Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കുടുക്കയിലെ സമ്പാദ്യം ചികിത്സാ സഹായത്തിന്; നന്മയുടെ കൊച്ചുമാതൃകയായ അഡോണിനെ അഭിനന്ദിച്ച് പഞ്ചായത്ത് പ്രസിഡന്റ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: ചികിത്സാ സഹായനിധിയിലേക്ക് തന്റെ സമ്പാദ്യം മുഴുവൻ കൈമാറി ഏഴുവയസ്സുകാരൻ അഡോൺ മാതൃകയായി. കുമരകം പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ ചികിത്സയിൽ കഴിയുന്ന കുന്നത്തുകളത്തിൽ അരുൺ ഷാജിക്ക് (36) വേണ്ടിയുള്ള ധനസമാഹരണത്തിനിടെയാണ് ഇഴാംകാട് സ്വദേശി അഡോൺ പി. അനീഷ് തന്റെ കുടുക്കയുമായി മുന്നോട്ട് വന്നത്. കുമരകം സെന്റ് ജോൺസ് യു.പി. സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ അഡോൺ, താൻ സ്വരുക്കൂട്ടിയ കുടുക്ക പൊട്ടിച്ച് പോലും നോക്കാതെയാണ് സഹായനിധി പ്രവർത്തകർക്ക് കൈമാറിയത്.

തുടർന്ന് കുടുക്ക തുറന്ന് എണ്ണി തിട്ടപ്പെടുത്തിയപ്പോൾ 1260 രൂപ അതിലുണ്ടായിരുന്നു. വീട്ടുകാരുടെ പൂർണ്ണ സമ്മതത്തോടെ ഈ തുക മുഴുവൻ ചികിത്സാ സഹായത്തിനായി കുട്ടി നൽകി. കൊച്ചു മിടുക്കന്റെ ഈ നന്മ മനസ്സ് അറിഞ്ഞ കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഗോപി അഡോണിന്റെ വീട്ടിലെത്തി കുട്ടിയെ പൊന്നാടയണിയിച്ച് അനുമോദിച്ചു. മകന്റെ നല്ല പ്രവൃത്തിയെ പ്രോത്സാഹിപ്പിച്ച മാതാപിതാക്കളെയും അദ്ദേഹം അഭിനന്ദിച്ചു.

Tags :

Recent News

Advertisement
WhiteswanTV Footer