Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

ട്വിന്റി 20 ലോകകപ്പ്;ന്യൂയോര്‍ക്കിലെ പിച്ചിനെക്കുറിച്ച് ആശങ്കയുമായി രോഹിത് ശര്‍മ്മ

ന്യൂയോര്‍ക്ക്:ട്വന്റി 20 ലോകകപ്പില്‍ പാക്കിസ്താനെ നേരിടുന്നതിന് മുന്നോടിയായി ന്യൂയോര്‍ക്കിലെ പിച്ചിനെക്കുറിച്ച് ഉയരുന്ന ആശങ്കകളില്‍ പ്രതികരണങ്ങളില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ.ഓരോ മത്സരങ്ങള്‍ക്ക് മുമ്പും ഇന്ത്യന്‍ താരങ്ങള്‍ സംസാരിക്കുകയും പദ്ധതികള്‍ തയ്യാറാക്കുകയും ചെയ്യും. അത്തരം പദ്ധതികള്‍ തയ്യാറാക്കണമെങ്കില്‍ പിച്ചിലെ സാഹചര്യങ്ങള്‍ അറിയേണ്ടതുണ്ട്. അതിനുള്ള മികച്ച തീരുമാനങ്ങള്‍ എല്ലാവരും എടുക്കേണ്ടതുണ്ടെന്നും രോഹിത് ശര്‍മ്മ പ്രതികരിച്ചു. ന്യൂയോര്‍ക്കിലെ സ്റ്റേഡിയം ഇന്ത്യയുടെ ഹോം ഗ്രൗണ്ടല്ല. ഇന്ത്യ രണ്ട് മത്സരങ്ങള്‍ മാത്രമാണ് ഇവിടെ കളിച്ചിട്ടുള്ളത്. ഇപ്പോഴും പിച്ച് എങ്ങനെ പെരുമാറുമെന്ന് പറയാന്‍ കഴിയുന്നില്ല. കാരണം […]
Read more

സുരേഷ് ഗോപി കേന്ദ്രമന്ത്രിയാവുമ്പോള്‍?

കേന്ദ്രത്തില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് വീണ്ടും അധികാരത്തില്‍ എത്തുമ്പോള്‍ കേരളത്തിന് സന്തോഷിക്കാന്‍ ഏറെയുണ്ട്. മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ സിനിമാ താരം സുരേഷ് ഗോപിയും ഇന്ന് മോദി സര്‍ക്കാരിന്റെ ഭാഗമാവും.ഒരു മലയാളി താരം കേന്ദ്രമന്ത്രിസഭയില്‍ അംഗമാവുന്നു എന്നതാണ് കേരളത്തിന്റെ സന്തോഷം.ബി ജെ പി ക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാനായി മോദി കണ്ടെത്തിയ താരമായിരുന്നു സുരേഷ് ഗോപി. നരേന്ദ്രമോദി ഇത് മൂന്നാം തവണയാണ് രാജ്യം ഭരിക്കാനുള്ള ദൗത്യം ഏറ്റെടുക്കുന്നത്.പത്തുവര്‍ഷം മുന്‍പാണ് നരേന്ദ്രമോദിസുരേഷ് ഗോപിയെ ബി ജെ […]
Read more

മൂന്നാം മോദി സർക്കാർ ഇന്ന് അധികാരമേൽക്കും

മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. വൈകീട്ട് 7.15 ന് രാഷ്ട്രപതി ഭവൻ അങ്കണത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. നരേന്ദ്രമോദിയെ കൂടാതെ സഖ്യകക്ഷികളിൽ നിന്നടക്കം 30 ഓളം പേർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. എണ്ണായിരത്തോളം അതിഥികളാണ് ചടങ്ങിൽ പങ്കെടുക്കുക. ബിജെപിയുടെയും സഖ്യകക്ഷികളുടെയും പ്രധാന നേതാക്കൾക്ക് പുറമേ ആറ് രാഷ്ട്രനേതാക്കളും പങ്കെടുക്കും. പുതിയ പാർലമെന്റ് നിർമ്മാണത്തിൽ പങ്കാളികളായ തൊഴിലാളികൾ, വന്ദേ ഭാരത്, മെട്രോ എന്നിവയുടെ നിർമ്മാണത്തിൽ പങ്കാളികളായവര്‍ക്കും ക്ഷണമുണ്ട്. മൂന്നാമത് എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞ വേളയിൽ ഇത്തവണ […]
Read more

‘ഒരുപതിറ്റാണ്ട് കഴിഞ്ഞാലും കോൺഗ്രസ് 100 സീറ്റ് തികയ്ക്കില്ല, NDA ചരിത്രത്തിലെ ഏറ്റവും ശക്തമായ സഖ്യം’

ന്യൂഡല്‍ഹി: ഒരു പതിറ്റാണ്ടുകഴിഞ്ഞാലും കോണ്‍ഗ്രസിന് 100 സീറ്റ് തികയ്ക്കാനാകില്ലെന്ന് മോദി. ഇന്ത്യ സംഖ്യം വേഗത്തില്‍ മുങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ സഖ്യമാണ് എന്‍.ഡി.എ എന്നും മോദി അവകാശപ്പെട്ടു. കേന്ദ്രമന്ത്രിസഭാ രൂപവത്കരണവുമായി ബന്ധപ്പെട്ട് പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി.ഞങ്ങള്‍ പരാജയപ്പെട്ടിട്ടില്ല. വിജയത്തില്‍ ഉന്മത്തരാവുകയോ പരാജയപ്പെട്ടവരെ പരിഹസിക്കുകയോ ചെയ്യാതിരിക്കുക എന്നതാണ് ഞങ്ങളുടെ മൂല്യം. തോറ്റവരെ പരിഹസിക്കുന്ന വൈകൃതം ഞങ്ങള്‍ക്കില്ല, മോദി പറഞ്ഞു. മത്സരാധിഷ്ഠിതവും സഹകരണത്തിലൂന്നിയതുമായി ഫെഡറലിസത്തിലാണ് തങ്ങളുടെ സര്‍ക്കാര്‍ വിശ്വസിക്കുന്നതെന്ന് മോദി […]
Read more

‘സാധാരണക്കാർക്ക് നഷ്ടം 30 ലക്ഷം കോടി’; എന്താണ് രാഹുൽ ഗാന്ധി ഉന്നയിച്ച ഓഹരി വിപണി കുംഭകോണം?

ദില്ലി: നരേന്ദ്ര മോദിക്കും അമിത് ഷാക്കുമെതിരെ രാഹുല്‍ ഗാന്ധി ഉന്നയിച്ച ഓഹരി വിപണി കുംഭകോണത്തില്‍ വിവാദം കത്തുകയാണ്. എന്താണ് കോണ്‍ഗ്രസ് ഉന്നയിച്ച അഴിമതി ആരോപണം എന്ന് പരിശോധിക്കാം. കേന്ദ്രമന്ത്രിസഭ രൂപീകരണത്തിന്‍റെ ചർച്ചകള്‍ ദില്ലിയില്‍ നടക്കുമ്പോഴാണ് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കുമെതിരെ ഗുരുതരമായ ആരോപണം കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ഉന്നയിക്കുന്നത്. മോദിയും അമിത് ഷായും നിർമല സീതാരാമനും തെര‍ഞ്ഞെടുപ്പിനിടെ അഭിമുഖങ്ങളില്‍ പറഞ്ഞ ഓഹരി വിപണിയിലെ കുതിപ്പ് കേന്ദ്രീകരിച്ചാണ് ആരോപണം. വലിയ വിജയം ബിജെപിക്കുണ്ടാകുമെന്ന് തെറ്റിദ്ധരിപ്പിച്ച് ഓഹരികള്‍ വാങ്ങിക്കൂട്ടാൻ നിക്ഷേപകരെ […]
Read more

മോദി 3.0: സത്യപ്രതിജ്ഞ ഞായറാഴ്ച വൈകീട്ട് 6-ന്

തുടർച്ചയായി മൂന്നാം തവണയും ഇന്ത്യൻ പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്യുമെന്ന് പാർലമെൻ്ററി പാർട്ടി യോഗത്തിൽ ബി.ജെ.പി നേതാവ് പ്രഹ്ലാദ് ജോഷി. ഞായറാഴ്‌ച വൈകീട്ട് ആറിനായിരിക്കും സത്യപ്രതിജ്ഞ. ബി.ജെ.പി.യുടെയും എൻ.ഡി.എ.യുടെയും പുതുതായി തിരഞ്ഞെടുക്കപ്പെട്ട ലോക്‌സഭാംഗങ്ങളുടെ യോഗം പഴയ പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ പുരോഗമിക്കുകയാണ്. എൻ.ഡി.എ എം.പിമാരെ കൂടാതെ, മുഖ്യമന്ത്രിമാരുൾപ്പെടെയുള്ള സഖ്യത്തിലെ മുതിർന്ന നേതാക്കളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ബി.ജെ.പി അധ്യക്ഷൻ ജെ.പി നഡ്ഡ മോദിയുടെ നേതൃത്വത്തെ പിന്തുണച്ചുകൊണ്ടുള്ള പ്രമേയം അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. സഖ്യകക്ഷികളും എം.പിമാരും ഇത് അംഗീകരിക്കും. തുടർന്ന് […]
Read more

കങ്കണ റണാവത്തിനെ സിഐഎസ്എഫ് ഉദ്യോ​ഗസ്ഥ മർദിച്ച സംഭവം; എഫ്ഐആർ വിശദ പരിശോധനയ്ക്ക് ശേഷമെന്ന് പൊലീസ്സും

ദില്ലി: ചണ്ഡിഗഡ് വിമാനത്താവളത്തിൽ കങ്കണ റണാവത്തിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ വിശദ പരിശോധനയ്ക്ക് ശേഷമേ എഫ്ഐആർ രജിസ്റ്റർ ചെയ്യൂവെന്ന് പഞ്ചാബ് പൊലീസ്. ഔദ്യോഗികമായി കങ്കണ പരാതി നൽകിയിട്ടില്ലെന്നും പഞ്ചാബ് പൊലീസ് വ്യക്തമാക്കി. പഞ്ചാബ് പൊലീസിൻ്റെ പരിധിയിലാണ് എയർപോർട്ട് സ്ഥിതി ചെയ്യുന്നത്. ഇതിനിടെ, സിഐഎസ്എഫ് ഉദ്യോഗസ്ഥയെ പിന്തുണച്ച് കർഷകസംഘടനകൾ രംഗത്തെത്തി. കങ്കണയ്ക്ക് അടിയേറ്റ സംഭവത്തിൽ അന്വേഷണ വിധേയമായി വനിത കോൺസ്റ്റബിൽ കുൽവീന്ദർ കൗറിനെ സിഐഎസ്എഫ് സസ്പെൻഡ് ചെയ്തിരുന്നു. എംപിയെ തല്ലിയതിൽ വകുപ്പ്തല നടപടി കുൽവീന്ദറിനെതിരെ ഉണ്ടാകുമെന്നാണ് വിവരം. എന്നാൽ വിമാനത്താവളത്തിൽ […]
Read more

എയര്‍പോട്ടില്‍ കങ്കണയ്‌ക്കെതിരായ മര്‍ദനം;വനിതാ ഉദ്യോഗസ്ഥയ്ക്ക് പിന്‍തുണയുമായി കര്‍ഷക നേതാക്കള്‍

ഡല്‍ഹി:ചണ്ഡിഗഡ് എയര്‍പോര്‍ട്ടില്‍ വെച്ച് നിയുക്ത എംപിയും നടിയുമായ കങ്കണ റാണാവത്തിനെ മര്‍ദിച്ചെന്ന ആരോപണത്തില്‍ സി ഐ എസ് എഫ് വനിതാ ഉദ്യോഗസ്ഥയ്ക്ക് പിന്തുണയുമായി കര്‍ഷക നേതാക്കള്‍. സംഭവത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥയായ പഞ്ചാബ് കപൂര്‍ത്തല സ്വദേശി കുല്‍വീന്ദര്‍ കൗറിനെതിരെ കങ്കണയുടെ പരാതിയില്‍ ചണ്ഡിഗഡ് പൊലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് വിഷയത്തില്‍ ഉദ്യോഗസ്ഥയ്ക്ക് പിന്തുണയുമായി കര്‍ഷക നേതാക്കള്‍ രംഗത്തെത്തിയത്. പഞ്ചാബിലെ കര്‍ഷകര്‍ക്ക് എതിരായ പരാമര്‍ശത്തില്‍ കങ്കണ മാപ്പ് പറയണമെന്നും കങ്കണ നേരത്തെയും മയക്കുമരുന്ന് ഉപയോഗിച്ച് പലര്‍ക്കും എതിരെ മോശം ആരോപണങ്ങള്‍ […]
Read more

ഓഹരി വിപണിയിൽ ടിഡിപി തലവൻ ചന്ദ്ര ബാബുവിന്റെ ഭാര്യയുടെ കമ്പനിക്ക് വൻ നേട്ടം

മുംബൈ: ഓഹരി വിപണിയിൽ ടിഡിപി തലവൻ ചന്ദ്ര ബാബുവിന്റെ ഭാര്യയുടെ കമ്പനിക്ക് വൻ നേട്ടം. അഞ്ചുദിവസം കൊണ്ട് ഭുവനേശ്വരി 579 കോടിയുടെ നേട്ടമാണ് കൈവരിച്ചത്. ഒരാഴ്ചക്കിടെ ഹെറിറ്റേജ് ഫുഡ്സിൻ്റെ ഓഹരിക്ക് 247 രൂപയാണ് കൂടിയത്. നായിഡുവിന്റെ മകൻ നാര ലോകേഷ് ആണ് കമ്പനിയുടെ മറ്റൊരു പ്രൊമോട്ടർ. ആന്ധ്ര കേന്ദ്രീകരിച്ചുള്ള മറ്റ് 7 കമ്പനികളും വിപണിയിൽ നേട്ടമുണ്ടാക്കിയിട്ടുണ്ട്. ഫലപ്രഖ്യാപന ദിനത്തിലെ കൂട്ടത്തകർച്ചയിലും ഹെറിറ്റേജ് ഫുഡ്സിൻ്റെ ഓഹരി വില കയറുകയായിരുന്നു. വോട്ടെണ്ണലിനു മുൻപുള്ള ഓഹരി വിപണിയിലെ കുതിപ്പിൽ കോൺഗ്രസ്‌ അഴിമതി […]
Read more

പിഎസ്‌സി നിയമനത്തിൽ രാജ്യത്ത്‌ കേരളം മുന്നില്‍; യുപിഎസ്‍സി റിപ്പോർട്ട്‌

രാജ്യത്ത് ആകെ നടന്ന പിഎസ്‌സി നിയമനങ്ങളുടെ 40 ശതമാനവും കേരളത്തിൽ. കഴിഞ്ഞ വർഷം 25 സംസ്ഥാനങ്ങളിൽ പിഎസ്‍സി വഴി നടന്നത്‌ 51498 നിയമനങ്ങൾ. മൂന്നരക്കോടിമാത്രം ജനസംഖ്യയുള്ള കേരളത്തിൽ ഈ കാലയളവിൽ 34110 നിയമനം നടന്നതായി  യൂണിയൻ പബ്ലിക് സർവീസ് കമീഷൻ (യുപിഎസ്‍സി) പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. അരുണാചൽ പ്രദേശ്, മണിപ്പുർ, മിസോറാം  എന്നിവ ഒഴികെയുള്ള സംസ്ഥാനങ്ങളിലെ കണക്കുകളാണ്‌ യുപിഎ‌സ്‌സി പുറത്തുവിട്ടത്‌. കേരളം പിഎസ്‌സി വഴി പ്രതിവർഷം മുപ്പതിനായിരത്തിലേറെ നിയമനം നടത്തുമ്പോൾ പല സംസ്ഥാനങ്ങളിലും ആയിരത്തിൽ താഴെയാണ്‌ നിയമനം. […]
Read more

Recent News

Advertisement
WhiteswanTV Footer