മരിച്ചത് പാങ് പാറമ്മല്‍ സ്‌കൂളിലെ അധ്യാപകര്‍; സംഘത്തില്‍ കുട്ടികളും
തൃശൂര്‍: വാല്‍പ്പാറയില്‍ വന്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ പെട്ടത് മലപ്പുറം പാങ് പാറമ്മല്‍ സ്‌കൂളിലെ അധ്യാപകര്‍. അധ്യാപകരും അവരുടെ കുടുംബങ്ങളുമാണ് അപകടത്തില്‍പ്പെട്ടത്. 8 പേരാണ് മരിച്ചത്. വാഹനത്തില്‍ 13 പേരാണ് ഉണ്ടായിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തില്‍പ്പെട്ട ചിലരുടെ നില ഗുരുതരമായി തുടരുകയാണ്. വാല്‍പ്പാറയില്‍ നിന്ന് പൊള്ളാച്ചിയിലേയ്ക്കുള്ള 13-ാം ഹെയര്‍പിന്‍ വളവില്‍ വെച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. വൈകുന്നേരം 5.30 ഓടെയാണ് സംഘം അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ ഏഴും സ്ത്രീകളാണ്. സംഘത്തില്‍ മൂന്ന് കുട്ടികളുമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഹെയര്‍ പിന്‍ കയറുന്നതിനിടയില്‍ […]
Read more