Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Local

തിരഞ്ഞെടുപ്പ് പ്രചരണത്തിനു മലക്കപ്പാറയിലേക്ക്പോയ സ്ഥാനാർത്ഥിയുടെ വാഹനം കാട്ടാനകൾ തടഞ്ഞു

തൃശ്ശൂർ: തിരഞ്ഞെടുപ്പ് പ്രചരണത്തിനു മലക്കപ്പാറയിലേക്ക്പോയ സ്ഥാനാർത്ഥിയുടെ വാഹനം കാട്ടാനകൾ തടഞ്ഞു. സ്ഥാനാർത്ഥിയും പ്രവർത്തകരും കാറിൽ നിന്നം ഇറങ്ങി ഓടി രക്ഷപ്പെട്ടു ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് അതിരപ്പിള്ളി ഡി വിഷനിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥി ജുവിൻ കല്ലേലിയും പ്രവർത്തകരും സഞ്ചരിച്ചിരുന്ന വാഹനങ്ങളാണ് കാട്ടാനകൾ തടഞ്ഞത്. കാറിൽ നിന്നം ഇറങ്ങി ഓടുന്നതിനിടയിൽ മുൻ പഞ്ചായത്ത് മെമ്പർ കെ എം പോൾസൻ കുറ്റിപുഴക്കാരന് പരിക്കേറ്റു. പോൾസനെ മലക്കപ്പാറ എസ്റ്റേറ്റ് ആശൂപത്രിയിൽ എത്തിച്ചു. കഴിഞ്ഞ ദിവസം രാത്രി 8.30 നാണ് സംഭവം ഉണ്ടായത് […]
Read more

വാൽപ്പാറയിൽ വീണ്ടും പുലിയുടെ ആക്രമണം നാലുവയസുകാരന് ദാരുണാന്ത്യം

തൃശ്ശൂർ: വാൽപ്പാറയിൽ വീണ്ടും പുലിയുടെ ആക്രമണം. നാലുവയസുകാരന് ദാരുണാന്ത്യം. അസാം സ്വദേശി റജബുൽ അലിയുടെ മകൻ സൈബുളാണ് കൊല്ലപ്പെട്ടത്. അയ്യർപ്പാടി എസ്റ്റേറ്റിൽ ജെ. ഇ.ബംഗ്ലാവ് ഡിവിഷനിൽ ഇന്നലെ വൈകുന്നേരം 6 മണിക്കാണ് സംഭവം. വീടിന് മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ തേയിലക്കാട്ടിൽ നിന്നറങ്ങി വന്ന പുള്ളിപ്പുലി കടിച്ചു പോയെന്നാണ് ക്വാർട്ടേഴ്സ‌ിൽ താമസിക്കുന്നവർ പറയുന്നത്. റജബുളിന്റെ മറ്റ് രണ്ട് മക്കളും ഒപ്പമുണ്ടായിരുന്നു. ഇവരുടെ നിലവിളി കേട്ടാണ് വീടിനുള്ളിൽ നിന്നും പിതാവും അമ്മയും പുറത്തെത്തിയത്. ഉടനെ എസ്റ്റേറ്റ് മാനേജരെ വിവരമറിയിച്ചു. […]
Read more

എൻഡിഎ സ്ഥാനാർത്ഥിക്ക് സ്വീകരണം

കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിലെ 38-ാം വാർഡിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ശ്രീ നമ്പിടി നാരായണന് സ്വീകരണം. കോഴിക്കോട് കണ്ണഞ്ചേരി പാലാട്ട് ശ്രീ ബാലസുബ്രഹ്മണ്യ ഗണപതി ക്ഷേത്ര പരിസരത്ത് വെച്ച് വൈകീട്ട് 7 മണിക്കായിരുന്നു എൻ.ഡി.എ സ്ഥാനാർത്ഥിക്ക് സ്വീകരണം നൽകിയത്. ‘മാറാത്തത് ഇനി മാറും’ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് വിജയ പ്രതീക്ഷ പങ്കുവെച്ച അദ്ദേഹം കേരള സർക്കാരിന്റെയും ഒപ്പം കോഴിക്കോട് കോർപ്പറേഷൻ ഭരിക്കുന്ന ഇടത് മുന്നണിയുടെയും അഴിമതിയുടെയും, സ്വജനപക്ഷപാതത്തിന്റെയും അവിശുദ്ധ ഭരണത്തെ രൂക്ഷമായി വിമർശിച്ചതോടൊപ്പം, കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ […]
Read more

നന്മയുള്ള സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കണം: മാര്‍ പോളി കണ്ണൂക്കാടന്‍

