തിരുവനന്തപുരം: സൂംബ വിവാദത്തില്‍ പ്രതികരണവുമായി വെള്ളാപ്പള്ളി നടേശന്‍. SNDP പൂര്‍ണമായും പിന്തുണയ്ക്കുന്നുവെന്നാണ് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്. മുസ്ലീം സമുദായത്തിലെ ഒരു വിഭാഗം നേതൃത്വം ഇതിനെ എതിര്‍ക്കുന്നു. ഈ നിലപാട് ശരിയല്ല. വെറുതെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. മതവികാരം വൃണപ്പെടുത്താന്‍ ശ്രമം.
ഈ ശ്രമങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്മാറണമെന്നും വെള്ളാപ്പള്ളി . സൂംബയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകണം. മത രാജ്യമോ മത സംസ്ഥാനമോ സൃഷ്ടിക്കാന്‍ ശ്രമമെന്ന് ആരെങ്കിലും പറഞ്ഞാല്‍ തെറ്റ് പറയാന്‍ കഴിയില്ലെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു. നിലമ്പൂര്‍ തെരഞ്ഞെടുപ്പ് സീറ്റ് യുഡിഎഫിന്റേത്, അവര്‍ ജയിച്ചു. അത് അംഗീകരിക്കണം. എല്‍ഡിഎഫ് തോറ്റു എന്ന് പറയാനാവില്ല. നല്ല വോട്ട് നേടി. ലീഗ് കോണ്‍ഗ്രസും ഒരുമിച്ച് നിന്നു. അന്‍വറിന്റെ ശക്തി തിരിച്ചറിഞ്ഞു. ജനങ്ങളെ കൂടെ നിര്‍ത്താന്‍ അന്‍വറിന് കഴിഞ്ഞു. അന്‍വര്‍ നേടിയ വോട്ടുകള്‍ ചെറുതായി കാണാന്‍ ആവില്ല. അന്‍വര്‍ പാര്‍ട്ടിക്ക് വിധേയമായാല്‍ എടുക്കാമെന്നാണ് കോണ്‍ഗ്രസ്സ് നിലപാട് മികച്ചത്.
സമീപ ചരിത്രത്തില്‍ യുഡിഎഫ് എടുത്ത ഉറച്ച തീരുമാനമാണിത്. നിലമ്പൂര്‍ വിജയം വിഡി സതീശന്റെ വിജയമല്ല. കൂട്ടായ്മയുടെ ജയമെങ്കിലും അവകാശം ലീഗിന്. നിലമ്പൂര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ വിലയിരുത്തലല്ല.നിലമ്പൂര്‍ കിട്ടിയെന്ന് പറഞ്ഞ് കേരളം മുഴുവന്‍ കിട്ടില്ല.മേജറും ക്യാപ്റ്റനുമൊക്കെ അവര്‍ തീരുമാനിക്കട്ടെയെന്നും വെള്ളാപ്പിള്ളി നടേശന്‍ പറഞ്ഞു.




