Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘ഭഗവത് ഗീതയിൽ നിന്ന് മതേതരത്വം എടുക്കണം’: ഹിമന്ത ബിശ്വ ശർമ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഭരണഘടനയിൽ നിന്ന് സോഷ്യലിസം മതേതരത്വം എന്നീ പദങ്ങൾ ഒഴിവാക്കണമെന്ന ആർഎസ്എസ് വാദത്തെ പിന്തുണച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. രണ്ട് പദങ്ങൾ ചേർത്തതിലൂടെ ഭരണഘടന പൂർണ്ണമായും പരിവർത്തനം ചെയ്യപ്പെട്ടു. ഇന്ത്യ പക്വതയുള്ള ജനാധിപത്യ രാജ്യം, ബ്രിട്ടീഷ് – അമേരിക്കൻ ഭരണഘടനകളിൽ നിന്ന് മതേതരത്വം കടമെടുക്കേണ്ടതില്ല. ഭഗവത് ഗീതയിൽ നിന്ന് നമ്മുടെ മതേതരത്വം എടുക്കണമെന്നും അസം മുഖ്യമന്ത്രി പറഞ്ഞു.

ഗുവാഹത്തിയിലെ സംസ്ഥാന ബിജെപി ആസ്ഥാനത്ത് വച്ച് ‘ദി എമർജൻസി ഡയറീസ്: ഇയേഴ്‌സ് ദാറ്റ് ഫോർജ്ഡ് എ ലീഡർ’ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം. അടിയന്തരാവസ്ഥക്കാലത്തെ പോരാട്ടത്തെയും ചെറുത്തുനിൽപ്പിനെയും കുറിച്ച് സംസാരിക്കുന്ന ‘ദി എമർജൻസി ഡയറി’ എന്ന പുസ്തകം പുറത്തിറക്കി.

അടിയന്തരാവസ്ഥയുടെ രണ്ട് പ്രധാന ഫലങ്ങൾ നമ്മുടെ ഭരണഘടനയിൽ മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകൾ ചേർത്തതാണ്. സർവ ധർമ്മ സംഭവ എന്ന ഇന്ത്യൻ ആശയത്തിന് മതേതരത്വം എതിരാണെന്ന് ഞാൻ വിശ്വസിക്കുന്നു. സോഷ്യലിസം ഒരിക്കലും ഞങ്ങളുടെ സാമ്പത്തിക ദർശനമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ, മതേതരത്വം, സോഷ്യലിസം എന്നീ രണ്ട് വാക്കുകൾ ആമുഖത്തിൽ നിന്ന് നീക്കം ചെയ്യണമെന്ന് ഞാൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു, കാരണം അവ യഥാർത്ഥ ഭരണഘടനയുടെ ഭാഗമല്ലായിരുന്നു, പിന്നീട് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ചേർത്തതാനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content: ‘Secularism should be taken from Bhagavad Gita’: Himanta Biswa Sarma

Recent News

Advertisement
WhiteswanTV Footer