Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Sndp

ഷംസീറിനെതിരായ വെള്ളാപ്പള്ളിയുടെ പരാമർശം ശുദ്ധ അസംബന്ധം; വിമർശിച്ച് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: മുൻ സ്പീക്കർ എ.എൻ. ഷംസീറിനെതിരെ എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ പരാമർശങ്ങളെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഷംസീറിനെതിരായ പരാമർശം ശുദ്ധ അസംബന്ധമാണെന്നും പാർട്ടിയിൽ ദീർഘകാലം ചുമതല വഹിച്ച നേതാവാണ് ഷംസീറെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. പേര് പറഞ്ഞ് ഒരാളെ ലക്ഷ്യമിട്ടുള്ള ആരോപണങ്ങൾ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര കമ്മിറ്റി അംഗത്തിനെതിരെ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് അംഗീകരിക്കുന്ന നിലപാടല്ലെന്നും സിപിഐഎം അതിനെ ശക്തമായി എതിർക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. […]
Read more

ഷംസീറിനെതിരായ പ്രസ്താവന അസംബന്ധം; വെള്ളാപ്പള്ളിയെ തള്ളി പിണറായി

തിരുവനന്തപുരം: എ.എൻ. ഷംസീറിനെതിരെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ പരാമർശങ്ങളെ തള്ളി പിണറായി വിജയൻ. വെള്ളാപ്പള്ളിയുടെ പ്രസ്താവന തീർത്തും അസംബന്ധമാണെന്നും അവജ്ഞയോടെ തള്ളിക്കളയുന്നതായും പിണറായി പറഞ്ഞു. സിപിഎമ്മിൽ ആരും കുറുക്കുവഴിയിലൂടെ നേതാക്കളായിട്ടില്ലെന്ന് പിണറായി വ്യക്തമാക്കി. വർഷങ്ങളോളം നടത്തിയ പ്രവർത്തനങ്ങളിലൂടെയും പൊതുസമൂഹത്തിന്റെ അംഗീകാരത്തിലൂടെയുമാണ് ഒരാൾ നേതാവായി മാറുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വിലയിരുത്തലുകൾ പാർട്ടി അവജ്ഞയോടെ തള്ളിക്കളയുമെന്നും പിണറായി വ്യക്തമാക്കി. ചേർത്തലയിൽ നടന്ന എസ്എൻഡിപി യോഗം പരിപാടിക്കിടെയാണ് മുൻ സ്പീക്കറും സിപിഎം നേതാവുമായ എ.എൻ. […]
Read more

ഗണേഷ് കുമാർ വ്യക്തിശുദ്ധി ഇല്ലാത്ത ‘പരനാറി’, ഷംസീറിന് ലീഗ് മനസ്: വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാറിനും ഇടതുപക്ഷ സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്.എൻ. ട്രസ്റ്റ് വാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗണേഷ് കുമാറിന് വ്യക്തിശുദ്ധിയില്ലെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ചതിച്ചതിന്റെ പേരിലാണ് അദ്ദേഹത്തിന് മന്ത്രിസ്ഥാനം ലഭിച്ചതെന്നും വെള്ളാപ്പള്ളി ആരോപിച്ചു. സാമ്പത്തിക കാര്യങ്ങളിലും സ്ത്രീവിഷയങ്ങളിലും ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചു. ഇടതുപക്ഷ സർക്കാരിന്റെ ഭരണപരാജയത്തിനും വെള്ളാപ്പള്ളി വിമർശനം ഉന്നയിച്ചു. അധികാരമോഹികളായ നേതാക്കളും ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളുമാണ് […]
Read more

മൈക്രോഫിനാൻസ് തട്ടിപ്പ്; ഏഴ് താലൂക്ക് യൂണിയനുകളിൽ ക്രമക്കേട് കണ്ടെത്തി

കൊച്ചി: എസ്എൻഡിപി മൈക്രോഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഏഴ് താലൂക്ക് യൂണിയനുകളിൽ ക്രമക്കേട് കണ്ടെത്തിയതായി വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു. പുൽപ്പള്ളി, മാനന്തവാടി, റാന്നി, കുന്നത്തുനാട്, കണയന്നൂർ, ചിറ്റൂർ, തളിപ്പറമ്പ് എന്നീ യൂണിയനുകളിലാണ് വിജിലൻസ് അന്വേഷണം നടത്തിയത്. പിന്നാക്ക വികസന കോർപ്പറേഷനിൽ നിന്ന് എസ്എൻഡിപി യോഗം സ്വീകരിക്കുന്ന വായ്പ വിവിധ യൂണിയനുകൾ വഴി അംഗങ്ങൾക്ക് വിതരണം ചെയ്യുന്നതിലാണ് ക്രമക്കേട് കണ്ടെത്തിയത്. അംഗങ്ങളിൽ നിന്ന് അമിത പലിശ ഈടാക്കിയതായും വായ്പാ തുക വകമാറ്റി ചെലവഴിച്ചതായും വിജിലൻസ് പ്രത്യേക സംഘം നടത്തിയ […]
Read more

പ്രതിപക്ഷം വിഴിഞ്ഞം തുറമുഖ പദ്ധതിയെ പ്രതിസന്ധിയിലാക്കരുത്: വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: വിഴിഞ്ഞം തുറമുഖ കരാർ കൈമാറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പ്രതിപക്ഷത്തിനെതിരെ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. സർക്കാരിനെ പ്രതിരോധത്തിലാക്കാനും വിഴിഞ്ഞം തുറമുഖ പദ്ധതിയെ പ്രതിസന്ധിയിലാക്കാനും പ്രതിപക്ഷം ശ്രമിക്കരുതെന്ന് വെള്ളാപ്പള്ളി പറഞ്ഞു. കരാർ ലംഘനം ഉണ്ടായാൽ ചർച്ചകളിലൂടെയും നിയമപരമായ മാർഗങ്ങളിലൂടെയും കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കാനുള്ള ശ്രമങ്ങളാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. എസ്എൻഡിപി യോഗത്തിന്റെ മുഖപത്രമായ യോഗനാദം മുഖപ്രസംഗത്തിലൂടെയാണ് വെള്ളാപ്പള്ളി നിലപാട് വ്യക്തമാക്കിയത്. ഓഹരി കൈമാറ്റ വിഷയത്തെ ഒരു ബിസിനസ് തർക്കമായി കാണണമെന്നും അതിന്റെ […]
Read more

കെ കെ മഹേശൻ്റെ മരണം പ്രത്യേക സംഘം അന്വേഷിക്കണം: വിഎം സുധീരൻ

കൊച്ചി: കെ.കെ. മഹേശന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ വീണ്ടും മുഖ്യമന്ത്രിക്ക് കത്ത് നൽകി. പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. മഹേശന്റെ മരണത്തിൽ പുതിയ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സുധീരൻ ഇതിന് മുൻപും കത്ത് നൽകിയിരുന്നു. എന്നാൽ ആ കത്തിൽ നടപടി വൈകിയതിനെ തുടർന്നാണ് രണ്ടാമത്തെ കത്ത് നൽകിയിരിക്കുന്നത്. എസ്എൻഡിപി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായിരുന്ന കെ.കെ. മഹേശൻ 2020 ജൂൺ […]
Read more

‘വെള്ളാപ്പള്ളിയെ ചുമന്നത് തിരിച്ചടിയായി; ഏരിയ കമ്മിറ്റിയിൽ വിമർശണം

ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ചുമന്നുനടന്നതാണ് സംസ്ഥാനത്തെ വലിയ തിരിച്ചടിക്കു കാരണമെന്ന്‌ സിപിഎം ചേർത്തല ഏരിയ കമ്മിറ്റി യോഗത്തിൽ വിമർശം. വെള്ളാപ്പള്ളിയുമായി അടുത്തതോടെ ന്യൂനപക്ഷം ഇടതുപക്ഷത്തെ ശത്രുപക്ഷത്തായി കണ്ടു. ഇതിനൊപ്പം പലയിടത്തും പരമ്പരാഗത ഈഴവവോട്ടുകളും ചോർന്നു. ജില്ലാ നേതൃത്വം വെള്ളാപ്പള്ളിക്കു കുടപിടിക്കുന്ന സമീപനമാണു സ്വീകരിച്ചത്. എതിർപ്പുയർത്തിയത് എ.എം. ആരിഫ് മാത്രമാണ്. ചുവപ്പുകണ്ടാൽ കുത്താൻവരുന്ന കാളയെപ്പോലെയാണ് ജില്ലാ സെക്രട്ടറി കാണാനെത്തുന്ന പാർട്ടിക്കാരോടുപോലും പെരുമാറുന്നത്. തിരഞ്ഞെടുപ്പിൽ ജയിക്കണമെന്ന് ജില്ലാ നേതൃത്വത്തിനു ഒരു താത്പര്യവുമില്ലായിരുന്നു. സ്ഥാനാർഥിത്വം സംസ്ഥാന […]
Read more

വീണ്ടും വിവാദ പരാമര്‍ശവുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി

ഇടുക്കി: വീണ്ടും വിവാദ പരാമര്‍ശവുമായി രംഗത്ത് എത്തിയിരിക്കുകയാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ക്രിസ്ത്യന്‍ സമുദായത്തിലെ സിസ്റ്റര്‍ മാര്‍ക്ക് ജീവിക്കാന്‍ പറ്റാത്തത് കൊണ്ടാണോ പെന്‍ഷന്‍ കൊടുക്കാന്‍ പോകുന്നത് എന്നാണ് വെള്ളാപ്പള്ളിയുടെ പുതിയ വിമർശനം. എസ്എന്‍ഡിപിയെ സഹായിക്കാൻ കേരളം ഭരിച്ച ഒരു സർക്കാരിനും കഴിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുസ്‌ലിം ലീഗും കേരള കോണ്‍ഗ്രസും വോട്ട് ബാങ്ക് ആയി മാറിയെന്നും രാജ്യത്ത് ജനാധിപത്യം പോയി, മതാധിപത്യം വന്നു എന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു. താന്‍ നീതി എന്ന് […]
Read more

എസ്എൻഡിപി യോ​ഗം ഭാരവാഹികളെ അയോഗ്യരാക്കിക്കൊണ്ടുള്ള ഉത്തരവിന് സ്റ്റേ

കൊച്ചി: എസ്എൻഡിപി യോ​ഗം ഭാരവാഹികളെ അയോഗ്യരാക്കിയ നടപടിയിൽ വെള്ളാപ്പള്ളി നടേശന് ആശ്വാസം. ഭാരവാഹികളെ അയോഗ്യരാക്കിക്കൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി, അരയാക്കണ്ടി സന്തോഷ് അടക്കമുള്ളവർക്ക് ഡയറക്ടർ ബോർഡ് പദവിയിൽ തുടരാം.
Read more

എസ്എൻഡിപി അയോഗ്യത വിവാദം; അപ്പീൽ നൽകി വെള്ളാപ്പള്ളി നടേശൻ

കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ വെള്ളാപ്പള്ളി നടേശൻ അപ്പീൽ നൽകി. തുടർച്ചയായി റിട്ടേൺ സമർപ്പിച്ചില്ലെന്ന കണ്ടെത്തലിൽ നിയമപരമായ തെറ്റുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിൽ അയോഗ്യത പ്രഖ്യാപിക്കാൻ കഴിയില്ലെന്നും അപ്പീലിൽ വാദിക്കുന്നു. മൂന്നു വർഷം തുടർച്ചയായി വാർഷിക റിട്ടേൺ സമർപ്പിക്കാത്ത സാഹചര്യത്തിലാണ് കമ്പനി നിയമത്തിലെ സെക്ഷൻ 164(2) ബാധകമാകുന്നത്. എന്നാൽ നിലവിൽ സ്റ്റേ ചെയ്തിരിക്കുന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സിംഗിൾ ബെഞ്ച് അയോഗ്യത വിധിച്ചതെന്ന് വെള്ളാപ്പള്ളി നടേശൻ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര […]
Read more

Recent News

Advertisement
WhiteswanTV Footer