Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Movie Review

‘ശുഭം’ ഒടിടിയിലേക്ക്; ചിത്രം ജൂൺ 13 മുതൽ

ഹൈദരാബാദ്: സാമന്തയുടെ ആദ്യ നിർമ്മാണ സംരംഭ ചിത്രം ‘ശുഭം’ ഇപ്പോൾ ഡിജിറ്റൽ റിലീസിന് ഒരുങ്ങുകയാണ്. തിയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്ചവച്ച ഹൊറർ കോമഡി ചിത്രം 2025 ജൂൺ 13 മുതലാണ് ജിയോ ഹോട്ട്സ്റ്റാറിൽ എത്തുന്നത്. ചിത്രം ഇപ്പോൾ തെലുങ്കിൽ മാത്രമായിരിക്കും ലഭ്യമാകുക. 2025 മെയ് 9 ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ശുഭത്തിൽ ഹർഷിത് റെഡ്ഡി, ഗവിറെഡ്ഡി ശ്രീനിവാസ്, ചരൺ പെറി, ശ്രിയ, ശ്രാവണി ലക്ഷ്മി, ശാലിനി കൊണ്ടേപുടി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. ചിത്രത്തിൽ സാമന്തയും […]
Read more

ബോക്സ് ഓഫിസിൽ ഒന്നും നേടാനാകാതെ ഏസ്

വിജയ് സേതുപതി നായകനായി അറുമുഗകുമാര്‍ സംവിധാനം ചെയ്തു പുറത്ത് വന്ന ഏറ്റവും പുതിയ ചിത്രമാണ് ഏസ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചതെങ്കിലും എന്നാൽ കളക്ഷനില്‍ വൻ നേട്ടമുണ്ടാക്കാനായില്ല. ഓപ്പണിംഗില്‍ ഏസിന് ഏകദേശം ഒരു കോടി രൂപയോളം നേടാനായെങ്കിലും പിന്നീട് കുറഞ്ഞ കളക്ഷൻ മാത്രമേ നേടാനായുള്ളൂ. ഒരാഴ്‍ച പിന്നിടുമ്പോള്‍ ചിത്രത്തിന് 6.47 കോടി രൂപയേ നേടാനായുള്ളൂ എന്നാണ് ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. വളരെ ശക്തമായ നായക കഥാപാത്രമായി വിജയ് സേതുപതിയെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ രുക്മിണി […]
Read more

മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഉണ്ണി മുകുന്ദന്‍

നടന്ന വിസ്മയം മോഹന്‍ലാലിനൊപ്പമുള്ള ഏറ്റവും പുതിയ ചിത്രം പങ്കുവച്ച് നടൻ ഉണ്ണി മുകുന്ദന്‍. എല്‍ ഫോര്‍ ലവ് എന്ന ക്യാപ്ഷനും അദ്ദേഹം ചിത്രത്തിന് ഒപ്പം നല്‍കിയിട്ടുണ്ട്. എംബ്രോയ്‍ഡറി ഉള്ള വൈറ്റ് ഷര്‍ട്ടുകള്‍ ആണ് ഫോട്ടോയില്‍ ഇരുവരും ധരിച്ചിരിക്കുന്നത്. അതേസമയം മുന്‍ മാനേജരെ മര്‍ദ്ദിച്ചെന്ന കേസില്‍ ഉണ്ണി മുകുന്ദൻ്റെ മുൻകൂർ ജാമ്യഹർജി എറണാകുളം ജില്ല കോടതി ഇന്നലെ തീർപ്പാക്കിയിരുന്നു. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. പൊലീസിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി. നേരത്തെ, കേസിൽ […]
Read more

ഗദ്ദർ അവാർഡിൽ മികച്ച നടനായി; അല്ലു അർജുൻ

ഹൈദരാബാദ്: ഗദ്ദർ അവാർഡ് എന്ന പേരിൽ നൽകപ്പെടുന്ന തെലങ്കാന സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു. 14 വർഷങ്ങൾക്കു ശേഷമാണ് ഗദ്ദർ അവാർഡുകൾ പ്രഖ്യാപിക്കുന്നത്. ഇപ്പോൾ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ഐക്കൺ സ്റ്റാർ അല്ലു അര്‍ജുൻ. ദേശീയ അവാർഡ് നേടുന്ന ആദ്യ തെലുങ്ക് നടനായി ‘പുഷ്പ ദ റൈസി’ലൂടെ ചരിത്രം കുറിച്ച അല്ലു അര്‍ജുൻ ഇപ്പോള്‍ ഗദ്ദർ പുരസ്കാര നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ്. ഗദ്ദർ തെലങ്കാന ചലച്ചിത്ര പുരസ്കാരം തെലുങ്ക് ചലച്ചിത്ര നിർമാതാക്കളേയും കലാകാരന്മാരേയും അവരുടെ മികച്ച സിനിമകളേയും ആദരിക്കാനായി ഏർപ്പെടുത്തിയിരിക്കുന്നതാണ്. […]
Read more

ദൃശ്യം 3; പുതിയ അപ്ഡേറ്റുമായി ഹിന്ദി പതിപ്പ്

മലയാള സിനിമ പ്രേമികൾ ഒന്നടങ്കം ഇരു കൈകളും നീട്ടി സ്വീകരിച്ച മലയാള ചലച്ചതിത്രമാണ് ദൃശ്യം 1 ഉം 2 ഉ൦. ഒന്നിനും രണ്ടിനും കിട്ടിയ അതെ ജനപ്രീതിയോടെ തന്നെ കാത്തിരിക്കുന്ന ചിത്രമാണ് ജീത്തു ജോസഫ്-മോഹൻലാൽ ടീമിന്റെ ദൃശ്യം 3 യും. ഹിന്ദിയിലും തെലുങ്കിലും കൊറിയൻ, ചൈനീസ് ഭാഷകളിലും ഉൾപ്പടെ റീമേക്ക് ചെയ്യപ്പെട്ടിട്ടുള്ള ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രം എന്ന് ആരംഭിക്കുമെന്ന കാത്തിരിപ്പിലാണ് ആരാധകർ. ദൃശ്യം 3 യുടെ മലയാളം പതിപ്പിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ മറ്റു അപ്ഡേറ്റുകൾ ഒന്നും […]
Read more

‘ഡാൻസ് പാര്‍ട്ടി’ ഇനി ഒടിടിയിൽ; സ്‍ട്രീമിംഗ് മെയ് 30ന്

സോഹൻ സീനുലാലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു ചിത്രമാണ് ഡാൻസ് പാർട്ടി. വിഷ്‍ണു ഉണ്ണികൃഷ്‌ണൻ ശ്രീനാഥ് ഭാസി ഷൈൻ ടോം ചാക്കോ ജൂഡ് ആന്റണി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സോഹൻ സീനുലാലിന്റേതാണ് തിരക്കഥയും. ഇപ്പോള്‍ ഡാൻസ് പാര്‍ട്ടി സിനിമ ഒടിടിയിലേക്ക് മനോരമ മാക്സിലൂടെ മെയ് 30ന് എത്തുകയാണ് എന്നതാണ് പുതിയ റിപ്പോര്‍ട്ട്. കൊച്ചി നാഗരാതിർത്തിയിൽ ഡാൻസും പാർട്ടിയും തമാശകളും ഒക്കെയായി ജീവിക്കുന്ന ഒരു സംഘം ചെറുപ്പക്കാർക്കിടയിൽ കടന്നുവരുന്ന ഒരു ആകസ്‍മിക സംഭവവും, അതിനെ വളരെ രസകരമായി […]
Read more

‘പ്രേമ’ത്തിന്റെ പൂമ്പാറ്റകൾ പറന്നിട്ട് ഇന്ന് 10 വർഷം

ട്രെയ്‌ലർ ഇല്ലാതെ പുറത്തിറങ്ങിയ ഒരു ചിത്രത്തെക്കുറിച്ച് പറയാൻ പറഞ്ഞാൽ നമ്മുടെ എല്ലാവരുടെയും മനസിലേക്ക് ആദ്യം ഓടിയെത്തുന്ന ഒരു ചിത്രം നിവിൻ പോളി നായകനായെത്തിയ പ്രേമം ആയിരിക്കും അല്ലെ? മലയാളത്തില്‍ പുതിയ ട്രെന്‍ഡ് സെറ്ററായി എത്തിയ ചിത്രമായിരുന്നു നിവിന്‍ പോളിയെ നായകനാക്കി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം. 2015 മെയ് 29 നായിരുന്നു സിനിമയുടെ റിലീസ്. ഇന്ത്യന്‍ സിനിമയില്‍ തന്നെ ചര്‍ച്ചാവിഷയമായ പ്രേമത്തിന് ഇന്ന് പത്ത് വയസ് തികഞ്ഞിരിക്കുകയാണ്. മലയാളത്തിന് പുറമെ ചിത്രം തമിഴ്‌നാട്ടിലും വിജയം കൊയ്തിരുന്നു […]
Read more

വീണ്ടും നീ എന്‍ സര്‍ഗ സൗന്ദര്യമേ’; ഫ്ലാസ്‌കിലെ ആദ്യഗാനം പുറത്ത്

രാഹുൽ റിജി നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് “ഫ്ലാസ്ക്”. സൈജു കുറുപ്പ് പോലീസ് ഉദ്യോഗസ്ഥൻ്റെ വേഷം ചെയ്യുന്ന ഈ ചിത്രത്തിലെ ആദ്യ ഗാനം ഇപ്പൊൾ റിലീസ് ചെയ്തിരിക്കുകയാണ്. 1985 ൽ റിലീസ് ചെയ്ത മമ്മൂട്ടി – ഭരതൻ ചിത്രമായ കാതോട് കാതോരത്തിന് വേണ്ടി ഔസേപ്പച്ചൻ സംഗീതം പകർന്ന “നീ എൻ സർഗ സൗന്ദര്യമേ” എന്ന ഗാനത്തിന്‍റെ പുതിയ പതിപ്പാണ് ഇപ്പോൾറിലീസ് ചെയ്തിരിക്കുന്നത്. സൈജു കുറുപ്പ് അവതരിപ്പിക്കുന്ന പോലീസ് കഥാപാത്രം ഗാനമേളക്ക് സ്റ്റേജിൽ ആലപിക്കുന്ന […]
Read more

നരിവേട്ട’യിലെ ​പുതിയ ​ഗാനം; മായു മായു മായു മായു മണ്ണെ

അനുരാജ് മനോഹറിന്റെ സംവിധാനത്തിൽ ടൊവിനോ തോമസ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ നരിവേട്ടയിലെ പുതിയ ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു. മായു മായു മായു മായു മണ്ണെ.. എന്ന ​ഗാനം ആലപിച്ചിരിക്കുന്നത് ശ്രുതി കെസി ആണ്. വിനു കിടച്ചുള്ളന്റെ വരികൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് ജേക്സ് ബിജോയ് ആണ്. മെയ് 23ന് തിയറ്ററുകളിൽ എത്തിയ സിനിമയാണ് നരിവേട്ട. പ്രേക്ഷക നിരൂപക പ്രശംസകൾ പിടിച്ചു പറ്റിയ ​ചിത്രം ഗംഭീര പ്രതികരണങ്ങളോടുകൂടെയാണ് മുന്നേറുന്നത്. ‘മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം’ എന്ന ടാഗ് […]
Read more

കുനിയാൻപോലും പേടി, വളരെ പ്രയാസപ്പെട്ട് ചെയ്ത് സിനിമ; തുറന്ന് പറഞ്ഞ് മഞജു പത്രോസ്

പി എസ് റഫീഖ് തിരക്കഥയെഴുതി കമൽ സംവിധാനം ചെയ്ത് മമ്മുട്ടി നായകനായി 2015 ൽ റിലീസിനെത്തിയ ചിത്രമായിരുന്നു ഉട്ടോപ്യേലേ രാജാവ്. കൊറങ്കര എന്ന സാങ്കൽപ്പിക ഗ്രാമത്തിൽ നടക്കുന്ന കഥയുമായാണ് ചിത്രം മുന്നോട്ടു പോകുന്നത്. ചിത്രത്തിൽ മമ്മുട്ടി ജ്യൂവൽ മേരി ജോയ് മാത്യു മഞ്ജു പത്രോസ് തുടങ്ങിയ താര നിരകളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ ഈ ചിത്രത്തിൽ നിന്നുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് മഞ്ജു പത്രോസ്. മമ്മൂട്ടി നായകനായ ഉട്യോപ്യയിലെ രാജാവ് എന്ന ചിത്രത്തിൽ അഭിനയിച്ചത് താൻ ഒട്ടും സന്തോഷത്തോടെയല്ലന്നും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix