Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

തൃശ്ശൂര്‍ എടിഎം കവര്‍ച്ച ; തെളിവെടുപ്പ് ഇന്ന്

തൃ​ശൂ​ര്‍ : തൃശ്ശൂരിലെ മൂന്ന് എടിഎമ്മുകള്‍ കൊള്ളയടിച്ച പ്രതികളെ തമിഴ്നാട്ടില്‍ നിന്ന് തൃശ്ശൂരിലെത്തിച്ചു. നാ​മ​ക്ക​ലി​ല്‍നി​ന്ന് ഇന്നലെ ഉ​ച്ച​ക്ക് 2.30ഓ​ടെ​യാ​ണ് അ​ഞ്ചു പ്ര​തി​ക​ളെ കൊണ്ടുവരുന്നത്. ഇ​വ​രെ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ വൈ​ദ്യ​പ​രി​ശോ​ധ​ന​ക്കു വി​ധേ​യ​മാ​ക്കി​യ​ശേ​ഷം തൃ​ശൂ​ര്‍ ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. പ്ര​തി​ക​ളെ അ​ഞ്ചു ദി​വ​സ​ത്തേ​ക്ക് തൃ​ശൂ​ര്‍ ഈ​സ്റ്റ് പൊ​ലീ​സി​ന്റെ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. ഹ​രി​യാ​ന സ്വ​ദേ​ശി​ക​ളാ​യ ഇ​ര്‍ഫാ​ന്‍, സാ​ബി​ർ​ഖാ​ൻ, മു​ഹ​മ്മ​ദ് ഇ​ക്റാം, ഷൗ​ക്കീ​ൻ, മു​ബാ​റ​ക് എ​ന്നിവരാണ് പ്ര​തി​കള്‍. ഇന്ന് പ്ര​തി​ക​ളു​മാ​യി ക​വ​ര്‍ച്ച ന​ട​ന്ന എടിഎമ്മുകളിലെത്തി ഈ​സ്റ്റ് പൊ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. […]
Read more

ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ്; 90 മണ്ഡലങ്ങള്‍ ഇന്ന് വിധിയെഴുതും

ചണ്ഡിഗഢ്: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിംഗ്. തൊണ്ണൂറ് മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. 20,629 ബൂത്തുകളിലായി 2.03 കോടി വോട്ടര്‍മാര്‍ ഹരിയാനയുടെ വിധി നിര്‍ണയിക്കും. ബിജെപി തുടര്‍ ഭരണം പ്രതീക്ഷിക്കുമ്പോള്‍ പത്ത് വര്‍ഷത്തെ ഭരണത്തില്‍ നിന്ന് ബിജെപിയെ താഴെയിറക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ആംആദ്മി, ജെജെപി, ഐഎന്‍എല്‍ഡി തുടങ്ങിയ പാര്‍ട്ടികളും മത്സര രംഗത്തുണ്ട്. പത്ത് വര്‍ഷത്തെ ഭരണത്തില്‍ ബിജെപിക്കെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ട്. ഇത് ബിജെപി ക്യാമ്പുകളില്‍ വലിയ […]
Read more

ആക്സിസ് നിഫ്റ്റി500 വാല്യു 50 ഇന്‍ഡക്സ് ഫണ്ട് ‘അവതരിപ്പിച്ചു

കൊച്ചി : ഇന്ത്യയിലെ അതിവേഗം വളരുന്ന മുന്‍നിര മ്യൂച്വല്‍ ഫണ്ടുകളിലൊന്നായ  ആക്സിസ് മ്യൂച്വല്‍ ഫണ്ട് പുതിയ ‘ആക്സിസ് നിഫ്റ്റി500 വാല്യു 50 ഇന്‍ഡക്സ് ഫണ്ട് ‘അവതരിപ്പിച്ചു. ഈ ഓപ്പണ്‍-എന്‍ഡഡ് ഇന്‍ഡക്സ് ഫണ്ട് നിഫ്റ്റി 500 വാല്യു 50 ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡക്സിന്‍റെ (ടിആര്‍ഐ) പ്രകടനത്തില്‍ നിന്ന് നേട്ടമുണ്ടാക്കാനാണ് ലക്ഷ്യമിടുന്നത്. പുതിയ ഫണ്ട് ഓഫര്‍ (എന്‍എഫ്ഒ) ഒക്ടോബര്‍ 4ന് തുടങ്ങി 18ന് അവസാനിക്കും.  നിഷ്ക്രിയമായി (പാസീവായി) കൈകാര്യം ചെയ്യപ്പെടുന്ന ഒരു സൂചിക ഫണ്ട് എന്ന നിലയില്‍  സജീവമായി കൈകാര്യം ചെയ്യപ്പെടുന്ന ഫണ്ടുകളുമായി താരതമ്യം ചെയ്യുമ്പോള്‍  ഇത്  ചെലവ് കുറഞ്ഞ നിക്ഷേപത്തിന് അവസരം നല്‍കുന്നതാണ്. നിക്ഷേപകര്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പത്ത് സൃഷ്ടിക്കുകയാണ് ഇത് ചെയ്യുന്നത്. 100 രൂപയാണ് […]
Read more

മയക്കുമരുന്നിന്റെ ഇരുണ്ട ലോകത്തേക്ക് യുവാക്കളെ കൊണ്ടുപോകാനാണ് കോൺഗ്രസ് ശ്രമിക്കുന്നത് ; അമിത് ഷാ

ന്യൂഡൽഹി: മയക്കുമരുന്നിന്റെ ഇരുണ്ട ലോകത്തേക്ക് യുവാക്കളെ കൊണ്ടുപോകാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഡൽഹി പൊലീസ് തലസ്ഥാന നഗരിയിൽ നിന്ന് 5600 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തിനു പിന്നാലെയായിരുന്നു അമിത് ഷായുടെ പ്രതികരണം. സംഭവത്തിൽ തുഷാർ ഗോയൽ എന്ന 40കാരനെ അറസ്റ്റ് ചെയ്തതായി ഡൽഹി പൊലീസ് അറിയിച്ചിരുന്നു. ഇയാ​ളാണ് മയക്കുമരുന്ന് കടത്തിന്റെ സൂത്രധാരനെന്നും പൊലീസ് വ്യക്തമാക്കി. ​ തുഷാർ ഗോയൽ കോൺഗ്രസ് നേതാക്കൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇതോടെയാണ് കോൺഗ്രസിനെതിരെ അമിത് ഷാ ആരോപണം […]
Read more

തിരുപ്പതി ലഡ്ഡു വിവാദം; സ്വതന്ത്ര പ്രത്യേക അന്വേഷണ സംഘത്തിന് വിട്ട് സുപ്രീം കോടതി

ഹൈദരാബാദ്: തിരുപ്പതി ലഡ്ഡു വിവാദത്തില്‍ അന്വേഷണം സ്വതന്ത്ര പ്രത്യേക അന്വേഷണ സംഘത്തിന് വിട്ട് സുപ്രീം കോടതി. സിബിഐയിലെയും സംസ്ഥാന പൊലീസിലെയും രണ്ട് ഉദ്യോഗസ്ഥര്‍, എഫ്എസ്എസ്എഐയിലെ ഒരു ഉദ്യോഗസ്ഥനും അടങ്ങുന്നതാണ് പ്രത്യേക അന്വേഷണ സംഘം. സിബിഐ ഡയറക്ടര്‍ക്കായിരിക്കും അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല. നേരത്തെ തിരുപ്പതി ലഡ്ഡുവില്‍ മൃഗക്കൊഴുപ്പ് കണ്ടെത്തിയ സംഭവം അന്വേഷിക്കാന്‍ ഒമ്പത് അംഗ പ്രത്യേക അന്വേഷണ സംഘത്തെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഇതി തള്ളിയാണ് കോടതി പുതിയ സ്വതന്ത്ര സംഘത്തെ നിയോഗിച്ചിരിക്കുന്നത്. രാഷ്ട്രീയ നാടകങ്ങള്‍ക്കായി കോടതിയെ ഉപയോഗപ്പെടുത്തരുതെന്നും […]
Read more

അരവിന്ദ് കെജ്രിവാൾ ഔദ്യോഗിക വസതിയും ഒഴിഞ്ഞു

ന്യൂഡൽഹി : അരവിന്ദ് കെജ്രിവാൾ ഔദ്യോഗിക വസതിയും ഒഴിഞ്ഞു. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് വസതിയും ഒഴിഞ്ഞത്. നോർത്ത് ഡൽഹിയിലെ 6 ഫ്ലാഗ്സ്റ്റാഫ് റോഡിലെ വസതിയിൽ നിന്നാണ് ഇന്ന് രാവിലെ കെജ്രിവാൾ ഇറങ്ങിയത്. 2015 മുതൽ വൃദ്ധരായ മാതാപിതാക്കൾക്കും കുടുംബത്തിനുമൊപ്പം ഇവിടെയായിരുന്നു കെജ്രിവാൾ താമസിച്ചിരുന്നത്. എ.എ.പി അംഗമായ അശോക് മിത്തലിന്റെ ഔദ്യോഗിക വസതിയിലേക്കാണ് കെജ്രിവാളും കുടുംബവും താമസം മാറിയത്. പഞ്ചാബിൽ നിന്നുള്ള രാജ്യസഭ എം.പിയായ മിത്തലിന് ഡൽഹിയിൽ താമസത്തിനായി ബംഗ്ലാവ് അനുവദിച്ചിരുന്നു. ഡൽഹിയിലെ ജനങ്ങളിൽ നിന്ന് വിശ്വാസ […]
Read more

സ്വച്ഛ് ഭാരത് ഫണ്ടില്‍ നിന്ന് 8,000 കോടി നരേന്ദ്രമോദിയുടെ പി ആര്‍ വര്‍ക്കിന് ഉപയോഗിച്ചു; സാകേത് ഗോഖലെ

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ ഗുരുതര ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാംഗം.സ്വച്ഛ് ഭാരത് ഫണ്ടില്‍ നിന്ന് 8,000 കോടി രൂപ നരേന്ദ്രമോദിയുടെ പി ആര്‍ വര്‍ക്കിന് ഉപയോഗിച്ചു എന്നാണ് രാജ്യസഭാംഗമായ സാകേത് ഗോഖലെ ആരോപിക്കുന്നത്. അധികാരത്തിലെത്തിയ 2014 മുതല്‍ കേന്ദ്രസര്‍ക്കാരിന്റെ പരസ്യങ്ങള്‍ക്കും പി ആര്‍ ക്യാംപെയ്നുകള്‍ക്കും മറ്റുമായി സ്വച്ഛ് ഭാരതിന്റെ ബജറ്റില്‍ നിന്നുള്ള 8,000 കോടി ചെലവഴിച്ചുവെന്ന് സാകേത് പറയുന്നു. കേന്ദ്രസര്‍ക്കാരിന്റെ പല പരിപാടികളും മോദിയെ ഉയര്‍ത്തിക്കാട്ടുന്നതിന് വേണ്ടി മാത്രം സമര്‍പ്പിക്കപ്പെടുന്നതാണ്. അതിന് ഉപയോഗിക്കുന്നത് നികുതിദായകരുടെ പണമാണെന്നും […]
Read more

വേട്ടയ്യനെത്താൻ തയ്യാറെടുക്കുമ്പോള്‍ ചര്‍ച്ചയാകുന്നത് താരങ്ങളുടെ പ്രതിഫലം

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രജനികാന്തും അമിതാഭ് ബച്ചനും ഒരുമിച്ചെത്തുന്ന ചിത്രം വേട്ടയ്യൻ. 33 വര്‍ങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും വേട്ടയ്യനുണ്ട്. ഒക്ടോബർ 10നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. രജനിക്കും ബച്ചനും പുറമെ മലയാളി താരങ്ങളായ മഞ്ജു വാരിയർ, ഫഹദ് ഫാസിൽ എന്നിവരും പടത്തിൽ പ്രധാനപ്പെട്ട റോളിലെത്തുന്നുണ്ട്. റിലീസിനോടടുക്കുമ്പോൾ അഭിനേതാക്കൾ വാങ്ങുന്ന പ്രതിഫലമാണ് ഇപ്പോൾ ചർച്ചയാകുന്നത്. പ്രമുഖ എന്‍റർടെയൻമെന്‍റ് സൈറ്റാണ് താരങ്ങളുടെ പ്രതിഫല വിവരം പുറത്തുവിട്ടത്. വേട്ടയ്യനായി സൂപ്പർസ്റ്റാർ രജനികാന്ത് 100 മുതൽ […]
Read more

200 മില്യൺ ഫോളോവേഴ്സിനെ നേടി റെക്കോഡിട്ട് ടെക് കോടീശ്വരൻ

ന്യൂഡൽഹി : എക്സിൽ 200 മില്യൺ (20 കോടി) ഫോളോവേഴ്സിനെ സ്വന്തമാക്കി റെക്കോഡിട്ട് ഇലോൺ മസ്ക്. 2022ലാണ് 44 ബില്യൺ ഡോളറിന് മസ്ക് എക്സ് വാങ്ങിയത്. ഫോളോവേഴ്സിന്റെ കാര്യത്തിൽ യു.എസ് മുൻ പ്രസിഡന്റ് ബറാക് ഒബാമയും ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുമാണ് മസ്കിന് തൊട്ടുപിന്നാലെയുള്ളത്. ഒക്ടോബർ മൂന്നിലെ കണക്ക് പ്രകാരം ഒബാമക്ക് 131.9 മില്യണും ക്രിസ്റ്റ്യാനോക്ക് 113.2 മില്യൺ ഫോളോവേഴ്സുമാണുള്ളത്. 110.3 മില്യൺ ഫോളോവേഴ്സുമായി കനേഡിയൻ ഗായകൻ ജസ്റ്റിൻ ബീബർ ആണ് നാലാംസ്ഥാനത്ത്. ഗായിക റിഹാന 108.4 […]
Read more

വിവാഹബന്ധത്തിലെ ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കേണ്ടതില്ല; കേന്ദ്രം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: വിവാഹബന്ധത്തിലെ ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കേണ്ടതില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍. ഭര്‍തൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കുന്നത് സുപ്രീംകോടതിയുടെ അധികാരപരിധിയില്‍ വരുന്നതല്ലെന്നും ഇത് നിയമവിഷയത്തേക്കാള്‍ സാമൂഹികമായ വിഷയമാണെന്നും കേന്ദ്രം സുപ്രീംകോടതിയില്‍ പറഞ്ഞു. കൂടിയോലോചനകള്‍ വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. വൈവാഹിക ബലാത്സംഗം എന്നത് നിയമപരമായ പ്രശ്‌നത്തേക്കാള്‍ കൂടുതല്‍ സാമൂഹിക പ്രശ്‌നമാണെന്നും അത് സമൂഹത്തെ നേരിട്ട് ബാധിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. എല്ലാ പങ്കാളികളുമായും ശരിയായ കൂടിയാലോചന നടത്താതെയോ എല്ലാ സംസ്ഥാനങ്ങളുടെയും അഭിപ്രായങ്ങള്‍ കണക്കിലെടുക്കാതെയോ ഈ പ്രശ്‌നത്തില്‍ തീരുമാനിക്കാന്‍ കഴിയില്ല. […]
Read more

Recent News

Advertisement
WhiteswanTV Footer