Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Local

“വോട്ട് ചെയ്യാൻ ആരെങ്കിലും ബാക്കിയുണ്ടോ?” അവസാന നിമിഷം വിളിച്ചു ചോദിച്ചു പ്രസൈഡിങ് ഓഫീസർ

തൃശൂർ : ഗുരുവായൂർ, തദ്ദേശ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട വോട്ടെടുപ്പിന്റെ അവസാന നിമിഷങ്ങളിൽ പോലും ഒരു പേരും വോട്ടിംഗ് ഒഴിവാകാതിരിക്കാനായി പ്രസൈഡിങ് ഓഫീസർ ബൂത്തിലെ നിന്ന് പുറത്തേക്ക് ഇറങ്ങി വന്ന് വിളിച്ചു ചോദിച്ചു: “വോട്ട് ചെയ്യാൻ ആരെങ്കിലും ബാക്കിയുണ്ടോ?” വോട്ടിംഗ് സമയം അവസാനിക്കാൻ പോകുമ്പോഴും ചിലർ എത്തിയേക്കാമെന്ന സാധ്യത കണക്കിലെടുത്താണ് പ്രസിഡിങ് ഓഫീസറുടെ ഈ ഇടപെടൽ. ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് അവസാന നിമിഷം എത്തിയവരെ സഹായിക്കുകയായിരുന്നു.
Read more

പ്രമുഖര്‍ വിവിധ കേന്ദ്രങ്ങളില്‍ രാവിലെ വോട്ടുകള്‍ രേഖപ്പെടുത്തി

തൃശ്ശൂർ: ചാലക്കുടി.പ്രമുഖര്‍ വിവിധ കേന്ദ്രങ്ങളില്‍ രാവിലെ വോട്ടുകള്‍ രേഖപ്പെടുത്തി. എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് എലിഞ്ഞിപ്ര സെന്റ് ആന്റണീസ്  യുപി സ്‌ക്കുളില്‍ വോട്ട് രേഖപ്പെടുത്തി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും സിനിമ താരവുമായ ദേവന്‍ ചാലക്കുടി നഗരസഭയില്‍ 22 കണ്ണംമ്പുഴ വാര്‍ഡില്‍ ചാലക്കുടി നിര്‍മ്മല കോളേജില്‍ വോട്ട് രേഖപ്പെടുത്തി. നഗരസഭ ചെയര്‍മാന്‍ ഷിബു വാലപ്പന്‍ വി.ആര്‍.പുരം സ്‌ക്കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്. മുപ്പതാം വാര്‍ഡ് കാരക്കുളത്ത് നാടിലെ സ്ഥാനാര്‍ത്ഥി കൂടിയാണ്.വൈസ് ചെയര്‍പേഴ്‌സണ്‍ സി.ശ്രീദേവി ചാലക്കുടി നിര്‍മ്മല കോളേജിലും. മുന്‍ […]
Read more

ഓർത്തഡോക്സ് സഭയിലെ സീനിയർ വൈദികൻ കെ.വി. ജോസഫ് റമ്പാൻ അന്തരിച്ചു

കോട്ടയം:  മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സീനിയർ വൈദികൻ കെ.വി. ജോസഫ് റമ്പാൻ (90) അന്തരിച്ചു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് പരുമല ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി ഇടവകാംഗമാണ്. കളപ്പുരയ്ക്കൽ ജോസഫ് വർഗീസിന്റെയും അന്നാമ്മയുടെയും മകനായി 1935 ഏപ്രിൽ എഴിനാണ്  ജനനം. കോട്ടയം ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ വികാരിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ കുറെ വർഷങ്ങളായി പാമ്പാടി മാർ കുറിയാക്കോസ് ദയറായിൽ വിശ്രമജീവിതം നയിച്ച് വരികയായിരുന്നു. മലങ്കരസഭാ മാനേജിങ് കമ്മിറ്റി […]
Read more

മലപ്പുറം ജില്ലയിൽ ശക്തമായ പോളിംങ്; ജില്ലയിൽ 12.45 വരെ 46.49% വോട്ട് രേഖപ്പെടുത്തി താനൂരിൽ 35.32%

