Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

ശശി തരൂരിന്‍റെ മോദി സ്തുതി: ഹൈക്കമാൻഡ് കടുത്ത അതൃപ്തിയിൽ

‍ഡൽഹി: തരൂരിന്‍റെ മോദി സ്തുതിയില്‍ ഹൈക്കമാൻഡ് കടുത്ത അതൃപ്തിയിൽ. ഓപ്പേറേഷന്‍ സിന്ദൂറിന്‍റെ ഭാഗമായി നടത്തിയ വിദേശ പര്യടനത്തെ കുറിച്ച് വിശദീകരിച്ചെഴുതിയ ലേഖനത്തിലാണ് പ്രധാനമന്ത്രിയുടെ കഴിവുകളെ തരൂര്‍ പ്രശംസിക്കുന്നത്. ഇതിന് പിന്നാലെ തരൂരുമായി ചർച്ചയില്ലെന്ന് നേതൃത്വം വ്യക്തമാക്കി. അതിനിടെ ശശി തരൂരിന്‍റെ മോദി സ്തുതിയിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി വിമര്‍ശനം കടുപ്പിച്ചു. പ്രധാനമന്ത്രിയെ പ്രശംസിച്ചതിലൂടെ തരൂർ ലക്ഷ്യമിട്ടത് രാഹുൽ ഗാന്ധിയെയെന്നാണ് ബിജെപി വിലയിരുത്തല്‍. രാഹുലിന്‍റെ നയങ്ങൾക്ക് സ്വന്തം പാർട്ടിയിൽ പോലും സ്വീകാര്യതയില്ലെന്നും ബിജെപി വ്യക്തമാക്കി
Read more

വ്യോമ താവളത്തിലെ ഇറാന്‍ ആക്രമണം ;കേരളത്തില്‍നിന്ന് ഗള്‍ഫിലേക്കുള്ള ഒട്ടേറെ വിമാനങ്ങള്‍ റദ്ദാക്കി

തിരുവനന്തപുരം: ഖത്തറിലെ യുഎസ് സൈനികതാവളത്തില്‍ ഇറാന്‍ ആക്രമണം നടത്തിയ പശ്ചാത്തലത്തില്‍ കേരളത്തില്‍നിന്നുള്ള ഒട്ടേറെ വിമാനങ്ങള്‍ റദ്ദാക്കി. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ മസ്‌കത്ത്, ഷാര്‍ജ, അബുദാബി, ദമാം, ദുബായ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളും , ഖത്തര്‍ എയര്‍വേയ്‌സിന്റെ ദോഹയിലേക്കുള്ള വിമാനവും കുവൈത്ത് എയര്‍ലൈന്‍സിന്റെ കുവൈത്തിലേക്കുള്ള വിമാനവും ഇന്‍ഡിഗോയുടെ ഷാര്‍ജയിലേക്കുള്ള വിമാനവും റദ്ദാക്കി. യാത്രക്കാരുടെ സേവനത്തിനായി കൂടുതല്‍ കൗണ്ടറുകള്‍ ഒരുക്കിയിട്ടുണ്ട്. കൊച്ചി വിമാനത്താവളത്തില്‍നിന്നുള്ള വിമാനങ്ങള്‍ വൈകുമെന്നും ചിലത് വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്‌തെന്നും കൊച്ചി വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. വിമാനങ്ങളുടെ തല്‍സ്ഥിതി മനസ്സിലാക്കാന്‍ […]
Read more

ഇന്ത്യ വെള്ളം നല്‍കിയില്ലെങ്കില്‍ യുദ്ധം; ഭീഷണിമുഴക്കി ബിലാവല്‍ ഭൂട്ടോ

ഇസ്ലാമാബാദ്: സിന്ധു നദീജല ഉടമ്പടിപ്രകാരം ഇസ്ലാമാബാദിനുള്ള ജലത്തിന്റെ വിഹിതം ഇന്ത്യ നിഷേധിച്ചാല്‍ പാകിസ്ഥാന്‍ യുദ്ധത്തിലേക്ക് പോകുമെന്ന് പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവും പാകിസ്ഥാന്‍ മുന്‍ വിദേശകാര്യ മന്ത്രിയുമായ ബിലാവല്‍ ഭൂട്ടോ. ഇന്ത്യ വെള്ളം നിഷേധിച്ചാല്‍ വീണ്ടും യുദ്ധം ചെയ്യേണ്ടിവരും എന്നാണ് ഭീഷണി. സിന്ധുനദീജല കരാര്‍ നിയമവിരുദ്ധമായാണ് ഇന്ത്യ നിര്‍ത്തിവച്ചതെന്നാണ് ബിലാവല്‍ ഭൂട്ടോയുടെ ആരോപണം. ‘ഇന്ത്യയ്ക്ക് രണ്ട് വഴികളുണ്ട്: നീതിപൂര്‍വ്വം വെള്ളം പങ്കിടുക. അല്ലെങ്കില്‍ ആറ് നദികളും പിടിച്ചെടുത്ത് നമ്മള്‍ വെള്ളം എത്തിക്കും. . പക്ഷേ വെള്ളത്തെ ആയുധമായി […]
Read more

ലഹരിക്കേസില്‍ നടന്‍ ശ്രീകാന്ത് പൊലീസ് കസ്റ്റഡിയില്‍

ചെന്നൈ: ലഹരിമരുന്നു കേസില്‍ നടന്‍ ശ്രീകാന്തിനെ പൊലീസ് കസ്റ്റെഡിയിലെടുത്തു. ചെന്നൈ നുംഗമ്പാക്കം പൊലീസ് സ്റ്റേഷനിലാണ് താരത്തെ കസ്റ്റഡിയിലെടുത്തത്. ശ്രീകാന്തിനെ ചോദ്യം ചെയ്തു വരികയാണ് പൊലീസ്. ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ എഐഎഡിഎംകെ നേതാവായിരുന്ന പ്രതിയുടെ മൊഴിയെ തുടര്‍ന്നാണ് ശ്രീകാന്തിനെ കസ്റ്റഡിയിലെടുത്തത്. എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കപ്പെട്ട പ്രസാദാണ് താരത്തിന് എതിരെ മൊഴി നല്‍കിയത്. കൊക്കെയ്ന്‍ കൈവശം വെച്ചതിന് അറസ്റ്റിലായ മയക്കുമരുന്ന കടത്തുകാരന് ശ്രീകാന്തിനെ പരിചയപ്പെടുത്തിയത് പ്രസാദാണെന്നും റിപ്പോര്‍ട്ടുണ്ട്. ശ്രീകാന്തിന് ലഹരിമരുന്ന് നല്‍കിയെന്നായിരുന്നു പ്രസാദ് പൊലീസിന് മൊഴി നല്‍കിയതും. അതേസമയം കൂടുതല്‍ […]
Read more

ഇറാന്‍ – ഇസ്രയേല്‍ സംഘര്‍ഷം; ഇന്ത്യയില്‍ ക്രൂഡോയില്‍ ഇറക്കുമതി കൂട്ടി

ന്യൂഡല്‍ഹി: ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷം ആഗോള എണ്ണ വിപണിയെ പ്രതികൂലമായി ബാധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഇന്ത്യ ഇന്ധന ശേഖരം വര്‍ധിപ്പിക്കുന്നു. ആഗോള വിപണിയില്‍ എണ്ണവിലയിലെ ചാഞ്ചാട്ടം തുടരുന്നതിനിടെ റഷ്യയില്‍ നിന്നും യുഎസില്‍ നിന്നുമുള്ള ഇന്ധന ഇറക്കുമതി ഇന്ത്യ വര്‍ധിപ്പിച്ചു. ജൂണിലെ കണക്കുകളിലാണ് ഇന്ത്യ എണ്ണ വാങ്ങുന്നതില്‍ ഉയര്‍ച്ചയുള്ളതായി ചൂണ്ടിക്കാട്ടുന്നത്. സൗദി അറേബ്യ, ഇറാഖ് തുടങ്ങിയ പശ്ചിമേഷ്യന്‍ വിതരണക്കാരില്‍ നിന്നും ഇന്ത്യയിലെത്തിക്കുന്ന എണ്ണയുടെ അളവിനേക്കാള്‍ കൂടുതല്‍ ഇക്കാലയളവില്‍ റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്തെന്നാണ് കണക്കുകള്‍. മേയ് മാസത്തില്‍ റഷ്യയില്‍ നിന്നുള്ള […]
Read more

ബോംബ് വച്ചിട്ടുണ്ടെന്ന് സന്ദേശം; ഡല്‍ഹിയിലേക്ക് വന്ന എയര്‍ ഇന്ത്യ വിമാനത്തിന് റിയാദില്‍ അടിയന്തര ലാന്റിങ്

ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. ലണ്ടനില്‍നിന്ന് ഡല്‍ഹിയിലേക്ക് വന്ന എയര്‍ഇന്ത്യ AIC 114 വിമാനമാണ് ബോംബ് ഭീഷണിയെ തുടര്‍ന്ന് അടിയന്തരമായി റിയാദില്‍ ഇറക്കിയത്. വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ടിഷ്യു പേപ്പറില്‍ എഴുതിയ സന്ദേശം ശുചിമുറിയില്‍നിന്ന് ലഭിച്ചതിനെ തുടര്‍ന്നാണിത്. ബാഗുകള്‍ എടുക്കാന്‍ അനുവദിക്കാതെ യാത്രക്കാരെ വിമാനത്താവളത്തിന്റെ ഒരു ഭാഗത്തേക്ക് മാറ്റി. പരിശോധനകള്‍ക്കുശേഷം ടെര്‍മിനലിലേക്ക് കൊണ്ടുവന്നു. ഇന്ത്യന്‍ സമയം രാവിലെ 11 മണിക്കാണ് പരിശോധനകള്‍ ആരംഭിച്ചത്. മൂന്നര മണിക്കൂര്‍ പിന്നിട്ട പരിശോധനകള്‍ക്കുശേഷം എത്രയും […]
Read more

എയര്‍ ഇന്ത്യക്കെതിരെ ഡിജിസിഎ, മൂന്ന് ഉദ്യോഗസ്ഥരെ പുറത്താക്കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ വിമാനങ്ങളില്‍ സുരക്ഷാ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന അന്വേഷണത്തില്‍ നിര്‍ണായക കണ്ടെത്തലുമായി ഡിജിസിഎ. വിമാന ജീവനക്കാരുടെ ഡ്യൂട്ടി ക്രമീകരണവുമായി ബന്ധപ്പെട്ട് ആവര്‍ത്തിച്ചുള്ള ഗുരുതരമായ ലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയിലെ ക്രൂ റോസ്റ്ററിന്റെ ചുമതലയുള്ള മൂന്ന് ഉദ്യോഗസ്ഥരെ പുറത്താക്കാന്‍ നിര്‍ദേശം നല്‍കി. ലൈസന്‍സ്, ജീവനക്കാരുടെ വിശ്രമം തുടങ്ങിയ കാര്യങ്ങളില്‍ വലിയ വീഴ്ച വരുത്തിയതിനാണ് നടപടി. പത്ത് ദിവസത്തിനകം നടപടിയില്‍ വിശദീകരണം നല്‍കണം. ജീവനക്കാര്‍ക്ക് മതിയായ വിശ്രമം നല്‍കുന്നില്ലെന്ന് ഡിജിസിഎ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഇക്കഴിഞ്ഞ മെയ് […]
Read more

റീൽ കാണുന്നതിലെ തര്‍ക്കം; വടിവാൾകൊണ്ട്‌ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്

മംഗളൂരു: സാമൂഹ്യ മാധ്യമത്തിൽ റീലുകൾ കാണുന്നതിലെ തർക്കത്തെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്. ഉഡുപ്പി ജില്ലയിലെ ശങ്കരനാരായണാ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. ഹൊസാമതയിലെ ഹിലിയാനയിലെ ഗണേഷ് പൂജാരി എന്നയാളാണ് ഭാര്യ രേഖയെ കൊലപ്പെടുത്തിയത്. രേഖ സോഷ്യല്‍ മീഡിയ റീലുകൾ അമിതമായി കാണാറുണ്ടെന്നും ഇതുസംബന്ധിച്ച് ഇരുവരും വഴക്ക് പതിവായിരുന്നുവെന്നും പോലീസ് പറയുന്നു. ഇവര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ നേരത്തേ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. പോലീസിന്റെ ഇടപെടലില്‍ ഇനി പ്രശ്‌നങ്ങള്‍ ഉണ്ടാകാതെ നോക്കാമെന്ന് ഇരുവരും ഉറപ്പ് നല്‍കിയതുമാണ്. വ്യാഴാഴ്ച രാത്രി ഗണേഷ് […]
Read more

ടെസ്ല ഇന്ത്യയിലെ ഷോറൂമുകള്‍ അടുത്ത മാസം തുറക്കും

ടെസ്ലയുടെ ഇന്ത്യയിലെ ആദ്യ ഷോറൂം ജൂലൈയില്‍ പ്രവര്‍ത്തനമാരംഭിക്കും. മുംബൈയിലായിരിക്കും ആദ്യ ഷോറൂം. വൈകാതെ ന്യൂഡല്‍ഹിയിലും സാന്നിധ്യം വ്യാപിപ്പിക്കും. ചൈനയില്‍ നിര്‍മിച്ച ‘മോഡല്‍ വൈ’ എസ്യുവികളായിരിക്കും ആദ്യഘട്ടത്തില്‍ ഇന്ത്യയില്‍ വിറ്റഴിക്കുക. ഷാങ്ഹായില്‍നിന്ന് ഇവയുടെ അഞ്ച് യൂണിറ്റുകള്‍ കമ്പനി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിട്ടുണ്ട്. ഏതാണ്ട് 27-30 ലക്ഷം രൂപയായിരിക്കും അടിസ്ഥാന വില എന്നാണ് സൂചന. ഇറക്കുമതി തീരുവയും നികുതികളും കൂടി ചേരുമ്പോള്‍ വില ഇരട്ടിയിലേറെയാകും. യൂറോപ്പ്, ചൈന വിപണികളില്‍ കമ്പനിയുടെ കാര്‍ വില്‍പ്പന വന്‍തോതില്‍ ഇടിയുന്നതിനിടെയാണ് ലോകത്തിലെ മൂന്നാമത്തെ വലിയ […]
Read more

നരേന്ദ്രമോദിക്കും യോ​ഗി ആദിത്യനാഥിനും രക്തംകൊണ്ട് കത്തെഴുതി ​ഗോസ്വാമി സ്ത്രീകൾ

മഥുര: മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രക്തം കൊണ്ട് കത്തുകൾ എഴുതി മഥുരയിലെ ഗോസ്വാമി സമുദായത്തിലെ സ്ത്രീകൾ. വൃന്ദാവനത്തിലെ ബങ്കെ ബിഹാരി മന്ദിറിന് ചുറ്റും ഇടനാഴി നിര്‍മാണത്തിനെതിരെയും ക്ഷേത്രത്തിന്റെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ട്രസ്റ്റ് രൂപീകരിക്കുന്നതിലും പ്രതിഷേധിച്ചാണ് കത്തെഴുതിയിരിക്കുന്നത്. സ്ത്രീകൾ തങ്ങളുടെ വേദന പ്രകടിപ്പിക്കാൻ രക്തം കൊണ്ട് കത്തുകൾ എഴുതേണ്ടി വരുന്ന അവസ്ഥയെ ബിജെപി ജില്ലാ പ്രസിഡന്റ് മധു ശർമ്മ വിമ‍ശിച്ചു. മുഖ്യമന്ത്രി ആദിത്യനാഥിനോട് ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് അഭ്യർത്ഥിച്ചുവെന്നും മധു ശർമ്മ […]
Read more

Recent News

Advertisement
WhiteswanTV Footer