Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

യു ഡി എഫിലേക്കുള്ള ക്ഷണം തള്ളി കേരളാ കോണ്‍ഗ്രസ്

കോട്ടയം : യു ഡി എഫിലേക്കുള്ള ക്ഷണം തള്ളുന്നതായി കേരളാ കോണ്‍ഗ്രസ് എം നേതാവും മന്ത്രിയുമായ റോഷി അഗസ്റ്റിന്‍. ജനിക്കാത്ത കുഞ്ഞിന് ജാതകം എഴുതുന്ന സ്വഭാവം ഞങ്ങള്‍ക്കില്ല. മുന്നണിയില്‍ എടുക്കാന്‍ല ഞങ്ങള്‍ ആര്‍ക്കും അപേക്ഷകൊടുത്തിട്ടില്ലെന്നും കേരളാ കോണ്‍ഗ്രസ് എം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമാണെന്നും റോഷി പറഞ്ഞു. രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മുന്നണിയിലും പാര്‍ട്ടിയിലും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. പി ജെ ജോസഫിനെ ഒരു സ്വകാര്യ ചടങ്ങില്‍ വച്ചു കണ്ടുവെന്ന വെളിപ്പെടുത്തലിലും റോഷി അഗസ്റ്റിന്‍ പ്രതികരിച്ചു. […]
Read more

സ്വാതി മലിവാളിന്റെ പരാതി:കെജ്രിവാളിന്റെ സ്റ്റാഫിനെതിരെ നടപടിക്ക് സാധ്യത

ഡല്‍ഹി:എഎപി എംപി സ്വാതി മലിവാളിന്റെ പരാതിയില്‍ കെജ്രിവാളിന്റെ സ്റ്റാഫിനെതിരെ നടപടിക്ക് സാധ്യത.സ്വാതിയോട് കെജരിവാളിന്റെ സ്റ്റാഫ് മോശമായി പെരുമാറിയെന്ന് സ്ഥീരികരിച്ച സഞ്ജയ് സിംഗ് എംപി മുഖ്യമന്ത്രി കര്‍ശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി. പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍ മുഖ്യമന്ത്രി നിയോഗിച്ച അന്വേഷണ സമിതി ബൈഭവ് കുമാറിനെതിരെ റിപ്പോര്‍ട്ട് കൈമാറിയെന്നാണ് വിവരം.സ്വാതി ഇതുവരെ രേഖാമൂലം പരാതി നല്‍കാത്തതിനാല്‍ പൊലീസ് അന്വേഷണം നടത്താനായിട്ടില്ല.അതെസമയം സംഭവത്തില്‍ കെജരിവാളിനെതിരെ ബിജെപി മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തി.
Read more

ഉത്തരാഖണ്ഡിലെ കാട്ടുതീ;വിഷയത്തില്‍ സര്‍ക്കാരിന് വിമര്‍ശനവുമായി സൂപ്രീംകോടതി

ഡല്‍ഹി:സംസ്ഥാനത്തെ കാട്ടുതീ വിഷയത്തില്‍ ഉത്തരഖണ്ഡ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. ഉത്തരാഖണ്ഡിലെ കാട്ടു തീ സംബന്ധിച്ച കേസുകള്‍ പരിഗണിക്കുമ്പോഴാണ് സംസ്ഥാന സര്‍ക്കാരിനെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചത്.40 ശതമാനം വനത്തിലും കാട്ടുതീ പടരുകയാണെന്നും തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നില്ലെന്നുമാണ് അഭിഭാഷകനായ പരമേശ്വര്‍ കോടതിയെ അറിയിച്ചത്. ഹിന്ദു-മുസ്‌ലിം വിഭാഗീയതയ്ക്ക് ശ്രമിക്കുന്ന ദിവസം മുതല്‍ ഞാന്‍ അയോഗ്യനാണ്; മോദി കാട്ടുതീ പടരുമ്പോള്‍ വനംവകുപ്പ് ജീവനക്കാരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ അയയ്ക്കുന്നത് എങ്ങനെയെന്നാണ് സുപ്രീം കോടതി ബുധനാഴ്ച ചോദിച്ചത്.കഴിഞ്ഞ നവംബറിന് ശേഷമുണ്ടായ […]
Read more

ഹിന്ദു-മുസ്‌ലിം വിഭാഗീയതയ്ക്ക് ശ്രമിക്കുന്ന ദിവസം മുതല്‍ ഞാന്‍ അയോഗ്യനാണ്; മോദി

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഹിന്ദു-മുസ്‌ലിം വിഭാഗീയതയ്ക്ക് ശ്രമം നടത്തിയെന്ന തനിക്കെതിരായ ആരോപണത്തെ പ്രതിരോധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിന്ദു-മുസ്‌ലിം കാര്‍ഡ് കളിക്കുന്ന ദിവസം മുതല്‍ താന്‍ പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് അയോഗ്യനായി മാറുമെന്ന് മോദി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മുസ്‌ലിം വിഭാഗത്തെ ലക്ഷ്യംവെച്ച് നടത്തിയ പ്രസംഗങ്ങള്‍ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇതുസംബന്ധിച്ച് വിശദീകരണം നല്‍കിയിരിക്കുന്നത്. ഈ തിരഞ്ഞെടുപ്പില്‍ മുസ്‌ലിങ്ങള്‍ താങ്കള്‍ക്ക് വോട്ട് ചെയ്യുമോ എന്ന ചോദ്യത്തിന് മോദി ഇങ്ങനെ മറുപടി […]
Read more

പങ്കാളിയെ ലൈംഗിക തൊഴിലിനു നിര്‍ബന്ധിച്ചു;ക്ഷേത്ര പൂജാരിക്കെതിരെ പരാതിയുമായി യുവതി

ചെന്നൈ:പങ്കാളിയെ ലൈംഗിക തൊഴിലിനു നിര്‍ബന്ധിച്ചെന്ന പരാതിയില്‍ ക്ഷേത്ര പൂജാരിക്കെതിരെ കേസെടുത്ത് ചെന്നൈ പൊലീസ്.പാരീസ് കോര്‍ണറിലെ ക്ഷേത്രത്തില്‍ പൂജാരിയായ കാര്‍ത്തിക് മുനുസ്വാമിക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.സ്വകാര്യ ടെലിവിഷന്‍ ചാനലിലെ ജീവനക്കാരിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.ലൈംഗികാതിക്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംസ്ഥാനത്ത് ഗുണ്ടാ ആക്രമണം വ്യാപകം;പ്രത്യേക പരിശോധനയുമായി പോലീസ് എഞ്ചിനീയറിംഗ് ബിരുദധാരിയായ പരാതിക്കാരിയുടെ മാതാപിതാക്കള്‍ മരിച്ചിരുന്നു.യുവതി തനിച്ചായിരുന്നു താമസം. ആ സമയത്താണ് കാര്‍ത്തിക് മുനുസാമിയുമായി പരിചയപ്പെട്ടത്.സൌഹൃദത്തില്‍ തുടരുന്നതിനിടെ ഒരു ദിവസം വീട്ടിലെത്തിയ ഇയാള്‍ മദ്യപിച്ച ശേഷം യുവതിയെ […]
Read more

ഡല്‍ഹി പൊലീസിന് തിരിച്ചടി; പ്രബീര്‍ പുരകായസ്ഥയുടെ അറസ്റ്റ് സുപ്രീം കോടതി റദ്ദാക്കി

ന്യൂഡല്‍ഹി: യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബീര്‍ പുരകായസ്ഥയുടെ അറസ്റ്റ്  സുപ്രീം കോടതി റദ്ദാക്കി. . അറസ്റ്റിന് പുറമെ നിലവിലുള്ള റിമാന്‍ഡും അസാധുവാക്കിയാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ജാമ്യം നല്‍കി ഉടന്‍ വിട്ടയക്കാനാണ് കോടതി നിര്‍ദേശം. ന്യൂസ് ക്ലിക്ക് അനധികൃതമായി ചൈനയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് പണം ശേഖരിച്ചു എന്നായിരുന്നു പുരകായസ്ഥയുടെ മേല്‍ ചുമത്തിയിരുന്ന കേസ്. നടപടിക്രമങ്ങള്‍ പാലിച്ചല്ല അറസ്റ്റ് എന്നും റിമാന്‍ഡ് അപേക്ഷയുടെ പകര്‍പ്പ് നല്‍കിയില്ല എന്നും കോടതി വിമര്‍ശിച്ചു. അറസ്റ്റ് പങ്കജ് […]
Read more

ഭീമ കൊറേഗാവ് കേസ്:അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗൗതം നവ്‌ലാഖയ്ക്ക് ജാമ്യം

മുംബൈ:ഭീമാ കൊറേഗാവ് കേസില്‍ അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗൗതം നവ്ലാഖക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു.വീട്ടുതടങ്കലില്‍ കഴിഞ്ഞിരുന്നതിനാല്‍ 20 ലക്ഷം രൂപ അടയ്ക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.നവ്ലാഖ ഭീകരപ്രവര്‍ത്തനം ചെയ്തു എന്നതിന് തെളിവില്ല എന്നായിരുന്നു ജാമ്യം പുറപ്പെടുവിച്ച് കൊണ്ടുള്ള ഹൈക്കോടതി വിധിയിലെ സുപ്രധാന നിരീക്ഷണം.പ്രഥമദൃഷ്ട്യാ ഹൈക്കോടതി ഉത്തരവ് ശരി വച്ചാണ് സുപ്രീം കോടതിയും ജാമ്യം അനുവദിച്ചത്. നരേന്ദ്രമോദി വാരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു 2020ലാണ് പുനെ ജില്ലയിലെ ഭീമാ കൊറേഗാവ് ഗ്രാമത്തിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഗൗതം നവ്ലാഖ […]
Read more

നരേന്ദ്രമോദി വാരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസി ലോക്സഭാ മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.ഗംഗാ പൂജയും കാശിയിലെ കാല ഭൈരവ ക്ഷേത്ര ദര്‍ശനവും നടത്തിയ ശേഷമായിരുന്നു പത്രികാ സമര്‍പ്പണം.കഴിഞ്ഞ ദിവസം റോഡ് ഷോ നടത്തി വരവറിയിച്ച മോദി ഇന്ന് രാവിലെ ദശാശ്വമേധ് ഘട്ടില്‍ ആദ്യം ഗംഗാപൂജ നടത്തി. പിന്നീട് കാലഭൈരവ ക്ഷേത്രത്തിലെത്തി അനുഗ്രഹം വാങ്ങുകയായിരുന്നു.മൂന്നാം തവണയാണ് വാരാണസിയില്‍ മോദി മത്സരിക്കുന്നത്. ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ കോപ്പിയടി;112 വിദ്യാര്‍ത്ഥികളുടെ പരീക്ഷ റദ്ദാക്കി ഹിന്ദു പഞ്ചാംഗ പ്രകാരം അഭിജിത്ത് മുഹൂര്‍ത്തത്തിലായിരുന്നു വരണാധികാരിക്ക് മോദി പത്രിക കൈമാറിയത്. […]
Read more

തമിഴ്‌നാട്ടില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ കിണറ്റില്‍ മരിച്ച നിലയില്‍

ചെന്നൈ:തമിഴ്‌നാട്ടില്‍ മൂന്ന് വിദ്യാത്ഥികള്‍ കിണറ്റില്‍ മുങ്ങി മരിച്ചു. അശ്വിന്‍ (12) , മാരിമുത്തു (13), വിഷ്ണു (13) എന്നിവരാണ് മരിച്ചത്.കരൂര്‍ ജില്ലയിലെ ആണ്ടന്‍കോവില്‍ പഞ്ചായത്തിലാണ് സംഭവം നടന്നത്.വൈകിട്ട് കളിക്കാനായി പുറത്തുപോയ ഇവരെ കാണാതായതോടെ ബന്ധുക്കള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ പൊലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.കരൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.കാല്‍ വഴുതി കിണറ്റില്‍ വീണതാകാമെന്നാണ് നിഗമനം.പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Read more

പരസ്യ ബോര്‍ഡ് തകര്‍ന്ന് വീണ് അപകടം;മരിച്ചവരുടെ എണ്ണം പതിനാലായി

മുംബൈ:ശക്തമായ മഴയിലും പൊടിക്കാറ്റിലും തകര്‍ന്ന് വീണ പരസ്യ ബോര്‍ഡിനുള്ളില്‍ പെട്ട് മരിച്ചവരുടെ എണ്ണം പതിനാലായി.അറുപത് പേര്‍ക്ക് അപകടത്തില്‍ പരിക്ക് പറ്റിയിട്ടുമുണ്ട്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടന്ന എട്ട് മൃതദേഹങ്ങള്‍ പുറത്തെടുത്തുവെന്നും ആറ് മൃതദേഹം കൂടി പുറത്തെടുക്കാനുണ്ടെന്നും രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്ന എന്‍ഡിആര്‍എഫ് ഇന്‍സ്പെക്ടര്‍ ഗൗരവ് ചൗഹാന്‍ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴ;മുന്നറിയിപ്പുമായി കാലാവസ്ഥാവകുപ്പ് നഗരത്തിലെ പെട്രോള്‍ പമ്പിന് സമീപം സ്ഥാപിച്ച കൂറ്റന്‍ പരസ്യബോര്‍ഡാണ് തകര്‍ന്ന് വീണത്.പെട്രോള്‍ പമ്പിലുണ്ടായിരുന്ന കാറുകളുടെ മുകളിലേക്കാണ് പരസ്യബോര്‍ഡിന്റെ ഇരുമ്പ് […]
Read more

Recent News

Advertisement
WhiteswanTV Footer