Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Local

പ്രജനന കാലം: ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെ കടുവയും പുലിയും നാട്ടിലിറങ്ങാന്‍ സാധ്യത; വനം വകുപ്പ്‌

പാലക്കാട് : ഡിസംബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളില്‍ കടുവയും പുലിയും ഇണചേരുന്ന കാലമായതിനാൽ ഇവ നാട്ടിലിറങ്ങാൻ സാധ്യത കൂടുതലാണെന്ന മുന്നറിയിപ്പുമായി വനംവകുപ്പ്. ഈ മാസങ്ങളിൽ ആൺമൃഗങ്ങൾ ഇണയെ തേടി അവയുടെ അധികാര പരിധിവിട്ടു പുറത്തുകടക്കും. ജനവാസ മേഖലയിൽ വരെ എത്താം. ഇണയ്ക്കുവേണ്ടി മറ്റ് ആൺമൃഗങ്ങളുമായി ഏറ്റുമുട്ടുന്നതും പതിവാണ്. പരുക്കേറ്റ്, പരാജയപ്പെടുന്ന മൃഗം അവരുടെ അധികാര പരിധിയിൽ നിന്നു പുറത്താക്കപ്പെടും. ഇവ കന്നുകാലികളും നായ്ക്കളും ഉൾപ്പെടെ ദുർബലരായ ഇരകളുള്ള ജനവാസമേഖലയോടു ചേർന്നുള്ള ചെറിയ കാടുകളിൽ താമസമാക്കും. ആയാസമില്ലാതെ ഇരപിടിക്കാൻ […]
Read more

ഉഴവൂർ തിരുനാൾ; ശ്രദ്ധാകേന്ദ്രമായി ‘ഏലക്ക മാല’ ലേലം

കോട്ടയം: ഏലക്ക മാല ലേലം എന്നത് കേരളത്തിലെ പല ക്രിസ്ത്യൻ പള്ളികളിലെയും, പ്രത്യേകിച്ച് ഉഴവൂർ പള്ളിയിലെ തിരുനാളിനോട് അനുബന്ധിച്ച് നടത്തുന്ന ഒരു പ്രധാന ചടങ്ങാണ്. തിരുനാളിനോടനുബന്ധിച്ച് ഭക്തർ നേർച്ചയായി സമർപ്പിക്കുന്ന ഏലക്ക മാലകളുടെ ലേലമാണ് ഇത്തവണയും പ്രധാന ആകർഷണമായി മാറിയത്. മലയോര കർഷകർ തങ്ങളുടെ അധ്വാനത്തിന്റെ ആദ്യഫലം നന്ദിസൂചകമായി വിശുദ്ധന് അർപ്പിക്കുന്ന പാരമ്പര്യത്തിന്റെ ഭാഗമായാണ് ഏലക്ക മാലകൾ സമർപ്പിക്കുന്നത്. വിശുദ്ധന്റെ തിരുസ്വരൂപത്തിൽ അണിയിച്ച ശേഷം ലേലം വിളിച്ചെടുക്കുന്ന ഈ മാലകൾ സ്വന്തമാക്കാൻ കുറേ വിശ്വാസികളാണ് എത്തിച്ചേരുന്നത്. ലേലത്തിലൂടെ […]
Read more

ചാലക്കുടി.നഗരസഭ വൈസ് ചെയര്‍മാനായി കെ.വി.പോള്‍ അധികാരത്തിലേക്ക്

തൃശ്ശൂര്‍: നഗരസഭ വൈസ് ചെയര്‍മാനായി കെ.വി.പോള്‍ അധികാരത്തിലേക്ക് യുഡിഎഫിലെ കെ.വി.പോളിനെ വത്സന്‍ ചമ്പക്കര നിര്‍ദ്ദേശിക്കുകയും,ഒ.എസ്.ചന്ദ്രന്‍ പിന്താങ്ങുകയുമായിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജില്‍ ആന്റണിയെ നിധിന്‍ പുല്ലന്‍ നിര്‍ദ്ദേശിക്കുകയും,.വി.ജെ.ജോജി പിന്താങ്ങുകയുമായിരുന്നു.യുഡിെഫ് സ്ഥാനാര്‍ത്ഥി കെ.വി.പോളിന് 23 വോട്ടും,എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജില്‍ ആന്റണിക്ക് 13 വോട്ടും ലഭിച്ചു.എന്‍ഡിഎ വിട്ടു നിന്നു.. വനം വകുപ്പ് ഉദ്യോഗസ്ഥൻ വിഎസ് മാത്യൂസ് വരണാധികാരി ആയിരുന്നു.കഴിഞ്ഞ കൗൺസിലിലെ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനായിരുന്നു കെ വി പോൾ മൂന്നാം തവണയാണ് നഗരസഭ കൗൺസിലിൽ കൗൺസിലറായി എത്തുന്നത്
Read more

കേരള ഫോക്‌ലോർ അക്കാദമി 2023 ലെ യുവ പ്രതിഭ പുരസ്ക്കാരം അനു ആചാരിക്ക്

തൃശ്ശൂർ: ഇരുപത് വർഷത്തിലധികമായി മരം ഉപയോഗിച്ച് കൊണ്ടുള്ള കരകൗശലം , ക്ഷേത്ര നിർമ്മാണം എന്നീ മേഖലകളിൽ പ്രവർത്തിച്ചുവരുന്നു. കൂർമ്മ പീടിക , പീഠം, മെതിയടി, യോഗാ ദണ്ഡ് , രാശിപ്പലക , ദാരുശില്പങ്ങൾ, അഷ്ടമംഗലങ്ങൾ, മുഖപ്പ് , ഭസ്മതട്ട്, തേവാരപ്പെട്ടി, ആഭരണപെട്ടികൾ, വാൽക്കണ്ണാടി, എന്നിവയും, ശബരിമല ,കൊടുങ്ങല്ലൂർ, മൂകാംബിക തുടങ്ങിയക്ഷേത്രങ്ങളിലേക്കും വിവിധ വസ്തുക്കൾ നിർമ്മിച്ചു നൽകാൻ അവസരം ലഭിച്ചു. കലാകാരനായ  അനു ആചാരിയെ കേരള ഫോക്‌ലോർ അക്കാദമി 2023 ലെ യുവ പ്രതിഭ പുരസ്ക്കാരം നൽകി ആദരിക്കുന്നു. […]
Read more

നവജീവൻ ക്രിസ്മസ് ആഘോഷം; ഇത്തവണ സാധാരണക്കാർക്കൊപ്പം

കോട്ടയം : അയർക്കുന്നം റോഡിൽ കിടങ്ങൂർ പാലത്തിനടിയിൽ കഴിയുന്നവർക്കൊപ്പം ക്രിസ്മസ് ആഘോഷിച്ച് ആർപ്പൂക്കര നവജീവൻ ട്രസ്റ്റ് അംഗങ്ങൾ. പാലത്തിനടിയിൽ ഏഴു കുടുംബങ്ങളാണ് കഴിയുന്നത്. ഏഴു കുടുംബങ്ങളിലായി ഇരുപത്തിമൂന്ന് പേരുണ്ട്. പ്ലാസ്റ്റിക് ടാർപോളിനു കൊണ്ട് മറച്ച ഷെഡിലാണ് ഇവരുടെ താമസം. ഈ കഴിഞ്ഞ ദിവസം ഇവരുടെ സ്ഥിതിയറിഞ്ഞ് നവജീവൻ മാനേജിങ് ട്രസ്റ്റി പി.യു.തോമസ് എത്തിയിരുന്നു. മീൻപിടിച്ചാണ് പലരുടെയും ഉപജീവനം. മറ്റ് ചിലർ മരംവെട്ടുന്ന ജോലികൾക്കും പോകും. കല്യാണ ചടങ്ങ് നടക്കുന്ന ഓഡിറ്റോറിയത്തിന്റെ പരിസരത്തെക്കെ ചെന്നാൽ എല്ലാവരും കഴിച്ച ശേഷം […]
Read more

