Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Local

എസ് എഫ് താനൂർ ഡിവിഷൻ സ്റ്റുഡന്റ്‌സ് കൗൺസിൽ സമാപിച്ചു

മലപ്പുറം: എസ് എസ് എഫ് താനൂർ ഡിവിഷൻ സ്റ്റുഡന്റ്‌സ് കൗൺസിൽ താനാളൂർ പരേങ്ങത്ത് വെച്ച് നടന്നു.എസ് എസ് എഫ് സംസ്ഥാന പ്രവർത്തക സമിതി അംഗം സ്വാദിഖ്‌ നിസാമി തെന്നല സംഗമം ഉദ്ഘാടനം നിർവഹിച്ചു. ഡിവിഷൻ പ്രസിഡന്റ് കെ പി ഉബൈദ് അദനി കുറുവട്ടിശ്ശേരി അധ്യക്ഷത വഹിച്ചു. ആൾക്കൂട്ട കൊലപാതകങ്ങൾ എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന തീവ്രവലതു മനോനില കേരളത്തിൽ രൂപപ്പെട്ടിട്ടുണ്ടെന്നും രാം നാരായണനെ അടിച്ചുകൊന്നത് ആ മനോനില സംഘം ചേർന്നപ്പോഴുണ്ടായ സ്വാഭാവിക കൃത്യമാണെന്നും കൗൺസിൽ അഭിപ്രായപ്പെട്ടു. മനുഷ്യൻ എന്ന […]
Read more

ഉത്സവത്തിന് കൊണ്ടുവന്ന ആന ഇടഞ്ഞു

പാലക്കാട്: നെന്മാറ ചാത്തമംഗലത്ത് അയ്യപ്പൻപാട്ട് ഉത്സവത്തിനായി എത്തിച്ച ആന ഇടഞ്ഞു. ആന ഇടഞ്ഞതിനെ തുടർന്ന് ഉത്സവ സ്ഥലത്ത് ഉണ്ടായ ഓട്ടപ്പാച്ചിലിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഉടൻ തന്നെ പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ശ്രമിച്ചു. ഇടഞ്ഞ ആനയെ ഇതുവരെ പൂർണമായി തളക്കാൻ സാധിച്ചിട്ടില്ല. സംഭവത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കിയിട്ടുണ്ട്. ആനയെ നിയന്ത്രണവിധേയമാക്കുന്നതിനായി എലിഫന്റ് സ്‌ക്വാഡ് സ്ഥലത്തേക്ക് എത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതോടെ ഉത്സവപരിപാടികൾ താൽക്കാലികമായി തടസ്സപ്പെട്ടു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും […]
Read more

മെഡിക്കൽ കോളജിലെ പതിനെട്ടാം വാർഡിൽ ടൈലുകൾ പൊട്ടിത്തെറിച്ചു

കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒപി വിഭാഗത്തിന്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന പതിനെട്ടാം വാർഡായ ഇഎൻടി വിഭാഗത്തിലെ കെട്ടിടത്തിന്റെ തറയിൽ പാകിയിരുന്ന ടൈലുകൾ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു.   ഇന്നലെ രാത്രി പത്തരയോടെയാണു സംഭവം. ഈ സമയത്ത് ഇരുപതോളം രോഗികളും ഇവരുടെ കൂട്ടിരിപ്പുകാരും വാർഡിൽ ഉണ്ടായിരുന്നു. ശബ്ദം കേട്ട് പരിഭ്രാന്തരായ രോഗികളും കൂട്ടിരിപ്പുകാരും പുറത്തേക്കോടി. വിവരം അറിഞ്ഞെത്തിയ സെക്യൂരിറ്റി ജീവനക്കാർ ഇവരെ ഒപി വിഭാഗത്തിലെ സുരക്ഷിതമായ ഇടങ്ങളിലേക്കു മാറ്റി. കെട്ടിടത്തിനു തകരാർ ഇല്ലെന്നാണ് പ്രാഥമിക നിഗമനമെന്നു പൊലീസ് […]
Read more

പാലക്കാട് കരോള്‍ നടത്തിയത് മദ്യപിച്ച്; കുട്ടികളെ അധിക്ഷേപിച്ച് ബിജെപി നേതാവ് സി കൃഷ്ണകുമാര്‍

പാലക്കാട്: പുതുശേരിയില്‍ കരോള്‍ നടത്തിയ കുട്ടികളെ അധിക്ഷേപിച്ച് ബിജെപി നേതാവ് സി കൃഷ്ണകുമാര്‍. മദ്യപിച്ചാണ് കരോള്‍ നടത്തിയതെന്നാണ് ബിജെപി നേതാവ് ആരോപിച്ചത്. അതേസമയം വിഷയത്തില്‍ മാധ്യമങ്ങള്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ന്നത്തോടെ കൃഷ്ണകുമാര്‍ മലക്കം മറിഞ്ഞു. പൊതുവായി പറഞ്ഞതാണെന്നായിരുന്നു കൃഷ്ണകുമാറിന്റെ വിശദീകരണം. കരോള്‍ സംഘത്തെ അക്രമിച്ചതിന് അറസ്റ്റിലായ അശ്വിന്‍രാജിന് ബിജെപിയുമായി യാതൊരു ബന്ധവും ഇല്ലെന്നും കൃഷ്ണകുമാര്‍ പറയുന്നു. കരോള്‍ ഭക്തിപൂര്‍വ്വം ആത്മീയതയോട് കൂടി ചെയ്യേണ്ടതാണെന്നും മദ്യപിച്ച് സി.പി.എമ്മിന്റെ ഏരിയ കമ്മിറ്റിയുടെ ബാന്റ് സെറ്റുമായി പോകുന്നവരെ കരോള്‍ സംഘമായിട്ടാണോ കാണേണ്ടത്. […]
Read more

വിത്തനശ്ശേരിയിൽ പുലി ആക്രമിക്കുന്ന ദൃശ്യം പുറത്ത്

പാലക്കാട്: നെന്മാറ വിത്തനശ്ശേരി അളിച്ചുവട് പ്രദേശത്തെ ജനവാസമേഖലയിൽ പുലിയെ കണ്ടതായി നാട്ടുകാർ. ഇന്ന് പുലർച്ചെയോടെയാണ് സംഭവം. അത്തിമറ്റത്തിൽ ശശി എന്ന വ്യക്തിയുടെ വീട്ടിലെ വളർത്തുനായയെ പുലി ആക്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വീട്ടുവളപ്പിൽ കെട്ടിയിട്ടിരുന്ന നായയ്ക്കു നേരെയാണ് പുലിയുടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ വളർത്തുനായയ്ക്ക് പരിക്കേറ്റതായാണ് വിവരം. പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പ്രദേശത്ത് ജനങ്ങൾക്കിടയിൽ ശക്തമായ ആശങ്ക നിലനിൽക്കുകയാണ്. വവിവരം അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കാനും ജനങ്ങൾ ജാഗ്രത പാലിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. […]
Read more

ക്രിസ്മസ് ആഘോഷവും ജനപ്രതിനിധികൾക്ക് സ്വീകരണവും നൽകി

കോഴിക്കോട് : ഓമശ്ശേരി വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂളിൽ ക്രിസ്മസ് ആഘോഷവും ജനപ്രതിനിധികൾക്ക് സ്വീകരണവും സംഘടിപ്പിച്ചു. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം സ്കൂൾ മാനേജർ ഫാ. സജി മങ്ങരയിൽ നിർവഹിച്ചു. ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട സുനിത മാത്യു, ഭാവന വിനോദ്, ഹനീഫ തെച്ച്യാട് , സിബി തോമസ് എന്നിവരെ ആദരിച്ചു. വിദ്യാർഥികളുടെ നേതൃത്വത്തിൽ വിവിധ ആഘോഷ പരിപാടികളും സംഘടിപ്പിക്കപ്പെട്ടു. സ്കൂളിൽ വിളഞ്ഞ കരനെല്ലിൻ്റെ പായസവും കേക്കും വിതരണം ചെയ്തു. പി ടി എ പ്രസിഡൻ്റ് ആൻ്റണി ഫ്രാൻസീസ് […]
Read more

മാഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ പക്ഷിപ്പനി പ്രതിരോധം ഊർജിതം; സജീവ നിരീക്ഷണം തുടരുന്നു

കോട്ടയം: മാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ പ്രവർത്തിക്കുന്ന കാട വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ-നിയന്ത്രണ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ഊർജിതമാക്കി. രോഗം റിപ്പോർട്ട് ചെയ്ത ഫാം കേന്ദ്രീകരിച്ചുള്ള ഒരു കിലോമീറ്റർ ചുറ്റളവിൽ കടുത്ത ജാഗ്രതയാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഈ പരിധിയിലുള്ള വീടുകളെ നിലവിൽ സജീവ നിരീക്ഷണ മേഖലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പത്ത് ദിവസം നീണ്ടുനിൽക്കുന്ന വിശദമായ ആരോഗ്യ നിരീക്ഷണ പ്രവർത്തനങ്ങൾക്കായി പ്രത്യേക ആക്ഷൻ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. കാട ഫാമിൽ ജോലി ചെയ്തിരുന്നവരിലോ സമീപവാസികളിലോ നിലവിൽ മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും […]
Read more

ശൗചാലയങ്ങളില്ല; കോട്ടയം മെഡിക്കൽ കോളജിൽ രോഗികൾ ദുരിതത്തിൽ

കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രധാന വാർഡുകളിൽ ശൗചാലയങ്ങൾ ഇല്ലാത്തത് രോഗികളെയും കൂട്ടിരിപ്പുകാരെയും കടുത്ത ദുരിതത്തിലാക്കുന്നു. രണ്ട്, ആറ്, ഒമ്പത് വാർഡുകളിലെ ശൗചാലയങ്ങൾ പൊളിച്ചുനീക്കിയതാണ് ഈ അവസ്ഥയ്ക്ക് കാരണമായത്. ഇതോടെ ഈ വാർഡുകളിൽ കഴിയുന്ന രോഗികൾ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനായി മറ്റ് വാർഡുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. കഴിഞ്ഞ ജൂലൈ മൂന്നിന് ആശുപത്രി കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണ് വീട്ടമ്മ മരിച്ചതിനെത്തുടർന്നാണ് കാലപ്പഴക്കം ചെന്ന ശൗചാലയങ്ങൾ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി അടച്ചുപൂട്ടിയത്. കഴിഞ്ഞ മാസം ഇവ പൂർണ്ണമായും പൊളിച്ചുനീക്കിയെങ്കിലും […]
Read more

കൂട്ടുകാർ മരിച്ച് രണ്ട് വർഷം തികഞ്ഞ അതേ ദിനത്തിൽ മൂന്നാമത്തെ ആൾ ജസ്വിനും വിടപറഞ്ഞു

കോട്ടയം : ഈ ഡിസംബർ മാസത്തിൽ വീണ്ടും തീരാവേദനയായി ജസ്വിനും യാത്രയായതോടെ രണ്ടാമത്തെ ദുരന്തത്തിന്റെ ഞെട്ടലിലാണു കണ്ണിമല ഗ്രാമം. 2023 ഡിസംബർ ഇരുപത്തിയൊന്നിനു ശബരിമല തീർഥാടക വാഹനം സ്കൂട്ടറിൽ ഇടിച്ച് പാലയ്ക്കൽ ജെഫിൻ, വടക്കേൽ നോബിൾ എന്നിവർ മരിച്ചിരുന്നു. രണ്ടു വർഷം തികഞ്ഞ ദിനത്തിൽ ഇവരുടെ കൂട്ടുകാരൻ ജസ്വിനെയും അപകടരൂപത്തിൽ മരണം വിളിച്ചത് നാടിന് ഇനിയും കൂട്ടുകാർക്കു വിശ്വസിക്കാനായിട്ടില്ല. സഹോദരൻ ജേക്കബിനെ കോളജിലേക്ക് ബസ് കയറ്റി വിടാൻ പോയപ്പോൾ എരുമേലിയിൽ ഉണ്ടായ അപകടത്തിലാണ് ജസ്വിൻ മരിച്ചത്. കണ്ണിമല […]
Read more

വ്യാപാരികൾക്ക് പെൻഷൻ വിതരണം ചെയ്തു

തൃശ്ശൂർ: ചാലക്കുടി മർച്ചന്റ്സ് അസോസിയേഷനിൽ 70 വയസു കഴിഞ്ഞവരും 25 വർഷത്തോള കച്ചവടം നടത്തിയവരുമായ മുതിർന്ന വ്യാപാരികൾക്ക് ക്രിസ്തുമസ് സമ്മാനമായി പെൻഷൻ വിതരണം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രെഷററും ചാലക്കുടി മർച്ചന്റസ് അസോസിയേഷൻ പ്രസിഡഡന്റുമായ  ജോയ് മൂത്തേടന്റെ അദ്യക്ഷതയിൽ ചേർന്ന യോഗം ചാലക്കുടി ചാലക്കുടി സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് സന്തോഷ്‌ കുമാർ സി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജനറൽ സെക്രട്ടറി ബിനു മഞ്ഞളി സ്വാഗതവും ട്രഷറർ ഷൈജു പുത്തൻപുരക്കൽ നന്ദിയും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix