Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

ക്രിമിനൽ കേസുകളിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം; കേരള ഹൈക്കോടതിക്കെതിരെ സുപ്രീംകോടതി

ന്യൂഡൽഹി: ക്രിമിനൽ കേസുകളിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകുന്നതിൽ കേരള ഹൈക്കോടതിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. സെഷൻസ് കോടതികളെ സമീപിക്കാത്ത പ്രതികൾക്ക് ഹൈക്കോടതി നേരിട്ട് ജാമ്യം നൽകുന്നതിലാണ് വിമർശനം. രാജ്യത്ത് മറ്റൊരു ഹൈക്കോടതിയിലും സമാനമായ സാഹചര്യം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി പ്രതികൾ മുൻ‌കൂർ ജാമ്യത്തിനായി ആദ്യം സമീപിക്കേണ്ടത് സെഷൻസ് കോടതിയിലാണെന്ന് ചൂണ്ടിക്കാട്ടി. ഈ വിഷയം പരിശോധിക്കാൻ മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്രയെ അമിക്കസ് ക്യൂറിയായി നിയമിച്ച സുപ്രീം കോടതി, കേരള ഹൈക്കോടതിക്ക് വിശദീകരണം തേടി നോട്ടീസ് […]
Read more

ജോലി ചെയ്യുന്ന കടയ്ക്ക് മുന്നിൽ മൂത്രമൊഴിച്ചു; അമേരിക്കയിൽ ഇന്ത്യാക്കാരനെ വെടിവച്ച് കൊന്നു

ദില്ലി: അമേരിക്കയിൽ ഇന്ത്യാക്കാരനെ വെടിവച്ച് കൊലപ്പെടുത്തി. ഹരിയാനയിലെ ജിന്ദ് സ്വദേശി, ലോസ് ആഞ്ചലസിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്ന 26കാരനായ കപിലാണ് കൊല്ലപ്പെട്ടത്. തൻ്റെ ജോലി സ്ഥലത്തിന് സമീപത്ത് പൊതുസ്ഥലത്ത് മൂത്രമൊഴിച്ചയാളെ ചോദ്യം ചെയ്തപ്പോഴാണ് കപിലിന് നേരെ ആക്രമണമുണ്ടായതെന്നാണ് വിവരം. ശനിയാഴ്ച വൈകിട്ടോടെയാണ് ഹരിയാനയിലെ കുടുംബത്തിന് കപിലിൻ്റെ മരണം സംബന്ധിച്ച വിവരം ലഭിക്കുന്നത്. 2022 ലാണ് കപിൽ അമേരിക്കയിലെത്തിയത്. പാനമ വഴി മെക്സിക്കോയിലേക്ക് കടന്ന് ഇവിടെ നിന്നും അമേരിക്കയിലെത്തിയതാണ് കപിൽ. 45 ലക്ഷം രൂപയാണ് അമേരിക്കയിലേക്ക് എത്താൻ […]
Read more

വ്യോമനിരീക്ഷണം ശക്തമാക്കാൻ ഇന്ത്യ; പുതിയ റഡാർ സംവിധാനങ്ങൾ വാങ്ങും

ന്യൂഡൽഹി: പടിഞ്ഞാറൻ വടക്കൻ അതിർത്തികളിലെ വ്യോമ നിരീക്ഷണം ശക്തമാക്കാൻ ഇന്ത്യ. ഡ്രോൺ ഭീഷണി ഉൾപ്പെടെയുള്ളവ നേരിടാൻ പുതിയ റഡാർ സംവിധാനങ്ങൾ കൂടി വാങ്ങും. തീരെ ചെറിയ ഡ്രോണുകൾ ഉയർത്തുന്ന ഭീഷണി നേരിടാനാണ് നടപടികൾ. 45 ലോ ലെവൽ ലൈറ്റ് വെയ്റ്റ് റഡാറുകൾ ( LLLR -E), 48 എയർ ഡിഫൻസ് ഫയർ കൺട്രോൾ റഡാർ (ADFCR-DD) തുടങ്ങിയ സംവിധാനങ്ങൾ സേനയുടെ ഭാഗമാകും.
Read more

ഗണപതി വിഗ്രഹ നിമജ്ജനത്തിനിടെ 9 പേര്‍ മുങ്ങി മരിച്ചു

മുംബൈ: മഹാരാഷ്ട്രയിൽ ഗണേശോത്സവത്തിന്റെ ഭാഗമായി ഗണപതി വിഗ്രഹ നിമജ്ജനത്തിനിടെ ഒമ്പത് പേര്‍ മുങ്ങി മരിച്ചു. 12 പേരെ കാണാതായതായും വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പൂനെയിൽ നിന്ന് മൂന്നുപേരും നാസിക്, താനെ എന്നിവിടങ്ങളിൽ നിന്നുള്ള രണ്ടുപേരും വാഷിം, അമരാവതി എന്നിവിടങ്ങളിൽ നിന്നുള്ളവരുമാണ് മരിച്ചത്. പൂനെയിൽ നിന്നുള്ള മൂന്ന് പേരെയും നാസിക്, ജൽഗാവ്, നന്ദേഡ് എന്നിവിടങ്ങളിൽ നിന്നുള്ള രണ്ടു പേരെയുമാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്. നന്ദെദില്‍ മൂന്ന് പേര്‍ നദിയില്‍ ഒഴുക്കില്‍പ്പെട്ടു. ഇതില്‍ ഒരാളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. മറ്റ് രണ്ട് […]
Read more

പ്രധാനമന്ത്രിയുടെ 75-ാം പിറന്നാളിനോട് അനുബന്ധിച്ച് നമോ യുവ റണ്ണുമായി ബിജെപി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 75-ാം പിറന്നാളിനോടനുബന്ധിച്ച് നമോ യുവ റൺ പരിപാടിയുമായി ബിജെപി. മയക്കുമരുന്ന് മുക്തമായഇന്ത്യ എന്ന ലക്ഷ്യത്തോടെയാണ് പ്രചാരണം നടത്തുന്നത്. സെപ്‌റ്റംബർ 21-ന് രാജ്യത്തെ 75 സ്ഥലങ്ങളിൽ നമോ യുവ റൺ സംഘടിപ്പിക്കുകയെന്ന് ഭാരതീയ ജനതാ യുവമോർച്ച അധ്യക്ഷൻ തേജസ്വി സൂര്യ അറിയിച്ചു. ഓരോ സ്ഥലത്തും 10,000 മുതൽ 15,000 വരെ യുവാക്കൾ നമോ യുവ റണ്ണിൽ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി ലോകത്തിലെ 75 നഗരങ്ങളിൽ യുവ പ്രവാസികളുടെ നേതൃത്വത്തിൽ സമാനമായ ചടങ്ങുകൾ നടക്കുമെന്ന് കേന്ദ്രമന്ത്രി […]
Read more

വിലയും കച്ചവടവും കൂടും : പക്ഷേ ഉടമകൾക്ക് പണി കിട്ടും

തൃശൂര്‍: പരിഷ്‌ക്കരിച്ച ജി.എസ്.ടി നിരക്കുകള്‍ പുനഃപരിശോധിക്കണമെന്ന് ടെക്സ്‌റ്റൈല്‍ ആന്‍ഡ് ഗാര്‍മെന്റ്സ് ഡീലേഴ്സ് അസോസിയേഷന്‍ കേന്ദ്ര ധനമന്ത്രിയോടും ജി.എസ്.ടി കൗണ്‍സില്‍ അംഗങ്ങളോടും അഭ്യര്‍ത്ഥിച്ചു. 2017ലെ ജി.എസ്.ടി നിരക്ക് 1,000 രൂപ വരെ മൂല്യമുള്ള വില്‍പ്പനകള്‍ക്ക് അഞ്ച് ശതമാനവും അതിന് മുകളില്‍ 12 ശതമാനവുമാണ്. പുതിയ നിരക്കുപ്രകാരം 1,000 എന്ന പരിധി 2,500ലേക്ക് ഉയര്‍ത്തി. അതിന് മുകളിലുള്ള വില്പനകള്‍ക്ക് 18 ശതമാനം നികുതി ഏര്‍പ്പെടുത്തി. കഴിഞ്ഞ എട്ടു വര്‍ഷത്തെ പണപെരുപ്പത്തിന്റെ പശ്ചാത്തലത്തില്‍ 1,000 രൂപയില്‍ നിന്ന് 2,500 രൂപയിലേക്ക് പരിധി […]
Read more

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ; പോളിംഗ് രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ

ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ നടക്കും. ഇന്ന് ഉച്ചയ്ക്ക് 2. 30 പാർലമെന്റ് സെൻട്രൽ ഹാളിൽ ഇന്ത്യ സഖ്യ അംഗങ്ങൾക്കായി തെരഞ്ഞെടുപ്പിനായുള്ള ‘മോക്ക് പോൾ’ നടത്തും. ഇന്ന് വൈകീട്ട് 7.30 ന് പ്രതിപക്ഷ അംഗങ്ങൾക്കായി കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ അത്താഴവിരുന്ന് ഒരുക്കും. എൻ‌ഡി‌എ സ്ഥാനാർഥി സി പി രാധാകൃഷ്ണനും സംയുക്ത പ്രതിപക്ഷ സ്ഥാനാർഥി ബി സുദർശൻ റെഡ്ഡിയും ആണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്നത്. പാർലമെന്റിന്റെ ഇരു സഭകളിലെയും അംഗങ്ങൾ ഉൾപ്പെട്ട ഇലക്ട്രോറൽ കോളജിൽ എൻഡിഎയ്ക്കാണ് മുൻതൂക്കം. […]
Read more

വ്യാജ സന്യാസിമാരെ കുടുക്കാൻ ‘ ഓപ്പറേഷൻ കാലനേമി ‘ വരുന്നു

ഡെറാഡൂൺ: ജനങ്ങളെ കബളിപ്പിച്ച് മതംമാറ്റുകയും തട്ടിപ്പ് നടത്തുകയും ചെയ്യുന്നവർക്കെതിരെ നടപടിയിൽ അറസ്റ് ചെയ്തു. ഉത്തരാഖണ്ഡ് സർക്കാർ ആവിഷ്‌കരിച്ച ‘ഓപ്പറേഷൻ കാലനേമി’യിലാണ് 14 പേരെ അറസ്റ്റ് ചെയ്‌തത്. വ്യാജ സിദ്ധന്മാരും, സന്യാസികളുമായ ഇവർ ജനങ്ങളെ കബളിപ്പിച്ച് മതംമാറ്റുന്നതായാണ് കണ്ടെത്തിയത്. അറസ്റ്റിലായവരിൽ ചിലർ ബംഗ്ളാദേശികളാണെന്ന് ഉത്തരാഖണ്ഡ് പൊലീസ് വ്യക്തമാക്കി. ജനങ്ങളെ പറ്റിച്ച് മതംമാറ്റം നടത്തുന്നത് വ്യാപകമെന്ന പരാതി വന്നതോടെയാണ് ഓപ്പറേഷൻ കാലനേമി നടപ്പാക്കിയത്. ഇതുവഴി 5500 പേരെ ചോദ്യം ചെയ്യുകയും 1182 പേർക്കെതിരെ നിയമനടപടി എടുക്കുകയും ചെയ്തു. ഇവരിൽ 14 […]
Read more

പഞ്ചാബിലെ പ്രളയബാധിത പ്രദേശങ്ങൾ നരേന്ദ്ര മോദി സന്ദർശിക്കും

ന്യൂഡൽഹി: പഞ്ചാബിലെ പ്രളയബാധിത പ്രദേശങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച സന്ദർശിക്കും. പ്രളയബാധിതരോട് പ്രധാനമന്ത്രി നേരിട്ട് സംസാരിക്കും. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് ശേഷമാകും കേന്ദ്ര സഹായ പ്രഖ്യാപനം ഉണ്ടാകുന്നതെന്നാണ് സൂചന. കഴിഞ്ഞ 50 വർഷത്തിനിടെ പഞ്ചാബ് കണ്ട ഏറ്റവും രൂക്ഷമായ പ്രളയമാണിത്. പ്രളയം ഏറ്റവുമധികം ബാധിച്ച ഗുരുദാസ്പൂർ ജില്ലയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കുക. വൻകൃഷി നാശം സംഭവിച്ച സംസ്ഥാനത്തിന് കേന്ദ്ര സഹായമില്ലാതെ പിടിച്ചു നിൽക്കാനാകില്ല. നേരത്തെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച കേന്ദ്ര മന്ത്രി ശിവരാജ് സിംഗ് ചൌഹാൻ […]
Read more

പൂർണ്ണ ചന്ദ്രഗ്രഹണം ഇന്ന് രാത്രി 7 മണിയോടെ : ഇന്ത്യ മുഴുവൻ കാണാൻ സാധിക്കും ഈ വിസ്മയം

ഈ ദശകത്തിലെ ഏറ്റവും മനോഹരമായ പൂർണ്ണചന്ദ്രഗ്രഹണങ്ങളിൽ ഒന്ന് ഇന്ന് രാത്രിയോടെ കിഴക്കൻ മാനത്ത് അരങ്ങേറും. ഇന്ത്യയെ കൂടാതെ ഏഷ്യൻ വൻകരയുടെ മുഴുവനായും ആഫ്രിക്കൻ വൻകരയുടെ കിഴക്കൻ ഭാഗങ്ങളും ഓസ്ട്രേലിയയും ഈ ആകാശനാടകത്തിന് സാക്ഷികളാകും. ഗ്രഹണം ദൃശ്യമാകുന്ന ഭൂപ്രദേശങ്ങളും നവമാധ്യമങ്ങളുടെ സ്വാധീനവും കണക്കിലെടുക്കുമ്പോൾ ഇന്നേവരെയുള്ളതിൽ ഏറ്റവും കൂടുതൽ ആളുകൾ ദൃക്സാക്ഷികളാകാൻ പോകുന്ന ഗ്രഹണമായിത് മാറിയേക്കും ഇത്. മണിക്കൂറുകളോളം നീണ്ടു നിൽക്കുന്ന ഈ പ്രതിഭാസം ഭാഗികഗ്രഹണം രാത്രി ഏതാണ്ട് 9.58 മുതൽ ആരംഭിക്കും.11.01 (പിഎം) മുതൽ 12.22 (എഎം) വരെ […]
Read more

Recent News

Advertisement
WhiteswanTV Footer