ഡല്‍ഹി : വോട്ട് ചോരി ആരോപണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
സത്യത്തിനൊപ്പം ബിജെപിക്കെതിരെ പോരാടുമെന്ന് ഡല്‍ഹിയിലെ കോണ്‍ഗ്രസിന്റെ വിശാല റാലിയിലാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം പറഞ്ഞത്.
സത്യം മുറുകെ പിടിച്ച് മോദി-അമിത് ഷാ ഭരണത്തെ കോണ്‍ഗ്രസ് ഇല്ലാതാക്കുമെന്നും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ പേരെടുത്ത് പറഞ്ഞാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം നടത്തിയത്.
അതേസമയം ബിഹാറിലെ ജയം വോട്ട് കൊള്ളയിലൂടെയെന്നാണ് പ്രിയങ്കാ ഗാന്ധിയുടെ ആരോപണം. രാംലീല മൈതാനിയില്‍ കോണ്‍ഗ്രസിന്റെ വോട്ട് ചോരി മെഗാ റാലിയില്‍ പതിനായിരങ്ങളാണ് അണിനിരന്നത്. കമ്മീഷനെതിരെ രാഷ്ട്രപതിക്ക് നല്‍കാന്‍ 5 കോടി പേര്‍ ഒപ്പിട്ട നിവേദനം സ്റ്റേജിന് മുന്നില്‍ ചാക്കുകളിലായി നിരത്തി വെച്ചിരിക്കുകയാണ് കോണ്‍ഗ്രസ്.