ഏറ്റുമാനൂർ നഗരസഭാ ചെയർപേഴ്സൺ ആയി ടോമി കുരുവിള തിരഞ്ഞെടുക്കപ്പെട്ടു

കോട്ടയം: ഏറ്റുമാനൂർ നഗരസഭയുടെ പുതിയ ചെയർമാനായി കോൺഗ്രസ് (ഐ) നേതാവ് ടോമി കുരുവിളയെ തിരഞ്ഞെടുത്തു. ഇന്ന് രാവിലെ നടന്ന വോട്ടെടുപ്പിൽ മൂന്ന് മുന്നണികളിൽ നിന്നായി മൂന്ന് സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ആകെ 36 കൗൺസിലർമാരുള്ള നഗരസഭയിൽ 21 വോട്ടുകൾ നേടിയാണ് ടോമി കുരുവിള വിജയിച്ചത്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ഇ.എസ്. ബിജുവിന് (സി.പി.എം) 6 വോട്ടും, ബി.ജെ.പി പ്രതിനിധി വേണുഗോപാലിന് 7 വോട്ടും ലഭിച്ചു. നഗരസഭ രൂപീകൃതമായ ശേഷം തുടർച്ചയായി മൂന്നാം തവണയും കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട ടോമി കുരുവിള, […]
Read more

മണ്ഡലകാല സമാപനം; ഗുരുവായൂരിൽ കളഭാട്ടം നാളെ

തൃശ്ശൂർ : മണ്ഡലകാല സമാപനദിവസമായ ഡിസംബർ 27 ശനിയാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ ശ്രീഗുരുവായൂരപ്പന് വിശേഷാൽ കളഭാട്ടം നടക്കും. ഉച്ചപൂജയ്ക്കുമുമ്പ് ക്ഷേത്രം തന്ത്രി ബഹു. ശ്രീഗുരുവായൂരപ്പന് പ്രത്യേക കളഭാഭിഷേകം നിർവഹിക്കും. ദിവസേന ഗുരുവായൂരപ്പന് കളഭം ചാർത്താറുണ്ടെങ്കിലും, വർഷത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന പ്രത്യേക ചടങ്ങാണ് കളഭാട്ടം. മണ്ഡലകാലത്ത് നാൽപത് ദിവസം പഞ്ചഗവ്യാഭിഷേകവും 41-ാം ദിവസം കളഭാഭിഷേകവുമാണ് ആചാരപ്രകാരം നടക്കുന്നത്. കോഴിക്കോട് സാമൂതിരിയുടെ വക വഴിപാടായാണ് ഈ വിശേഷാൽ കളഭാഭിഷേകം നടത്തപ്പെടുന്നത്. ചന്ദനം, കശ്മീർ കുങ്കുമം, പനിനീർ എന്നിവ പ്രത്യേക […]
Read more

ഗുരുവായൂർ ക്ഷേത്രത്തിലേക്ക് വഴിപാടായി 126 കസേരകൾ സമർപ്പിച്ചു

തൃശ്ശൂർ : ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ഭക്തന്റെ വഴിപാടായി 126 കസേരകൾ സമർപ്പിച്ചു. ദേവസ്വം ആഡിറ്റോറിയത്തിൽ നടക്കുന്ന വിവിധ ക്ഷേത്ര കലാപരിപാടികൾ ഭക്തർക്ക് സൗകര്യപ്രദമായി ഇരുന്ന് ആസ്വദിക്കുന്നതിനായാണ് കസേരകൾ സമർപ്പിച്ചിരിക്കുന്നത്. മലേഷ്യയിൽ പ്രവാസിയായ കൃഷ്ണനാണ് വഴിപാടായി കസേരകൾ ദേവസ്വത്തിന് നൽകിയത്. ഗുരുവായൂർ ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് കസേരകൾ ഔദ്യോഗികമായി ഏറ്റുവാങ്ങി. ചടങ്ങിൽ ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ടി. രാധിക, അസിസ്റ്റന്റ് മാനേജർമാരായ കെ.ജി. സുരേഷ് കുമാർ (പ്രസിദ്ധീകരണ വിഭാഗം), സി.ആർ. ലെജുമോൾ […]
Read more

