പത്തനംതിട്ട: ശബരിമലയില്‍ തീര്‍ത്ഥാടകരുടെ തിരക്ക് തുടരുന്നു. ഇതുവരെ ശബരിമലയില്‍ എത്തിയ തീര്‍ത്ഥാടകരുടെ എണ്ണം 25 ലക്ഷം കടന്നു.
രണ്ടു ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ന് വീണ്ടും തിരക്ക് വര്‍ധിച്ചിരിക്കുത്. 12 മണി വരെ ദര്‍ശനം നടത്തിയത് അര ലക്ഷം പേരാണ്.
ഇന്നലെ 65,632 പേരാണ് ദര്‍ശനംനടത്തിയത്. ഈ തീര്‍ത്ഥാടന കാലത്തെ ഏറ്റവും തിരക്ക് കുറവും ഇന്നലെയായിരുന്നു. എന്നാല്‍ കഴിഞ്ഞ തിങ്കളാഴ്ച ഒരുലക്ഷത്തി പതിനായിരത്തിലധികം ഭക്തരെത്തി ദര്‍ശനം നടത്തി.




