Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Movie Review

ലൈംഗികാതിക്രമം; കാന്‍ ചലച്ചിത്രമേളയ്ക്കിടെ എക്‌സിക്യൂട്ടീവിന് സസ്‌പെന്‍ഷന്‍

ലോകത്തിലെ ഏറ്റവും പഴക്കമേറിയ ചലച്ചിത്രോത്സവങ്ങളിലൊന്നാണ് കാന്‍ ചലച്ചിത്രമേള. ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ ആരോപണത്തെത്തുടർന്ന് കാൻ ചലച്ചിത്രമേളയിലെ എക്സിക്യൂട്ടീവിനെ സംഘാടകർ സസ്പെൻഡ് ചെയ്തു. ചലച്ചിത്രമേളയ്ക്കൊപ്പം നിരന്തരമായി നടക്കുന്ന ഒരു പരിപാടിയുടെ വൈസ് പ്രസിഡന്റിനെയാണ് സസ്പെൻഡ് ചെയ്തത്. കാൻ ചലച്ചിത്രമേളയിൽവെച്ച് എക്സിക്യൂട്ടീവ് ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു യുവതിയുടെ ആരോപണം. മൂന്ന് മുൻ പങ്കാളികൾ ബലാത്സംഗ ആരോപണം ഉന്നയിച്ചതിനെത്തുടർന്ന്, പാം ഡി ഓറിനായുള്ള മത്സരത്തിലുണ്ടായിരുന്ന ഒരു സിനിമയുടെ വ്യാഴാഴ്ചത്തെ പ്രീമിയറിൽ നിന്ന് ഒരു ഫ്രഞ്ച് നടനെ വിലക്കിയ അതേ സമയത്താണ് മറ്റൊരു ലൈം​ഗികാതിക്രമ […]
Read more

എന്നോടാരും ഇങ്ങനെ ചെയ്തിട്ടില്ല; സൂരിക്കുമുന്നിൽ വികാരഭരിതനായി ഉണ്ണി മുകുന്ദൻ

പ്രശാന്ത് പാണ്ഡ്യരാജ് സംവിധാനം ചെയ്തു സൂരി നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് മാമൻ. ഈ ചിത്രം കേരളത്തിലും റിലീസിനൊരുങ്ങുകയാണ്. ഈ ചിത്രത്തിന്റെ പ്രചാരണപരിപാടികൾക്കായി സൂരിയും നടിമാരായ സ്വാസിക, ഐശ്വര്യ ലക്ഷ്മി, സം​ഗീത സംവിധായകൻ ഹെഷാം അബ്ദുൾ വഹാബ് എന്നിവർ കഴിഞ്ഞ ദിവസം കേരളത്തിലെത്തിയിരുന്നു. ഈ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നത് ഉണ്ണി മുകുന്ദനായിരുന്നു. ‘മാമൻ’ ടീമിനൊപ്പം മാധ്യമങ്ങളോട് സംസാരിക്കവേ സൂരിയേക്കുറിച്ച് വികാരഭരിതനായി ഉണ്ണി മുകുന്ദൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽവൈറൽ ആകുന്നത്. ദുരൈ സെന്തില്‍ സംവിധാനം […]
Read more

ആരാധകർ കാത്തിരുന്ന കൊണ്ടാട്ടം എഫക്ട് ഇനി തീയറ്ററിലും; പുത്തൻ അപ്‌ഡേറ്റുമായി ‘തുടരും’

മലയാളത്തിലെ പല റെക്കോർഡുകളും തിരുത്തിക്കുറിച്ച്കൊണ്ട് ജൈത്രയാത്ര തുടരുകയാണ് മോഹൻലാൽ-തരുൺ മൂർത്തി ടീമിന്റെ ‘തുടരും’. മികച്ച പ്രതികരണം നേടിയ സിനിമ ഇതിനോടകം തന്നെ 200 കോടി ക്ലബ്ബിൽ ഇടം പിടിച്ചുകഴിഞ്ഞു. ചിത്രത്തിന്റേതായി ഒരു പ്രൊമോ സോങ് അണിയറപ്രവർത്തകർ നേരത്തെ പുറത്തുവിട്ടിരുന്നു. കൊണ്ടാട്ടം എന്ന് തുടങ്ങിയ ഗാനം ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ആരാധകരെ ആവേശം കൊള്ളിക്കുന്ന ഒരു വാർത്ത പുറത്തുവന്നിരിക്കുകയാണ്. നാളെ മുതൽ കൊണ്ടാട്ടം സോങ് തിയേറ്ററിൽ തുടരും സിനിമയോടൊപ്പം പ്രദർശിപ്പിക്കും എന്ന അപ്ഡേറ്റ് നിർമാതാക്കൾ പുറത്തുവിട്ടിരിക്കുകയാണ്. ‘ആഘോഷങ്ങൾ തുടരാൻ […]
Read more

‘പടക്കള’ത്തിന് തലൈവരുടെ അഭിനന്ദനം; ഇത് എപ്പടി ഇരുക്ക്?

മനു സ്വരാജ് സംവിധാനം ചെയ്ത് ഷറഫുദീൻ സൂരജ് വെഞ്ഞാറമൂട് തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് പടക്കളം .ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണത്തോടെ തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇപ്പോൾ ‘പടക്കളം’ സിനിമയുടെ ടീമിനെ നേരിൽ കണ്ട് അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് തമിഴ് സൂപ്പർ താരം രജനികാന്ത്. ചിത്രത്തിന്റെ നിർമാതാവായ വിജയ് ബാബുവാണ് പടക്കളം സിനിമാതാരങ്ങളും രജനീകാന്തും ഒരുമിച്ചുള്ള ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. ഇതിഹാസ താരം രജനികാന്തിൽ നിന്നു അഭിനന്ദനം നേടിയതിലുപരി മറ്റൊരു ബഹുമതി ഈ ചിത്രത്തിന് ലഭിക്കാനില്ലെന്ന് […]
Read more

അടിച്ചമർത്തപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ചിന്തിക്കാൻ നരിവേട്ട പ്രേരിപ്പിക്കും’: ടൊവിനോ തോമസ്

എബിൻ ജോസഫ് തിരക്കഥയെഴുതി അനുരാജ് മനോഹർ സംവിധാനം ചെയ്‌തു ടോവിനോ തോമസ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് നരിവേട്ട. തന്റെ പുതിയ ചിത്രമായ നരിവേട്ട പറയുന്നത് വളരെ പ്രാധാന്യമുള്ള വിഷയം തന്നെയാണെന്ന് നടന്‍ ടൊവിനോ തോമസ്. നരിവേട്ട സംസാരിക്കുന്ന വിഷയങ്ങൾ കാണുകയും ചിന്തിക്കുകയും മനസിലാക്കുകയും അതിനെ കുറിച്ച് സംസാരിക്കുകയും ചെയ്യേണ്ടത് സാധാരണ ജനങ്ങളാണെന്ന് ടൊവിനോ തോമസ്. നരിവേട്ടയുടെ റിലീസിനോടനുബന്ധിച്ച് മാധ്യമങ്ങളെ കണ്ടു സംസാരിക്കവെയായിരുന്നു ടൊവിനോ. നരിവേട്ട മെയ് 23ന് തിയേറ്ററുകളിലെത്തും. ‘സാധരണ ജനങ്ങളാണ് ഇവിടെ സർക്കാരിനെ ഉണ്ടാക്കുന്നത്. […]
Read more

പ്രേക്ഷകരെ ചിരിപ്പിച്ച് പ്രിന്‍സും ഫാമിലിയും

പ്രിന്‍സ് ആന്റ് ഫാമിലി ജനപ്രീയ നായകന്‍ ദിലീപിന്റെ 150ാമത് ചിത്രം. പേരു പോലെ തന്നെ ഒരു ഫാമിലി പടം. ആദ്യകാലങ്ങളിലെ ദിലീപ് ചിത്രങ്ങള്‍ കാണുന്നത് പോലെ തന്നെ കണ്ടിരിക്കാന്‍ പറ്റിയ ഒരു പടം തന്നെയാണ് പ്രിന്‍സ് ആന്റ് ഫാമിലിയും.കാലത്തിനൊത്ത് വേഷം മാറാന്‍ കഴിവുള്ള ഒരു കഴിവ് ദിലീപിന് ഉണ്ടെന്നത് ഈ ചിത്രത്തിലൂടെ വീണ്ടും തെളിയിക്കപ്പെട്ടു. കോമഡിയും പ്രണയത്തിനുമൊപ്പം ഈ കാലത്തെ ട്രെന്റിങ് ആയ വ്‌ളോഗിങും അതേ തുടര്‍ന്ന് ഒരു കുടുംബത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളും നല്ലതുപോലെ ചിത്രത്തില്‍ വരച്ചുകാട്ടിയിട്ടുണ്ട്. ചിത്രത്തിന്റെ […]
Read more

കാര്‍ത്തിക് സൂബ്ബരാജ് സൂര്യ കൂട്ടുകെട്ടിലിറങ്ങിയ റെട്രോ- മൂവി റിവ്യൂ

കാര്‍ത്തിക് സൂബ്ബരാജ് ചിത്രം എന്ന പ്രതീക്ഷയോടെ കാണാന്‍ പോകാതിരുന്നാല്‍ റെട്രൊ ഒരു നല്ല പടമാണെന്ന് പറയാം. ചിത്രത്തിനെ കുറിച്ച് വരുന്ന ഒരു റിവ്യുവും കേള്‍ക്കാതെ ഒരു പ്രതീക്ഷയും വെക്കാതെ വേണം പടം കാണാന്‍ അങ്ങനെയെങ്കില്‍ ചിത്രം 100 ശതമാനവും നിങ്ങളെ തൃപ്തി പെടുത്തും എന്ന കാര്യം ഉറപ്പാണ്. ചിത്രം പറയുന്നത് 1990 കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ്. ടാഗ് ലൈനില്‍ പറയുന്ന പോലെ love , laughter, war ഇത് മൂന്നും ഉണ്ടെങ്കിലും laughter അത്ര കണ്ട് വര്‍ക്കായില്ലെന്ന് […]
Read more
1 8 9 10
Advertisement
WhiteswanTV Footer