Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സമുദായത്തിനു രാഷ്ട്രീയാധികാരം എന്ന ലക്ഷ്യം ബാക്കി: വെള്ളാപ്പള്ളി നടേശൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നവതിയിലേക്ക് പ്രവേശിക്കുന്നു. 89-ാം പിറന്നാളിന്റെ നിറവിലാണ് അദ്ദേഹം പുതിയ വർഷത്തിലേക്ക് കടക്കുന്നത്. കണിച്ചുകുളങ്ങരയിലെ വീട്ടിൽ പ്രത്യേക ആഘോഷങ്ങളൊന്നും ഒരുക്കിയിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

22-ാം വയസ്സിൽ ആരംഭിച്ച പലചരക്ക് കടയായിരുന്നു വെള്ളാപ്പള്ളി നടേശന്റെ ആദ്യ സംരംഭം. നാട്ടുകാർക്ക് കടം നൽകിയതിനെ തുടർന്ന് നഷ്ടത്തിലായ കട മൂന്ന് തവണ പൂട്ടേണ്ടിവന്നു. അമ്മ നൽകിയ പണം ഉപയോഗിച്ച് കട വീണ്ടും തുറന്നെങ്കിലും കടം നൽകുന്ന ശീലം തുടർന്നതോടെ രണ്ട് തവണ കൂടി കട പൂട്ടുകയായിരുന്നു. സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഒപ്പം നിൽക്കുന്ന ഈ സ്വഭാവത്തിന് ഇപ്പോഴും മാറ്റമില്ലെന്ന് മകൻ തുഷാർ വെള്ളാപ്പള്ളി പറയുന്നു.

സമുദായത്തിലെ പിന്നാക്ക വിഭാഗങ്ങളിലെ സ്ത്രീകളെ സ്വയംപര്യാപ്തരാക്കാൻ മൈക്രോ ഫിനാൻസ് പദ്ധതിയിലൂടെ കഴിഞ്ഞതാണ് തന്റെ പ്രധാന നേട്ടങ്ങളിലൊന്നെന്ന് വെള്ളാപ്പള്ളി പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചതും അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രവർത്തിച്ചിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ നവീകരിച്ചതും സംതൃപ്തി നൽകുന്ന കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സമുദായത്തിന് രാഷ്ട്രീയ അധികാരം നേടിക്കൊടുക്കുക എന്ന ലക്ഷ്യം ഇപ്പോഴും ബാക്കിയാണെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി. സമുദായത്തിൽ നിന്ന് കൂടുതൽ സിവിൽ സർവീസുകാർ ഉണ്ടാകണമെന്നതും ലക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

1964ൽ 27-ാം വയസ്സിൽ കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റായാണ് വെള്ളാപ്പള്ളി പൊതുപ്രവർത്തന രംഗത്ത് സജീവമായത്. പിന്നീട് എസ്എൻ ട്രസ്റ്റ് ജനറൽ സെക്രട്ടറി, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളിൽ ദീർഘകാലം പ്രവർത്തിച്ചു. ശ്രീനാരായണ മെഡിക്കൽ മിഷന്റെയും നേതൃത്വത്തിൽ അദ്ദേഹം പ്രവർത്തിച്ചു.

വിദ്യാഭ്യാസ മേഖലയിലെ നിരവധി സ്ഥാപനങ്ങൾ, പുതിയ സംരംഭങ്ങൾ, വിവിധ സംഘടനകളുടെ പ്രവർത്തനം എന്നിവയിലൂടെ സമുദായത്തെ ശക്തിപ്പെടുത്തുന്നതിൽ വെള്ളാപ്പള്ളി നിർണായക പങ്കുവഹിച്ചുവെന്നാണ് വിലയിരുത്തൽ. യൂത്ത് മൂവ്മെന്റ്, വനിതാ സമാജം, ശ്രീനാരായണ ധർമസേന, ബാലജനയോഗം, സൈബർ സേന തുടങ്ങിയ വിവിധ സംഘടനകളെയും അദ്ദേഹം ഏകോപിപ്പിച്ചു.

വെള്ളാപ്പള്ളിയുടെ പ്രസ്താവനകളും നിലപാടുകളും പലപ്പോഴും വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. എന്നാൽ ഒരു മതത്തോടും വിരോധമില്ലെന്നും സ്വന്തം സമുദായത്തിന്റെ അവകാശങ്ങൾക്കുവേണ്ടി സംസാരിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറയുന്നു.

രാഷ്ട്രീയ രംഗത്തും വെള്ളാപ്പള്ളി സജീവമായിരുന്നു. കെഎസ്‌യുവിന്റെ രൂപീകരണകാലത്ത് വയലാർ രവിക്കും എ.കെ. ആന്റണിക്കുമൊപ്പം പ്രവർത്തിച്ച അദ്ദേഹം പിന്നീട് അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്വതന്ത്ര സ്ഥാനാർഥിയായി പഞ്ചായത്ത് തിരഞ്ഞെടുപ്പിലും മത്സരിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ തന്റെ രാഷ്ട്രീയം സമുദായത്തിന്റെ നീതിക്കുവേണ്ടിയുള്ളതാണെന്നാണ് വെള്ളാപ്പള്ളിയുടെ നിലപാട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix