Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മണ്ണാറശ്ശാല ആയില്യം; നവംബർ 12 ന് സ്കൂളുകൾക്ക് പ്രാദേശിക അവധി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം പ്രമാണിച്ച് നവംബർ 12 ബുധനാഴ്ച ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍. പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല. മണ്ണാറശാല ശ്രീനാഗരാജ ക്ഷേത്രത്തിലെ ആയില്യ ഉത്സവം 10, 11, 12 തീയതികളിൽ ആഘോഷിക്കും. 12നാണ് ആയില്യം. ഇതിന് മുന്നോടിയായി കാവിലെ പൂജകൾ നവംബർ നാലിന് ആരംഭിച്ചതായി ദേവസ്വം ഭാരവാഹികളായ എസ് നാഗദാസ്, എൻ ജയദേവൻ എന്നിവർ അറിയിച്ചു.

പത്തിന് പുണർതം നാളിൽ കാവിലെ പൂജകൾ പൂർത്തിയാകുന്നതോടെ ഉത്സവത്തിന് തുടക്കമാകും. വൈകിട്ട് അഞ്ചിന് മഹാദീപക്കാഴ്‌ച, രാത്രി 7.30ന് ചലച്ചിത്രതാരം നവ്യ നായർ അവതരിപ്പിക്കുന്ന നടനാഞ്‌ജലി, പൂയം നാളായ 11ന് രാവിലെ എട്ടിന് തിരൂർ പവിത്രനാദത്തിന്റെ ഇടയ്‌ക്കധ്വനി, 9.30ന് നാഗരാജാവിനും സർപ്പയക്ഷിക്കും തിരുവാഭരണം ചാർത്തി ചതുശ്ശത നിവേദ്യത്തോടെ അമ്മയുടെ കാർമികത്വത്തിൽ ഉച്ചപൂജ, 11ന് ക്ഷേത്രത്തിന്റെ തെക്കേനടയിലെ മണ്ണാറശാല യുപി സ്‌കൂളിൽ പ്രസാദമൂട്ട്, പകൽ ഒന്നിന് കഥാപ്രസംഗം, മൂന്നിന് സംഗീതക്കച്ചേരി, വൈകിട്ട് അഞ്ചിന് പെരുവനം പ്രകാശൻമാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളം, 6.30ന് വയലിൻ ഡ്യുയറ്റ്, വൈകിട്ട് അഞ്ചുമുതൽ പൂയം തൊഴൽ, ഏഴിന് പൂയം തൊഴലിന്റെ ഭാഗമായി ഇളമുറയിൽപ്പെട്ട അന്തർജനങ്ങൾക്കൊപ്പം അമ്മയുടെ ആചാരപരമായ ക്ഷേത്രദർശനം, ഒമ്പതിന് ഓട്ടൻതുള്ളൽ, 9.30ന് കഥകളി, 10.30ന് സംഗീത സമന്വയം.​ആയില്യം നാളായ 12ന് പുലർച്ചെ നാലിന് നടതുറക്കും, കുടുംബകാരണവർ എം കെ പരമേശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നാഗരാജാവിനും സർപ്പയക്ഷിക്കും തിരുവാഭരണങ്ങൾ ചാർത്തി വിശേഷാൽ പൂജ. രാവിലെ എട്ടിന് അധ്യാത്മികപ്രഭാഷണം, ഒമ്പതിന് സംഗീതക്കച്ചേരി. രാവിലെ ഒമ്പതുമുതൽ ഇല്ലത്ത് നിലവറയ്‌ക്ക്‌ സമീപം അമ്മ ദർശനം നൽകും.

Recent News

Advertisement
WhiteswanTV Footer