Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: National

തൊഴിലുറപ്പ് പദ്ധതിയില്‍ 75 കോടിയുടെ അഴിമതി; ഗുജറാത്ത് മന്ത്രിയുടെ മകന്‍ അറസ്റ്റില്‍

അഹമ്മദാബാദ്: ഗുജറാത്ത് കൃഷിവകുപ്പ് മന്ത്രി ബച്ചു ഖബാദിന്റെ മകന്‍ ബല്‍വന്ത് സിങ് ഖബാദ് അഴിമതിക്കേസില്‍ അറസ്റ്റിലായി. ദേവഗഡ് ബാരിയ, ധന്‍പുര്‍ താലൂക്കുകളില്‍ നിന്ന് 75 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് ദഹോദ് പൊലീസാണ് മന്ത്രിയുടെ മകനെ അറസ്റ്റ് ചെയ്തത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് (MGNREGA) പദ്ധതിയുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്. അഴിമതി ആരോപണം ഉയര്‍ന്നതിനു പിന്നാലെ ബച്ചു ഖബാദിന്റെ മക്കളായ ബല്‍വന്ത് സിങ്ങിനും ഇളയ സഹോദരന്‍ കിരണിനെതിരേയും പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ ഇരുവരും ചേര്‍ന്ന് […]
Read more

ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി; അമേരിക്കയിൽ നിന്ന് അയയ്ക്കുന്ന പണത്തിന് 5 % നികുതി

വാഷിങ്ടൺ: അമേരിക്കയിലെ ഇന്ത്യക്കാർക്ക് പുതിയ തിരിച്ചടിയുമായി ഡോണൾഡ്‌ ട്രംപ്. യുഎസിൽ നിന്ന് മറ്റേതെങ്കിലും രാജ്യത്തേക്ക് പണമയയ്ക്കുമ്പോൾ 5% നികുതി ചുമത്താനാണ് തീരുമാനം. 25 ലക്ഷത്തിലേറെ ഇന്ത്യക്കാർ അമേരിക്കയിൽ ജോലി ചെയ്യുന്നതായാണ് കണക്ക്. ഇവർ ഓരോ വർഷവും 2300 കോടി ഡോളർ നാട്ടിലേക്ക് അയയ്ക്കുന്നുവെന്നാണ് കണക്ക്. ഇതിൽ അഞ്ചു ശതമാനം നികുതി വന്നാൽ അത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി ആകും. ഈ മാസം തന്നെ ബിൽ പാസാക്കി നിയമമാക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം. പണം നാട്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുന്ന […]
Read more

നവജാത ശിശുക്കള്‍ക്കും ആധാര്‍; 5,10 വയസുകളില്‍ പുതുക്കണം, അല്ലാത്തവ അസാധുവാകും

തിരുവനന്തപുരം: ഇനിമുതല്‍ നവജാത ശിശുക്കള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കും.എന്നാല്‍ അഞ്ചു വയസ്സുവരെയുള്ള കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ് സമയത്ത് ബയോമെട്രിക്‌സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കില്ല. ജനന സര്‍ട്ടിഫിക്കറ്റ് ലഭിച്ചയുടന്‍ ആധാര്‍ എന്റോള്‍മെന്റ് പൂര്‍ത്തിയാക്കുന്നത് സര്‍ക്കാര്‍ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ സഹായിക്കും. അഞ്ചാം വയസിലും പതിനഞ്ചാം വയസിലും ബയോമെട്രിക്‌സ് നിര്‍ബന്ധമായും പുതുക്കണം. അഞ്ചാം വയസ്സിലെ പുതുക്കല്‍ ഏഴു വയസ്സിനുള്ളിലും 15 വയസ്സിലെ പുതുക്കല്‍ 17 വയസ്സിനുള്ളിലും നടത്തിയാല്‍ മാത്രമേ പുതുക്കല്‍ സൗകര്യം സൗജന്യമായി ലഭിക്കൂ. പുതുക്കല്‍ നടത്താത്തവ അസാധുവായേക്കും. അഞ്ചു […]
Read more

പുണെ ഐഇഡി കേസിലെ പ്രതികള്‍ മുംബൈ വിമാനത്താവളത്തില്‍ അസ്റ്റില്‍

മുംബൈ: ഐഎസ് ബന്ധമുള്ള രണ്ടുപേരെ ദേശീയ അന്വേഷണ ഏജന്‍സി (NIA) മുംബൈ വിമാനത്താവളത്തില്‍ അറസ്റ്റു ചെയ്തു. അബ്ദുല്ല ഫയാസ് ഷെയ്ഖ്, തല്‍ഹ ഖാന്‍ എന്നിവരാണ് അറസ്റ്റിലായത്. ജക്കാര്‍ത്തയില്‍നിന്ന് വരുമ്പോഴാണ് ഇരുവരും പിടിയിലായത്.പുണെ ഐഇഡി (improviced explossive device) കേസിലാണ് അറസ്റ്റ്. ഇരുവരും രണ്ടു വര്‍ഷമായി ഒളിവിലായിരുന്നു. ഇവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എന്‍ഐഎ മൂന്നു ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയില്‍ സ്‌ഫോടനങ്ങള്‍ നടത്താന്‍ ലക്ഷ്യമിട്ട് ഇവരുള്‍പ്പെട്ട സംഘം സ്‌ഫോടക വസ്തുക്കള്‍ നിര്‍മിക്കാന്‍ ശ്രമിച്ചതാണ് കേസ് . സംഘത്തിലെ […]
Read more

കേരളത്തോട് വീണ്ടും അവഗണന; കടമെടുക്കാവുന്ന തുകയില്‍ 3,300 കോടി വെട്ടി കേന്ദ്രം

തിരുവനന്തപുരം: കേരള സര്‍ക്കാരിന് ഈ വര്‍ഷം കടമെടുക്കാവുന്ന തുകയില്‍നിന്ന് ഒറ്റയടിക്ക് 3,300 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ വെട്ടി. 2025 ഡിസംബര്‍ വരെ 29,529 കോടി രൂപ കടം എടുക്കാമെന്നറിയിച്ച് ധനമന്ത്രാലയം കഴിഞ്ഞ ദിവസം കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് 3,300 കോടി വെട്ടിക്കുറക്കുകയാണെന്ന അറിയിപ്പും എത്തിയിരിക്കുന്നത്. വിവിധ സ്ഥാപനങ്ങളുടെ വായ്പയ്ക്കു സര്‍ക്കാര്‍ ഗാരന്റി നില്‍ക്കുന്നതിനുള്ള റിഡംപ്ഷന്‍ ഫണ്ട് രൂപീകരിച്ചില്ലെന്ന കാരണം പറഞ്ഞാണ് ഇത്തവണത്തെ വെട്ടിക്കുറയ്ക്കല്‍. ഫണ്ട് രൂപീകരിച്ച് അതിലേക്ക് 600 കോടി രൂപ നിക്ഷേപിച്ചാലേ 3,300 കോടി […]
Read more

ഓപ്പറേഷന്‍ സിന്ദൂര്‍ ലോകരാജ്യങ്ങളോട് വിശദീകരിക്കാന്‍ കേന്ദ്രം; എംപിമാരുടെ സംഘത്തെ നയിക്കാൻ ശശി തരൂരും

ന്യൂഡൽഹി: ഒപ്പറേഷൻ സിന്ദൂർ ലോകരാജ്യങ്ങളോട് വിശദീകരിക്കാൻ എംപിമാരെ അയക്കാൻ കേന്ദ്രം. എംപിമാരുടെ ഒരു സംഘത്തെ കോൺഗ്രസ് എംപി ശശി തരൂർ നയിക്കും. യുകെ, യുഎ എന്നിവിടങ്ങളിലേക്കുള്ള എംപിമാരുടെ സംഘത്തെയാണ് ശശി തരൂർ നയിക്കുക. സംഘത്തെ നയിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ക്ഷണം ശശി തരൂർ സ്വീകരിച്ചു. സംഘം അടുത്തയാഴ്ച രാജ്യങ്ങൾ സന്ദർശിക്കും.ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാനുള്ള കേന്ദ്രസർക്കാരിൻ്റെ നയതന്ത്ര നീക്കത്തിന് കോൺഗ്രസ് പിന്തുണ അറിയിച്ചിട്ടുണ്ട്. ശശി തരൂരിന് പുറമെ ഇൻഡ്യാ മുന്നണിയിലെ വിവിധ പാർട്ടി നേതാക്കളെയും പ്രതിനിധി സംഘത്തിൽ കേന്ദ്രസർക്കാർ […]
Read more

പാകിസ്ഥാന്‍ പതാകകളും ഉല്‍പ്പന്നങ്ങളും വില്‍ക്കരുത്; ആമസോണിനും ഫ്‌ളിപ്കാര്‍ട്ടിനും നിര്‍ദേശം

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ പതാകകള്‍, പാക് ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില്‍പ്പനയില്‍ ആമസോണ്‍ ഇന്ത്യ, ഫ്‌ളിപ്കാര്‍ട്ട് എന്നിവയടക്കമുള്ള ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (CCPA) നോട്ടീസ്.സിസിപിഎ എല്ലാ കമ്പനികള്‍ക്കും നോട്ടീസ് അയച്ചതായി ഉപഭോക്തൃ കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. പാകിസ്ഥാന്‍ പതാകകളുടെയും ഉല്‍പ്പന്നങ്ങളുടെയും വില്‍പ്പന അനുവദിക്കില്ലെന്ന് വിവിധ ഓണ്‍ലൈന്‍ വിപണന പ്ലാറ്റ്‌ഫോമുകള്‍ക്ക് നല്‍കിയ നോട്ടീസുകളില്‍ റെഗുലേറ്ററി ബോഡി അറിയിച്ചു. ഇത്തരം വസ്തുക്കള്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.‘പാകിസ്ഥാന്‍ പതാകകളുടെയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും […]
Read more

പഹല്‍ഗാം ഭീകരാക്രമണം: TRFനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് UN ഉപരോധ സമിതിയോട് ഇന്ത്യ

ന്യൂഡല്‍ഹി: പഹല്‍ ഗാം ഭീകരാക്രമണം നടത്തിയ ടിആര്‍എഫിനെ ആഗോള ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ ഐക്യരാഷ്ട്രസഭയില്‍. യുഎന്‍ ഉപരോധ കമ്മറ്റിയുമായി കൂടിക്കാഴ്ച നടത്തി. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ തെളിവുകളും കൈമാറി. ഏപ്രില്‍ 22-ന് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ ടിആര്‍എഫ് ആണെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം രണ്ടുതവണ ടിആര്‍എഫ് ഏറ്റെടുത്തിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ അന്താരാഷ്ട്രതലത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്താനാണ് ഇന്ത്യയുടെ തീരുമാനം. പാക് സമീപനം തുറന്നുകാട്ടാന്‍ വിദേശരാജ്യങ്ങളിലേക്ക് സര്‍വകക്ഷി സംഘത്തെ […]
Read more

2025: നീറ്റ് എംഡിഎസ് ഫലം പ്രഖ്യാപിച്ചു

നീറ്റ് എംഡിഎസ് (മാസ്റ്റർ ഓഫ് ഡെന്റൽ സർജറി) 2025ലെ ഫലം പ്രഖ്യാപിച്ചു. പ്രവേശന പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ natboard.edu.in-ൽ നിന്ന് ഫലം ലഭിക്കും. പിഡിഎഫ് ആയിട്ടാണ് ഫലം ലഭ്യമാകുക. ഇതിൽ അർഹത നേടിയ ഉദ്യോ​ഗാർഥികളുടെ പട്ടികയും കട്ട് ഓഫ് സ്കോറും ഉണ്ടാകും. ഫലം അറിയാൻ ഉദ്യോഗാർത്ഥികൾ അവരുടെ റോൾ നമ്പറും ആപ്ലിക്കേഷൻ ഐഡിയും നൽകേണ്ടതുണ്ട്. ഹോംപേജിൽ ലഭ്യമായ ‘NEET MDS’ ടാബിൽ ക്ലിക്ക് ചെയ്യുക. NEET MDS 2025 ഫലങ്ങളുടെ ലിങ്ക് കണ്ടെത്തി അതിൽ […]
Read more

നീരജ് ചോപ്ര ഇനിമുതല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍

ന്യൂഡല്‍ഹി: ഒളിമ്പിക് മെഡല്‍ ജേതാവ് നീരജ് ചോപ്രയ്ക്ക് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍ പദവി നല്‍കി ആദരിച്ച് പ്രതിരോധ മന്ത്രാലയം. ഏപ്രില്‍ 16 മുതല്‍ നിയമനം പ്രാബല്യത്തില്‍ വന്നതായി ഔദ്യോഗിക പ്രസ്താവനയില്‍ മന്ത്രാലയം വ്യക്തമാക്കി. കായികമേഖലയില്‍ രാജ്യത്തിനുനല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ചോപ്രക്ക് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഓണററി ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയത്.2023ലെ ലോകചാമ്പ്യന്‍ഷിപ്പില്‍ ജേതാവായ നിരജ് ചോപ്ര 2020 ടോക്യോ ഒളിമ്പിക്‌സില്‍ സ്വര്‍ണവും 2024 പാരീസ് ഒളിമ്പിക്‌സില്‍ വെള്ളിയും നേടിയിട്ടുണ്ട്. ഒളിമ്പിക്സില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങളില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix