Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Local

എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി

പാലക്കാട്: തരൂർ എൽഡിഎഫ് തരൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉത്സാഹഭരിതമായ ജനപെങ്കലിലും രാഷ്ട്രീയ ചർച്ചകളിലും പുതു ഊർജ്ജം പകർന്നുകൊണ്ട് നടന്നു. അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് തുടക്കമിട്ടുകൊണ്ടായിരുന്നു ഈ വിപുലമായ കൺവെൻഷൻ. പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയ സുമോദ് എം.എൽ.എ, പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളും ജനക്ഷേമ പരിപാടികളും വിശദീകരിച്ച് എൽഡിഎഫിന്റെ മുന്നേറ്റം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു. കഴിഞ്ഞ വർഷങ്ങളിലുണ്ടായ അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസ-ആരോഗ്യ രംഗങ്ങളിലെ പുരോഗതി, കുടിവെള്ള പദ്ധതികൾ, റോഡ് നവീകരണങ്ങൾ എന്നീ പദ്ധതികൾ […]
Read more

മണപ്പാടത്തും പാലക്കാട്ടും സന്ദർശനം നടത്തി ഒ. രാജഗോപാൽ

പാലക്കാട്‌: വടക്കഞ്ചേരി ഓർമ്മകളിലേക്കൊരു മടക്കയാത്രയായിരുന്നു മണപ്പാടത്തിന്റെയും പാലക്കാടിന്റെയും രാജേട്ടന്. ബുധനാഴ്ച മണപ്പാടത്തെ തറവാട്ടിലെത്തിയ അദ്ദേഹം വ്യാഴാഴ്ച കാർത്തികവിളക്കുനാളിൽ തട്ടകത്തിലെ ഭഗവതിയായ കാർത്ത്യായനീദേവിയെ കണ്ട് തൊഴുതു. താൻ പഠിച്ച കണക്കന്നൂരിലെ എൽപി സ്കൂളിലും മഞ്ഞപ്ര ട്വിങ്കിൾ മെമ്മോറിയൽ ഹിന്ദു യുപി സ്കൂളിലുമെത്തി. വർഷങ്ങൾക്കുശേഷം മഞ്ഞപ്ര ട്വിങ്കിൾ മെമ്മോറിയൽ ഹിന്ദു യുപി സ്കൂളിലെത്തിയപ്പോൾ അദ്ദേഹം പ്രായം മറന്ന് കുട്ടിയായി. എല്ലാ ക്ലാസ് മുറികളിലും കയറിയിറങ്ങി. സ്വയം പരിചയപ്പെടുത്തിയും കുട്ടികളോട് വിശേഷം ചോദിച്ചും അവരിലൊരാളായി. പ്രധാനാധ്യാപിക ടി. ബിന്ദു ജോണും മറ്റ് […]
Read more

സ്പിരിറ്റ് ഒഴുകുന്നു കടത്തുകാരെ കണ്ടെത്താനാകാതെ ഇരുട്ടിൽ തപ്പി എക്സൈസ്

പാലക്കാട്: ചിറ്റൂരിൽ ഒരിടവേളയ്ക്കു ശേഷം മേഖലയിലേക്ക് സ്പിരിറ്റൊഴുകുന്നത് തുടരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പൊലീസ് പിടിച്ചെടുത്തത് 675 ലീറ്റർ സ്പിരിറ്റ്. കടത്തുകാരെ കണ്ടെത്താനാകാതെ ഇരുട്ടിൽതപ്പുകയാണ് എക്സൈസ് വകുപ്പ്. എക്സൈസിന്റെ മൂക്കിൻ തുമ്പത്തു നിന്നുമാണ് കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് സ്പിരിറ്റ് ശേഖരം കണ്ടെടുത്തത്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനായാണ് സ്പിരിറ്റ് എത്തിക്കുന്നതെന്ന വാദവുമായി രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബർ 27നു മീനാക്ഷിപുരം സർക്കാർപതിയിൽ 1,260 ലീറ്റർ സ്പിരിറ്റ്‌ പിടികൂടിയിരുന്നു. ഇതിനു പിന്നാലെയാണ് നല്ലേപ്പിള്ളിയിലെ 2 സ്ഥലങ്ങളിൽ നിന്നായി സ്പിരിറ്റ് പിടികൂടിയത്. അതേസമയം […]
Read more

നെല്ലിശ്ശേരിയിൽ ലോക ഭിന്നശേഷി ദിനാചരണം നടത്തി

മലപ്പുറം: നെല്ലിശ്ശേരി എ. യു.പി.സ്കൂളിലെ ഗൈഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഭിന്നശേഷി ദിനാചരണം നടത്തി. ഗൈഡ് യൂണിറ്റ് മുമ്പ്‌ നടത്തിയ ഫുഡ് ഫെസ്റ്റിൽ നിന്ന് സമാഹരിച്ച തുക ഉപയോഗിച്ച് എല്ലാ ഭിന്നശേഷി കുട്ടികൾക്കും സമ്മാനങ്ങളും, കേക്കുകളും വാങ്ങി അവരുടെ വീടുകളിലെത്തി സമ്മാനങ്ങൾ കൈമാറി. കുകളുടെ രക്ഷിതാക്കളെ പൊന്നാട അണിയിയിച്ച് ആദരിക്കുകയും ചെയ്തു.കുട്ടികള്‍ ഏറെ സന്തോഷത്തോടെയാണ് തങ്ങളുടെ സഹപാഠിക കളെയും ടീച്ചേഴ്സ്സിനെയും സ്വീകരിച്ചത്. ഗൃഹസന്ദർശനത്തിന് എച്ച് എം ബിന്ദു ടീച്ചർ, സ്റ്റാഫ്സെക്രട്ടറി രമ്യ ടീച്ചർ, എസ് ആർ ജി സുലൈക […]
Read more

പന്നിയങ്കര ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ തൃക്കാർത്തിക ആരാധന നടന്നു

കോഴിക്കോട് : കോഴിക്കോട് പന്നിയങ്കര ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ തൃക്കാർത്തിക ആരാധന നടന്നു. പുലർച്ചെ ഗണപതി ഹോമവും മറ്റ് വിശേഷാൽ പൂജകളും നടന്നു. സന്ധ്യയ്ക്ക് നട തുറന്നപ്പോൾ ദീപാരാധനയും ഒപ്പം ക്ഷേത്രത്തിന് ചുറ്റും തൃക്കാർത്തിക പ്രമാണിച്ച് ഭഗവതിയ്ക്ക് ലക്ഷം ദീപ സമർപ്പണവും നടന്നു. ദീപ പ്രഭയിൽ കുളിച്ചു നിന്ന ക്ഷേത്രത്തിലേക്ക് അമ്മയുടെ അനുഗ്രഹത്തിനായി ഭക്തജന പ്രവാഹം തന്നെ അനുഭവപ്പെട്ടു.
Read more

ഉണ്ണിപ്പറമ്പത്ത്താഴം കർപ്പൂരാഴി മഹോത്സവം

കോഴിക്കോട് : കോഴിക്കോട് ഉണ്ണിപ്പറമ്പത്ത്താഴം കർപ്പൂരാഴി മഹോത്സവം ഡിസംബർ 6 ശനിയാഴ്ച്ച വിപുലമായ ചടങ്ങുകളോടെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രഥമ കർപ്പൂരാഴി മഹോത്സവം ആയതിനാൽ തന്നെ എല്ലാ ഭക്തജനങ്ങളുടെയും മഹനീയമായ സാന്നിധ്യം ഉണ്ടാകണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. പുലർച്ചെ ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് അന്നദാനം, ചെണ്ടമേളം, താലപ്പൊലി, കാവടിയാട്ടം, ഭക്തിഗാന സുധ, സ്വാമി ഭിക്ഷ എന്നീ പരിപാടികളും ഉണ്ടാകുന്നതായിരിക്കും. വൈകീട്ട് 6 മണിയോടെ കർപ്പൂര ദീപം തെരുവത്ത് ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ നിന്നും താലപ്പൊലിയുടെയും, വാദ്യമേളങ്ങളുടെയും […]
Read more

യുഡിഎഫ് സ്ഥാനാർത്ഥി പര്യടനം നടത്തി

കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിലെ 37-ാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥി പര്യടനം നടത്തി. വയലക്കരപ്പറമ്പ് പ്രദേശത്താണ് യു.ഡി.എഫ് സ്ഥാനാർത്ഥിയായ ബൈജു കാളക്കണ്ടി തിരഞ്ഞെടുപ്പ് പര്യടനം നടത്തിയത്. നിലവിൽ കോഴിക്കോട് പന്നിയങ്കര കോൺഗ്രസ് മണ്ഡലം പ്രസിഡന്റാണ് അദ്ദേഹം. കോഴിക്കോട് കോർപ്പറേഷനെ ഇടത് മുന്നണിയുടെ ദുർഭരണത്തിൽ നിന്നും മോചിപ്പിക്കുകയെന്നതാണ്  കോൺഗ്രസ്സിന്റെ ലക്ഷ്യമെന്നും, അതിനായി കഴിഞ്ഞ തവണത്തേതിന് സമാനമായി 37 -ാം വാർഡിൽ നിന്നും യു.ഡി.എഫ് സ്ഥാനാർത്ഥിയായ തന്നെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്ന് അദ്ദേഹം പൊതു ജനങ്ങളോട് അഭ്യർത്ഥിച്ചു.
Read more

അഗസ്ത്യാമുഴി കൈതപ്പൊയിൽ റോഡിൽ വാഹനാപകടം

കോഴിക്കോട്: അഗസ്ത്യൻമുഴി- കൈതപ്പൊയിൽ റോഡിൽ കോടഞ്ചേരി അങ്ങാടിക്ക് സമീപം കാർ നിർത്തിയിട്ടിരുന്ന ബൊലേറോയിൽ വന്നിടിച്ച് അപകടം. കാറിൽ യാത്ര ചെയ്തിരുന്ന രണ്ടു പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോടഞ്ചേരിക്കടുത്ത് ഇളയിടത്ത് പടിയിലാണ് അപകടം നടന്നത്. കാറോടിച്ചിരുന്നയാൾ ഉറങ്ങിപ്പോയതാണെന്ന് കരുതുന്നു. ഇടിയുടെ ആഘാതത്തിൽ ബോലേറോ പിറകിലേക്ക് തെന്നി മാറി. രണ്ടു വാഹനങ്ങളുടെയും മുൻഭാഗം തകർന്നു. വാഹനത്തിരക്ക് വളരെയധികം കൂടിയ പ്രസ്തുത റോഡിൽ ഇപ്പോൾ അപകടം പതിവായിരിക്കുകയാണ്. വളവും തിരുവും വാഹനങ്ങളുടെ അമിതവേഗതയും വാഹനത്തിരക്കും അപകട സാധ്യത വർദ്ധിപ്പിക്കുന്നു.
Read more

ഗുരുവായൂരിനെ രക്ഷിക്കാൻ ജീവൻ ബലിയർപ്പിച്ച ഹൈദരോസ് കുട്ടി മൂപ്പനെ ഓർത്തു പിട്ടി കുഞ്ഞുമുഹമ്മദ്

തൃശ്ശൂർ: ഗുരുവായൂർ അമ്പലം ടിപ്പുവിന്റെ ആക്രമണത്തിൽ നിന്ന് രക്ഷിക്കാൻ ജീവൻ പോലും ബലി കൊടുത്ത ഹൈദരോസ് കുട്ടി മൂപ്പരാണ് എന്ന് പീട്ടി കുഞ്ഞുമുഹമ്മദ് പറഞ്ഞു. ഹൈദരോസ്കുട്ടി മൂപ്പരുടെ ബൗദ്ധികശരീരം മറവ് ചെയ്തിരിക്കുന്നത് ചാവക്കാട് മണത്തല പള്ളിയിലാണെന്നും അതിന്റെ സ്മരണാർത്ഥമാണ് മണത്തല നേർച്ച എന്നും അദ്ദേഹം വ്യക്തമാക്കി. ഗുരുവായൂർ ക്ഷേത്രവും നഗരവും എല്ലാ സമൂഹങ്ങൾക്കും പ്രിയപ്പെട്ടതാണെന്നും ഈ നാടിന്റെ സാമൂഹിക ഐക്യമെന്നും നിലനിൽക്കുമെന്നും എൽഡിഎഫ് ഗുരുവായൂർ തിരഞ്ഞെടുപ്പ് പ്രചാരണറാലിയിൽ അധ്യക്ഷൻവഹിച്ചു കൊണ്ട് അദ്ദേഹം സംസാരിച്ചു.
Read more

സ്ത്രീ ശാക്തീകരണം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിജയഫലം: ടി. ശശിധരൻ

തൃശ്ശൂർ: കേരളത്തിൽ ഇന്ന് അധ്വാനിക്കുന്ന ഏറ്റവും വലിയ ജനവിഭാഗം സ്ത്രീകളാണെന്നും, അതിന് പ്രധാന കാരണം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ത്രീ ശാക്തീകരണ ലക്ഷ്യങ്ങൾ വിജയകരമായി നടപ്പിലാക്കിയതാണെന്നും ടി. ശശിധരൻ അഭിപ്രായപ്പെട്ടു. ഗുരുവായൂരിൽ എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പലസ്തിനിലെ കുഞ്ഞുങ്ങളുടെ വേദനയിൽ പങ്കുചേർന്ന് ജീവിതത്തിലെ ആഘോഷങ്ങൾ ഉപേക്ഷിച്ച ലീലാവതി ടീച്ചറും, ആയിരക്കണക്കിന് ലിറ്റർ വെള്ളം എത്തിക്കാൻ മുന്നിട്ടിറങ്ങിയ ലക്ഷ്മിക്കുട്ടിയേയും പോലെയുള്ളവർ കേരളീയ സ്ത്രീകളുടെ ചിന്താശേഷിക്കും മനശക്തിക്കും പ്രതീകങ്ങളാണെന്ന് ശശിധരൻ പറഞ്ഞു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix