ക്യാപ്റ്റൻ, മേജർ വിളികൾ കോൺഗ്രസിന് നാണക്കേടാണെന്ന് യൂത്ത് കോൺഗ്രസ് വിമർശനം
ക്യാപ്റ്റൻ, മേജർ വിളികൾക്കെതിരെ യൂത്ത് കോൺഗ്രസ്. ക്യാപ്റ്റനും മേജറുമൊക്കെ സൈന്യത്തിലാണെന്നും നിലവിലെ ചർച്ചകൾ കോൺഗ്രസിന് നാണക്കേടുണ്ടാക്കുന്നുമെന്നാണ് യൂത്ത് കോൺഗ്രസ് വിമർശനം. ജനങ്ങളുടെയിടയിൽ അവമതിപ്പുണ്ടാകുന്ന ഇടപെടലുകൾ ഒഴിവാക്കണമെന്നും ജനനപ്രതിനിധികൾ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസിൽ അംഗമായി പ്രവർത്തിക്കാനുള്ള പ്രായപരിധി 40 ആയി നിശ്ചയിക്കണമെന്ന ശിപാർശയും ഉയർന്നു. സംഘടനാ ഭാരവാഹിത്വത്തിൽ അനർഹരായ ആളുകൾ കടന്നുകൂടുന്നതായി ശക്തമായ വിമർശനങ്ങളും ഉയർന്നു. പുതുതലമുറയെ ആകർഷിക്കുന്നതിൽ റാപ്പർ വേടനെ മാതൃകയാക്കണമെന്ന പരാമർവും യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പിൽ ഉയർന്നു. സമരമാർഗങ്ങളിലടക്കം വ്യത്യസ്ത സമീപനങ്ങൾ ആവശ്യമാണെന്നും യൂത്ത് […]
Read more