Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: National

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം അവസാനിച്ചു

ന്യൂഡൽഹി: ഒരു മാസത്തോളം നീണ്ടുനിന്ന ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം അവസാനിച്ചു. ബിജെപി, കോണ്‍ഗ്രസ്, ആം ആദ്മി തുടങ്ങിയ പാര്‍ട്ടികള്‍ നേര്‍ക്കുനേര്‍ മല്‍സരിക്കുന്ന വാശിയേറിയ പോരാട്ടത്തിന്റെ പരസ്യപ്രചരണമാണ് ഇന്ന് അവസാനിച്ചത്. ഇനി ഫെബ്രുവരി അഞ്ചിന് തെരഞ്ഞെടുപ്പിനുള്ള ജനങ്ങളുടെ അവസരമാണ്. 70 മണ്ഡലങ്ങളില്‍ ബുധനാഴ്ചയാണ് വോട്ടെടുപ്പ് നടക്കുന്നത്. ഭരണതുടര്‍ച്ചക്കായിരിക്കും ആം ആദ്മി ശ്രമിക്കുന്നത് എങ്കില്‍ ഒരു അട്ടിമറി ജയത്തിനാവും ബിജെപി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ശ്രമിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാഹുല്‍ ഗാന്ധി, പ്രിയങ്ക […]
Read more

മോദി- ട്രംപ് കൂടിക്കാഴ്ച ഫെബ്രുവരി 13ന്

വാഷിങ്ങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഈ മാസം 13-ന് വാഷിങ്ങ്ടൺ ഡിസിയിൽ കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ട്. ഇരു നേതാക്കളും തമ്മിലുള്ള ഫോൺ സംഭാഷണത്തിൽ ഇക്കാര്യം സ്ഥിരീകരിച്ചതായി വൈറ്റ് ഹൗസ് വ്യക്തമാക്കി.ഫ്രാൻസ് സന്ദർശനത്തിനു ശേഷം, ഫെബ്രുവരി 12-ന് വൈകുന്നേരമാണ് മോദി അമേരിക്കയിലെത്തുക. രണ്ടുദിവസം അവിടെ തങ്ങുന്ന മോദിക്ക് വൈറ്റ് ഹൗസ് സന്ദർശനവും മറ്റ് ഔദ്യോഗിക പരിപാടികളും ആവിഷ്കരിച്ചിട്ടുണ്ട്. മോദിക്ക് വൈറ്റ് ഹൗസിൽ അത്താഴവിരുന്ന് ഒരുക്കാമെന്നാണ് സൂചന.അനധികൃത കുടിയേറ്റം ഉൾപ്പെടുന്ന വിവിധ വിഷയങ്ങളിൽ ഇരുനേതാക്കളും […]
Read more

എല്ലാ ട്രെയിൻ സേവനങ്ങളും ഒറ്റ ആപ്പിൽ; ‘സ്വറെയിൽ’ അവതരിപ്പിച്ച് റെയിൽവേ മന്ത്രാലയം

എല്ലാ ട്രെയിൻ സേവനങ്ങളും ഇനി മുതൽ ഒറ്റ ആപ്പിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി ‘സ്വറെയിൽ’ ആപ്പ് അവതരിപ്പിച്ചു. ഇന്ത്യൻ റെയിൽവേയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും യാത്രക്കാർക്ക് ഒരുമിച്ച് ലഭ്യമാക്കുന്നതിനായി സെന്‍റര്‍ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (CRIS)ആണ് ആപ്പ് വികസിപ്പിച്ചത്. നിലവിൽ പല ആപ്പുകൾ വഴിയാണ് റെയിൽവേ സേവനങ്ങൾ ലഭ്യമാകുന്നത്. ഇതിന് പരിഹാരമായാണ് എല്ലാ സേവനങ്ങളും ഒരു ആപ്പിന്റെ കീഴിൽ കൊണ്ടുവരുന്നത്. ആപ്പ് നിലവിൽ ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിളിന്‍റെ ആപ്പ് സ്റ്റോർ എന്നിവയിലൂടെ ബീറ്റ ടെസ്റ്റിംഗിനായി ലഭ്യമാണ്. […]
Read more

കെജരിവാളിന് അഗ്നിപരീക്ഷ; കോൺഗ്രസിനും ബിജെപിയ്ക്കും അഭിമാനപോരാട്ടം

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് നിലവിൽ ഭരണത്തിലുള്ള ആം ആദ്മിക്കും ദീർഘകാലത്തോളം ഭരണത്തിൽ ഉണ്ടായിരുന്ന കോൺഗ്രസിനും ഡൽഹിയുടെ സർവ്വാധിപത്യം ആഗ്രഹിക്കുന്ന ബിജെപിക്കും ഏറെ നിർണായകമാണ്. ഫെബ്രുവരി അഞ്ചിനു വോട്ടെടുപ്പ്, എട്ടിനു വോട്ടെണ്ണൽ എന്നിങ്ങനെയാണ് ഡൽഹിയുടെ തെരഞ്ഞെടുപ്പ് തീയതികൾ. ആംആദ്മിയും ബിജെപിയും കോൺഗ്രസും തങ്ങളുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ സർവവിധ രാഷ്‌ട്രീയ തന്ത്രങ്ങളും പയറ്റുമെന്ന് ഉറപ്പാണ്.പാർട്ടി രൂപവത്കരിക്കപ്പെട്ട ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പു മുതൽ ഇതുവരെയും ഡൽഹി ഭരിച്ച കക്ഷി എന്നതാണ് ആം ആദ്മി പാർട്ടിയുടെ (എഎപി) പ്രത്യേകത. രാജ്യത്തുണ്ടായ […]
Read more

1,500 രൂപയുണ്ടോ കയ്യില്‍..? ഒരു കോടി സിംപിളായി നേടാം

സമ്പാദ്യം ഉണ്ടാക്കുന്നതിനും അത് നിലനിർത്തുന്നതിനും നിങ്ങളെ പ്രാപ്തമാക്കുന്ന മികച്ച പദ്ധതിയാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവാ എസ്‌ഐപികള്‍. മ്യൂച്വല്‍ ഫണ്ടുകള്‍ വാഗ്ദാനം ചെയ്യുന്ന മികച്ച നിക്ഷേപ മാര്‍ഗമാണ് എസ്‌ഐപികള്‍. നിശ്ചിത തുക നിശ്ചിത സമയത്ത് കൃത്യമായി നിക്ഷേപിക്കുന്നതാണ് എസ്‌ഐപിയുടെ രീതി. പ്രതിമാസം, ത്രൈമാസം, വാര്‍ഷികം എന്നിങ്ങനെ നിങ്ങള്‍ക്ക് സൗകര്യപ്രദമായ ഏത് രീതിയിലും പണം നിക്ഷേപിക്കാന്‍ സാധിക്കുന്നതാണ്. 100 രൂപ മുതല്‍ നിക്ഷേപം നടത്താന്‍ സാധിക്കുന്നു എന്നതാണ് എസ്‌ഐപികളുടെ പ്രത്യേകത. കൂടാതെ നിങ്ങളുടെ മൂലധന നേട്ടത്തിന് പലിശ ലഭിക്കുകയും […]
Read more

കേന്ദ്ര ബജറ്റ് വിവേചനപരം, കർണാടകയ്ക്ക് ഒന്നും ലഭിച്ചില്ല; രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: 2024-25 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റിനെ ശക്തമായി വിമര്‍ശിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഇത് നിരാശാജനകമാണെന്നും കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും കേന്ദ്ര ബജറ്റ് കർണാടകക്ക് ഒന്നും തന്നെ നൽകിയില്ലെന്നും അദ്ധഹം പറഞ്ഞു. ബജറ്റിന് മുന്നോടിയായി നടത്തിയ ചർച്ചയിൽ സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ മുന്നോട്ടുവയ്ക്കാൻ സംസ്ഥാന റവന്യൂ മന്ത്രി കൃഷ്ണ ബൈരഗൗഡയെ അയച്ചിരുന്നു, സംസ്ഥാനത്തിനു വേണ്ടി നിരവധി ആവശ്യങ്ങൾ അദ്ദേഹം ഉന്നയിച്ചു. എന്നാൽ ഒന്നുപോലും പരിഗണിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും കൂടുതൽ നികുതി […]
Read more

കോടികളുടെ പെർഫ്യൂം ബിസിനസ് ഉപേക്ഷിച്ച് ആത്മീയതയിലേക്ക്; മഹാ കുംഭമേളയിൽ സ്വാമി അനന്ത ഗിരി

പ്രയാഗ്‌രാജ്: ജീവിതത്തിൽ വലിയ വെല്ലുവിളികൾ നേരിട്ട ശേഷം ആത്മീയതയുടെ വഴിയിലേക്ക് തിരിഞ്ഞ സ്വാമി അനന്ത ഗിരി, മഹാ കുംഭമേളയിൽ പങ്കെടുത്തു. ഭർത്താവിന്റെ മയക്കുമരുന്ന് അടിമത്തത്തിന്റെ പശ്ചാത്തലത്തിൽ കോടികൾ വിലമതിക്കുന്ന പെർഫ്യൂം വ്യവസായം ഉപേക്ഷിച്ച്, മറ്റുള്ളവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ, ലഹരിക്ക് അടിമയായ പതിനായിരത്തിലധികം യുവാക്കളുടെ ജീവിതം മാറ്റിമറിക്കുന്നതിൽ സ്വാമി അനന്ത ഗിരി നിർണായക പങ്കുവഹിച്ചു. സ്വാമി അനന്ത ഗിരിയുടെ മാർഗനിർദേശത്തിൽ, ഇന്ത്യയിലേക്കും കാനഡ, ന്യൂസിലാൻഡ് പോലുള്ള രാജ്യങ്ങളിലേക്കുമായി 200-ലധികം ചെറുപ്പക്കാർ വിജയകരമായ ബിസിനസുകൾ ആരംഭിച്ചിട്ടുണ്ട്. ഇപ്പോൾ […]
Read more

‘ബുള്ളറ്റു കൊണ്ടുള്ള മുറിവിന് ബാൻ‌ഡ് എയ്ഡ് പരിഹാരം’; ബജറ്റിനെ പരിഹസിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ബുള്ളറ്റു കൊണ്ടുള്ള മുറിവിന് ബാൻ‌ഡ് എയ്ഡ് പരിഹാരമാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് എന്ന പരിഹാസവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എക്സിലൂടെ ആയിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. കുറിപ്പ് ഇങ്ങനെ; ബുള്ളറ്റ്കൊണ്ടുള്ള മുറിവുകൾക്ക് ഒരു ബാൻഡ് എയ്ഡ്! ആഗോള അനിശ്ചിതത്വത്തിനിടയിൽ, നമ്മുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് ഒരു മാതൃകാപരമായ മാറ്റം ആവശ്യമാണ്. എന്നാൽ ഈ സർക്കാരിന് ആശയ പാപ്പരത്തമാണ്
Read more

തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം, കേന്ദ്ര ബജറ്റിൽ ബീഹാറിന് ചാകര

കഴിഞ്ഞ കേന്ദ്രസർക്കാർ ബജറ്റ് ആ സമയത്ത് തെരഞ്ഞെടുപ്പിലേക്ക് കടന്നുപോയ സംസ്ഥാനങ്ങൾക്ക് വാരിക്കോരി പദ്ധതികൾ അനുവദിച്ചുകൊണ്ടായിരുന്നു. ഈ വർഷത്തെയും ബജറ്റ് അത്തരത്തിൽ തെരഞ്ഞെടുപ്പിനെ കാത്തുനിൽക്കുന്ന ബീഹാറിന് വൻകിട പദ്ധതികൾ അനുവദിച്ചുകൊണ്ടാണ്. കാർഷിക മേഖലയ്ക്കും വ്യാവസായങ്ങൾക്കുമായി നിരവധി പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ബിഹാറിന് മഖാന ബോർഡെന്ന നിർണായക പ്രഖ്യാപനവും ഇതിൽ ഉൾപ്പെടുന്നു. സസ്യാഹാരികളുടെ പ്രോട്ടീൻ സംഭരണ കേന്ദ്രം എന്നറിയപ്പെടുന്നതാണ് മഖാന എന്ന ബിഹാറിലെ പ്രത്യേകതരം താമരവിത്ത്. ഇതിൻ്റെ ഉൽപാദനത്തിനു വേണ്ടി പ്രത്യേക ഗവേഷണ കേന്ദ്രം വേണമെന്ന് നേരത്തേ ബിഹാർ കേന്ദ്രത്തോട് […]
Read more

മധ്യവർഗത്തെ സന്തോഷിപ്പിക്കുന്ന ബജറ്റ്; നികുതിയിൽ വമ്പൻ ഇളവ്

ന്യൂഡല്‍ഹി: മൂന്നാമത് നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരണം പൂർത്തിയായി. ബജറ്റ് പാർലമെന്റിന് സമർപ്പിച്ചു.തികച്ചും മധ്യവർഗത്തെ സന്തോഷിപ്പിക്കുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. ലോകത്ത് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേതെന്ന് ഓർമിപ്പിച്ചുകൊണ്ടായിരുന്നു ബജറ്റ് അവതരണം ആരംഭിച്ചത്. ഒന്നേകാൽ മണിക്കൂറിലെ ബജറ്റ് അവതരണത്തിലെ ഏറ്റവും സുപ്രധാനമായ പ്രഖ്യാപനം അവസാന മണിക്കൂറുകളിൽ പ്രഖ്യാപിച്ച നികുതി ഇളവുകളാണ്. ഏറ്റവും സുപ്രധാനമായികണക്കാക്കുന്നതും ഈ പ്രഖ്യാപനം തന്നെയാണ്. 12 ലക്ഷം വരെ ആദായ നികുതി ഇല്ല. സമീപകാലത്തെ ഏറ്റവും വലിയ നികുതി ഇളവാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix