Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: National

പൂഞ്ചില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുമരണം; 25 പേര്‍ക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ പൂഞ്ചില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് മരണം. 25 പേര്‍ക്ക് പരിക്കേറ്റു. പൂഞ്ച് ജില്ലയിലെ ഘാനി മെന്ദര്‍ ഏരിയയിലാണ് അപകടം ഉണ്ടായത്. ഘാനിയില്‍ നിന്നും മെന്ദറിലേക്ക് പോവുകയായിരുന്ന ബസ് ചൊവ്വാഴ്ച രാവിലെ 9.20-ഓടെയാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. പ്രദേശവാസികളും സിആര്‍പിഎഫ് ജവാന്മാരും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ മെന്ദര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ഒമ്പതുപേരുടെ നില ഗുരുതരമാണ്.
Read more

പഹല്‍ഗാം ഭീകരാക്രമണ മുന്നറിയിപ്പ് 3 ദിവസം മുൻപ് ലഭിച്ചു; മോദിക്കെതിരെ ഖാര്‍ഗെ

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ. ജമ്മു കശ്മീരിലെ പഹല്ഗാമിൽ ഭീകരാക്രമണമുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ആക്രമണം നടക്കുന്നതിന് മൂന്ന് ദിവസം മുമ്പ് തന്നെ പ്രധാനമന്ത്രിക്ക് ലഭിച്ചിരുന്നുവെന്നാണ് ഖാര്‍ഗെ ആരോപിക്കുന്നത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മോദിയുടെ ജമ്മു കശ്മീര്‍ സന്ദര്‍ശനം മാറ്റിവെച്ചതെന്നും ഖാര്‍ഗെ ആരോപിക്കുന്നു. പഹല്‍ഗാമില്‍ ഭീകരാക്രമണമുണ്ടാകാന്‍ കാരണം ഇന്റലിജന്‍സ് വീഴ്ചയാണ്. സർക്കാർ അത് അംഗീകരിക്കണം. ആക്രമണം ഉണ്ടാകുമെന്ന് അറിഞ്ഞിരുന്നെങ്കിൽ എന്തുകൊണ്ടാണ് നടപടികൾ ഉണ്ടാകാതെ പോയതെന്നും ഖാര്‍ഗെ ചോദിക്കുന്നു. ആക്രമണത്തിന് […]
Read more

പ​ഞ്ചാ​ബി​ല്‍ വ​ന്‍ ആ​യു​ധ​ശേ​ഖ​രം പി​ടി​കൂ​ടി; സം​ഭ​വ​ത്തി​ന് ഐ​എ​സ്‌​ഐ​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് പൊലീ​സ്

അ​മൃ​ത്സ​ര്‍: പ​ഞ്ചാ​ബി​ല്‍​നി​ന്ന് വ​ന്‍ ആ​യു​ധ​ശേ​ഖ​രം പി​ടി​കൂ​ടി. ഗ്ര​നേ​ഡു​ക​ളും റോ​ക്ക​റ്റ് പ്രൊ​പ്പൈ​ല്‍​ഡ് ഗ്ര​നേ​ഡു​ക​ളും ഐ​ഇ​ഡി​ക​ളു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. പ​ഞ്ചാ​ബി​ലെ അ​ട​ക്കം സ്ലീ​പ്പ​ര്‍ സെ​ല്ലു​ക​ളെ സ​ജീ​വ​മാ​ക്കു​ന്ന​തി​ന് വേ​ണ്ടി ന​ട​ത്തി​യ ഒ​രു ഓ​പ്പ​റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ആ​യു​ധ​ശേ​ഖ​രം ഇ​വി​ടെ​യെ​ത്തി​യ​തെ​ന്നാ​ണ് നി​ഗ​മ​നം. പാ​ക് ചാ​ര​സം​ഘ​ട​ന ഐ​എ​സ്‌​ഐ​യു​മാ​യി സം​ഭ​വ​ത്തി​ന് ബ​ന്ധ​മു​ണ്ടെ​ന്ന് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ പ​ഞ്ചാ​ബ് പോ​ലീ​സ് ക​ണ്ടെ​ത്തി.സം​ഭ​വ​ത്തി​ല്‍ ആ​രെ​യും ഇ​തു​വ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം. ആ​യു​ധ​ശേ​ഖ​രം പി​ടി​കൂ​ടി​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വ​ന​മേ​ഖ​ല​യി​ല്‍ അ​ട​ക്കം തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. പ​ഹ​ല്‍​ഗാം ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് പ​ഞ്ചാ​ബ് അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ശക്തമാക്കിയിരുന്നു.
Read more

21 ജഡ്ജിമാരുടെ സ്വത്ത് വിവരം പുറത്തുവിട്ട് സുപ്രീം കോടതി: സമ്പന്നൻ ജസ്റ്റിസ് കെ വി വിശ്വനാഥ്‌

ദില്ലി: ജഡ്ജിമാരുടെ സ്വത്തുവിവരങ്ങൾ പുറത്തുവിട്ട് സുപ്രീം കോടതി. ആദ്യഘട്ടത്തിൽ 21 ജ‍ഡ്ജിമാരുടെ സ്വത്തുവിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകനായിരുന്ന കെ വി വിശ്വനാഥനാണ് ജഡ്ജിമാരില്‍ സമ്പന്നന്‍. 120.96 കോടി രൂപയാണ് നിക്ഷേപമാണ് കെ വി വിശ്വനാഥനുള്ളത്. 2010 മുതല്‍ 2015 വരെയുളള സാമ്പത്തിക വര്‍ഷങ്ങളില്‍ നികുതിയിനത്തില്‍ സര്‍ക്കാരിലേക്ക് അടച്ചത് 91.47 കോടി രൂപയാണ്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് ഒന്നരക്കോടിയുടെ നിക്ഷേപമാണുള്ളത്. ജസ്റ്റിസ് വിനോദ് ചന്ദ്രന് മ്യൂച്ചല്‍ ഫണ്ടില്‍ 8 ലക്ഷം നിക്ഷേപവും 6 ഏക്കര്‍ ഭൂമിയുമുണ്ട്. വനിതാ […]
Read more

പാക്കിസ്ഥാന് തിരിച്ചടിയുമായി ഇന്ത്യ ; ചെനാബില്‍ വീണ്ടും ജലം തടഞ്ഞു

ന്യൂഡല്‍ഹി: പാകിസ്ഥാന് തിരിച്ചടി തുടര്‍ന്ന് ഇന്ത്യ.ചെനാബ് നദിയിലെ ബഗ്ലിഹര്‍ ഡാമിന്റെ ഷട്ടറുകള്‍ താഴ്ത്തിയതിനു പിന്നാലെ സലാല്‍ അണക്കെട്ടിന്റെ ഷട്ടറുകളും പൂര്‍ണമായി അടച്ചിരിക്കുകയാണിപ്പോള്‍. അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സേനാ വിഭാഗങ്ങളുടെ മുന്നൊരുക്കങ്ങളെക്കുറിച്ചു പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു ചര്‍ച്ച നടത്തി. തുടര്‍ച്ചയായ 11ാം ദിവസവും നിയന്ത്രണരേഖയില്‍ പ്രകോപനം തുടര്‍ന്ന പാക്കിസ്ഥാന്‍ ഇന്നലെ എട്ടിടങ്ങളിലാണ് വെടിവയ്പ് നടത്തിയത്. ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കി. കശ്മീരിലെ പൂഞ്ചിലെ വനമേഖലയില്‍ ഭീകരരുടെ ഒളിത്താവളത്തില്‍നിന്ന് സുരക്ഷാസേന സ്‌ഫോടകവസ്തുക്കളും വയര്‍ലെസ് സെറ്റുകളും […]
Read more

തുടര്‍ച്ചയായ 12-ാം ദിനവും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍

ശ്രീനഗര്‍: തുടര്‍ച്ചയായ 12-ാം ദിവസവും പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്‍. ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്താന്‍ സൈന്യത്തിന്റെ വെടിവയ്പ്പുണ്ടായി. കുപ്വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, മെന്ദാര്‍, നൗഷേര, സുന്ദര്‍ബാനി, അഖ്നൂര്‍ മേഖലകളില്‍ ആണ് വെടിവെപ്പ് ഉണ്ടായത്. അതേസമയം പാകിസ്താന് ഉചിതമായ തിരിച്ചടി നല്‍കിയതായി ഇന്ത്യന്‍ സൈന്യം അറിയിച്ചു. മെയ് ആറ് പുലര്‍ച്ചെയും അഞ്ചിന് അര്‍ദ്ധരാത്രിയിലുമായി നിയന്ത്രണരേഖയുടെ സമീപത്ത് പാക് പ്രകോപനമുണ്ടായിയെന്ന് പ്രതിരോധ വക്താവ് അറിയിക്കുകയായിരുന്നു. ജമ്മു കശ്മീരിലെ ഏഴ് അതിര്‍ത്തി ജില്ലകളിലെ […]
Read more

വഖഫ് നിയമത്തിനെതിരെയുള്ള ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ന്യൂഡൽഹി: ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾക്ക് വിരുദ്ധമായ വഖഫ് നിയമത്തിനെതിരെയുള്ള ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ച് ആണ് ഹർജി പരിഗണിക്കുക. കേന്ദ്രസർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിനെതിരെ മുസ്ലിം വ്യക്ത നിയമ ബോർഡും മുസ്ലിം ലീഗും തുടങ്ങിയ നിരവധി സംഘടനകലാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയിയത്. രാജ്യത്തെ വഖഫ് ഭൂമി സംബന്ധിച്ച് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ പെരുപ്പിച്ച കണക്കാണ് ഫയൽ ചെയ്തതെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡും […]
Read more

ഇന്ത്യ പണി തുടങ്ങി: ചെനാബ് നദിയിലെ ഡാം ഷട്ടര്‍ താഴ്ത്തി

ന്യൂഡല്‍ഹി: പാകിസ്താനെതിരെ കൂടുതല്‍ നടപടികള്‍ക്കൊരുങ്ങി ഇന്ത്യ. ചെനാബ് നദിയിലെ ബഗ്ലിഹാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ താഴ്ത്തി. പാകിസ്താനിലേക്കുള്ള ജലമൊഴുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. പാകിസ്താനുമായുള്ള സിന്ധൂനദീജലക്കരാര്‍ മരവിപ്പിച്ചതിന് തുടര്‍ച്ചയായി ഹ്രസ്വ-മധ്യ-ദീര്‍ഘകാല നടപടികള്‍ കൈക്കൊള്ളാനാണ് ഇന്ത്യയുടെ നീക്കം. ഇതില്‍ ഹ്രസ്വകാല നടപടിയുടെ ഭാഗമായാണ് ബഗ്ലിഹാര്‍ അണക്കെട്ടില്‍നിന്ന് പാകിസ്താനിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് കുറയ്ക്കാന്‍ ഷട്ടര്‍ താഴ്ത്തിയത്. ഇന്ത്യയുടെ ഈ നീക്കം പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയെ നേരിട്ട് ബാധിക്കുക. ഇവിടുത്തെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നത് ബഗ്ലിഹാറില്‍നിന്നെത്തുന്ന ജലമാണ്. ഝലം നദിയിലെ കിഷന്‍ഗംഗ അണക്കെട്ടിന്റെ […]
Read more

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇനിമുതല്‍ ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോം

ന്യൂഡെല്‍ഹി: ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോമുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. പുതിയ ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ECINET തിരഞ്ഞെടുപ്പ് കമ്മീഷന്‍ഉടന്‍ അവതരിപ്പിക്കും .നിലവിലുള്ള 40-ലധികം മൊബൈല്‍ ആപ്പുകളും വെബ് ആപ്പുകളും സംയോജിപ്പിച്ചാണ് പുതിയ ഏകീകൃത പ്ലാറ്റ് ഫോം. ഇതിലൂടെ വോട്ടര്‍മാര്‍ക്ക് തിരഞ്ഞെടുപ്പ് സംബന്ധിച്ച വിവരങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാകും. ECINET തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍മാര്‍, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, സിവില്‍ സമൂഹം എന്നിവര്‍ക്ക് സുഗമവും ഉപയോക്തൃ സൗഹൃദവുമായ ഒരു ഇന്റര്‍ഫേസ് പ്ലാറ്റ്ഫോം […]
Read more

നീറ്റ് പരീക്ഷ എതുതാനിരുന്ന വിദ്യാര്‍ഥിനി മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

ജയ്പുര്‍: നീറ്റ് പരീക്ഷയുടെ തലേന്ന് വിദ്യാര്‍ഥിനി ജീവനൊടുക്കി. ശനിയാഴ്ച രാത്രി ഒന്‍പത് മണിയോടെ, മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. രാജസ്ഥാനിലെ കോട്ടയില്‍ ഞായറാഴ്ച ഉച്ചയ്ക്കു ശേഷം നീറ്റ് പരീക്ഷ എഴുതാനിരുന്ന വിദ്യാര്‍ത്ഥിനിയാണ്. മധ്യപ്രദേശ് സ്വദേശിനിയാണ് പെണ്‍കുട്ടി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി. ഈ വര്‍ഷം കോട്ടയില്‍ പരിശീലനത്തിന് എത്തിയ ശേഷം ജീവനൊടുക്കുന്ന 14ാം വിദ്യാര്‍ഥിയാണിത്. കഴിഞ്ഞ വര്‍ഷം കോട്ടയില്‍ 17 വിദ്യാര്‍ഥികളാണ് ആത്മഹത്യ ചെയ്തത്.
Read more

Recent News

Advertisement
WhiteswanTV Footer