Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Movie News

നവ്യ നായര്‍- സൗബിന്‍ ഷാഹിര്‍- റത്തീന ചിത്രം ‘പാതിരാത്രി’ ഒക്ടോബര്‍ 17 റിലീസ്

നവ്യ നായര്‍, സൗബിന്‍ ഷാഹിര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2025 ഒക്ടോബര്‍ 17 ന് ചിത്രം ആഗോള റിലീസായത്തും. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ കെ വി അബ്ദുള്‍ നാസര്‍, ആഷിയ നാസര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്. മമ്മൂട്ടി നായകനായി എത്തിയ ‘പുഴു’ എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്ത രണ്ടാമത്തെ […]
Read more

“ആ കാരണങ്ങൾ കൊണ്ട് ‘രാവണപ്രഭു’വിൽ എന്നെ കാസ്റ്റ് ചെയ്യരുതെന്ന് പലരും രഞ്ജിത്തിനോട് പറഞ്ഞു”: മനസ്സുതുറന്ന് വസുന്ധര ദാസ്

രാവണപ്രഭു എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് വസുന്ധര ദാസ്. ചിത്രത്തിൽ ജാനകി എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. ഇപ്പോൾ റീ റിലീസിന് ശേഷവും രാവണപ്രഭുവിന് മികച്ച പ്രതികരണങ്ങൾ ലഭിക്കുമ്പോൾ ജാനകി എന്ന കഥാപാത്രവും ചർച്ച ചെയ്യപ്പെടുന്നുണ്ട്. എന്നാൽ തന്നെ ഈ സിനിമയിലേക്ക് കാസ്റ്റ് ചെയ്യരുതെന്ന് സംവിധായകൻ രഞ്ജിത്തിനോട് പലരും പറഞ്ഞിരുന്നതായി വസുന്ധര ദാസ് തുറന്നുപറയുന്നു. ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തില്‍ നിന്നും ലഭിച്ച സ്‌നേഹവും അംഗീകാരവും വലിയ നേട്ടമാണെന്നും, […]
Read more

ഹൃത്വിക് റോഷന്‍ നിര്‍മാണത്തിലേക്ക്; നായികയായി പാര്‍വതി തിരുവോത്ത്

ബോളിവുഡിന്റെ സൂപ്പര്‍ താരം ഹൃത്വിക് റോഷന്‍ നിര്‍മാണത്തിലേക്ക്. നായികയായി മലയാളത്തിന്റെ പാര്‍വതി തിരുവോത്ത്. എച്ച്ആര്‍എക്‌സ് ഫിലിംസ് എന്ന ബാനറിന്റെ കീഴിലാണ് ഹൃത്വിക് റോഷന്‍ നിര്‍മാണം ആരംഭിക്കുന്നത്. ആമസോണ്‍ പ്രൈം വിഡിയോയ്ക്ക് വേണ്ടി നിര്‍മിക്കുന്ന ‘സ്റ്റോം’ എന്ന വെബ് സീരീസിലൂടെയാണ് ഹൃത്വിക് പുതിയ മേച്ചില്‍പ്പുറം തേടുന്നത്. മുംബൈയുടെ പശ്ചാത്തലത്തില്‍ സ്ത്രീകളുടെ ഒരു സംഘത്തിന്റെ അതിജീവനത്തിന്റെ കഥയാണ് സീരീസ് പറയുന്നത്. അജിത്പാല്‍ സിങ് ആണ് സീരീസിന്റെ ക്രിയേറ്ററും സംവിധായകനും. ഫ്രാങ്കോയ്‌സ് ലുണേലും സ്വാതി ദാസും അജിത്പാല്‍ സിങും ചേര്‍ന്നാണ് സീരീസ് […]
Read more

‌നിവിൻ പോളിക്ക്‌ “ബേബി ഗേൾ” ന്റെ ജന്മദിനാശംസകൾ; പുതിയ ചിത്രം ബേബി ഗേൾ ” ന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി

നിവിൻ പോളിയുടെ ജനിച്ച ദിവസവും മാസവും സൂചിപ്പിക്കാനാണ് രാവിലെ11:10 എന്ന സമയം പോസ്റ്റർ റിലീസിനായി തിരഞ്ഞെടുത്തത്.കൈകുഞ്ഞിനെ നെഞ്ചോട് ചേർത്തുപിടിച്ചു നിൽക്കുന്ന നിവിൻ പോളിയെയാണ് പോസ്റ്ററിൽ കാണുന്നത്. അറ്റൻഡന്റ് സനൽ മാത്യുവായിട്ടാണ് നിവിൻ പോളി ചിത്രത്തിൽ എത്തുന്നത്. ഒരു ഗംഭീര ത്രില്ലറായി ഒരുക്കിയ ചിത്രം ഉടൻ തീയേറ്ററുകളിൽ എത്തും. മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് നിവിൻ പോളി പ്രധാന വേഷത്തിൽ എത്തുന്ന “ബേബി ഗേൾ ” മാജിക് ഫ്രെയിംസിന്റെ തന്നെ മറ്റൊരു സൂപ്പർ ഹിറ്റായി മാറിയ […]
Read more

വേഫെറർ ഫിലി൦സിന്റെ ബാനറിൽ ഗംഭീര പ്രതികരണങ്ങളുമായി ‘ഫെമിനിച്ചി ഫാത്തിമ’

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് കേരളത്തിലെ തീയേറ്ററുകളിലെത്തിച്ച പുതിയ ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’ക്ക് വമ്പൻ പ്രേക്ഷക പ്രതികരണം. റിലീസ് ദിവസത്തെ ആദ്യ ഷോകൾ കഴിഞ്ഞപ്പോൾ മുതൽ കേരളമെങ്ങും വലിയ പ്രതികരണമാണ് ചിത്രം നേടുന്നത്. ഫാസിൽ മുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിന് മനോഹരമായ ചിത്രമെന്ന അഭിപ്രായമാണ് മലയാളി പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. എഎഫ്ഡി സിനിമാസുമായി സഹകരിച്ച് സുധീഷ് സ്കറിയയും താമർ കെവിയും ചേർന്ന് നിർമ്മിച്ച ഈ ചിത്രം അവതരിപ്പിക്കുന്നത് താമർ. എല്ലാത്തരം പ്രേക്ഷകരേയും ആകർഷിക്കുന്ന ചിത്രം ഒരുപാട് […]
Read more

റോഷൻ മാത്യു- സെറിൻ ശിഹാബ് ചിത്രം ‘ഇത്തിരി നേരം’; ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്ത്

റോഷൻ മാത്യുവിനെ നായകനാക്കി പ്രശാന്ത് വിജയ് സംവിധാനം ചെയ്യ്യുന്ന ‘ഇത്തിരി നേരം ’ എന്ന ചിത്രത്തിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി. “അകലുന്നു മെല്ലെ നനവുള്ള മേഘം “എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. പ്രണയം തുളുമ്പുന്ന മനോഹരമായ ഗാനം എഴുതി സംഗീതം നൽകിയത് ബേസിൽ സി.ജെ യാണ് . പാടിയിരിക്കുന്നത് സൂരജ് സന്തോഷ്. ജിയോ ബേബി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിശാഖ് ശക്തിയാണ്. ചിത്രത്തിൽ റോഷൻ, സെറിൻ എന്നിവരെ കൂടാതെ നന്ദു, ആനന്ദ് മന്മഥൻ, […]
Read more

‘ചത്ത പച്ച’യിൽ റസ്ലിംഗ് കോച്ചായി മമ്മൂട്ടി

അർജുൻ അശോകൻ, റോഷൻ മാത്യു, ഇഷാൻ ഷൗക്കത്ത് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി റസ്ലിംഗ് പശ്ചാത്തലത്തിൽനവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ‘ചത്ത പച്ച’ ചിത്രത്തിൽ സുപ്രധാന കഥാപാത്രമായി മെഗാസ്റ്റാർ മമ്മൂട്ടി എത്തുന്നു.ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച് പല അഭ്യൂഹങ്ങളും പരക്കുന്നുണ്ടങ്കിലും റസ്ലിംഗ് കോച്ചായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിൻ്റെ കഥാഗതിയിൽ അതിനിർണ്ണായകമായ ഒരു ഘട്ടത്തിലാണ് ഈ കഥാപാത്രത്തിൻ്റെ കടന്നുവരവ് എന്നാണു സൂചന.ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രഖ്യാപനം ഉടൻ തന്നെയുണ്ടാകുമെന്നാണ് അറിയാൻ കഴിഞ്ഞത്. അതിഥി വേഷമാണെന്ന് ചില […]
Read more

കിലി പോളിന് പിറന്നാൾ ആശംസകളുമായി ‘ഇന്നസെന്‍റ് ‘ ടീം

പ്രേക്ഷകരേവരും ഏറ്റെടുത്ത ‘മന്ദാകിനി’ എന്ന ചിത്രത്തിന് ശേഷം നടൻ അൽത്താഫ് സലീമും അനാർക്കലി മരിക്കാറും വീണ്ടും ഒന്നിക്കുന്ന ‘ഇന്നസെന്‍റ് ‘ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്. ഈ ചിത്രത്തിലൂടെ മലയാള സിനിമാലോകത്ത് അരങ്ങേറുന്ന സോഷ്യൽ മീഡിയ താരം ടാൻസാനിയൻ സ്വദേശിയായ കിലി പോളിന്‍റെ പിറന്നാൾ ദിന പോസ്റ്ററാണ് അണിയറപ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്. കിലി പോൾ ‘കാക്കേ കാക്കേ കൂടെവിടെ…’ എന്ന ഗാനത്തിന്റെ പുത്തൻ പതിപ്പ് പാടി ഞെട്ടിച്ചത് അടുത്തിടെയാണ്. ഈ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞിട്ടുണ്ട്. […]
Read more

‘ഇങ്ങനെയൊരു സിനിമ ഇറങ്ങി എന്നെങ്കിലും അറിയിക്കണ്ടേ’; പരാതിയുമായി മീനാക്ഷി

താന്‍ പ്രധാന കഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിച്ച സിനിമയ്ക്ക് അണിയറക്കാര്‍ ആവശ്യമായ പ്രൊമോഷന്‍ നല്‍കിയില്ലെന്ന പരാതിയുമായി നടി മീനാക്ഷി. നവാഗതനായ ദീപക് ഡിയോണ്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച പ്രൈവറ്റ് എന്ന ചിത്രത്തെക്കുറിച്ചാണ് മീനാക്ഷി പരാതി ഉന്നയിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഇന്ദ്രന്‍സിനും അന്നു ആന്‍റണിക്കുമൊപ്പം പ്രധാന കഥാപാത്രത്തെയാണ് മീനാക്ഷി അവതരിപ്പിച്ചിരിക്കുന്നത്. പ്രൊമോഷണല്‍ മെറ്റീരിയലുകളിലൂടെ നേരത്തെ പ്രേക്ഷകശ്രദ്ധ നേടിയിരുന്ന ചിത്രമാണിത്. എന്നാല്‍ റിലീസിന് മുന്നോടിയായി യാതൊരുവിധ പ്രൊമോഷണല്‍ പരിപാടികളും നിര്‍മ്മാതാക്കള്‍ നടത്തിയിട്ടില്ലെന്നാണ് മീനാക്ഷിയുടെ പരാതി. സോഷ്യല്‍ മീഡിയയിലൂടെയാണ് മീനാക്ഷിയുടെ പ്രതികരണം. “സിനിമ എന്തെന്നും എങ്ങനെയെടുക്കണമെന്നും […]
Read more

മാജിക് ഫ്രെയിംസിന്റ ബാനറിൽ ‘മെറി ബോയ്‍സ്’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

നവാഗത സംവിധായകനും അഭിനേതാക്കളും ഒന്നിക്കുന്ന ചിത്രവുമായി ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസ്. മെറി ബോയ്സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മുഖം മറച്ചു നിൽക്കുന്ന നായികമാരുടെ പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ആരൊക്കെയാകും ഇതിലെ താരങ്ങൾ എന്ന ആകാംക്ഷയും പ്രേക്ഷകർക്ക് ഉണ്ടാകും. മുൻനിര താരങ്ങളും സംവിധായകരും ഒന്നിക്കുന്ന ചിത്രങ്ങളാണ് മാജിക് ഫ്രെയിംസ് എപ്പോഴും പ്രേക്ഷകർക്ക് നൽകിയിരുന്നത്. ഇതിൽ നിന്നെല്ലാം വിഭിന്നമായ രീതിയിലാണ് പുതിയ ചിത്രം ഒരുക്കുന്നത്. നവാഗതനായ മഹേഷ് മാനസ് കഥയെഴുതി സംവിധാനം ചെയ്യുന്ന […]
Read more

Recent News

Advertisement
WhiteswanTV Footer