തൃശ്ശൂർ: ചാലക്കുടി.പ്രമുഖര്‍ വിവിധ കേന്ദ്രങ്ങളില്‍ രാവിലെ വോട്ടുകള്‍ രേഖപ്പെടുത്തി. എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് എലിഞ്ഞിപ്ര സെന്റ് ആന്റണീസ് യുപി സ്‌ക്കുളില്‍ വോട്ട് രേഖപ്പെടുത്തി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും സിനിമ താരവുമായ ദേവന്‍ ചാലക്കുടി നഗരസഭയില്‍ 22 കണ്ണംമ്പുഴ വാര്‍ഡില്‍ ചാലക്കുടി നിര്‍മ്മല കോളേജില്‍ വോട്ട് രേഖപ്പെടുത്തി. നഗരസഭ ചെയര്‍മാന്‍ ഷിബു വാലപ്പന്‍ വി.ആര്‍.പുരം സ്‌ക്കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്.
മുപ്പതാം വാര്‍ഡ് കാരക്കുളത്ത് നാടിലെ സ്ഥാനാര്‍ത്ഥി കൂടിയാണ്.വൈസ് ചെയര്‍പേഴ്‌സണ്‍ സി.ശ്രീദേവി ചാലക്കുടി നിര്‍മ്മല കോളേജിലും. മുന്‍ ചെയര്‍മാന്‍ വി.ഒ.പൈലപ്പന്‍ നോര്‍്ത്ത് ചാലക്കുടി പള്ളിയിലും വോട്ടുകള്‍ രേഖപ്പെടുത്തി. ജില്ല പഞ്ചായത്ത് കൊരട്ടി ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.ഷോണ്‍ പല്ലിശ്ശേരി മേലൂര്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡിലെ നടുത്തുരുത്ത് പാടം റിക്രിയേഷന്‍ ക്ലബ്ബിലും,എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.കെ.ആര്‍.സുമേഷ് വാലുങ്ങാമുറി സ്‌ക്കൂളിലും ,എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.ഷിജു പ്ലാക്കല്‍ കൊരട്ടി പഞ്ചായത്തിലെ ചുനക്കര അഞ്ചാം വാര്‍ഡിലെ കൊരട്ടി പോളിടെക്‌നിക്കിലും വോട്ട് രേഖപ്പെടുത്തി.




