പിന്നിൽ പൂർവ വിദ്യാർത്ഥികളെന്ന് സംശയം; ചാരമംഗലത്ത് സ്കൂളിലെ ക്ലാസ്‌മുറികൾ തകർത്തു
ആലപ്പുഴ: ചാരമംഗലം ഗവണ്‍മെന്റ് സംസ്‌കൃത ഹൈസ്‌കൂളിലെ ക്ലാസ് മുറികളും പഠനോപകരണങ്ങളും കൃഷിത്തോട്ടവും സമൂഹവിരുദ്ധർ നശിപ്പിച്ചു. പിന്നിലെ മതിൽ ചാടി പൂട്ട് കുത്തിത്തുറന്ന് സ്‌കൂളിനകത്ത് കയറിയ അക്രമികൾ, രണ്ട് ക്ലാസ് മുറികൾ പൂർണമായി തകർത്തു. തിങ്കളാഴ്ച രാവിലെയാണ് സമൂഹവിരുദ്ധരുടെ അതിക്രമം സംബന്ധിച്ച് അധികൃതർ അറിയുന്നത്. ഇതുമായി ബന്ധപ്പെട്ട് സ്കൂളിലെ പ്രധാനാധ്യാപിക പൂഞ്ഞാർ പോലീസിൽ പരാതി നൽകി. ക്ലാസ് മുറികളിൽനിന്ന് മദ്യത്തിന്റെ രൂക്ഷഗന്ധം ഉയരുകയും പൊട്ടിയ മദ്യക്കുപ്പികൾ ചിതറിക്കിടക്കുകയും ചെയ്‌തതായി കണ്ടെത്തി. പൂർവവിദ്യാർഥികളാകാം അതിക്രമത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. […]
Read more