Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

ഭൂട്ടാനിലേക്ക് ഇന്ത്യയിൽ നിന്ന് രണ്ട് റെയിൽവേ ലൈനുകൾ നിർമിക്കും

ന്യൂഡൽഹി: ഭൂട്ടാനിലേക്ക് രണ്ട് പുതിയ റെയിൽപാതകൾ നിർമ്മിക്കുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. അസമും പശ്ചിമ ബംഗാളും ഭൂട്ടാനുമായി ബന്ധിപ്പിക്കുന്ന പദ്ധതികൾക്ക് വലിയ സാമ്പത്തികവും തന്ത്രപ്രധാനവുമായ പ്രാധാന്യമുണ്ടെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് വ്യക്തമാക്കി. അസമിലെ കൊക്രജാറിൽ നിന്ന് ഭൂട്ടാനിലെ ഗെലെഫു വരെ 69 കിലോമീറ്റർ നീളമുള്ള പാതയും, പശ്ചിമ ബംഗാളിലെ ബനർഹട്ടിൽ നിന്ന് ഭൂട്ടാനിലെ സംത്‌സേ വരെ 20 കിലോമീറ്റർ നീളമുള്ള പാതയുമാണ് നിർമിക്കുന്നത്. ആദ്യ പദ്ധതിക്ക് 3,456 കോടി രൂപയും, രണ്ടാമത്തേക്ക് 577 കോടി രൂപയും ചെലവ് […]
Read more

വിദേശ നിര്‍മിത സിനിമകള്‍ക്ക് 100 % തീരുവ ഏര്‍പ്പെടുത്തി ട്രംപ്

വാഷിങ്ടന്‍: അമേരിക്കയ്ക്ക് പുറത്ത് നിര്‍മിക്കുന്ന എല്ലാ സിനിമകള്‍ക്കും 100% തീരുവ ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സിനിമ ആദ്യമുണ്ടായത് അമേരിക്കയിലാണെന്നും മറ്റ് രാജ്യങ്ങള്‍ ആത് അനുകരിച്ചുവെന്നുമാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്. ഒരു കുട്ടിയുടെ കയ്യില്‍ നിന്ന് മിഠായി മോഷ്ടിക്കുന്നതുപോലെ, മറ്റ് രാജ്യങ്ങള്‍ നമ്മുടെ സിനിമാ വ്യവസായത്തെ അമേരിക്കന്‍ ഐക്യനാടുകളില്‍ നിന്ന് മോഷ്ടിച്ചിരിക്കുന്നു. പ്രത്യേകിച്ച്, ദുര്‍ബലനും കഴിവുകെട്ടവനുമായ ഒരു ഗവര്‍ണറുള്ള കാലിഫോര്‍ണിയെയാണ് ഇത് […]
Read more

കരൂർ ദുരന്തം; ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കി

ചെന്നൈ: കരൂർ ദുരന്തത്തെ തുടർന്ന് ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കി.വിഴുപ്പുറം ബ്രാഞ്ച് സെക്രട്ടറി വി. അയ്യപ്പൻ ആണ് മരിച്ചത്. അയ്യപ്പൻ വിടച്ച ആത്മഹത്യാകുറിപ്പിൽ സംസ്ഥാന മന്ത്രി സെന്തിൽ ബാലാജിയെ പരാമർശിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ബാലാജിയുടെ സമ്മർദം മൂലം കരൂരിലെ പരിപാടിക്ക് വേണ്ട സുരക്ഷ ഒരുക്കാനായില്ലെന്നും അതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നും കുറിപ്പിൽ ആരോപണമുണ്ട്. ദിവസവേതനക്കാരനായ അയ്യപ്പൻ, മുൻപ് വിജയ് ആരാധക കൂട്ടായ്മയിലെ ഭാരവാഹിയായിരുന്നുവെന്നും പിന്നീട് ടി.വി.കെയിൽ ചേർന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. കരൂർ സംഭവവുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ കണ്ടതിന് ശേഷം […]
Read more

ചിക്കന്‍ കറിക്കായി വാശിപിടിച്ച മകനെ അമ്മ ചപ്പാത്തിക്കോലുകൊണ്ട് അടിച്ചുകൊന്നു

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ പാൽഖറിയിൽ ഏഴു വയസ്സുള്ള മകനെ അമ്മ ചപ്പാത്തി കോല കൊണ്ട് അടിച്ച് കൊന്നു . സംഭവത്തിനിടെ, മകളെയും ആക്രമിച്ചതായി പൊലീസ് അറിയിച്ചു. സഹോദരനെ ക്രൂരമായി തല്ലുന്നതിന്റെ സാക്ഷിയായ പെൺകുട്ടിയുടെ നിലവിളി കേട്ട അയൽവാസികൾ സംഭവ സ്ഥലത്തെത്തി. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും, ആശുപത്രിയിലെത്തുന്നതിനു മുൻപ് ജീവൻ നഷ്ടപ്പെട്ടു. ബന്ധുക്കളും അയൽവാസികളും നൽകിയ വിവരങ്ങൾ പ്രകാരം, പല്ലവി മുൻപും കുട്ടികളെ ക്രൂരമായി ആക്രമിച്ചിട്ടുണ്ടെന്നും, അപകടത്തിൽ മാനസിക പ്രശ്‌നങ്ങളുടെ പങ്ക് അന്വേഷിക്കുന്നതിനായി പോലീസ് പരിശോധന തുടരുകയാണെന്നും അറിയിച്ചു.
Read more

രാഹുല്‍ ഗാന്ധിയെ വെടിവെക്കുമെന്ന പരാമര്‍ശം; പ്രിന്റു മഹാദേവിനെതിരെ കേസ്

ന്യൂഡൽഹി: രാഹുല്‍ ഗാന്ധിയെ വെടിവെക്കുമെന്ന ബിജെപി നേതാവ് പ്രിന്റു മഹാദേവിന്റെ പരാമർശത്തില്‍ കേസെടുത്ത് പൊലീസ്. കോണ്‍ഗ്രസ് നേതാവ് സി.സി ശ്രീകുമാറിന്റെ പരാതിയില്‍ തൃശൂർ പേരാമംഗലം പൊലീസാണ് കേസെടുത്തത്. ചാനല്‍ ചർച്ചക്കിടെയാണ് പ്രിന്റു വിവാദ പരാമർശം നടത്തിയത്. കലാപാഹ്വാനം, സമൂഹത്തില്‍ വിദ്വേഷം പ്രചരിപ്പിക്കല്‍, കൊലവിളി പ്രസംഗം എന്നിവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ടെലിവിഷൻ ചാനല്‍ ചർച്ചക്കിടെയാണ് പരസ്യമായി രാഹുല്‍ ഗാന്ധിക്കെതിരെ പ്രിന്റു മഹാദേവ് കൊലവിളി നടത്തിയത്. രാഹുല്‍ ഗാന്ധിയുടെ നെഞ്ചില്‍ വെടിയുണ്ട വീഴുമെന്നായിരുന്നു പരാമർശം. സംഭവത്തില്‍ ബിജെപിക്കെതിരെ ബ്ലോക്ക് കമ്മിറ്റികളുടെ […]
Read more

മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് പലസ്തീന്‍ അംബാസിഡര്‍

തിരുവനന്തപുരം: ഇന്ത്യയിലെ പലസ്തീന്‍ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിലായിരുന്നു സന്ദര്‍ശനം. ഫേസ്ബുക്ക് കുറിപ്പിലൂടെ മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. കേരളം സന്ദര്‍ശിക്കുന്ന പലസ്തീന്‍ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിനോട് പലസ്തീന്‍ ജനതയോടുള്ള കേരളത്തിന്റെ ഐക്യദാര്‍ഢ്യം അറിയിച്ചുവെന്നും മുഖ്യമന്ത്രി കുറിച്ചു. കേരളം എന്നും പലസ്തീന്‍ ജനതയ്‌ക്കൊപ്പമാണ്. സാമ്രാജ്യത്വ പിന്തുണയോടെ എല്ലാ അന്താരാഷ്ട്ര ചട്ടങ്ങളെയും അട്ടിമറിച്ചാണ് പലസ്തീന്റെ ജനാധിപത്യ അവകാശങ്ങള്‍ ഇസ്രായേല്‍ നിഷേധിച്ചുപോരുന്നത്. . ഐക്യരാഷ്ട്ര സഭയിലെ പ്രമേയത്തിനനുസൃതമായി കിഴക്കന്‍ ജറുസലേം തലസ്ഥാനമായിട്ടുള്ള […]
Read more

ഇന്ത്യൻ സൈന്യ വിവരങ്ങൾ പാക്കിസ്ഥാന് കൈമാറി; ഹരിയാന സ്വദേശി പിടിയിൽ

ന്യൂഡൽഹി: ഇന്ത്യൻ സൈന്യവുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ പാക്കിസ്ഥാൻ കൈമാറിയ ഹരിയാനയുടെ മേവാത് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. പൽവാൽ ക്രൈം ഇൻവസ്റ്റിഗേഷൻ ഏജൻസി നടത്തിയ അന്വേഷണത്തിലാണ് തൗഫീഖ് എന്ന പ്രതിയെ ഹാത്തിൻ ബ്ലോക്കിലെ അലിമേവ് ഗ്രാമത്തിൽ നിന്നു പിടികൂടിയത്. വിദേശ വിസ സേവനങ്ങൾ ഉപയോഗിച്ച് പ്രതി പാക്കിസ്ഥാൻ അധികൃതർക്ക് രഹസ്യ വിവരങ്ങൾ കൈമാറിയതായി പോലീസ് പറയുന്നു. കേസുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ പ്രതിയുടെ ഫോണിൽ നിന്നും ലഭിച്ചിട്ടുണ്ട്. പ്രതിയുടെ പാകിസ്ഥാൻ സന്ദർശനം 2022-ൽ ഉണ്ടായിരുന്നുവെന്നും അതിർത്തി […]
Read more

രാഹുൽ ഗാന്ധി ഏഷ്യാ കപ്പ് വിജയം അഭിനന്ദിക്കില്ല; കോൺഗ്രസിനെതിരെ ബിജെപി

ബെംഗളൂരു: ഏഷ്യാ കപ്പ് വിജയത്തിന് ശേഷം ഇന്ത്യൻ ടീമിനെ അഭിനന്ദിക്കാത്ത കോൺഗ്രസിനെതിരെ ബിജെപി ശക്തമായി രംഗത്ത്. ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി രാഹുൽ ഗാന്ധിയെ പാകിസ്താൻ ആർമി ചീഫ് അസിം മുനീറിന്റെ “ഉറ്റ സുഹൃത്ത്” എന്ന് വിശേഷിപ്പിച്ചു. കോൺഗ്രസ് രാജ്യ താല്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നുവെന്നും, പാകിസ്താനെ തോൽപ്പിച്ച ഇന്ത്യൻ ടീമിനെ രാഹുൽ ഗാന്ധി അഭിനന്ദിക്കുന്നില്ലെന്നും ,പാകിസ്താന്റെ “ബി ടീം” നിലപാട് ചില കോൺഗ്രസ് നേതാക്കളിൽ കാണപ്പെടുന്നുവെന്നും, സ്പോർട്സ്മാൻ സ്പിരിറ്റ് കാഴ്ചവെക്കേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “ഓപ്പറേഷൻ സിന്ദൂരിലും […]
Read more

തേങ്ങ വലിച്ചെറിഞ്ഞ് ട്രെയിൻ യാത്രികൻ; പാലത്തിലൂടെ നടന്ന യുവാവിന് ദാരുണാന്ത്യം

മുംബൈ: ഓടുന്ന ട്രെയിനിൽ നിന്ന് യാത്രക്കാർ നദിയിലേക്ക് വലിച്ചെറിഞ്ഞത് തേങ്ങ തലയിൽ തേങ്ങ വീണ് 30 കാരന് ദാരുണാന്ത്യം. വസായി പഞ്ജു ദ്വീപ് സ്വദേശിയായ സഞ്ജയ് ബോർ ആണ് മരിച്ചത് . ശനിയാഴ്ച രാവിലെ 8.30ഓടെയാണ് സംഭവം നടന്നത്. നൈഗോൺ റെയിൽവേ സ്റ്റേഷനിലേക്കു നടന്നുപോകുകയായിരുന്ന സഞ്ജയുടെ തലയിൽ, നൈഗോൺ–ഭയന്ദർ പാലത്തിന് സമീപം ട്രെയിനിൽ നിന്ന് എറിഞ്ഞ തേങ്ങ പതിച്ചു. കുഴഞ്ഞുവീണ യുവാവിനെ ആദ്യം വസായിയിലെ സർ ഡിഎം പെറ്റിറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥ കാരണം തുടർന്ന് മുംബൈയിലെ […]
Read more

സോനം വാങ്ചുക്കിന്റെ മോചനം; ആഭ്യന്തര മന്ത്രാലയത്തിന് നിവേദനം

ഡല്‍ഹി : സോനം വാങ്ചുക്കിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന് നിവേദനം. ഓള്‍ ലഡാക്ക് സ്സുഡന്‍സ് അസോസിയേഷനാണ് നിവേദനം നല്‍കിയത്. ലഡാക്കില്‍ സമാധാനപരമായി പ്രതിഷേധിക്കാന്‍ അവകാശം നല്‍കണമെന്നാണ് നിവേദനത്തിലെ ആവശ്യം. നാല് പേര്‍ കൊല്ലപ്പെട്ട ലഡാക്ക് സംഘര്‍ഷത്തിന് പിന്നാലെ വെള്ളിയാഴ്ചയാണ് സമര നേതാവ് സോനം വാങ് ചുക്കിന്റെ അറസ്റ്റുണ്ടായത്. ദേശസുരക്ഷാ നിയമ പ്രകാരമുള്ള അറസ്റ്റില്‍ കലാപത്തിലേക്ക് ജനങ്ങളെ പ്രേരിപ്പിച്ചുവെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പ്രസംഗങ്ങളിലൂടെ ജനങ്ങളെ കേന്ദ്ര സര്‍ക്കാരിനെതിരെ തിരിച്ചു. അറബ് വസന്തവും, നേപ്പാള്‍ കലാപവുമൊക്കെ പരാമര്‍ശിച്ച് യുവാക്കളെ കലാപകാരികളാക്കാന്‍ […]
Read more

Recent News

Advertisement
WhiteswanTV Footer