തൃശ്ശൂർ: സദാചാരനിഷ്ഠയും സമത്വവും സാഹോദര്യമുള്ളവരും ജനകീയ പ്രശ്‌നങ്ങളില്‍ സത്യസന്ധതയോടെ പ്രവര്‍ത്തിക്കുന്നവരുമായ സ്ഥാനാര്‍ത്ഥികളെയാണ് തിരഞ്ഞെടുക്കേണ്ടതെന്ന് മാര്‍ പോളി കണ്ണൂക്കാടന്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ ജാഗ്രതയോടെ വോട്ട് ചെയ്യണമെന്നും വിശ്വാസിസമൂഹത്തോട് അദ്ദേഹം ആഹ്വാനം ചെയ്തു. ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. ജനാധിപത്യത്തില്‍ പൗരന്മാരുടെ സുപ്രധാന കടമയാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തുകയെന്നത്. ഒരൊറ്റ വോട്ടും നഷ്ടപ്പെടുത്തരുത്. വോട്ടു ചെയ്താല്‍ മാത്രംപോരാ, മറ്റുള്ളവരെയും വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കണം. രൂപതയിലെ 141 ഇടവകകളില്‍ നിന്നുള്ള പ്രതിനിധികളുടെയും വൈദികരുടെയും സന്യസ്തരുടെയും പ്രതിനിധികളടങ്ങിയ സദസിനെ […]
Read more

എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് പിന്തുണയായി ഡിവൈഎഫ്ഐയുടെ ഫ്ലാഷ് മോബ് പ്രചാരം

കോഴിക്കോട് : ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിനായി ഡിവൈഎഫ്ഐ കുന്ദമംഗലം മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ഫ്ലാഷ് മോബ് ശ്രദ്ധ നേടി. യുവാക്കളുടെ ആവേശകരമായ പങ്കാളിത്തവും ശക്തമായ സന്ദേശവുമായിരുന്നു പരിപാടിയുടെ പ്രത്യേകത. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പുതുമയും ഊർജവും നൽകുന്നതിനായിരുന്നു ഈ ഫ്ലാഷ് മോബ് സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടനം ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം പി.പി. ഷിനിൽ നിർവഹിച്ചു. മേഖലാ പ്രസിഡൻറ് ലിജിൻ വി.പി അധ്യക്ഷത വഹിച്ചു. തെരഞ്ഞെടുപ്പിൽ യുവജനങ്ങളുടെ സജീവ ഇടപെടലിന്റെ പ്രാധാന്യമാണ് ഉദ്ഘാടനം സമ്മേളനത്തിൽ ഷിനിൽ […]
Read more

ഗായത്രിയുടെ തിളക്കം,ഇംഗ്ലീഷ് പി.ജി.യിൽ 6-ാം റാങ്ക്

തൃശ്ശൂർ: കാലിക്കറ്റ് സർവകലാശാല നടത്തിയ ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ പരീക്ഷയിൽ 6-ാം റാങ്ക് നേടി പെരുമ്പിലാവ് അൻസാർ കോളേജിലെ മുൻ വിദ്യാർത്ഥിനി ഗായത്രി ശ്രദ്ധേയ നേട്ടം നേടി. കടങ്ങോട് കിഴക്കുമുറി ശേഖരത്തിൽ ശശികുമാർ – ഹേമ ദമ്പതികളുടെ മകളായ ഗായത്രിയുടെ വിജയം കോളേജിനും നാട്ടുകാരിക്കും അഭിമാനമായിരിക്കുകയാണ്. ഇംഗ്ലീഷ് പി ജി യിൽ റാങ്ക് നേടുന്നത് അൻസാർ കോളേജിന് ആദ്യമായാണ്. ഗായത്രിയുടെ ഈ നേട്ടത്തിൽ ഭർത്താവ് വിജിത്തും മകൻ അയാൻ ഭക്ഷും പങ്കുചേർന്നു. സഹോദരങ്ങളായ തൃശൂർ രാമവർമപുരം എലിംസ് […]
Read more

വടകരയിൽ ഇരുപതാമത് അയ്യപ്പ വിളക്ക് മഹോത്സവം നടന്നു

കോഴിക്കോട് : അയ്യപ്പസേവാസംഘം വടകരയുടെ നേതൃത്വത്തിൽ ശ്രീ ഭഗവതി കോട്ടക്കൽ ക്ഷേത്രസന്നിധിയിൽ സംഘടിപ്പിച്ച ഇരുപതാമത് അയ്യപ്പ വിളക്ക് മഹോത്സവം ഭക്തിസാന്ദ്രമായി നടന്നു. ആയിരക്കണക്കിന് ഭക്തജനങ്ങളുടെ പ്രവാഹത്തിൽ നടന്നു കഴിഞ്ഞ ഈ മഹോത്സവത്തിൽ വിവിധ ഭക്തിപ്രവർത്തനങ്ങളും ദേവോപചാരങ്ങളുമടക്കം വിശിഷ്ട ചടങ്ങുകൾ അരങ്ങേറി. മണ്ഡല മഹോത്സവത്തിന്റെ ഭാഗമായി രണ്ടു ദിവസങ്ങളിലായി നടന്ന അയ്യപ്പൻ വിളക്കും ദേശവിളക്ക് മഹോത്സവവുമാണ് ഭക്തജനങ്ങൾ ആത്മാർത്ഥമായി പങ്കെടുത്തത്.
Read more

സിപിഎമ്മിന് സ്വന്തം ചിഹ്നം പോലും ഒഴിവാക്കി മത്സരിക്കേണ്ട ഗതികേടിൽ: എൻ. വേണു

കോഴിക്കോട്: സിപിഎം വിപ്ലവ മണ്ണ് എന്ന് വിശേഷിപ്പിക്കുന്ന ഒഞ്ചിയത്ത് അടക്കം പാര്‍ട്ടി ചിഹ്നം പോലും ഒഴിവാക്കി കുന്തവും കൊടച്ചക്രം അടക്കം ചിഹ്നമാക്കി തദ്ദേശ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കേണ്ട ഗതിക്കേടില്‍ പാര്‍ട്ടി എത്തിച്ചേര്‍ന്നിരിക്കുകയാണെന്ന് ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു പറഞ്ഞു. ജില്ലാ പഞ്ചായത്ത് അഴിയൂര്‍ ഡിവിഷന്‍ സ്ഥാനാര്‍ഥി ടി.കെ.സിബിയുടെ സ്ഥാനാര്‍ഥി പര്യടനം സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി ചിഹ്നത്തില്‍ സിപിഎമ്മിന്റെ പ്രവര്‍ത്തകര്‍ പോലും വോട്ട് ചെയ്യില്ലെന്ന തിരിച്ചറിവാണ് ഇതിന് കാരണമായതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനകീയ മുന്നണി പഞ്ചായത്ത് […]
Read more

തദ്ദേശ തിരഞ്ഞെടുപ്പ്  കലാശക്കൊട്ട് ഇന്ന് വൈകിട്ട്; നാളെ നിശ്ശബ്ദ പ്രചാരണം

കോട്ടയം: കേരളത്തിൽ വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിനായി ആഴ്ചകൾ നീണ്ട പരസ്യ പ്രചാരണങ്ങൾക്ക് ഇന്ന് വൈകിട്ട് ആറിനു കലാശക്കൊട്ട്.  പരസ്യ പ്രചാരണ സമാപനം കൊഴുപ്പിക്കാനുള്ള തയാറെടുപ്പിലാണ് മൂന്നു മുന്നണികളും. രാഷ്ട്രിയ പാർട്ടിക്കൾ തമ്മിൽ സംഘർഷം ഒഴിവാക്കാൻ മാർഗനിർദേശങ്ങൾ പുറത്തിറക്കിയതിനു പുറമേ, കലാശക്കൊട്ട് കേന്ദ്രങ്ങളിലും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും, പോലീസിന്റെയും നിരീക്ഷണം ഉണ്ടാകും. ചൊവ്വാഴ്ച രാവിലെ ഏഴു  മണി മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. പതിമുന്നിന് ആണ് വോട്ടെണ്ണൽ. മുന്നണികൾ തമ്മിൽ ആരോപണ  പ്രത്യാരോപണങ്ങളും ഒന്നിനു പിന്നാലെ എത്തിയ വിവാദങ്ങളും […]
Read more

കോൺഗ്രസ് സ്ഥാനാർഥിയുടെ പണപ്പിരിവ് വിവാദത്തിൽ; ഭാര്യയുടെ അക്കൗണ്ട് വഴി 15 ലക്ഷം സമാഹരിക്കുന്നുവെന്ന് പരാതി

​കോഴിക്കോട്: ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന കോൺഗ്രസ് പ്രമുഖൻ തിരഞ്ഞെടുപ്പ് ഫണ്ടിന്റെ പേരിൽ അനധികൃതമായി പണപ്പിരിവ് നടത്തുന്നതായി പരാതി. വാട്ട്‌സ്ആപ്പ് വഴിയാണ് സ്ഥാനാർഥി ഭാര്യയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകി പണം സമാഹരിക്കുന്നത്. തിരഞ്ഞെടുപ്പിന് 15 ലക്ഷത്തിലധികം രൂപ ചെലവ് വരുമെന്ന് പറഞ്ഞാണ് ഇദ്ദേഹം പാർട്ടി അനുഭാവികളോടും മറ്റും സഹായം അഭ്യർത്ഥിക്കുന്നത്. ഇലക്ഷന് വലിയ സാമ്പത്തിക ചെലവ് വരും. ഏകദേശം 15 ലക്ഷം. സാമ്പത്തികമായി എന്നെ ഒന്ന് സഹായിക്കോ. കടുത്ത മത്സരമാണ് നേരിൽ വന്നു കാണാൻ ആവാത്തതുകൊണ്ടാണ്. വൈഫിന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix