ട്രംപിനെതിരായ ആക്രമണം; അപലപിച്ച് മോദി
ന്യൂഡൽഹി: മുൻ യു.എസ് പ്രസിഡന്‍റ് ഡൊണൾഡ് ട്രംപിനെതിരായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും അക്രമത്തിന് സ്ഥാനമില്ലെന്ന് അദ്ദേഹം പറഞ്ഞു. “എന്‍റെ സുഹൃത്ത് മുൻ പ്രസിഡന്‍റെ ഡൊണൾഡ് ട്രംപിന് നേരെയുണ്ടായ ആക്രമണത്തിൽ അഗാധമായ ഉത്കണ്ഠയുണ്ട്. ശക്തമായി അപലപിക്കുന്നു. രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും അക്രമത്തിന് സ്ഥാനമില്ല. അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കാൻ ആശംസിക്കുന്നു” -നരേന്ദ്ര മോദി എക്സിൽ കുറിച്ചത്. ശനിയാഴ്ച പെൻസിൽവാനിയയിൽ നടന്ന റാലിക്കിടെയാണ് വധശ്രമമുണ്ടായത്. അക്രമി ട്രംപിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് വിവരം. വെടിവെപ്പിൽ അദ്ദേഹത്തിന്റെ ചെവിക്ക് […]
Read more

