Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Local

കോഴിക്കോട് മെഡിക്കൽ കോളേജിൽ 14 ഓപ്പറേഷൻ തിയറ്ററുകൾ തിങ്കളാഴ്ച മുതൽ പ്രവർത്തനമാരംഭിക്കും

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജ് പി.എം.എസ്.വൈ ബ്ലോക്കിലെ ഓപ്പറേഷൻ തിയറ്ററുകൾ തിങ്കളാഴ്ച മുതൽ പൂർണ്ണതോതിൽ പ്രവർത്തനം തുടങ്ങും. ഏതാനും മാസങ്ങളായി അടച്ചിട്ടിരുന്ന 14 തിയറ്ററുകളാണ് ഇപ്പോൾ തുറക്കുന്നത്. ഈ കെട്ടിടത്തിലെ അത്യാഹിത വിഭാഗത്തിൽനിന്നും പിന്നീട് ആറാം നിലയിലെ പതിനഞ്ചാം നമ്പർ തിയറ്ററിൽനിന്നും തീയും പുകയും ഉയർന്നതിനെ തുടർന്നാണ് വിദഗ്‌ധ പരിശോധനയ്ക്കും അറ്റകുറ്റപ്പണികൾക്കുമായി ഈ തിയറ്ററുകൾ അടച്ചിട്ടത്. ആകെയുള്ള 19 തിയറ്ററുകളിൽ അത്യാഹിത വിഭാഗവുമായി ബന്ധപ്പെട്ട 5 തിയറ്ററുകൾ വളരെ വേഗം തന്നെ തുറന്നിരുന്നു. ശേഷിക്കുന്ന 14 […]
Read more

കിനാനൂർ കരിന്തളം പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർത്ഥികൾ പര്യടനം നടത്തി

കാസർഗോഡ്: യുഡിഎഫ് കിനാനൂർ കരിന്തളം പഞ്ചായത്ത് സ്ഥാനാർത്ഥി പര്യടനത്തിന് പരപ്പയിൽ തുടക്കമായി. പര്യടനം ഡി സി സി പ്രസിഡന്റ് പി കെ ഫൈസൽ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയർമാൻ താജുദ്ദീൻ കമ്മാടം അദ്ധ്യക്ഷത വഹിച്ചു. യുഡിഎഫ് കൺവീനർ മനോജ് തോമസ് സ്വാഗതം പറഞ്ഞു. നേതാക്കളായ ബി പി പ്രദീപൻ,സി വി ഭാവനൻ, മുസ്‌തഫ തായന്നൂർ, കാർത്തികേയൻ പെരിയ, കെ പി ബാലകൃഷ്‌ണൻ, സി വി ഗോപകുമാർ, എൻ വിജയൻ തുടങ്ങിയവർ സംസാരിച്ചു. സ്ഥാനാർത്ഥികളായ സുന്ദരൻ ഒറള, സ്റ്റിമ്മി […]
Read more

കൈകുഞ്ഞുമായി പ്രചാരണ രംഗത്ത് പെരുമണ്ണയിലെ ബിജെപി യുവതാരം

കോഴിക്കോട്: ഏഴ് മാസം പ്രായമുള്ള കൈകുഞ്ഞിനെ ചേർത്തുപിടിച്ചാണ് പെരുമണ്ണ പഞ്ചായത്ത് എട്ടാം വാർഡിലെ ബിജെപി സ്ഥാനാർത്ഥി, വെറും 22 വയസുകാരിയായ അമൃത അഖിലേഷ്, വീടുകളിൽ വോട്ടഭ്യർത്ഥിച്ച് ഇറങ്ങുന്നത്. ഈ രാഷ്ട്രീയ രംഗപ്രവേശനത്തിന് തന്നെ പുതുമയുണ്ടെങ്കിൽ, കുഞ്ഞിനൊപ്പം നടത്തുന്ന പ്രചാരണം നാട്ടുകാരുടെ പ്രത്യേക ശ്രദ്ധ പിടിച്ചെടുക്കുന്നതാണ്. പഞ്ചായത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയായ അമൃതയുടെ വരവ് ഒരുപടി വ്യത്യസ്തമാണ്. ഓരോ വീടിലും കടക്കുംപ്പോൾ അമ്മയുടെ കരങ്ങളിൽ ചിരിച്ചും മയങ്ങിയുമിരിക്കുന്ന കുഞ്ഞിൻ്റെ സാന്നിദ്ധ്യം, പ്രചാരണത്തെ ഒരു കുടുംബസ്നേഹത്തിന്റെ കാഴ്ചയാക്കുകയാണ്. വീട്ടുകാർ […]
Read more

മടവൂരിൽ എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി

കോഴിക്കോട് : അടിസ്ഥാന വികസന പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്ന മടവൂർ ഗ്രാമപഞ്ചായത്ത് എൽഡിഎഫ് പ്രകടനപത്രിക ആർ ജെ.ഡി നേതാവ് സലീം മടവൂർ പ്രകാശനം ചെയ്തു. വയോജന ക്ഷേമം, ഭിന്നശേഷി സൗഹൃദ ഗ്രാമം, ലൈഫ് ഭവനം, വീട് പുനരുദ്ധാരണം, ജൽ ജീവൻ കുടിവെള്ള പദ്ധതികൾ, കുടുംബശ്രീശാക്തീകരണം, ഗ്രാമീണ റോഡുകളുടെ നവീകരണം, തെരുവ് നായ ശല്യം തടയൽ, മടവൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സാ സൗകര്യം മെച്ചപ്പെടുത്തൽ , ഹോമിയോ – യുനാനി – ആയുർവേദ – ആശുപത്രികളിൽ ചികിത്സാ സൗകര്യം […]
Read more

സാഹിത്യ ശില്പശാലയിൽ യുപി വിഭാഗം നാടൻ പാട്ടിന് ജില്ലയിൽ ഒന്നാം സ്ഥാനം നേടി എംഎമ്മിലെ വിദ്യാർത്ഥി

കോഴിക്കോട് : വിദ്യാരംഗം കലാ സാഹിത്യ വേദി സാഹിത്യ ശില്പ ശാലയിൽ UP വിഭാഗം നാടൻ പാട്ടിനു കോഴിക്കോട് ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി MGM ലെ വിദ്യാർത്ഥി. എം.ജി.എം സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ അലോഗ് കെ.പി യാണ് ഈ നേട്ടം കൈവരിച്ചത്. അലോഗിന്റെ നേട്ടത്തിൽ സ്കൂളിന് അഭിമാനമുണ്ടെന്നു സ്കൂൾ അധികാരികളും,അധ്യാപകരും, രക്ഷിതാക്കളും അഭിപ്രായപ്പെട്ടു. അലോഗിനെ സ്കൂളിൽ വെച്ച് പ്രത്യേകം ആദരിക്കുമെന്ന് പ്രധാന അദ്ധ്യാപകൻ അനീഷ് ജോർജും പി.ടി.എ ഭാരവാഹികളും അറിയിച്ചു.
Read more

സ്ഥാനാർഥികളുടെ പ്രചാരണ ബോർഡിൽ പത്ര വായനയും പുസ്തക പാരായണവും

തിരുവനന്തപുരം :വെഞ്ഞാറമൂട്, പത്ര വായനയും പുസ്തക പാരായണവും പ്രചാരണ ബോർഡിലെത്തിച്ച് സ്ഥാനാർഥികൾ. വാമനപുരം ബ്ലോക്ക് മിതൃമ്മല ഡിവിഷൻ യുഡിഎഫ് സ്ഥാനാർഥി കെ.എസ്.പത്മേഷ്, വാമനപുരം പ‍‍ഞ്ചായത്ത് ഇരുളൂർ വാർഡ് എൻഡിഎ സ്ഥാനാർഥി ബി.എസ്.ഷിനി എന്നിവരാണ് തങ്ങൾ വായിക്കുന്ന ചിത്രം ഫ്ലെക്സിൽ പതിച്ചത്. മൂന്നാം ക്ലാസു മുതൽ പത്രം വായിച്ചു ശീലിച്ചതാണെന്നും പൊതുബോധമുണ്ടാക്കാൻ പത്രങ്ങൾ വായിക്കേണ്ടത് അത്യാവശ്യമാണെന്നു സമൂഹത്തെ ബോധ്യപ്പെടുത്താൻ കൂടിയാണ് പോസ്റ്ററിൽ പത്രവായനയുടെ ചിത്രം ഉൾപ്പെടുത്തിയതെന്ന് പത്മേഷ് പറഞ്ഞു. തന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിനൊപ്പം വായനാശീലത്തിനായുള്ള സന്ദേശം കൂടി നൽകുകയാണ് […]
Read more

പാങ്ങോടിന് ത്രിശങ്കു ശങ്ക

തിരുവനന്തപുരം: പാങ്ങോട്, കഴിഞ്ഞ തവണ ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത അനിശ്ചിതത്വം ഇത്തവണ തിരുത്തപ്പെടുമോ എന്ന കാത്തിരിപ്പാണ് പാങ്ങോട് ഗ്രാമപ്പഞ്ചായത്തിൽ. 2020-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ആകെയുള്ള 19 വാർഡിൽ സിപിഎം-8, കോൺഗ്രസ്-7, എസ്ഡിപിഐ-2, വെൽഫയർ പാർട്ടി-2 എന്നിങ്ങനെയായിരുന്നു കക്ഷിനില. ആദ്യത്തെ രണ്ട് പ്രാവശ്യത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ എൽഡിഎഫിന് വോട്ട് ചെയ്തെങ്കിലും എൽഡിഎഫ് വർഗീയ പാർട്ടികളുടെ വോട്ട് വേണ്ടാ എന്നനിലപാടിൽ രാജിവയ്ക്കുകയായിരുന്നു. തുടർന്ന് വെൽഫെയർ പാർട്ടിയുടെ പിന്തുണയോടെ യുഡിഎഫിലെ എം.എം. ഷാഫി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. വെൽഫയർ പാർട്ടിയിലെ റജീന […]
Read more

സംഘർഷ സാധ്യത; ചെമ്പഴന്തിയിൽ പോലീസ് റൂട്ട് മാർച്ച് നടത്തി

തിരുവനന്തപുരം: കഴക്കൂട്ടം, വോട്ടെടുപ്പ് ദിവസം സംഘർഷമുണ്ടാകാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള പ്രദേശങ്ങളിൽ പോലീസ് റൂട്ട് മാർച്ച് നടത്തി. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലംമുതൽ അണിയൂർ ജംഗ്ഷൻ വരെയും പൗഡിക്കോണം പ്രദേശങ്ങളിലുമാണ് പോലീസ് റൂട്ട് മാർച്ച് നടത്തിയത്. കഴക്കൂട്ടം അസിസ്റ്റൻറ് കമ്മിഷണർ ചന്ദ്രദാസ്, എസ്എച്ച്ഒ ജെ.എസ്. പ്രവീൺ എന്നിവരുടെ നേതൃത്വത്തിൽ കഴക്കൂട്ടം, ശ്രീകാര്യം, മെഡിക്കൽ കോളേജ്, തുമ്പ എന്നിവിടങ്ങളിൽ നിന്നുള്ള പോലീസ് സംഘം റൂട്ട് മാർച്ചിൽ പങ്കെടുത്തു. കഴിഞ്ഞദിവസം ചെമ്പഴന്തിയിൽ വാഹനത്തിലെ അനൗൺസ്മെൻറിനെതിരേ എൽഡിഎഫ്, ബിജെപി പരസ്പരം വെല്ലുവിളികൾ […]
Read more

സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് ഖാസി ഫൗണ്ടേഷൻ അവാർഡ്

കോഴിക്കോട് : ചരിത്ര പൈതൃകവും സാംസ്കാരിക പാരമ്പര്യവും ഒട്ടുമങ്ങിയിട്ടില്ലാത്ത കോടിയേരി പ്രദേശത്തെ കുറ്റിച്ചിറ മിശ്കാൽ പള്ളിയെ കേന്ദ്രീകരിച്ചുള്ള സാമൂഹിക മത വിദ്യാഭ്യാസ രംഗങ്ങളിലെ സംഭാവനകൾ വിലയിരുത്തി, പ്രശസ്തമായ ഖാസി ഫൗണ്ടേഷൻ അവാർഡ് 2025 സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് പ്രഖ്യാപിച്ചു. ഡിസംബർ 06 ന് നടന്ന ചടങ്ങിൽ, സമൂഹനന്മയ്ക്കായി തുടർച്ചയായി പ്രവർത്തിച്ച മുത്തുക്കോയ തങ്ങളുടെ സേവനങ്ങളെ ഉയർന്ന വിലയിരുത്തി. മതപണ്ഡിതനും സാമൂഹിക പ്രവർത്തകനുമായ ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തിൽ നിരവധി വിദ്യാഭ്യാസ–ചാരിറ്റി പദ്ധതികൾ നടപ്പിലാക്കപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച്, […]
Read more

മരുതൂരിൽ എൽ‍‍ഡിഎഫിനും യുഡിഎഫിനും ഒരേ പേരുകാർ

തിരുവനന്തപുരം: നെടുമങ്ങാട്, കരകുളം പഞ്ചായത്തിലെ 22-ാം വാർഡായ മരുതൂരിൽ എൽഡിഎഫിനും യുഡിഎഫിനും വോട്ടു ചെയ്യുന്നവർ ഒരേ പേരിനു നേരെയായിരിക്കും യന്ത്രത്തിൽ വിരലമർത്തുക. കാരണം ഇരു മുന്നണിയിലും മത്സരിക്കുന്നത് മരുതൂർ വിജയന്മാരാണ്. രണ്ടു മുന്നണികൾക്കും ഒരേപേരിലുള്ള സ്ഥാനാർഥി. അപ്രതീക്ഷിതമായാണ് അങ്കത്തട്ടിൽ ഇരുവരും ഏറ്റുമുട്ടുന്നത്. എൽഡിഎഫിലെ മരുതൂർ വിജയൻ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ മുൻ പ്രസിഡന്റാണ്. യുഡിഎഫിലെ മരുതൂർ വിജയനാകട്ടെ ഐഎൻടിയുസിയുടെ മികച്ച സംഘാടകനും പ്രവർത്തകനും. കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്, വാർഡ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച മരുതൂർ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix