Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Local

പുത്തൻച്ചിറ കെപിഎംഎസ് പിണ്ടാണി- കരിങ്ങാച്ചിറ ശാഖ വാര്‍ഷിക സമ്മേളനം

തൃശ്ശൂർ: പട്ടികജാതി വിദ്യാര്‍ഥികളുടെ ലംപ്‌സം ഗ്രാന്റും ഹോസ്റ്റല്‍ ഫീസും തൊഴിലുറപ്പ് തൊഴിലാളികളുടെ 6 മാസത്തെ കുടിശികയും എത്രയും വേഗം അനുവദിക്കണമെന്ന് കെപിഎംഎസ് പിണ്ടാണി-കരിങ്ങാച്ചിറ ശാഖ വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് വി.എം.പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് സി.വി.ബൈജു അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷററും പഞ്ചായത്തംഗവുമായ പി.സി.ബാബുവിനെ ആദരിച്ചു. യൂണിയന്‍ സെക്രട്ടറി വിനയന്‍ മംഗലപ്പിള്ളി, ട്രഷറര്‍ യു.വി.വിശ്വനാഥന്‍, സുനില്‍ മാട്ടിന്‍മേല്‍, സജീവന്‍ ഊരകത്ത് എന്നിവര്‍ പ്രസംഗിച്ചു. സി.വി.ബൈജു (പ്രസി.), രമ്യ സുനില്‍, സീത വാസു […]
Read more

മാള കാര്‍മല്‍ കോളജില്‍  അഡ്മിനിസ്‌ട്രേഷന്‍ വിഭാഗങ്ങളുടെ ആഭിമുഖ്യത്തില്‍ ഹെന്‍ഫ 2കെ26 മാനേജ്‌മെന്റ് ഫെസ്റ്റ് നടത്തി

തൃശ്ശൂർ: കാര്‍മല്‍ കോളജില്‍ കൊമേഴ്‌സ്, ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗങ്ങളുടെ ആഭിമുഖ്യത്തില്‍ ‘ ഹെന്‍ഫ 2കെ26’ എന്ന പേരില്‍ മാനേജ്‌മെന്റ് ഫെസ്റ്റ് നടത്തി. നടനും ചാക്യാര്‍കൂത്ത് കലാകാരനുമായ വിനീത് വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജിന്‍ഷ ചാക്കുണ്ണി അധ്യക്ഷത വഹിച്ചു.  മാനേജ്‌മെന്റ് ഗെയിമുകള്‍, ട്രഷര്‍ ഹണ്ട്, ആര്‍ജെ ഹണ്ട്, ഷൂട്ടൗട്ട്, നൃത്തമത്സരം, ഇ-ഫുട്‌ബോള്‍ എന്നിവ നടക്കും. കൊമേഴ്‌സ് ആന്‍ഡ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ ഡീന്‍ ഡോ.പി.രമ, ഐക്യുഎസി അംഗം ഡോ.മായ മാത്യു, യൂണിയന്‍ ചെയര്‍മാന്‍ ജൂഡ് ബിജു, […]
Read more

കോട്ടയം ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന ചലച്ചിത്ര മേളക്ക് ഫെബ്രുവരി 20ന് തുടക്കം

കോട്ടയം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെയും, എൻ എഫ് ഡി സിയുടെയും സംയുക്ത സഹകരണത്തോടെ കോട്ടയം ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഫെബ്രുവരി ഇരുപത്തിന് തുടക്കമാകും. കോട്ടയം നഗരത്തിലെ അനശ്വര തിയറ്ററിൽ ഫെബ്രുവരി ഇരുപതു മുതൽ ഇരുപത്തിയാറ് വരെയാണ് ചലച്ചിത്രമേള നടക്കുന്നത്. ഈ കൊല്ലത്തെ ഓസ്‌കാറിൽ മത്സരിക്കുന്ന ചിത്രങ്ങൾ, തിരുവനന്തപുരം ഐഎഫ്എഫ്കെയിൽ പുരസ്‌കാരങ്ങൾ നേടിയ ചിത്രങ്ങൾ, കഴിഞ്ഞ വർഷത്തെ ദേശീയ അവാർഡ് നേടിയ ചിത്രങ്ങൾ, ഇന്ത്യൻ പനോരമ ചിത്രങ്ങൾ, ഏറ്റവും പുതിയ മലയാള […]
Read more

ഒറ്റപ്പാലം പൂക്കാട്ടുകുന്നിൽ വെള്ളം ചോദിച്ചെത്തിയ മോഷ്ടാവ് സ്ത്രീയുടെ ആഭരണങ്ങൾ കവർന്നു

പാലക്കാട്: ഒറ്റപ്പാലം പത്തിരിപ്പാല പൂക്കാട്ടു കുന്നിൽ വെള്ളം ചോദിച്ചെത്തിയ മോഷ്ടാവ് വീട്ടിലുണ്ടായിരുന്ന സ്ത്രീയുടെ കാതിലെ കമ്മലും കഴുത്തിലെ മലയും കവർന്നു. വീട്ടുടമയുടെ ഉറങ്ങിക്കിടക്കുന്ന കുട്ടിയുടെ കഴുത്തിലെ മാലയും കവർന്നാണ് കടന്നുകളഞ്ഞത് വീട്ടുടമയുടെ ബന്ധുവായ ചിറ്റൂർ സ്വദേശിനി പ്രേമയുടെ കാതിൽ നിന്നാണ് കമ്മൽ പിടിച്ചു പറിച്ചത്. പത്തിരിപ്പാല പൂക്കാട്ടുകുന്നിൽ ബുധനാഴ്ച രാവിലെ 10 : 40 ഓടെയായിരുന്നു സംഭവം നടക്കുന്നത്. വീട്ടുടമ രുഗ്മിണിയുടെ ബന്ധുവായ 55 കാരി പ്രേമയും രണ്ടു വയസ്സു പ്രായമുള്ള രുഗ്മിണിയുടെ മകളുടെ കുട്ടിയും മാത്രമാണ് […]
Read more

പുതുയുഗ യാത്രക്ക് തിരൂരിൽ സ്വീകരണം നൽകും

മലപ്പുറം: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ്റെ നേതൃത്വത്തിൽ കാസർകോഡ് നിന്ന് തിരുവനന്തപുരത്തേക്ക് നടക്കുന്ന പുതുയുഗ യാത്രക്ക്14ന് വൈകുന്നേരം 5 മണിക്ക് തിരൂരിൽ സ്വീകരണം നൽകാൻ നിയോജക മണ്ഡലം സ്വാഗത സംഘം രൂപീകരണ കൺവെൻഷൻ തീരുമാനിച്ചു.യാത്രയുടെ സ്വീകരണ പരിപാടി ചരിത്ര സംഭവമാക്കുന്നതിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.പൊന്നാനി പാർലമെൻ്ററി മണ്ഡലം യുഡിഎഫ് കൺവീനർ അഷ്റഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു. സ്വീകരണ പരിപാടി വിജയിപ്പിക്കാൻ എല്ലാവരും കർമപഥത്തിൽ സജീവമാകണമെന്ന് അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാൻ അഡ്വ. കെ. […]
Read more

മന്ത് രോഗനിവാരണ പരിപാടി ട്രാന്‍സ്മിഷന്‍ അസസ്മെന്റ് സര്‍വ്വേ ജില്ലാതല ഉദ്ഘാടനം നടന്നു

മലപ്പുറം: മന്ത് രോഗനിവാരണ പരിപാടിയുടെ ഭാഗമായുള്ള ട്രാന്‍സ്മിഷന്‍ അസസ്മെന്റ് സര്‍വ്വേയുടെ ജില്ലാതല ഉദ്ഘാടനം മലപ്പുറം നഗരസഭ വൈസ് ചെയര്‍മാന്‍ ജിതിന്‍ ജി. അനില്‍ നിര്‍വഹിച്ചു. പ്രതിരോധ ചികിത്സാ ശാക്തീകരണം രോഗരഹിത സമൂഹത്തിന് അനിവാര്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ വൈസ് ചെയര്‍മാന്‍ പറഞ്ഞു. തെരഞ്ഞെടുത്ത പ്രദേശങ്ങളിലെ ജനങ്ങളില്‍ നിന്നും രക്തസാമ്പിളുകള്‍ ശേഖരിച്ച് മന്ത് രോഗവ്യാപന നില വിലയിരുത്തുകയും രോഗവ്യാപന നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഫലപ്രാപ്തി മനസ്സിലാക്കുന്നതിനും വേണ്ടിയാണ് ട്രാന്‍സ്മിഷന്‍ സര്‍വ്വേ നടത്തുന്നത്. മലപ്പുറം സാന്‍തോം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ചടങ്ങില്‍ ജില്ലാ […]
Read more

താനൂർ ബിആർസിയിൽ സ്ട്രീം എക്കോസിസ്റ്റം പ്രോജക്ട് അവതരണം നടന്നു

മലപ്പുറം: സ്കൂൾ വിദ്യാർത്ഥികളിൽ ഗവേഷണ തൽപരതയും ഇന്നവേഷൻ മനോഭാവവും ജീവിതനൈപുണികളും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷ കേരളയും കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെയും (കുസാറ്റ്) സഹകരണത്തോടെ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന സ്ട്രീം എക്കോസിസ്റ്റം പദ്ധതിയുടെ ഭാഗമായിട്ടുള്ള ഗവേഷക കൂട്ടത്തിന്റെ 8,9 ക്ലാസിലെ കുട്ടികളുടെ പ്രോജക്ട് അവതരണം 31/01/26 ന് താനൂർ ബി ആർ സിയിൽ വെച്ച് നടന്നു. ട്രെയിനർ സലിം സ്വാഗതം ചെയ്ത ചടങ്ങിൽ റിയോൺ ആൻറണി ഉദ്ഘാടനം നിർവഹിച്ചു. മലയാളം സർവ്വകലാശാലയിലെ സ്കൂൾ ഓഫ് […]
Read more

പരാജയത്തിലും തളരാതെ സേവനപഥത്തിൽ; വികസന മാതൃകയുമായി ബെന്നി കോച്ചേരി

കോട്ടയം: തിരഞ്ഞെടുപ്പിലെ തോൽവി ജനസേവനത്തിനുള്ള തടസ്സമല്ലെന്ന് തെളിയിക്കുകയാണ് ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് കോഴാ ഡിവിഷനിലെ മുൻ സ്ഥാനാർത്ഥി ബെന്നി കോച്ചേരി. വോട്ടെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ജനങ്ങളോടുള്ള പ്രതിബദ്ധത കൈവിടാതെ, വികസന പ്രവർത്തനങ്ങൾക്കായി രാഷ്ട്രീയഭേദമന്യേ ജനപ്രതിനിധികളെയും പൊതുപ്രവർത്തകരെയും ഏകോപിപ്പിച്ചുകൊണ്ട് വേറിട്ടൊരു മാതൃക സൃഷ്ടിക്കുകയാണ് അദ്ദേഹം. പരാജയത്തിന് ശേഷം പൊതുരംഗത്തുനിന്ന് പിൻവാങ്ങുന്ന പതിവ് രീതിക്ക് വിപരീതമായി, തന്റെ ഡിവിഷനിലെ വികസന ആവശ്യങ്ങൾ ക്രോഡീകരിച്ച് ബന്ധപ്പെട്ട അധികാരികളിലേക്ക് എത്തിക്കാനാണ് ബെന്നിയുടെ നീക്കം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുതൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വരെയുള്ള വിവിധ […]
Read more

സഹകരണ ബാങ്ക് നിക്ഷേപകരുടെ കളക്ടറേറ്റ് ധർണ്ണയും പ്രതിഷേധ റാലിയും നാളെ; നിക്ഷേപം തിരികെ നൽകണമെന്ന് ആവശ്യം

കോട്ടയം: കേരളത്തിലെ സഹകരണ ബാങ്കുകളിലെ പ്രതിസന്ധി പരിഹരിക്കണമെന്നും നിക്ഷേപകരുടെ പണം തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് ഓൾ കേരള കോ-ഓപ്പറേറ്റീവ് ഡെപ്പോസിറ്റേഴ്‌സ് ഫോറം (AKCDF) കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 5-ന് (വ്യാഴാഴ്ച) പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നു. രാവിലെ 11-ന് കോട്ടയം കളക്ടറേറ്റിന് മുൻപിൽ ധർണ്ണയും അതിന് മുന്നോടിയായി പ്രതിഷേധ വാഹനറാലിയും നടക്കും. സംസ്ഥാനത്തെ പത്തു ശതമാനത്തോളം വരുന്ന സഹകരണ ബാങ്കുകൾ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിക്ഷേപം അടിയന്തര ആവശ്യങ്ങൾക്ക് പോലും […]
Read more

കാവശ്ശേരി പൂരത്തിന്റെ നോട്ടീസ് പ്രകാശനം ചെയ്തു

പാലക്കാട്: കാവശ്ശേരി ദേശം പൂര കമ്മിറ്റി സംഘടിപ്പിക്കുന്ന കാവശ്ശേരി പൂരത്തിന്റെ നോട്ടീസ് പ്രകാശനം ചടങ്ങ് ആലത്തൂരിൽ നടന്നു. ആലത്തൂർ തഹസിൽദാർ ശരവണൻ, പരയ്ക്കാട്ടു ഭഗവതി ക്ഷേത്രം മേൽശാന്തി രാമചന്ദ്ര ഭട്ടിന് നോട്ടീസിന്റെ ആദ്യ പതിപ്പ് നൽകി കൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കാവശ്ശേരി ദേശം പൂര കമ്മിറ്റി പ്രസിഡൻ്റ് കെ.സി. സുന്ദരേശ്വരൻ അധ്യക്ഷത വഹിച്ചു. ദേശകാരണവർ പൂണാത്ത് സുധാകരൻ, സെക്രട്ടറി സി. അജിത് ചാത്വാർ, ട്രഷറർ സി. സുഭാഷ്, സി.എസ്. ദാസ്, കെ. രവീന്ദ്രൻ, ഗ്ലോബൽ കമ്മിറ്റി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix