Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Local

ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു

തൃശ്ശൂർ : പോട്ട ലിറ്റിൽ ഫ്ലവർ ദേവാലയത്തിലെ സോഷ്യൽ ആക്ഷൻ സംഘടന മഡോണ സ്പെഷ്യൽ സ്‌കൂളിൽ പതിവുപോലെ ഈ വർഷവും ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു. ആടിയും പാടിയും കേക്കും മിഠായിയും വിതരണം ചെയ്തും മഹാജൂബിലി വർഷത്തിലെ ക്രിസ്‌തുമസിനെ വരവേറ്റു. വികാരി ഫാ. ടോം മാളിയേക്കൽ ഉദ്‌ഘാടനം ചെയ്തു. പ്രസിഡണ്ട് പോൾ പുല്ലൻ അധ്യക്ഷനായി. സഹവികാരിമാരായ ഫാ. ജേക്കബ് കുറ്റിക്കാടൻ, ഫാ. റെയ്‌സൺ തട്ടിൽ, പ്രിൻസിപ്പൽ സി. ഗ്ലോറിയ എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി ബീന ഡേവിസ്, ടി. […]
Read more

മോതിരക്കണ്ണി മണ്ണുപ്പുറം ശ്രീ മഹാദേവ ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം 28 ന് തുടങ്ങും

തൃശ്ശൂർ: ചാലക്കുടി.കേരള ക്ഷേത്ര സംരക്ഷണ സമിതി ദേവസ്വം വക ക്ഷേത്രമായ മോതിരക്കണ്ണി മണ്ണുപ്പുറം ശ്രീ മഹാദേവ ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം 28 മുതല്‍ ജനുവരി 3 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ആഘോഷത്തിന്റെ 28 തീയതി വൈകിട്ട് 4 മണിക്ക് അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണ്ണാമൃതാനന്ദപുരി സ്വാമികളുടെ കാര്‍മ്മികത്വത്തില്‍ മഹാ സര്‍വ്വൈശ്വര്യപൂജ ഭജന,സത്സംഗം എന്നിവ നടക്കും. രണ്ടാം ദിവസമായ 29ന് രാവിലെ മുതല്‍ ക്ഷേത്ര ചടങ്ങുകള്‍ രാത്രി 7 […]
Read more

യോഗക്ഷേമ സഭയുടെ തൃശ്ശൂര്‍ ജില്ല കലാ സാഹിത്യ മേള തൗരത്രികം 2025 ചാലക്കുടിയില്‍

തൃശ്ശൂർ: യോഗക്ഷേമ സഭയുടെ തൃശ്ശൂര്‍ ജില്ല കലാ സാഹിത്യ മേള തൗരത്രികം 2025 ചാലക്കുടിയില്‍ വെച്ച് 27,28 തീയതികളിലായി നടത്തും. ചാലക്കുടി സികെഎം എന്‍എസ്എസ് സീനിയര്‍ സെക്കന്ററി സ്‌ക്കൂളില്‍ 27 തീയതി രാവിലെ ജില്ല പ്രസിഡന്റ് ശ്രീകുമാര്‍ മേലേടം പതാക ഉയത്തും. തുടര്‍ന്ന് രാവിലെ 9 മണിക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറി പി,എന്‍.ദാമോദരന്‍ കലാമേള ഉദ്ഘാടനം ചെയ്യും. പത്ത് വേദികളിലായി ഏകദേശം 2500 അധികം കലാപ്രതിഭകള്‍ മത്സരത്തില്‍ പങ്കെടുക്കും. 36 ഇനങ്ങളില്‍ നടക്കുന്ന മത്സരത്തില്‍ നാല് വയസ് […]
Read more

കെ.പി.എം.എസ്സ്കുറ്റവിചാരണ യാത്ര നടത്തി

തൃശ്ശൂർ: പട്ടിക ജനതയുടെ ജീവിതപ്രശ്നങ്ങളിൽ പട്ടികജാതി വർഗ്ഗ എം.പി.മാരും എം.എൽ എ മാരും ഇടപ്പെടുന്നില്ല എന്നാരോപിച്ച് കെ.പി.എം.എസ് ചാലക്കുടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടികജാതി പട്ടികവർഗ്ഗ എം പി മാരേയും എം.എൽ.എ മാരെയും കുറ്റപ്പെടുത്തി കൊണ്ട് നടത്തിയ കുറ്റ വിചാരണജാഥ കൊരട്ടി ഖന്നാ നഗറിൽ ജനറൽ സെകട്ടി എൻ.ടി. വേലായുധൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറ കെ.കെ.ജയാനന്ദൻ ക്യാപ്റ്റനായിരുന്നു. വിവിധ കേന്ദ്രങ്ങളിൽ സംസ്ഥാന ഖജാൻജി പി.കെ. സതീശൻ സംഘടന സെക്രട്ടറി എം.കെ. തങ്കപ്പൻ അസിസ്റ്റ്ൻ്റ് സെകട്ടറിമാരായഗീത അയ്യപ്പൻ […]
Read more

ജില്ലയിൽ യുഡിഎഫിന്  മുൻതൂക്കം; പാലാ നഗരസഭയിൽ എൽഡിഎഫ് മുൻപിൽ

കോട്ടയം :  തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ യുഡിഎഫിന് 65,654 വോട്ടിന്റെ മേൽക്കൈ. ജില്ലാ പഞ്ചായത്തിലും ആറു നഗരസഭകളിലുമായി പോൾ ചെയ്ത വോട്ടിന്റെ അടിസ്ഥാനത്തിലാണ് മുന്നണികളുടെ വോട്ടുനില കണ്ടെത്തിയത്. ജില്ലാ പഞ്ചായത്തിൽ യുഡിഎഫിന്റെ ലീഡ് 60,154 വോട്ടാണ്. നഗരസഭകളിൽ 5,500 വോട്ടിന്റെ ലീഡ്. എന്നാൽ പാലാ നഗരസഭയിൽ വോട്ടുകണക്കിൽ എൽഡിഎഫിന് നേരിയ ലീഡ് ലഭിച്ചു. വൈക്കത്ത് ഒപ്പത്തിനൊപ്പം. മറ്റു നാലിടത്ത് യുഡിഎഫ് മുന്നിലെത്തി.ജില്ലയിലെ ആറു നഗരസഭകളിലായി യുഡിഎഫ് 67,345 (38.81%) വോട്ടും എൽഡിഎഫ് 61,845 (35.64%) വോട്ടും നേടി. […]
Read more

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഗുരുവായൂർ യൂണിറ്റ് ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു

തൃശ്ശൂർ : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എകെപിഎ) ചാവക്കാട് മേഖല ഗുരുവായൂർ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു. ഗുരുവായൂർ കാവീട്ടിൽ പ്രവർത്തിക്കുന്ന ഇൻസൈറ്റ് സ്പെഷ്യൽ സ്‌കൂളിലെ കുട്ടികളോടൊപ്പം കേക്ക് മുറിച്ചാണ് ക്രിസ്തുമസ് ആഘോഷിച്ചത്. ആഘോഷ പരിപാടി ചാവക്കാട് മേഖല പ്രസിഡന്റ് കെ.കെ. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ യൂണിറ്റ് പ്രസിഡന്റ് ജോബി താമരയൂർ അധ്യക്ഷത വഹിച്ചു. വിനോദ് ഒരുമനയൂർ, ഷെബീർ, രാജേഷ്, ഷെറി, വിജീഷ്, സുകേഷ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. യൂണിറ്റ് സെക്രട്ടറി […]
Read more

തോലന്നൂർ ഇരട്ട കൊലപാതകം ഒന്നാം പ്രതിക്ക് ജീവപര്യന്തം

പാലക്കാട് : ഏറെ വിവാദമുയർത്തിയ തോലനൂർ ദമ്പതിമാരുടെ വധക്കേസിൽ ഒന്നാംപ്രതി എറണാകുളം വടക്കൻപറവൂർ മാന്നംചോപ്പുള്ളിവീട്ടിൽ ഷഡാനന്ദന് (61) വിചാരണക്കോടതി നൽകിയ ജീവപര്യന്തംശിക്ഷ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവെച്ചു. കേസിലെ രണ്ടാംപ്രതിയും ദമ്പതിമാരുടെ മരുമകളുമായ തോലനൂർ പൂളയ്ക്കൽ പറമ്പ് കുന്നിന്മേൽവീട്ടിൽ ഷീജയെ (43) തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതേ വിട്ടു. ജസ്റ്റിസ് എ.കെ. ജയശങ്കർനമ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. 2017 സെപ്റ്റംബർ 13-ന് രാത്രി 12.30-നും പുലർച്ചെ നാലരയ്ക്കും ഇടയിലാണ് തോലനൂർ പൂളയ്ക്കാപറമ്പിൽ വിമുക്തഭടനായ […]
Read more

കൊടുവള്ളി മുനിസിപ്പാലിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുഴുവൻ സാരഥികളയും ആദരിക്കുന്നു

കോഴിക്കോട് : കൊടുവള്ളി പറമ്പത്ത്കാവ് എ.എം.എൽ.പി. സ്കൂളിൻ്റെ 100-ാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി 23-12-2025 ചൊവ്വാഴ്ച 2.30 ന് കൊടുവള്ളി മുനിസിപ്പാലാ ലിറ്റിയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട മുഴുവൻ സാരഥികളയും സ്കൂളിൽ വെച്ച് ആദരിക്കുന്നു. കൊടുവള്ളിയുടെ അടുത്ത അഞ്ച് വർഷം വികസനത്തിന്റെ താളുകളിൽ രേഖപെടുത്തുമ്പോൾ കുട്ടികൾ നൽകുന്ന സ്നേഹ ആദരവ് അതിനൊരു പ്രചോദനം ആവട്ടെ എന്ന് സ്കൂൾ അധികൃതർ അറിയിച്ചു. ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും, നല്ലവരായ എല്ലാനാട്ടുകാരെയും പ്രസ്തുത പരിപാടിയിൽ പങ്കെടുത്ത് പരിപാടി വിജയിപ്പിക്കുന്നതിന് എല്ലാ സഹായ […]
Read more

മാസപ്പടി തുകയുമായി എക്സൈസ് റേഞ്ച് ഇൻസ്പെകടർ പിടിയിൽ

തൃശ്ശൂർ: കരാറുകാരിൽ നിന്ന് മാസപ്പടി തുകയുമായി പോയഎക്സൈസ് ഉദ്യോഗസ്ഥൻ പിടിയിൽ ചാലക്കുടി റെയിഞ്ച് ഇൻസ്പെക്ടർ സി യു ഹാരിസ് ആണ് പിടിയിലായത്. ബാർ ഉടമകളിൽ നിന്നും,കള്ളുഷാപ്പ് കരാറും കാരിൽ നിന്നും കൈപ്പറ്റിയ 32500 രൂപ ആയിട്ടാണ് വിജിലൻസിന്റെ പിടിയിലാവുന്നത് വിജിലൻസിനെ കണ്ടയുടൻ കൈവശമുണ്ടായിരുന്ന പണം കാറിൽ നിന്നും  പുറത്തേക്ക് വലിച്ച് എറിഞ്ഞെങ്കിലും അന്വേഷണസംഘം പിടികൂടുകയായിരുന്നു ബാർ, കള്ള് ഷാപ്പ് തുടങ്ങിയ  ഉടമകളിൽ നിന്നും ഇൻസ്പെക്ടർ മാസപ്പടി കൈപ്പറ്റാറുണ്ടെന്നും പറയപ്പെടുന്നു വീട്ടിലേക്ക് കാറിൽ പോകുന്ന ദിവസമാണ് പണം കൈപ്പറ്റാറുള്ളതെന്ന് […]
Read more

ലോറിയിൽ നിന്ന് തടി തെന്നി വീണ് ചികിത്സയിലായിരുന്നയാൾ മരിച്ചു

തൃശ്ശൂർ: പടിഞ്ഞാറെ ചാലക്കുടി സർക്കാരിൻ്റെ വനം വകുപ്പ് തടി ഡിപ്പോയിലേയ്ക്കു കൊണ്ടു വന്ന തേക്കുതടി ലോറിയിൽ നിന്ന് ഇറക്കാനുള്ള ശ്രമത്തിനിടെ ലോറിയിൽ തട വച്ചിരുന്ന കുറ്റിക്കാൽ കെട്ടു വിട്ടു തെറിച്ചു ദേഹത്തു വീണു ഗുരുതരമായി പരുക്കേറ്റ തൊഴിലാളി മരിച്ചു. ചോമാട്ടി ബാബുവാണു മരിച്ചത്. ഗുരുതരമായി പരിക്കേറ്റത്തിനെ തുടർന്ന് കറുകുറ്റി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതിരപ്പിള്ളി വനമേഖലയിൽ നിന്നുള്ള മരമാണ് ഇവിടേയ്ക്ക് കൊണ്ടു വന്നത്. തടി മറിഞ്ഞു വീഴാതിരിക്കാനായി ലോറിയുടെ പ്ലാറ്റ്ഫോമിൽ ഘടിപ്പിച്ച വളയത്തിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix