേഷം സമസ്തിപൂരിലും ബഹുസ്വരയിലുമായി റാലികളിലും പൊതുസമ്മേളനങ്ങളിലും പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ബിഹാറില്‍ കനത്ത സുരക്സ്നു ഒരുക്കിയിട്ടുള്ളത്. തേജസ്വി യാദവിനെ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രചാരണം ശക്തമാക്കാനാണ് മഹാസഖ്യത്തിന്റെ നീക്കം. തേജസ്വി യാദവിനൊപ്പം രാഹുല്‍ഗാന്ധിയും റാലിയില്‍ പങ്കെടുത്തേക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, […]
Read more

Recent News

Advertisement
WhiteswanTV Footer