Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Local Body Elections

വാർഡ് പുനർവിഭജനവും തിരിച്ചടിയായി; ഇടതുമുന്നണി പിറകോട്ട്

കോഴിക്കോട്: ഉരുക്കുകോട്ടകളായി സി.പി.എം വിശേഷിപ്പിച്ചിരുന്ന പല പഞ്ചായത്തുകളിലും അടിപതറി വീണതിന്റെ ഞെട്ടലിലാണ് നേതാക്കളും പ്രവർത്തകരും. തോൽവിയെ കുറിച്ച് വ്യക്തമായ വിശദീകരണം നൽകാൻ ജില്ലയിലെ എൽ.ഡി.എഫ്– സി.പി.എം നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. ജില്ലയിലെ എട്ട് നിയമസഭാ മണ്ഡലങ്ങളിൽ യു.ഡി.എഫ് മുന്നേറ്റം നേടിയതെന്ന വസ്തുത എൽ.ഡി.എഫിന് വലിയ ആഘാതമാണ് സൃഷ്ടിക്കുന്നത്. 2021ൽ 11 സീറ്റുകളിൽ വ്യക്തമായ മേൽക്കോയ്മ പുലർത്തിയിരുന്ന എൽ.ഡി.എഫിന്, തദ്ദേശ തെരഞ്ഞെടുപ്പ് ഫലമനുസരിച്ച് അഞ്ച് മണ്ഡലങ്ങളിൽ മാത്രമാണ് മുൻതൂക്കം നിലനിർത്താനായത്. അവിടങ്ങളിലും നേരിയ ഭൂരിപക്ഷത്തിനാണ് ഇടത് മുന്നണി കടന്നുകൂടിയത്. […]
Read more

പുതുപ്പള്ളി മണ്ഡലത്തിൽ എട്ടിൽ ഏഴു പഞ്ചായത്തിലും യുഡിഎഫിന്  മിന്നുന്ന വിജയം

കോട്ടയം: പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ താരമായി ചാണ്ടി ഉമ്മൻ എംഎൽഎ. നിയോജകമണ്ഡലത്തിന്റെ തലസ്ഥാനമെന്നു വിശേഷിപ്പിക്കപ്പെടുന്ന പാമ്പാടി അടക്കം എട്ടിൽ ഏഴു പഞ്ചായത്തിലും യുഡിഎഫിന് ത്രസിപ്പിക്കുന്ന വിജയം. മണ്ഡലത്തിൽ എട്ടു പഞ്ചായത്തുകളിൽ നിന്നുള്ള ബ്ലോക് ഡിവിഷൻ സ്ഥാനാർഥികളും വിജയം കണ്ടു.‌ മന്ത്രി വി.എൻ.വാസവനും ചാണ്ടി ഉമ്മൻ എംഎൽഎയും തമ്മിലുള്ള പോരാട്ടമെന്ന നിലയിലായിരുന്നു പഞ്ചായത്തിലെ എട്ടു വാർഡിലെയും മത്സരം.  തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ മുതൽ നടത്തിയ ചിട്ടയായ പ്രവർത്തനമാണ് വിജയത്തിന് പിന്നിൽ. രണ്ടായിരത്തിലധികം വീടുകളും വ്യാപാര സ്ഥാപനങ്ങളും പാമ്പാടിയിൽ തന്നെ എംഎൽഎ നേരിട്ടു […]
Read more

ഒഞ്ചിയം പഞ്ചായത്തിൽ ഭരണം നിലനിർത്തി ജനകീയ മുന്നണി

കോഴിക്കോട് : ഒഞ്ചിയം പഞ്ചായത്തിൽ ഭരണം നിലനിർത്തി ജനകീയ മുന്നണി.മൊത്തം 19 വാർഡുകളിൽ പന്ത്രണ്ടും പിടിച്ചെടുത്തുകൊണ്ടാണ് ജനകീയ മുന്നണി ഭരണത്തുടർച്ച കൈവരിച്ചിരിക്കുന്നത്. എൽഡിഎഫ് വിജയിച്ച വാർഡുകൾ: 1.3.10.11.12.14.18. യുഡിഎഫ് – ആർ.എം.പി. ഐ വിജയിച്ച വാർഡുകൾ: 2.4.5.6.7.8.9..13.15.16.17.19. കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ എല്ലാവരും ഉറ്റുനോക്കുന്ന ഒരു പഞ്ചായത്താണ് ഒഞ്ചിയം. നിറയെ ചെങ്കൊടി പാറിയ, സിപിഎം തുടർച്ചയായി ഭരിച്ച ഒഞ്ചിയം പഞ്ചായത്ത് ഭരണം സിപിഎമ്മിന് നഷ്ടപ്പെട്ടിട്ട് 15 വർഷങ്ങൾ കഴിഞ്ഞു. ഇത്തവണ കടുത്ത പോരാട്ടം നടത്തിയെങ്കിലും സ്ഥാനാർത്ഥികളുടെ […]
Read more

ആരാമ്പ്രം യുഡിഎഫ് വിജയാഘോഷം

കോഴിക്കോട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം നേടിയ യു.ഡി.എഫ്. മെമ്പർമാർക്ക് ആരാമ്പ്രം നൽകിയ സ്വീകരണം ചരിത്രമായി. വാർഡ് 12, 13, 14, 15 എന്നിവിടങ്ങളിൽ നിന്ന് വിജയിച്ച അസറുദ്ദീൻ (12), സഫിയ മുഹമ്മദ് (13), സാലിഹ ഇബ്രാഹിം (14), സക്കീന മുഹമ്മദ് (15) എന്നിവരുടെ ആഹ്ലാദ പ്രകടനത്തിൽ നൂറുകണിക്കിന് ആളുകളാണ് അണിനിരന്നത്. ബ്ലോക്ക് പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആമിന മുഹമ്മദ്, ജില്ലാ പഞ്ചായത്തിലേക്ക് വിജയിച്ച മുഹമ്മദൻസ്, കൂടാതെ പത്താം വാർഡ് മെമ്പർ സോഷ്മ […]
Read more

താനാളൂരിലെ ചരിത്ര വിജയത്തിൻ്റെ അണിയറശില്പി മുജീബ് താനാളൂർ

മലപ്പുറം: 22 വർഷത്തെ തുടർച്ചയായ സിപിഎംഭരണത്തിന് അറുതി വരുത്തി യുഡിഎഫിന്ചരിത്ര വിജയം നേടി കൊടുത്തതിന് പിന്നിലെ അണിയറ ശില്പിയായി മുജീബ് താനാളൂർ. തിരഞ്ഞെടുപ്പിലെ മിഡിയ , സോഷ്യൽ മീഡിയ കോഡിനേഷൻ ചുമതല മുജീബിനായിരുന്നുയുഡിഎഫിനായി പ്രകടന പ്രതിക തയ്യാറാക്കിയതിലും പ്രചരണത്തിൻ്റെ ഭാഗമായിപുറത്താറക്കിയ ജനശബ്ദം എന്ന പത്രത്തിൻ്റെ ചുമതലയുംഭംഗിയായി സമയബന്ധിതമായി മുജീബ് താനാളൂർ നിർവഹിച്ചു.കൂടാതെ പ്രചരണത്തിനായിസ്ക്രിപ്പ്റ്റ് എഴുതിപത്തോളം റീൽസ് വീഡിയോസുംപുറത്തിറക്കി. താനാളൂർ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി വാർഡ് 8 ൻ്റെ ചുമതലനൽകിയതിനൊപ്പംസിപിഎമ്മിൻ്റെ സിറ്റിംഗ് സിറ്റുകളായ7, 12, 2 വാർഡുകളിലെവിജയത്തിൻ്റെ ചാലകശക്തിയുമായി […]
Read more

ഒന്നിച്ചുകൂടിയവർ ഒരുമിച്ചൊഴുകി

തിരുവനന്തപുരം :നഗരസഭയിൽ വിജയിച്ചുകയറിയ ബിജെപിയിലെ 50 സ്ഥാനാർഥികൾ തമ്പാനൂരിലെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ ഒന്നിച്ചുകൂടി. സ്‌നേഹവും വിജയാഹ്ളാദവും സൗഹൃദവും പങ്കിട്ട അവർ ഒരുമിച്ച് നഗരത്തിൽ ഊരുവലം വന്നു. ഞായറാഴ്ച വൈകീട്ട് നഗരത്തിലെ പ്രധാന റോഡുകളിലൂടെ ബിജെപി പ്രവർത്തകർ നടത്തിയ റോഡ് ഷോ ആവേശത്തിരയിളക്കത്തിലമർന്നു. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ, സംസ്ഥാന സെക്രട്ടറി എസ്.സുരേഷ് എന്നിവരായിരുന്നു മുൻനിരയിൽ. പിന്നാലെ നാലുവീതം നിയുക്ത കൗൺസിലർമാർ കയറിയ 12 തുറന്ന ജീപ്പുകൾ വരിവെച്ചുനീങ്ങി. കാവിക്കൊടിയും […]
Read more

യുഡിഎഫ് മുന്നേറ്റത്തിനിടയിലും എൽഡിഎഫ് തത്‌സ്ഥിതി നിലനിർത്തി: ഇ.എൻ സുരേഷ് ബാബു

പാലക്കാട്: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറ്റം ഉണ്ടായിരുന്നെങ്കിലും എൽഡിഎഫിന് തത്‌സ്ഥിതി നിലനിർത്താനായതായി സിപിഎം ജില്ലാസെക്രട്ടറി ഇ.എൻ. സുരേഷ് ബാബു വ്യക്തമാക്കി. ജില്ലാപഞ്ചായത്ത് ഉൾപ്പെടെ പ്രധാന തദ്ദേശ സ്ഥാപനങ്ങളിൽ എൽഡിഎഫ് വിജയം നിലനിർത്താൻ കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു. ചില പഞ്ചായത്തുകളിലും വാർഡുകളിലും സീറ്റുകൾ നഷ്ടമായെങ്കിലും, അതിനെ ഗൗരവമായി വിലയിരുത്തുമെന്നും തോൽവിക്ക് കാരണമായ ഘടകങ്ങൾ വിശദമായി പരിശോധിച്ച് ആവശ്യമായ സംഘടനാപരമായ തിരുത്തലുകൾ നടത്തുമെന്നും സുരേഷ് ബാബു പറഞ്ഞു. ജനകീയ വിഷയങ്ങളിൽ കൂടുതൽ ശക്തമായി ഇടപെടുന്നതിനും പ്രവർത്തനം […]
Read more

നാലു വാർഡുകളിൽ 144 പ്രഖ്യാപിച്ചു

പാലക്കാട്: കുണ്ടുകാട് സിപിഎം–മുസ്ലിം ലീഗ് സംഘർഷം: തരൂർ പഞ്ചായത്തിലെ മൂന്ന് വാർഡുകളിൽ 144. കുണ്ടുകാട്ടിൽ സിപിഎം പ്രവർത്തകരും മുസ്ലിം ലീഗ് പ്രവർത്തകരും തമ്മിൽ ഉണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, തരൂർ നിയോജകമണ്ഡലത്തിലെ തരൂർ പഞ്ചായത്തിലെ 8, 9, 10 വാർഡുകളിൽ ക്രിമിനൽ പ്രൊസീജർ കോഡ് സെക്ഷൻ 144 പ്രഖ്യാപിച്ചു. പ്രദേശത്ത് പൂർണ്ണ പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുസമാധാനം ഉറപ്പാക്കുന്നതിനായി ജനങ്ങൾ കൂട്ടം കൂടുന്നതും റാലി, പ്രകടനങ്ങൾ എന്നിവയും കർശനമായി നിരോധിച്ചിട്ടുണ്ട്. നിയമലംഘനം നടത്തിയാൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് അധികൃതർ […]
Read more

തദ്ദേശ തിരഞ്ഞെടുപ്പ് തിരികെ പിടിച്ച് യുഡിഎഫ്; അക്കൗണ്ട് തുറന്നു ബിജെപി

പാലക്കാട് : പുതുക്കോട് ഗ്രാമപ്പഞ്ചായത്തിൽ എൽഡിഎഫിൽനിന്ന് യുഡിഎഫ് ഭരണം തിരിച്ചുപിടിച്ചു. ഒപ്പം ആദ്യമായി ബിജെപി ഒരു വാർഡിൽ ജയിച്ച് അക്കൗണ്ട് തുറന്നു. 16 വാർഡുകളിൽ 10 സീറ്റിൽ യുഡിഎഫ് ജയിച്ചു. അടത്തടുത്ത വാർഡുകളിൽ മത്സരിച്ച പുതുക്കോട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ. ഉദയനും ഭാര്യ ജിഷ ഉദയനും ജയിച്ചു. വെൽഫെയർ പാർട്ടിയും മുസ്‌ലിം ലീഗും തമ്മിൽ കടുത്ത മത്സരം നടന്ന തെരുവ് വാർഡിൽ മുസ്‌ലിം ലീഗ് ജയിച്ചു. ചന്തപ്പുരയിൽ മത്സരിച്ച നിലവിലെ വൈസ് പ്രസിഡന്റ് കെ.കെ. രാജേന്ദ്രനെ […]
Read more

യുഡിഎഫ് വിമതന്റെ അട്ടിമറി വിജയം

പാലക്കാട്: മംഗലംഡാംവണ്ടാഴി പഞ്ചായത്തിലെ 13-ാം വാർഡിൽ രാഷ്ട്രീയ അട്ടിമറി. യുഡിഎഫ് വിമത സ്ഥാനാർഥിയായ ഡിനോയ് കോമ്പാറ വിജയം നേടി. എൽഡിഎഫ്, യുഡിഎഫ്, ബിജെപി എന്നീ മൂന്നു മുന്നണികളുടെ ഔദ്യോഗിക സ്ഥാനാർഥികളെ ഒരുമിച്ച് തോൽപ്പിച്ചാണ് ഡിനോയ് ജനവിധി സ്വന്തമാക്കിയത്. ഈ വിജയം പ്രാദേശിക രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കും പാർട്ടി തലത്തിൽ ആത്മപരിശോധനകൾക്കും വഴിയൊരുക്കിയിരിക്കുകയാണ്. തൊട്ടടുത്ത എതിർ സ്ഥാനാർഥി എൽ ഡി എഫിലെ സൈദാലിയേക്കാൾ 96 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഡിനോയിയുടെ വിജയം. കോൺഗ്രസ് പിന്തുണ ലഭിക്കാതെ മത്സര രംഗത്തിറങ്ങിയ ഡിനോയിയുടെ […]
Read more

Recent News

Advertisement
WhiteswanTV Footer