Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Movie Review

ഒടിടി റിലീസിനൊരുങ്ങി ടൂറിസ്റ്റ് ഫാമിലി; എപ്പോള്‍?

ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത കോമഡി എൻ്റർടൈയ്നർ ചിത്രമാണ് ‘ടൂറിസ്റ്റ് ഫാമിലി’. മെയ് ഒന്നിന് റിലീസ് ചെയ്ത സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് തമിഴ്‌നാട് ബോക്‌സ് ഓഫീസില്‍ വമ്പൻ നേടിയിരിക്കുകയാണ്. സംവിധായകൻ രാജമൗലി അടക്കം തമിഴ് സിനിമയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.ഇപ്പോൾ ചിത്രത്തിന്റെ ഒറ്റിറ്റി റിലീസിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. ജിയോ ഹോട്‍സ്റ്റാറിലൂടെയാണ് ടൂറിസ്റ്റ് ഫാമിലി ഒടിടിയില്‍ എത്തുക. ജൂണ്‍ ആറിന് മിക്കവാറും ചിത്രം ഒടിടിയില്‍ എത്തുമെന്നാണ് ട്രേഡ് […]
Read more

സൂര്യക്കൊപ്പം തകർത്താടി ജോജു ജോർജ്; റെട്രോ വീഡിയോ സോം​ഗ് പുറത്ത്

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്തു സൂര്യ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് റെട്രോ. ഇപ്പോൾ ചിത്രത്തിലെ ‘കനിമ’ വീഡിയോ ​ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. അടുത്ത കാലത്ത് റീൽസുകളിൽ ഏറ്റവും കൂടുതൽ ശ്രദ്ധനേടിയ ഗാനമാണ് ‘കനിമ’. സന്തോഷ് നാരായണൻ സം​ഗീതം ഒരുക്കി ആലപിച്ച ​ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് വിവേക് ആണ്. സൂര്യയ്ക്ക് ഒപ്പം പൂജ ഹെ​ഗ്ഡെയും ജോജുവും ​ഗാനത്തിന് ചുവടുവയ്ക്കുന്നത് വീഡിയോയിൽ കാണാവുന്നതാണ്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത റെട്രോ മെയ് 1നാണ് തിയറ്ററുകളിൽ എത്തിയത്. വലിയ ഹൈപ്പിലെത്തിയ […]
Read more

12 വയസ്സ് വ്യത്യാസം; പ്രണയം തുറന്ന് പറഞ്ഞ് വിശാലും ധൻസികയും

വിശാലുമായി പ്രണയത്തിലായ കഥ പറഞ്ഞ് നടി സായി ധൻസിക. നടനുമായി 15 വർഷത്തെ സൗഹൃദമുണ്ടെന്നും പ്രണയത്തിലായത് ഈ അടുത്ത കാലത്താണെന്നും ധൻസിക പറയുന്നു. ജീവിതത്തിൽ ഒരു പ്രശ്നം വന്നപ്പോൾ തനിക്കു വേണ്ടി ശബ്ദമുയർത്തിയത് വിശാൽ ആണെന്നും അദ്ദേഹം നല്ലൊരു വ്യക്തിത്വത്തിനുടമ കൂടിയാണെന്നും ധൻസിക പറഞ്ഞു. ധൻസിക നായികയായി എത്തുന്ന ‘യോഗി ഡാ’യുടെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെയാണ് വിശാൽ വിവാഹക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 15 വർഷമായി വിശാലിനെ അറിയാം. ഏതു സ്ഥലത്തുവച്ചു കണ്ടാലും പരസ്പര ബഹുമാനത്തോടെ മാത്രമേ സംസാരിക്കൂ. […]
Read more

മധുബാല- ഇന്ദ്രൻസ് കോമ്പോയിൽ എത്തുന്നു; ചിന്ന ചിന്ന ആസൈ

തെന്നിന്ത്യയുടെ പ്രിയനായിക മധുബാല മലയാളത്തിന്റെ പ്രിയ നടൻ ഇന്ദ്രൻസിന്റെ നായികയാകുന്നു.വൻ വിജയം കരസ്ഥമാക്കിയ റോജ എന്ന ചിത്രം റിലീസ് ചെയ്ത് 35 വർഷങ്ങൾക്കു ശേഷം മണിരത്‌നം തന്റെ ചിത്രത്തിലെ പ്രേക്ഷകർ ഏറ്റെടുത്ത ഗാനത്തിന്റെ പേരിൽ ഇറങ്ങാൻ പോകുന്ന മലയാള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. മധുബാല – ഇന്ദ്രൻസ് കോമ്പോ ഒന്നിക്കുന്ന ചിത്രത്തിന്റെ പേര് ചിന്ന ചിന്ന ആസൈ എന്നാണ്. മലയാളത്തിൽ കുറെ വർഷക്കാലത്തെ ഇടവേളക്കു ശേഷമാണ് ശക്തമായ കേന്ദ്ര കഥാപാത്രത്തിൽ മധുബാല […]
Read more

തരംഗമായി തഗ് ലൈഫ് ട്രയ്ലർ; ഒറ്റദിവസംകൊണ്ട് 10 മില്യൺ കാഴ്ചക്കാർ

37 വർഷങ്ങൾക്കുശേഷം കമൽഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രമാണ് ത​ഗ് ലൈഫ്. ആക്ഷൻ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലർ ശനിയാഴ്ച വൈകിട്ടാണ് പുറത്തുവന്നത്. ചിത്രത്തിന്റെ ട്രയ്ലർ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ് ട്രെയ്‌ലർ.10 മില്യണിലധിക൦ കാഴ്ച്ചക്കാരെയാണ് ഒറ്റ ദിവസംകൊണ്ട് നേടിയിരിക്കുന്നത്. സിലമ്പരശൻ, ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ […]
Read more

റിലീസ് നീട്ടാൻ കാരണമെന്ത്?; പ്രതികരിച്ച് മണിയൻപിള്ള രാജു

അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ വാസ്‌കോ എന്ന ‘തല’ ആയി തകര്‍ത്താടിയ ചിത്രമാണ് ഛോട്ടാ മുംബൈ. നടന്റെ ജന്മദിനമായ മെയ് 21 ന് സിനിമ വീണ്ടും തിയേറ്ററുകളിൽ എത്തിക്കുന്നതിന് അണിയറപ്രവർത്തകർ പദ്ധതിയിട്ടിരുന്നത്. എന്നാൽ ഈ റീ റിലീസ് പിന്നീട് നീട്ടുകയുമുണ്ടായി. ഇപ്പോൾ ഛോട്ടാ മുംബൈ റീ റിലീസ് നീട്ടിയതിനെക്കുറിച്ച് സംസാരിക്കുകയാണ് നിർമാതാവായ മണിയൻപിള്ള രാജു. ‘മെയ് 21 ന് ലാലേട്ടന്റെ പിറന്നാളിന് ചോട്ടാ മുംബൈ ഇറക്കണമെന്നായിരുന്നു കരുതിയത്. എന്നാൽ തുടരും എല്ലായിടത്തും ഹൗസ്ഫുള്ളായി പോവുകയാണ്. മാത്രമല്ല 12 […]
Read more

വാഴ്ന്ത് പാര്; പ്രേക്ഷകർ ഏറ്റെടുത്ത ടൂറിസ്റ്റ് ഫാമിലിയിലെ ഗാനമെത്തി

അബിഷാൻ ജീവൻത് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ടൂറിസ്റ്റ് ഫാമിലി. വലിയ ഹൈപ്പും ബഹളങ്ങളും ഇല്ലാതെ 7 കോടിക്ക് നിർമിച്ച ചിത്രം വലിയ പ്രേക്ഷക സ്വീകാര്യതനേടിയാണ് മുന്നോട്ട് പോകുന്നത്. ഇപ്പോൾ ചിത്രത്തിലെ വീഡിയോ ​ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. വാഴ്ന്ത് പാര്.. എന്ന് തുടങ്ങുന്ന ​ഗാനത്തിന് സം​ഗീതം ഒരുക്കിയത് ഷോൺ റോൾഡൻ ആണ്. അന്തരിച്ച അതുല്യ ​ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ മകൻ എസ് പി ചരൺ ആണ് ആലാപനം. മെയ് 1ന് റിലീസ് […]
Read more

ഒരു കാലം തിരികെ വരും; പ്രേക്ഷകർ ഏറ്റെടുത്ത മോഹൻലാൽ ചിത്രം

ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് തിയേറ്ററുകളിൽ ഗംഭീര വിജയവുമായി പ്രദർശനം തുടരുകയാണ് മോഹൻലാലും ശോഭനയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ തുടരും. തരും മൂർത്തിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം നിർമിച്ചിരിക്കുന്നത് രാജ്പുതായാണ്. ആഗോള ബോക്സ് ഓഫീസിൽ 200 കോടി രൂപയെന്ന സുവർണ നേട്ടവും ചിത്രം സ്വന്തമാക്കിക്കഴിഞ്ഞു. ചിത്രത്തിൽ മോഹൻലാലിന്റെ കഥാപാത്രമായ ഷണ്മുഖന്റെ പഴയ സുഹൃത്തായി കാണിക്കുന്നത് തമിഴ് നടൻ വിജയ് സേതുപതിയെ ആണ്. എഐ നിർമ്മിത ചിത്രങ്ങളായിരുന്നു ഇതിനായി ഉപയോഗിച്ചത്. മോഹൻലാലിന്റെയും വിജയ് സേതുപതിയുടെയും ചെറുപ്പകാലത്തെ ലുക്ക് കാണിക്കുന്ന ഈ […]
Read more

ട്രെന്റിങായി ചങ്കാ ചങ്കാ സോങ്; യുണൈറ്റഡ് കിങ്ഡം ഓഫ് കേരളയിലെ ഏറ്റവും പുതിയ ഗാനം പുറത്ത്

മൈക്ക്, ഖൽബ്, ഗോളം, എന്നീ ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് യുണൈറ്റഡ് കിങ്ഡം ഓഫ് കേരള. ഇപ്പോൾ ചിത്ത്രത്തിലെ ഏറ്റവും പുതിയ ഗാനം റിലീസ് ആയിരിക്കുകയാണ്. മധു ബാലകൃഷ്ണനും വിനീത് ശ്രീനിവാസനും ചേർന്ന് ആലപിച്ച ചങ്കാ..ചങ്കാ.. എന്ന ​ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. ശബരീഷ് വർമയുടെ വരികൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് രാജേഷ് മുരുകേശനാണ്. അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം മെയ് 23ന് തിയറ്ററുകളിൽ എത്തും. ഫ്രാഗ്രന്റ്‌ നേച്ചർ ഫിലിം ക്രിയേഷൻസ്, പൂയപ്പള്ളി […]
Read more

മെഗാ ബ്ലോക്‌ബസ്റ്റർ ‘ഹിറ്റ് 3’; ഒടിടി റിലീസ് ഉടൻ?

സൈലേഷ് കൊളാനു തിരക്കഥയെഴുതി സംവിധാനം ചെയ്തു പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ‘ഹിറ്റ് 3’ തെലുങ്ക് നടൻ നാനി നായകനായ ഈ ചിത്രം ബോക്സ് ഓഫീസിൽ മെഗാ ബ്ലോക്ക്ബസ്റ്റർ കുതിപ്പാണ് നടത്തിയത്. മെയ് ഒന്നിന് ആഗോള റിലീസായി എത്തിയ ചിത്രം പുറത്തിറങ്ങി നാല് ദിവസം കൊണ്ടാണ് ആഗോള ഗ്രോസ് കളക്ഷനിൽ 101 കോടി പിന്നിട്ടത്. ഇപ്പോഴിതാ സിനിമയുടെ ഒടിടി റിലീസ് സംബന്ധിച്ച റിപ്പോർട്ടുകളാണ് ശ്രദ്ധ നേടുന്നത്. നെറ്റ്ഫ്ലിക്‌സാണ് സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്, അതും വമ്പൻ തുകയ്ക്ക്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix