Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കരൂർ ദുരന്തം; ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: കരൂർ ദുരന്തത്തെ തുടർന്ന് ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കി.വിഴുപ്പുറം ബ്രാഞ്ച് സെക്രട്ടറി വി. അയ്യപ്പൻ ആണ് മരിച്ചത്. അയ്യപ്പൻ വിടച്ച ആത്മഹത്യാകുറിപ്പിൽ സംസ്ഥാന മന്ത്രി സെന്തിൽ ബാലാജിയെ പരാമർശിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ബാലാജിയുടെ സമ്മർദം മൂലം കരൂരിലെ പരിപാടിക്ക് വേണ്ട സുരക്ഷ ഒരുക്കാനായില്ലെന്നും അതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നും കുറിപ്പിൽ ആരോപണമുണ്ട്.

ദിവസവേതനക്കാരനായ അയ്യപ്പൻ, മുൻപ് വിജയ് ആരാധക കൂട്ടായ്മയിലെ ഭാരവാഹിയായിരുന്നുവെന്നും പിന്നീട് ടി.വി.കെയിൽ ചേർന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. കരൂർ സംഭവവുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ കണ്ടതിന് ശേഷം അദ്ദേഹം അതീവ മാനസിക സമ്മർദത്തിലായിരുന്നുവെന്ന് കുടുംബം പൊലീസിനോട് പറഞ്ഞു. അയ്യപ്പന്റെ മൊബൈൽ ഫോൺ പൊലീസ് പരിശോധനയ്ക്കായി പിടിച്ചെടുത്തിട്ടുണ്ട്.

Tags :

Recent News

Advertisement
WhiteswanTV Footer