തൃശൂര്‍: വാല്‍പ്പാറയില്‍ വന്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ പെട്ടത് മലപ്പുറം പാങ് പാറമ്മല്‍ സ്‌കൂളിലെ അധ്യാപകര്‍. അധ്യാപകരും അവരുടെ കുടുംബങ്ങളുമാണ് അപകടത്തില്‍പ്പെട്ടത്. 8 പേരാണ് മരിച്ചത്. വാഹനത്തില്‍ 13 പേരാണ് ഉണ്ടായിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തില്‍പ്പെട്ട ചിലരുടെ നില ഗുരുതരമായി തുടരുകയാണ്.
വാല്‍പ്പാറയില്‍ നിന്ന് പൊള്ളാച്ചിയിലേയ്ക്കുള്ള 13-ാം ഹെയര്‍പിന്‍ വളവില്‍ വെച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. വൈകുന്നേരം 5.30 ഓടെയാണ് സംഘം അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ ഏഴും സ്ത്രീകളാണ്. സംഘത്തില്‍ മൂന്ന് കുട്ടികളുമുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
ഹെയര്‍ പിന്‍ കയറുന്നതിനിടയില്‍ നിയന്ത്രണം വിട്ട വാന്‍ കൊക്കയിലേക്ക് മറയുകയായിരുന്നു. 800 അടി താഴ്ചയിലേയ്ക്ക് ആണ് വാഹനം മറിഞ്ഞത്.