ഗുരുവായൂർ നഗരസഭ ചെയർപേഴ്‌സനായി സി.പി.ഐ.എം നേതാവ് സുനിത അരവിന്ദൻ തെരഞ്ഞെടുക്കപ്പെട്ടു

തൃശ്ശൂർ : ഗുരുവായൂർ നഗരസഭയുടെ പുതിയ ചെയർപേഴ്‌സനായി സി.പി.ഐ.എം പ്രതിനിധി സുനിത അരവിന്ദനെ തെരഞ്ഞെടുത്തു. 40-ാം വാർഡ് കൗൺസിലറായ സുനിത 27 വോട്ട് നേടിയാണ് വിജയം കൈവരിച്ചത്. എതിര്‍ സ്ഥാനാര്‍ഥിയായ യു.ഡി.എഫ് സ്ഥാനാര്‍ഥി ബിന്ദു നാരായണന് 17 വോട്ട് ലഭിച്ചു. അധ്യക്ഷ സ്ഥാനത്തേക്ക് സുനിതയുടെ പേര് കെ.കെ. ജ്യോതിരാജ് നിർദേശിക്കുകയും ബിന്ദു അജിത് കുമാർ പിന്താങ്ങുകയും ചെയ്തു. യു.ഡി.എഫ് സ്ഥാനാർഥിയായ ബിന്ദുവിനെ ബഷീർ പൂക്കോട് നിർദേശിച്ചപ്പോൾ റഷീദ് കുന്നിക്കൽ പിന്തുണ നൽകി. സ്വതന്ത്ര അംഗമായി വിജയിച്ച ലിസി […]
Read more

നരിക്കുനി സ്വദേശി ഹസൻ നെടിയനാടിന് ഫോക് ലോർ പുരസ്‌കാരം

കോഴിക്കോട് : അൻപത് വർഷത്തിലധികമായി മാപ്പിളപ്പാട്ട് കലാരംഗത്ത് പ്രവർത്തിക്കുന്ന നരിക്കുനി സ്വദേശി ഹസൻ നെടിയനാടിന് 2023-ലെ കേരള ഫോക്‌ ലോർ അക്കാദമി അവാർഡ്. കേരളത്തിനകത്തും പുറത്തും ഒട്ടേറെ വേദികളിൽ മാപ്പിളപ്പാട്ട് അവതരിപ്പിക്കുകയും ഒട്ടേറെ വിദ്യാർഥികൾക്ക് പരിശീലനവും നൽകുന്നുണ്ട്. മാപ്പിളപ്പാട്ട് എഴുത്തുകാരനും കവിയും വിധികർത്താവായും പ്രവർത്തിച്ചു വരുന്നു. മാപ്പിളപ്പാട്ടുമായി ബന്ധപ്പെട്ട് ഒൻപതു പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ആയിരത്തിലധികം മാപ്പിളപ്പാട്ടുകളും എഴുതിയിട്ടുണ്ട്. കലോത്സവങ്ങളിൽ സംസ്ഥാന തലത്തിൽ ഉൾപ്പെടെ വിധികർത്താവായി വർഷങ്ങളോളമായി പ്രവർത്തിച്ച് വരുന്നു. നരിക്കുനി എ.യു.പി സ്കൂളിലെ അധ്യാപനജീവിതത്തിൽ നിന്നും 2008-ലാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix