തടവുകാരനെ ജീവിതപങ്കാളിയാക്കി ജയിൽ ഉദ്യോഗസ്ഥ
മധ്യപ്രദേശ്:മധ്യപ്രദേശിലെ സത്‌ന സെൻട്രൽ ജയിലിൽ വിരിഞ്ഞ അസാധാരണമായ ഒരു പ്രണയകഥ ഒടുവിൽ വിവാഹത്തിൽ ശുഭപര്യവസാനിച്ചിരിക്കുകയാണ്. ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട് ഫിറോസ ഖാത്തൂനും കൊലക്കേസ് പ്രതിയായി 14 വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ച ധർമേന്ദ്ര സിങ്ങുമാണ് എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് ഒന്നായത്. 2007-ൽ മുൻ നഗരസഭ വൈസ് ചെയർമാനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടാണ് ധർമേന്ദ്ര സിങ് സത്‌ന ജയിലിലെത്തുന്നത്. ഇതേ കാലയളവിൽ അവിടെ അസിസ്റ്റന്റ് സൂപ്രണ്ടായി ചുമതലയേറ്റ ഫിറോസ ഖാത്തൂന് വാറന്റ് ഇൻ-ചാർജ് ചുമതലയായിരുന്നു ഉണ്ടായിരുന്നത്. […]
Read more

