Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ടെസ്ല ഇന്ത്യയിലെ ഷോറൂമുകള്‍ അടുത്ത മാസം തുറക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ടെസ്ലയുടെ ഇന്ത്യയിലെ ആദ്യ ഷോറൂം ജൂലൈയില്‍ പ്രവര്‍ത്തനമാരംഭിക്കും. മുംബൈയിലായിരിക്കും ആദ്യ ഷോറൂം. വൈകാതെ ന്യൂഡല്‍ഹിയിലും സാന്നിധ്യം വ്യാപിപ്പിക്കും. ചൈനയില്‍ നിര്‍മിച്ച ‘മോഡല്‍ വൈ’ എസ്യുവികളായിരിക്കും ആദ്യഘട്ടത്തില്‍ ഇന്ത്യയില്‍ വിറ്റഴിക്കുക.

ഷാങ്ഹായില്‍നിന്ന് ഇവയുടെ അഞ്ച് യൂണിറ്റുകള്‍ കമ്പനി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിട്ടുണ്ട്. ഏതാണ്ട് 27-30 ലക്ഷം രൂപയായിരിക്കും അടിസ്ഥാന വില എന്നാണ് സൂചന. ഇറക്കുമതി തീരുവയും നികുതികളും കൂടി ചേരുമ്പോള്‍ വില ഇരട്ടിയിലേറെയാകും. യൂറോപ്പ്, ചൈന വിപണികളില്‍ കമ്പനിയുടെ കാര്‍ വില്‍പ്പന വന്‍തോതില്‍ ഇടിയുന്നതിനിടെയാണ് ലോകത്തിലെ മൂന്നാമത്തെ വലിയ കാര്‍ വിപണിയായ ടെസ്ലയുടെഇന്ത്യന്‍ വിപണിയിലേക്കുള്ള പ്രവേശനം.

ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതിന് മുന്നോടിയായി ടെസ്ല ഇന്ത്യയില്‍ റിക്രൂട്ട്മെന്റ് നടപടികള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ടെസ്ലയുടെ വാഹനങ്ങള്‍ എപ്പോള്‍ ഇന്ത്യയില്‍ എത്തുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ഉചിതമായ സമയംനോക്കി ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുമെന്നാണ് ടെസ്ല സിഎഫ്ഒ വൈഭവ് തനേജ മുമ്പ് പറഞ്ഞത്. ഇന്ത്യയുടെ ഉയര്‍ന്ന ഇറക്കുമതിത്തീരുവയാണ് വിപണിപ്രവേശത്തിനു തടസ്സമായി നില്‍ക്കുന്നത്. 100 ശതമാനം തീരുവ ഉപഭോക്താക്കളെ അസ്വസ്ഥതപ്പെടുത്തുന്നതാണ്. അതുകൊണ്ടാണ് ഇന്ത്യന്‍ വിപണിപ്രവേശനം എപ്പോഴാണെന്ന് കൃത്യമായി പറയാനാകാത്തതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer