Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Local

തിരുമിറ്റക്കോട് വീട് കുത്തിത്തുറന്ന് 20 പവൻ സ്വർണം കവർന്നു

പാലക്കാട്: തിരുമ്മിറ്റക്കോട് വീട് കുത്തിത്തുറന്ന് 20 പവൻ സ്വർണം കവർന്നു. വീട്ടിൽ ആളില്ലാത്ത സമയത്താണ് മോഷണം നടന്നത്. മുതുക്കാട്ടിൽ ഷാജിയുടെ വീട്ടിലാണ് മോഷണം നടന്നത്. പാലക്കാട് തിരുമിറ്റക്കോട് പ്രദേശത്ത് വീടുതുറന്ന് വൻ കവർച്ച. തിരുമിറ്റക്കോട് മുത്തുക്കാട്ടിൽ ഷാജിയുടെ വീട്ടിൽ ആണ് മോഷണം നടന്നത്. ജനുവരി 30-ന് വൈകിട്ട് 6.30 മുതൽ 31-ന് രാവിലെ 8 മണി വരെയുള്ള സമയത്തിനിടെയാണ് സംഭവമെന്നാണ് നിഗമനം. വീട്ടിൽ ആളില്ലാത്ത സമയം മുതലെടുത്ത് മോഷ്ടാക്കൾ വീട്ടിന്റെ മുൻഭാഗത്തെ വാതിൽ കുത്തിത്തുറന്ന് അകത്ത് കയറി. […]
Read more

തൃത്താല കറുകപത്തൂരിൽ ഗുണ്ടാ അതിക്രമം രണ്ട് പേർക്ക് കുത്തേറ്റു

പാലക്കാട്: തൃത്താല കറുകപത്തൂരിൽ ഗുണ്ടാ അതിക്രമം രണ്ട് പേർക്ക് കുത്തേറ്റു. കറുകപത്തുരിലെ സ്വകാര്യ കോട്ടേഴ്‌സിൽ ഇന്നലെ വൈകുന്നേരമാണ് ഗുണ്ടാ അതിക്രമം ഉണ്ടായത്. ക്വാർട്ടേഴ്സ്‌ ഉടമകളായ ഉസ്മാൻ, ജിംഷാദ് എന്നിവർക്കാണ് കുത്തേറ്റത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ചാലിശ്ശേരി പോലിസ് തുടർ നടപടി സ്വീകരിച്ചു. അക്രമത്തിനു പിന്നിലെ കാരണമെന്താണെന്നു വ്യക്തമല്ല. ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തിയിരുന്നു . ആക്രമികളെ കണ്ടെത്താൻ പോലിസ് അന്വേഷണം ആരംഭിച്ചു.
Read more

വാണിയംകുളത്ത് വൻ തീപിടുത്തം

പാലക്കാട്: വാണിയംകുളം തെരുവിനോട് ചേർന്നുള്ള 7 ഏക്കറോളം വരുന്ന കുന്നിലാണ് തീ പിടിച്ചത്. കുന്നിൻറെ ഒരുഭാഗത്ത് ഞായറാഴ്ച ഉച്ചയോടെ തീ പടർന്നിരുന്നു. രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് ഉച്ചയ്ക്ക് തീ കെടുത്തിയത്. എന്നാൽ രാത്രി 9 മണിയോടെ വീണ്ടും തീ പടർന്നു പിടിക്കുകയായിരുന്നു. കുന്നിൻറെ മുക്കാൽ ഭാഗവും കത്തി നശിച്ചു. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥലം. ഷൊർണൂരിൽ നിന്ന് എത്തിയ മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് ആണ് രാത്രി മണിക്കൂറുകളോളം സമയമെടുത്ത് തീ നിയന്ത്രണ വിധേയമാക്കിയത്. തീ പടർന്ന […]
Read more

എംവിഡി റോഡ് സുരക്ഷാ മാസാചരണ സമാപന സമ്മേളനം പി.പി.സുമോദ് എംഎൽഎ ഉദ്ഘാടനം ചെയ്തു

പാലക്കാട്: മോട്ടോർ വാഹന വകുപ്പ് സംഘടിപ്പിച്ച റോഡ് സുരക്ഷ മാസാചരണത്തിന്റെ സമാപന സമ്മേളനം ആലത്തൂർ ആർടിഒ ഓഫീസിൽ നടന്നു. സമ്മേളനം തരൂർ എംഎൽഎ പി.പി. സുമോദ് ഉദ്ഘാടനം ചെയ്തു. റോഡുകളിൽ സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനായി നിയമങ്ങൾ കൃത്യമായി പാലിക്കേണ്ടതിന്റെ ആവശ്യകത എംഎൽഎ ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി. അപകടങ്ങൾ കുറയ്ക്കുന്നതിന് ബോധവത്കരണവും കർശനമായ നിയമനടപടികളും ഒരുപോലെ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ റോഡ് അപകടങ്ങൾ വർധിച്ചു വരുന്നത് ഗൗരവകരമായ പ്രശ്നമാണെന്നും, ഇതിന് കാരണം പലപ്പോഴും അശ്രദ്ധയും […]
Read more

തസ്വ്‌ഫിയ ആദർശ സമ്മേളനം നടന്നു

പാലക്കാട്: ആലത്തൂർ മണ്ഡലം യൂത്ത് സംഘടിപ്പിച്ച തസ്വ്‌ഫിയ ആദർശ സമ്മേളനം ചുണ്ടക്കാട് നടന്നു. ആത്മശുദ്ധിയും ധാർമിക ജീവിതവും ലക്ഷ്യമാക്കി സംഘടിപ്പിച്ച സമ്മേളനം വിശ്വാസികളിൽ ആത്മീയ ചിന്തയും സാമൂഹിക ബോധവും വളർത്തുന്നതായി. സമ്മേളനത്തിന്റെ മുഖ്യ പ്രഭാഷകനായി ഹാഷിം മൂസ സ്വലാഹി ഒറ്റപ്പാലം പങ്കെടുത്തു. തസ്വ്‌ഫിയ എന്ന ആത്മശുദ്ധിയുടെ ആശയം ഇസ്‌ലാമിക ജീവിതക്രമത്തിൽ നിർണായക സ്ഥാനമുള്ളതാണെന്നും, വ്യക്തി ജീവിതം ശുദ്ധീകരിക്കപ്പെടുമ്പോഴേ സമൂഹം ശരിയായ ദിശയിൽ മുന്നേറുകയുള്ളുവെന്നും അദ്ദേഹം പ്രഭാഷണത്തിൽ പറഞ്ഞു. ആധുനിക ജീവിതശൈലിയിൽ വർധിച്ചു വരുന്ന അശാന്തിയും ധാർമിക തകർച്ചയും […]
Read more

താമരശ്ശേരി ഫസ്റ്റ് 2026 ജനസാന്നിധ്യം കരുത്താകുന്നു

കോഴിക്കോട്: ജനുവരി 26 മുതൽ താമരശ്ശേരി ചുങ്കത്ത് സുരക്ഷാ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ നടത്തി കൊണ്ടിരിക്കുന്ന താമരശ്ശേരി ഫെസ്റ്റ് 2026 ജനസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. സ്റ്റാളുകളും എക്സിബിഷനും അമ്യൂസ്മെൻറും കലാവിരുന്നും കൂടുതൽ ആകർഷണമായി. 6ാം ദിവസം സാംസ്കാരിക കലാവിരുന്ന് സ്പോൺസർ ചെയ്ത ആഷിക് ചുടലമുക്ക് നൽകിയ സ്പോൺസർ തുക താമരശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ വി കെ എം കോയ ഏറ്റുവാങ്ങി. ഹമീദ് വയനാട് റീജൻസി താമരശ്ശേരി പാലിയേറ്റീവ് രോഗികൾക്കുള്ള വീൽചെയർ വേദിയിൽ നൽകി. പ്രസ്തുത വീൽചെയർ […]
Read more

വെട്ടിച്ചിറയിൽ അനധികൃത ടോൾപിരിവ്; ജില്ലാ കലക്ടർക്കു പരാതി നൽകി

മലപ്പുറം: നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ റൂൾസ് ആൻഡ് റെഗുലേഷൻ പ്രകാരം ഒരു ടോൾ പ്ലാസ മുതൽ അടുത്ത ടോൾ പ്ലാസക്ക് ഇടയിലുള്ള മിനിമം ദൂരം 60 കിലോമീറ്റർ ആയിരിക്കണമെന്ന നിയമം നിലനിൽക്കെ മലപ്പുറം ജില്ലയിലെ വെട്ടിച്ചിറ ടോൾ പ്ലാസ മുതൽ പന്തീരങ്കാവ് ടോൾ പ്ലാസ വരെ 48 കി.മീ. മാത്രമെ ദൂരം വരികയുള്ളൂ. ആയത് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ 2008 റൂൾസ് ആൻഡ് റെഗുലേഷന് വിരുദ്ധവുമാണെന്നും റോഡിൻറെ മുഴുവൻ വർക്കുകളും തീർക്കാതെയും […]
Read more

മെഡിക്കൽ ഉപകരണങ്ങൾ കൈമാറി

മലപ്പുറം: ഗവൺമെൻറ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗം എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ ഉപകരണങ്ങൾ കൈമാറി. ഫുഡ് ഫെസ്റ്റ്, ജൈവ പച്ചക്കറി കൃഷി, ന്യൂസ് പേപ്പർ ചലഞ്ച് എന്നീ പ്രവർത്തനങ്ങൾ നടത്തി സമാഹരിച്ച തുക ഉപയോഗിച്ചാണ് വാക്കർ, മരുന്നുകൾ, അഡൾട്ട് ഡയപ്പർ എന്നിവ വാങ്ങിച്ചത്. താനൂർ സാമൂഹിക ആരോഗ്യ കേന്ദ്രം പാലിയേറ്റീവ് വിഭാഗത്തിന് മെഡിക്കൽ ഉപകരണങ്ങൾ കൈമാറി. ജില്ലാ ടിബി ആൻഡ് ലെപ്രസി ഓഫീസർ ഡോ.നൂനമർജ, മെഡിക്കൽ ഓഫീസർ ഡോ. […]
Read more

മന്ത്രി വി അബ്ദുറഹിമാൻ നയിക്കുന്ന താനൂർ നിയോജകമണ്ഡലം ജാഥ ഇന്ന് സമാപിക്കും

മലപ്പുറം: എൽഡിഎഫ് വികസന മുന്നേറ്റ ജാഥയുടെ പ്രചാരണത്തിൻ്റെ ഭാഗമായി മന്ത്രി വി അബ്ദുറഹിമാൻ നയിക്കുന്ന താനൂർ നിയോജകമണ്ഡലം ജാഥ ഇന്ന് സമാപിക്കും. സമാപനദിവസമായ തിങ്കളാഴ്ച ചെറിയമുണ്ടം, പൊന്മുണ്ടം പഞ്ചായത്തുകളിൽ പര്യടനം നടത്തും. രാവിലെ 9.30 ന് ഇരിങ്ങാവൂരിൽ നിന്നും ആരംഭിക്കുന്ന ജാഥയ്ക്ക് പനമ്പാലം (10), തലക്കടത്തൂർ (10.30), തറയിൽ (11), പറപ്പൂത്തടം (11.30), കുറുക്കോൾ (12), കുറ്റിപ്പാല (2.30), ചോലപ്പുറം (3), കാവപ്പുര (3.30), ആരോഗ്യപ്പടി (4), മണ്ണാറക്കൽ (4.30) എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വൈകിട്ട് അഞ്ചിന് […]
Read more

കുമരകം ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ ഒന്നാം വാർഷികത്തിലേക്ക്; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്മരണാർത്ഥം കുമരകത്ത് രൂപീകരിച്ച ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ വിജയകരമായ ഒരു വർഷം പൂർത്തിയാക്കുന്നു. കഴിഞ്ഞ ഒരു വർഷമായി കുമരകത്തെ പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് കൈത്താങ്ങായി പ്രവർത്തിച്ചുവരുന്ന ഫൗണ്ടേഷൻ്റെ പ്രവർത്തനം വരും വർഷങ്ങളിൽ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ വാർഷിക പൊതുയോഗം തീരുമാനിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൂടുതൽ മുൻഗണന നൽകിക്കൊണ്ടുള്ള പദ്ധതികൾക്കാണ് വരും വർഷം രൂപം നൽകുന്നത്. ഫൗണ്ടേഷൻ്റെ പുതിയ ഭാരവാഹികളായി കുഞ്ഞച്ചൻ വേലിത്തറ (പ്രസിഡന്റ്), രഘു അകവൂർ (സെക്രട്ടറി), പി.എ. ശശീന്ദ്രൻ (ട്രഷറർ) […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix