Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

12 വയസ്സ് വ്യത്യാസം; പ്രണയം തുറന്ന് പറഞ്ഞ് വിശാലും ധൻസികയും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വിശാലുമായി പ്രണയത്തിലായ കഥ പറഞ്ഞ് നടി സായി ധൻസിക. നടനുമായി 15 വർഷത്തെ സൗഹൃദമുണ്ടെന്നും പ്രണയത്തിലായത് ഈ അടുത്ത കാലത്താണെന്നും ധൻസിക പറയുന്നു. ജീവിതത്തിൽ ഒരു പ്രശ്നം വന്നപ്പോൾ തനിക്കു വേണ്ടി ശബ്ദമുയർത്തിയത് വിശാൽ ആണെന്നും അദ്ദേഹം നല്ലൊരു വ്യക്തിത്വത്തിനുടമ കൂടിയാണെന്നും ധൻസിക പറഞ്ഞു. ധൻസിക നായികയായി എത്തുന്ന ‘യോഗി ഡാ’യുടെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെയാണ് വിശാൽ വിവാഹക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 15 വർഷമായി വിശാലിനെ അറിയാം. ഏതു സ്ഥലത്തുവച്ചു കണ്ടാലും പരസ്പര ബഹുമാനത്തോടെ മാത്രമേ സംസാരിക്കൂ. എനിക്കുവേണ്ടി അദ്ദേഹം ശബ്ദം ഉയർത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പെരുമാറ്റവും രീതികളും ഞാൻ വളരെ അധികം ബഹുമാനത്തോടെ കാണുന്നു. എന്റെ ജീവിതത്തിലെ ഒരു മോശം അവസ്ഥയിലും, യാതൊന്നും പറയാതെ തന്നെ കയറി വന്ന് പിന്തുണയായി നിന്ന ആളാണ്.

എന്റെ വീട്ടിൽ ഒരു നായകൻ പോലും വന്നിട്ടില്ല. ഒരു പ്രശ്നം നടന്നപ്പോൾ അദ്ദേഹം എന്റെ വീട്ടില്‍ വന്നു. അതൊക്കെ എന്റെ മനസ്സിൽ തട്ടിയ നിമിഷങ്ങളായിരുന്നു. അടുത്തിടെയാണ് സംസാരിച്ചു തുടങ്ങിയത്. അങ്ങനെയാണ് സൗഹൃദം പ്രണയത്തിലേക്കെത്തുന്നത്. ഞങ്ങൾക്കു രണ്ടുപേർക്കും അതു സംഭവിച്ചു. പരസ്പരം അത് അംഗീകരിക്കുകയും ചെയ്തു. ഇതു വിവാഹത്തിലെത്തുമെന്ന് ഉറപ്പായിരുന്നു. അതുകൊണ്ട് തന്നെ കാത്തിരിക്കേണ്ട ആവശ്യമില്ലെന്നു തീരുമാനിച്ചു. ഒരു വിഷയം പറയാം, അദ്ദേഹത്തെ സന്തോഷിപ്പിക്കുക എന്റെ ഉത്തരവാദിത്തമാണ്. നല്ലൊരു മനുഷ്യനാണ് വിശാൽ. എന്റെ കുടുംബത്തോട് ഇക്കാര്യം പറഞ്ഞപ്പോൾ അവർക്കും ഒരുപാട് സന്തോഷം.’’–ധൻസികയുടെ വാക്കുകൾ.

എല്ലാത്തിന്റെയും അവസാനം ദൈവം നമുക്കായി ഒന്ന് കരുതിയിട്ടുണ്ടാവും, അങ്ങനെ അവസാനം എന്റെ ജീവിതത്തിലേക്ക് വന്ന പെൺകുട്ടിയാണ് ധൻഷിക എന്നാണ് വിശാൽ പറഞ്ഞത്. ധൻസികയെ പൂർണമായും സ്നേഹിക്കുന്നു. എല്ലാവരെയും വിവാഹം ക്ഷണിക്കും. നിങ്ങളുടെ പ്രാർഥന ഒപ്പമുണ്ടാകണം. അവളെ നല്ലപോലെ നോക്കും, വിവാഹതീയതി ഓഗസ്റ്റ് 29, അന്നെന്റെ പിറന്നാൾ ആണ്. ഇന്നു ഞാൻ സന്തോഷത്തോടെ ഉറങ്ങും.’’–വിശാലിന്റെ വാക്കുകൾ.

Recent News

Advertisement
WhiteswanTV Footer