മലപ്പുറം: ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ ഏറ്റവും പുതിയ വിവരങ്ങൾ പുറത്തുവന്നപ്പോൾ സമ്മിശ്ര പ്രതികരണം. മുനിസിപ്പാലിറ്റികളിലെയും ബ്ലോക്കുകളിലെയും കണക്കുകൾ പരിശോധിക്കുമ്പോൾ മഞ്ചേരി നഗരസഭയിലാണ് ഏറ്റവും ഉയർന്ന ശതമാനം (41.35%) രേഖപ്പെടുത്തിയിരിക്കുന്നത്. ബ്ലോക്ക് തലത്തിൽ മലപ്പുറം (41.31%) മുന്നിട്ടുനിൽക്കുന്നു. നഗരസഭകളിലെ സ്ഥിതി മുനിസിപ്പാലിറ്റികളിൽ മഞ്ചേരിക്ക് തൊട്ടുപിന്നിലായി വളാഞ്ചേരിയാണ് (38.91%) മികച്ച പ്രകടനം കാഴ്ചവെച്ചത്. മലപ്പുറം നഗരസഭയിൽ 37.61 ശതമാനവും താനൂരിൽ 35.32 ശതമാനവും രേഖപ്പെടുത്തി. എന്നാൽ പൊന്നാനി (30.39%), കൊണ്ടോട്ടി (30.95%) നഗരസഭകളിലാണ് ഏറ്റവും കുറഞ്ഞ പങ്കാളിത്തം കാണിക്കുന്നത്. തിരൂർ […]
Read more

യുഡിഎഫ് സ്ഥാനാർഥിയെ സിപിഎം പ്രവർത്തകർ വീട്ടിൽ കയറി ആക്രമിച്ചെന്ന് പരാതി

പാലക്കാട്: വടക്കഞ്ചേരിവണ്ടാഴി പഞ്ചായത്ത് കിഴക്കേത്തറ പതിനൊന്നാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി സജിതയെ സിപിഎം പ്രവർത്തകർ വീട്ടില് കയറി ആക്രമിച്ചെന്ന് പരാതി. ഇന്ന് രാവിലെ പത്തു മണിക്കായിരുന്നു സംഭവം. സജിതയുടെ ഭർത്താവ് വിപിനും സജിതയുടെ അമ്മ പങ്കജത്തിനും 11 മാസം പ്രായമുള്ള കുഞ്ഞിനുമാണ് പരിക്കേറ്റത്. ബൂത്തിലേക്ക് വരുന്ന വോട്ടർമാർക്ക് ബൂത്ത് നമ്പറും മറ്റു കാര്യങ്ങളും പറഞ്ഞു കൊടുക്കുന്നതിനായി സ്ഥാനാർഥിയും പ്രവർത്തകരും നിൽക്കുന്നതിനെ ചൊല്ലി സിപിഎം പ്രവർത്തകരുമായി യുഡിഎഫ് പ്രവർത്തകർ വാക്കേറ്റം ഉണ്ടായിരുന്നു. പിന്നാലെ വീട്ടിലെത്തി ആക്രമിച്ചെന്നാണ് പരാതി. കുഞ്ഞിന് […]
Read more

വ്യാജരേഖ ചമച്ച് വോട്ടർപട്ടികയിൽ പേര് ചേർക്കൽ; സ്ഥാനാർഥിയുൾപ്പെടെ മൂന്നുപേർക്കെതിരെ കേസ്

മലപ്പുറം : വയസ്സ് തിരുത്തി വ്യാജരേഖയുണ്ടാക്കി യുവതിയുടെ പേര് വോട്ടർപട്ടികയിൽ ചേർത്ത സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് കേസെടുത്തു. പുളിക്കൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വോട്ടർ പട്ടികയിൽ പേര് ചേർക്കപ്പെട്ടയാൾ, ഇവരുടെ പിതാവ്, പുളിക്കൽ ഗ്രാമപഞ്ചായത്തിൽ വാർഡ് 16ൽ മത്സരിക്കുന്ന എൽ.ഡി.എ ഫ് സ്ഥാനാർഥി കെ.ഒ. നൗഫൽ എന്നിവർക്കെതിരെയാണ് കേസ്. വോട്ടർപട്ടികയിൽ പേരുചേർക്കാൻ 2025 ജനുവരി ഒന്നിന് 18 വയസ്സ് തികയണമെന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ നിഷ്‌കർഷിച്ചിരിക്കുന്നത്. ഈ വ്യവസ്ഥ ലംഘിച്ച് നിശ്ചിത തീയതിയിൽ 18 […]
Read more

രണ്ടാംഘട്ട വോട്ടെടുപ്പിൽ പെരുമണ്ണ ശക്തമായ ജനപങ്കാളിത്തം

കോഴിക്കോട്: പെരുമണ്ണ പഞ്ചായത്തിലെ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെ ഏഴ് മണിക്ക് ഔദ്യോഗികമായി ആരംഭിച്ചു. വോട്ടിംഗ് തുടങ്ങുന്ന നേരം മുതൽ തന്നെ ബൂത്തുകളിലേക്ക് വോട്ടർമാർ എത്തിയിരുന്നു. രാവിലെ തന്നെ പല ബൂത്തുകളിലും നീണ്ട നിരകൾ രൂപപ്പെട്ടത് ഈ ഘട്ടത്തിലെ ജനപങ്കാളിത്തം ശക്തമാണന്ന് വ്യക്തമാക്കുന്നു. ആദ്യ മണിക്കൂറുകളിൽ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നുവെങ്കിലും ഇപ്പോൾ തിരക്ക് കുറവായിരിക്കുകയാണ്. എന്നിരുന്നാലും പ്രായമായവർ, സ്ത്രീകൾ, വീട്ടമ്മമാർ, ആദ്യമായി വോട്ട് ചെയ്യാൻ വരുന്ന കന്നി വോട്ടർമാർ എന്നിവർ തുടർച്ചയായി ബൂത്തുകളിലെത്തുന്നതായാണ് കാണുന്നത്. രാവിലെ കണ്ട […]
Read more

അടൂര്‍ പ്രകാശ് നടത്തിയ പരാമര്‍ശം അനവസരത്തിലുള്ളത്: മുല്ലപ്പള്ളി രാമചന്ദ്രന്‍

കോഴിക്കോട് : സംസ്ഥാന സര്‍ക്കാറിന് ഭരണ നേട്ടങ്ങള്‍ പറയാന്‍ കഴിയാത്തത് കൊണ്ടാണ് ലൈംഗിക വിവാദങ്ങള്‍ ഉന്നയിക്കുന്നതിന് പിറകിലെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അഴിയൂര്‍ പഞ്ചായത്ത് മുക്കാളി ടൗണ്‍ പതിമുന്നാം വാര്‍ഡില്‍ ചോമ്പാല്‍ എല്‍പി സ്‌കുളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നടിയെ ആക്രമിച്ച കേസില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് നടത്തിയ പരാമര്‍ശം അനവസരത്തിലുള്ള താണെന്ന് അദ്ദേഹം പറഞ്ഞു. എഐസിസിയും കെപിസിസി പ്രസിഡന്റും ഇടപ്പെട്ട് അദ്ദേഹത്തെ തിരുത്തിച്ചു. ഇത് തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും […]
Read more

കോഴിക്കോട് ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ മികച്ച പോളിംഗ്. ഒരു മണി കഴിയുമ്പോഴേക്കും അമ്പത് ശതമാനം പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചതായാണ് കണക്ക്. കളക്ടറേറ്റില്‍ നിന്ന് 1.08 നു കിട്ടിയ അപ്‌ഡേഷന്‍ പ്രകാരം 50.23 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയതായാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. ജില്ലയില്‍ നിലവില്‍ 13,34,250 പേര്‍ വോട്ട് രേഖപ്പെടുത്തി. വോട്ട് ചെയ്ത പുരുഷന്‍മാര്‍: 6,14,709വോട്ട് ചെയ്ത സ്ത്രീകള്‍: 7,19,539വോട്ട് ചെയ്ത ട്രാന്‍സ്ജെന്‍ഡേഴ്സ് : 2
Read more

നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയെ മാനിക്കുന്നുവെന്ന് സത്യൻ അന്തിക്കാട്

തൃശൂർ: നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയെ ബഹുമാനിക്കുന്നുവെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. കോടതിയിൽ വിശ്വസിക്കുന്നു. കോടതിക്ക് അപ്പുറം ഒന്നും അറിയില്ല. നേരിട്ട് കുറ്റക്കാരായവരെ ശിക്ഷിച്ചു. എതിരഭിപ്രായം ഉള്ളവർക്ക് മേൽ കോടതിയെ സമീപിക്കാനുള്ള സംവിധാനം ഉണ്ടെന്നും സത്യൻ അന്തിക്കാട് പ്രതികരിച്ച. ദിലീപ് തെറ്റുകാരനല്ല എന്ന് കോടതി പറഞ്ഞിട്ടുണ്ടെങ്കിൽ, അത് കോടതിയുടെ അറിവും ബോധ്യവുമാണ്. തെളിവുകളും സാക്ഷികളും രേഖകളുമൊക്കെ നോക്കിയാണ് കോടതി വിധി പറയുന്നത്. ഈ നാട്ടിലെ ഒരു പൗരൻ എന്ന നിലയിൽ കോടതിയോട് ബഹുമാനമുണ്ട്. താൻ സിനിമാ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix