Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ധാരാവി പുനർവികസനത്തിന് തുടക്കം; മാടുംഗയിൽ 10,432 പുനരധിവാസ വീടുകൾ നിർമിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഏഷ്യയിലെ ഏറ്റവും വലിയ ചേരികളിലൊന്നായ ധാരാവിയിലെ നിവാസികൾക്കായി മുംബൈയിലെ മാടുംഗയിൽ 22 ഏക്കർ ഭൂമിയിൽ 10,432 പുനരധിവാസ വീടുകൾ നിർമിക്കുന്ന പദ്ധതിക്ക് അദാനി ഗ്രൂപ്പ് തുടക്കമിട്ടു. അദാനി എന്റർപ്രൈസസ് ഡയറക്ടർ പ്രണവ് അദാനി തിങ്കളാഴ്ച പദ്ധതി പ്രദേശത്ത് ഭൂമിപൂജ നടത്തി. ധാരാവി പുനർവികസന പദ്ധതിക്കായി രൂപീകരിച്ച പ്രത്യേക സ്ഥാപനമായ അദാനി നവ്ഭാരത് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് നിർമാണത്തിന് നേതൃത്വം നൽകുന്നത്.

പദ്ധതിയുടെ ഭാഗമായി പത്ത് കെട്ടിടങ്ങളിലായി 10,432 പുനരധിവാസ ഫ്ലാറ്റുകളും 1,379 വാണിജ്യ-വ്യവസായ യൂണിറ്റുകളുമാണ് നിർമിക്കുക. മഹാരാഷ്ട്ര സർക്കാരിന്റെ ചേരി പുനരധിവാസ അതോറിറ്റിയും അദാനി ഗ്രൂപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.

എല്ലാ കുടുംബങ്ങൾക്കും സുരക്ഷിതമായ ഭാവിയും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഭൂമിപൂജയ്ക്കുശേഷം പ്രണവ് അദാനി പറഞ്ഞു. പദ്ധതിയിലൂടെ അർഹരായ നിവാസികൾക്ക് 350 ചതുരശ്ര അടി വിസ്തീർണമുള്ള വീടുകൾ ലഭിക്കും. ധാരാവിയിലെ സെക്ടർ ആറ്, സെക്ടർ ഒന്ന് എന്നിവിടങ്ങളിലുള്ളവർക്കായിരിക്കും ആദ്യഘട്ടത്തിൽ വീടുകൾ അനുവദിക്കുക. തുടർന്ന് മുൻഗണനാക്രമത്തിൽ ഏകദേശം 4,500 കുടുംബങ്ങൾക്ക് കൂടി ഫ്ലാറ്റുകൾ കൈമാറും.

മൂന്ന് ഘട്ടങ്ങളിലായാണ് കെട്ടിടങ്ങൾ മഹാരാഷ്ട്ര സർക്കാരിന്റെ DRP/SRA വിഭാഗത്തിന് കൈമാറുക. ആദ്യത്തെ അഞ്ച് കെട്ടിടങ്ങൾ 2029 മാർച്ചിലും അടുത്ത രണ്ട് കെട്ടിടങ്ങൾ 2029 ഓഗസ്റ്റിലും പൂർത്തിയാക്കി കൈമാറും. ശേഷിക്കുന്ന മൂന്ന് കെട്ടിടങ്ങളുടെ നിർമാണം 2030 ഓഗസ്റ്റോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

37 മുതൽ 39 നിലകൾ വരെയുള്ള കെട്ടിടങ്ങളിൽ പത്ത് മുതൽ 12 വരെ യാത്രാ ലിഫ്റ്റുകളും രണ്ട് അഗ്നിശമന ലിഫ്റ്റുകളും സജ്ജീകരിക്കും. കുട്ടികൾക്കായുള്ള പ്രാരംഭ വിദ്യാഭ്യാസ കേന്ദ്രം, പൊതുഹാൾ, പൂന്തോട്ടം, ആരാധനാലയങ്ങൾ തുടങ്ങിയ സൗകര്യങ്ങളും കെട്ടിടസമുച്ചയത്തിൽ ഒരുക്കും.

കെട്ടിടങ്ങളുടെയും പൊതുസൗകര്യങ്ങളുടെയും പരിപാലനത്തിനായി വാണിജ്യ ഇടങ്ങളുടെ പത്ത് ശതമാനം മാറ്റിവെക്കും. വീടുകൾ കൈമാറിയശേഷം പത്ത് വർഷത്തേക്ക് ഈ സൗകര്യങ്ങളുടെ പരിപാലനച്ചുമതല കമ്പനി തന്നെ നിർവഹിക്കുമെന്നും അദാനി നവ്ഭാരത് ഡെവലപ്പേഴ്സ് അധികൃതർ അറിയിച്ചു.

ദേശീയ, അന്തർദേശീയ നഗരാസൂത്രണ വിദഗ്ധർ രൂപകൽപ്പന ചെയ്ത പദ്ധതിയിലൂടെ ധാരാവി നിവാസികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം പ്രദേശത്തെ തൊഴിൽ-വ്യവസായ മേഖലകളുടെ പ്രവർത്തനാന്തരീക്ഷം സംരക്ഷിക്കാനും ലക്ഷ്യമിടുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix