Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പങ്കാളിയെ ലൈംഗിക തൊഴിലിനു നിര്‍ബന്ധിച്ചു;ക്ഷേത്ര പൂജാരിക്കെതിരെ പരാതിയുമായി യുവതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ:പങ്കാളിയെ ലൈംഗിക തൊഴിലിനു നിര്‍ബന്ധിച്ചെന്ന പരാതിയില്‍ ക്ഷേത്ര പൂജാരിക്കെതിരെ കേസെടുത്ത് ചെന്നൈ പൊലീസ്.പാരീസ് കോര്‍ണറിലെ ക്ഷേത്രത്തില്‍ പൂജാരിയായ കാര്‍ത്തിക് മുനുസ്വാമിക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.സ്വകാര്യ ടെലിവിഷന്‍ ചാനലിലെ ജീവനക്കാരിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.ലൈംഗികാതിക്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

സംസ്ഥാനത്ത് ഗുണ്ടാ ആക്രമണം വ്യാപകം;പ്രത്യേക പരിശോധനയുമായി പോലീസ്

എഞ്ചിനീയറിംഗ് ബിരുദധാരിയായ പരാതിക്കാരിയുടെ മാതാപിതാക്കള്‍ മരിച്ചിരുന്നു.യുവതി തനിച്ചായിരുന്നു താമസം. ആ സമയത്താണ് കാര്‍ത്തിക് മുനുസാമിയുമായി പരിചയപ്പെട്ടത്.സൌഹൃദത്തില്‍ തുടരുന്നതിനിടെ ഒരു ദിവസം വീട്ടിലെത്തിയ ഇയാള്‍ മദ്യപിച്ച ശേഷം യുവതിയെ പീഡിപ്പിച്ചു. യുവതി പൊലീസില്‍ പരാതിപ്പെടുമെന്ന് പറഞ്ഞതോടെ, തനിക്ക് ഇഷ്ടമാണെന്നും വിവാഹം കഴിക്കുമെന്നും വാഗ്ദാനം നല്‍കി. തുടര്‍ന്നാണ് ഇരുവരും ഒരുമിച്ച് താമസം തുടങ്ങിയത്്.ഇതിനിടയില്‍ യുവതി ഗര്‍ഭിണിയാവുകയും പിന്നാലെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിതയാവുകയും ചെയ്തു. പിന്നീടാണ് ലൈംഗിക തൊഴിലിന് ഇറങ്ങാന്‍ നിര്‍ബന്ധിച്ചത്.ലൈംഗിക തൊഴില്‍ ചെയ്യുന്നതിന് വിസമ്മതിച്ചപ്പോള്‍ ശാരീരികോപദ്രവം നടത്തിയതായും പരാതിയില്‍ ഉന്നയിക്കുന്നുണ്ട്.

Recent News

Advertisement
WhiteswanTV Footer